Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NandanNilekaniCommittee

പ​രീ​ക്ഷാ പ​രി​ഷ്‌​കരണം : ന​​​ന്ദ​​​ൻ നി​​​ലേ​​​ക​​​നി സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ മ​​​​ത്സ​​​​ര​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ സു​​​​താ​​​​ര്യ​​​​ത​​​​യും നി​​​​ല​​​​വാ​​​​ര​​​​വും പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ നി​​​​യോ​​​​ഗി​​​​ച്ച ന​​​​ന്ദ​​​​ൻ നി​​​​ലേ​​​​ക​​​​നി സ​​​​മി​​​​തി​​​​യു​​​​ടെ ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള ക​​​​ണ്ടെ​​​​ത്ത​​​​ൽ സം​​​​ബ​​​​ന്ധി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം.

ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര സ​​​​മി​​​​തി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് പേ​​​​ഴ്‌​​​​സ​​​​ണ​​​​ൽ ആ​​​​ൻ​​​​ഡ് ട്രെ​​​​യി​​​​നിം​​​​ഗ് വ​​​​കു​​​​പ്പി​​​​ലെ ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യോ​​​​ട് ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള ക​​​​ണ്ടെ​​​​ത്ത​​​​ൽ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നാ​​​​ണു ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ പി.​​​​എ​​​​സ്. ന​​​​ര​​​​സിം​​​​ഹ, അ​​​​ലോ​​​​ക് ആ​​​​രാ​​​​ധെ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത്. മൂ​​​​ന്നാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

പ​​​​രീ​​​​ക്ഷാ​​​​സ​​​​മ്പ്ര​​​​ദാ​​​​യ​​​​ത്തി​​​​ൽ പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ൾ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​നാ​​​​യി വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ ഉ​​​​പ​​​​ദേ​​​​ശം പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്നും വാ​​​​ദ​​​​ത്തി​​​​നി​​​​ടെ കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു. കൂ​​​​ടാ​​​​തെ ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ ക​​​​ട​​​​ലാ​​​​സി​​​​ൽ മാ​​​​ത്ര​​​​മാ​​​​യി ഒ​​​​തു​​​​ങ്ങ​​​​രു​​​​തെ​​​​ന്നും അ​​​​വ കൃ​​​​ത്യ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ബെ​​​​ഞ്ച് നിർദേ ശിച്ചു.

2026ലെ ​​​​നീ​​​​റ്റ് പ​​​​രീ​​​​ക്ഷ ക്ര​​​​മ​​​​ക്കേ​​​​ടി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ദേ​​​​ശീ​​​​യ പ​​​​രീ​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ക്ഷ​​​​മ​​​​ത ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ കൈ​​​​മാ​​​​റു​​​​ന്ന​​​​തി​​​​നും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രാ​​​​ണ് ഇ​​​​ൻ​​​​ഫോ​​​​സി​​​​സ് സ​​​​ഹ​​​​സ്ഥാ​​​​പ​​​​ക​​​​ൻ ന​​​​ന്ദ​​​​ൻ നി​​​​ലേ​​​​ക​​​​നി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര സ​​​​മി​​​​തി​​​​യെ നി​​​​യ​​​​മി​​​​ച്ച​​​​ത്.

Latest News

Corehub Up