Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NahuelMolina

ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ കൈ​യാ​ങ്ക​ളി; പ​രേ​ഡ​സി​ന്‍റെ അ​പ്പീ​ല്‍ ഫി​ഫ ത​ള്ളി

സൂ​റി​ച്ച്: ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് ഫൈ​ന​ലി​ന് പി​ന്നാ​ലെ സ്പാ​നി​ഷ് താ​ര​ങ്ങ​ളു​മാ​യി ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ അ​ർ​ജ​ന്‍റീ​ന ടീ​മി​ന് തി​രി​ച്ച​ടി. വി​ല​ക്ക് നേ​രി​ടു​ന്ന അ​ർ​ജ​ന്‍റൈ​ൻ താ​രം ലി​യാ​ൻ​ഡ്രോ പ​രേ​ഡ​സി​ന്‍റെ അ​പ്പീ​ൽ ഫി​ഫ ത​ള്ളി. വി​ല​ക്കും പി​ഴ​യും കു​റ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ആ​വ​ശ്യം. അ​തേ​സ​മ​യം സ​ഹ​താ​രം നെ​ഹ്വേ​ല്‍ മൊ​ളീ​ന​യു​ടെ ശി​ക്ഷ​യി​ൽ ഫി​ഫ ഇ​ള​വ് അ​നു​വ​ദി​ച്ചു.

മൊ​ളീ​ന​യു​ടെ വി​ല​ക്ക് ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് നാ​ലാ​യി കു​റ​ച്ചു. 90,000 ഡോ​ള​റാ​യി​രു​ന്ന പി​ഴ​യും 60,000 ഡോ​ള​റാ​യി കു​റ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​രേ​ഡ​സി​ന്‍റെ പ​ത്ത് മ​ത്സ​ര​ങ്ങ​ളി​ലെ വി​ല​ക്കും 90,000 ഡോ​ള​ർ പി​ഴ​യും അ​തേ​പ​ടി തു​ട​രു​മെ​ന്ന് ഫി​ഫ വ്യ​ക്ത​മാ​ക്കി. അ​ർ​ജ​ന്‍റൈ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന് ചു​മ​ത്തി​യ 3.21 ല​ക്ഷം ഡോ​ള​ർ പി​ഴ​യി​ലും ഇ​ള​വി​ല്ല. ഫി​ഫ​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ കാ​യി​ക ത​ർ​ക്ക​പ​രി​ഹാ​ര കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ജൂ​ലൈ 19ന് ​ന​ട​ന്ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഒ​രു ഗോ​ളി​ന് തോ​റ്റ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു അ​ർ​ജ​ന്‍റീ​ന​യു​ടെ​യും സ്പെ​യി​ന്‍റെ​യും താ​ര​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ​ത്. വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ മൊ​ളീ​ന സ്പാ​നി​ഷ് ക്യാ​പ്റ്റ​ൻ റോ​ഡ്രി​യെ ഇ​ടി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. സ്പാ​നി​ഷ് താ​ര​ങ്ങ​ൾ ഇ​തി​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ സം​ഭ​വം കൂ​ട്ട​ത്ത​ല്ലി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

Latest News

Corehub Up