Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nalin Kohli

എഐ ഉച്ചകോടി: യൂ​​​ത്ത് കോ​​​ണ്‍. പ്ര​​​തി​​​ഷേ​​​ധം; ബി​​​ജെ​​​പി-​​​കോ​​​ണ്‍ഗ്ര​​​സ് പോ​​​രി​​​ലേ​​​ക്ക്

ന്യൂഡൽഹി: എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധം ബി​​​ജെ​​​പി-​​​കോ​​​ണ്‍ഗ്ര​​​സ് പോ​​​രി​​​നി​​​ട​​​യാ​​​ക്കി. പ്ര​​​തി​​​ഷേ​​​ധ​​​ത്തെ ശ​​​ക്ത​​​മാ​​​യ രീ​​​തി​​​യി​​​ൽ ബി​​​ജെ​​​പി അ​​​പ​​​ല​​​പി​​​ച്ചു. ഇ​​​ന്ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച ക​​​ണ്ടു​​​ള്ള അ​​​സൂ​​​യ നി​​​മി​​​ത്ത​​​മാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ പെ​​​രു​​​മാ​​​റു​​​ന്ന​​​തെ​​​ന്ന് ബി​​​ജെ​​​പി വ​​​ക്താ​​​വ് ന​​​ളി​​​ൻ കോ​​​ലി ആ​​​രോ​​​പി​​​ച്ചു.

കോ​​​ണ്‍ഗ്ര​​​സി​​​നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം എ​​​ഐ എ​​​ന്നാ​​​ൽ ‘ആ​​​ന്‍റി ഇ​​​ന്ത്യ’ എ​​​ന്നാ​​​ണെ​​​ന്നും, ഐ​​​എ​​​ൻ​​​സി എ​​​ന്ന​​​തു യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ എ​​​എ​​​ൻ​​​സി (ആ​​​ന്‍റി നാ​​​ഷ​​​ണ​​​ൽ കോ​​​ണ്‍ഗ്ര​​​സ്) ആ​​​യി മാ​​​റി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​രി​​​ഹ​​​സി​​​ച്ചു. യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു പി​​​ന്നാ​​​ലെ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ വീ​​​ടി​​​നു​​​പു​​​റ​​​ത്ത് യു​​​വ​​​മോ​​​ർ​​​ച്ച​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും കോ​​​ലം ക​​​ത്തി​​​ക്ക​​​ലും ന​​​ട​​​ന്നു.

അ​​​തേ​​​സ​​​മ​​​യം സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക എ​​​ന്ന​​​തു ജ​​​നാ​​​ധി​​​പ​​​ത്യ അ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ന്ന് യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് പ്ര​​​തി​​​ക​​​രി​​​ച്ചു. യു​​​വാ​​​ക്ക​​​ളു​​​ടെ ശ​​​ബ്‌​​​ദം ഉ​​​യ​​​ർ​​​ത്തും. ഇ​​​ന്ത്യ​​​യു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ഏ​​​തൊ​​​രു കാ​​​ര്യ​​​ത്തെ​​​യും എ​​​തി​​​ർ​​​ക്കു​​​മെ​​​ന്നും എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​ക്കു ത​​​ങ്ങ​​​ൾ എ​​​തി​​​ര​​​ല്ലെ​​​ന്നും യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ദ​​​യ് ഭാ​​​നു ചി​​​ബ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

Latest News

Corehub Up