Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nambyarmala

Thrissur

ന​ന്പ്യാ​ർ​മ​ല​യി​ൽ കാ​ട്ടാ​ന, വ്യാ​പ​ക കൃ​ഷിനാ​ശം

ആ​ല​ക്കോ​ട്: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി മേ​ഖ​ല​യാ​യ ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ ചീ​ക്കാ​ട് ന​മ്പ്യാ​ർ​മ​ല​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. അ​നീ​ഷ് ചോ​യി​മ​ഠ​ത്തി​ൽ, സ​ബി​ൻ, ര​മേ​ശ​ൻ താ​യ​ലേ​വീ​ട്ടി​ൽ, ടോ​മി പാ​ല​ത്തി​നാ​ൽ, ജോ​സ​ഫ്, റോ​ബി, സ​ന്തോ​ഷ് കൊ​ണ്ട​നാ​ട്ടി തു​ട​ങ്ങി​യ​വ​രു​ടെ വാ​ഴ, തെ​ങ്ങ്, കൊ​ക്കോ, കാ​പ്പി, റ​ബ​ർ തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

ക​ർ​ണാ​ട​ക വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ന​ന്പ്യാ​ർ​മ​ല​യി​ലെ​ത്തി​യ ആ​ന​ക്കൂ​ട്ടം തി​രി​ച്ചു പോ​കാ​തെ ഇ​വി​ടെ ത​ന്നെ ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. കാ​ട്ടാ​ന​യു​ൾ​പ്പ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ ക​ട​ന്നു വ​ര​വ് ത​ട​യാ​ൻ ഇ​വി​ടെ ഫെ​ൻ​സിം​ഗ് ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല.

പ​ല​യി​ട​ത്തും കാ​ട്ടാ​ന​ക​ൾ ഫെ​ൻ​സിം​ഗ് ത​ക​ർ​ത്തി​ട്ടു​മു​ണ്ട്. കൃ​ഷി​യി​ട​ങ്ങ​ൾ​ക്കു പു​റ​മെ കാ​ട്ടാ​ന​ക​ൾ വീ​ടു​ക​ൾ​ക്കു സ​മീ​പം വ​രെ​യും എ​ത്തു​ന്ന​ത് ജ​ന​ങ്ങ​ളെ ക​ടു​ത്ത ഭീ​തി​യി​ലാ​ക്കു​ന്നു​ണ്ട്

Latest News

Corehub Up