Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NandaniMath

Special

വി​ശ്വാ​സി​ക​ളു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മം: മ​ഹാ​ദേ​വി ആ​ന 409 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ന​ന്ദ​നി മ​ഠ​ത്തി​ൽ തി​രി​ച്ചെ​ത്തി

മ​ഹാ​രാ​ഷ്ട്ര-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ പ്ര​മു​ഖ ജൈ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ന​ന്ദ​നി സ്വ​സ്തി​ശ്രീ ഭ​ട്ടാ​ര​ക പ​ട്ടാ​ചാ​ര്യ മ​ഹാ​സ്വാ​മി മ​ഠ​ത്തി​ലെ ഭ​ക്ത​രു​ടെ പ്രി​യ​ങ്ക​രി​യാ​യ 'മ​ഹാ​ദേ​വി' എ​ന്ന ആ​ന മ​ഠ​ത്തി​ൽ തി​രി​ച്ചെ​ത്തി.

ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ലു​ള്ള വ​ൻ​താ​ര ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് 409 ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് വെ​ള്ളി​യാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​യോ​ടെ ആ​ന​യെ സ്വ​ന്തം ത​ട്ട​ക​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ച്ച​ത്.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും വ​ൻ​താ​ര​യി​ലെ വി​ദ​ഗ്ധ​രും മെ​ഡി​ക്ക​ൽ സം​ഘ​വും അ​ട​ങ്ങു​ന്ന 42 അം​ഗ നി​ര​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് മ​ഹാ​ദേ​വി​യെ പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ന​ന്ദ​നി​യി​ൽ എ​ത്തി​ച്ച​ത്.

ആ​ന​യു​ടെ ആ​രോ​ഗ്യ​വും പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ മ​ഠം വ​ള​പ്പി​ൽ 'മാ​ധു​രി റെ​സി​ഡ​ൻ​സ്' എ​ന്ന പേ​രി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പ്ര​ത്യേ​ക പാ​ർ​പ്പി​ട​വും സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ഹാ​ദേ​വി​യു​ടെ വ​ര​വ​റി​ഞ്ഞ് കി​നി ടോ​ൾ പ്ലാ​സ മു​ത​ൽ ന​ന്ദ​നി ഗ്രാ​മം വ​രെ ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​രാ​ണ് രാ​ത്രി വൈ​കി​യും വീ​ഥി​ക​ളി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്.

വീ​ടു​ക​ൾ​ക്ക് മു​ന്നി​ൽ രം​ഗോ​ലി​ക​ൾ വ​ര​ച്ചും പാ​ത​യോ​ര​ങ്ങ​ളി​ൽ ആ​ന​യെ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​നം ക​ട​ന്നു​പോ​യ​പ്പോ​ൾ പൂ​ക്ക​ൾ വ​ർ​ഷി​ച്ചു​മാ​ണ് ഗ്രാ​മ​വാ​സി​ക​ൾ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച​ത്. പു​ല​ർ​ച്ചെ 1.30-ഓ​ടെ മ​ഠ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച ആ​ന​യെ "ലാ​ഡ്കി മ​ഹാ​ദേ​വി" എ​ന്ന ഭ​ക്തി​നി​ർ​ഭ​ര​മാ​യ വി​ളി​ക​ളോ​ടെ ജ​ന​ങ്ങ​ൾ വ​ര​വേ​റ്റു.

വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട വി​ര​ഹ​ത്തി​ന് ശേ​ഷം പ്രി​യ​പ്പെ​ട്ട ആ​ന​യെ ക​ണ്ട നി​മി​ഷ​ത്തി​ൽ മ​ഠാ​ധി​പ​തി സ്വ​സ്തി​ശ്രീ ഭ​ട്ടാ​ര​ക പ​ട്ടാ​ചാ​ര്യ മ​ഹാ​സ്വാ​മി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വി​കാ​രാ​ധീ​ന​രാ​യി.

ച​ട​ങ്ങി​ൽ വ​ൻ​താ​ര സി​ഇ​ഒ വി​ഹാ​ൻ ക​രാ​ണി, വി​വി​ധ മ​ഠ​ങ്ങ​ളി​ലെ സ്വാ​മി​ജി​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എം.​പി ധൈ​ര്യ​ശീ​ൽ മാ​നെ, എം​എ​ൽ​എ രാ​ഹു​ൽ ആ​വാ​ഡെ തു​ട​ങ്ങി​യ പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു.

മ​ഹാ​ദേ​വി തി​രി​കെ എ​ത്തി​യ​തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ഭ​ക്ത​രു​ടെ ആ​ത്മീ​യ കേ​ന്ദ്ര​മാ​യ ന​ന്ദ​നി മ​ഠ​ത്തി​ൽ വീ​ണ്ടും ഉ​ത്സ​വ​പ്ര​തീ​തി കൈ​വ​ന്നി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up