Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NanoPack

ഒ​​​രു കു​​​റ്റി പു​​​ട്ടിന് പത്തു രൂപ! നാ​നോ പാ​യ്ക്ക് പു​ട്ടു​പൊ​ടി​യു​മാ​യി ഫി​റ ഫു​ഡ്‌​സ്

കൊ​​​ച്ചി: ലോ​​​ക​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ നാ​​​നോ പാ​​​യ്ക്ക് പു​​​ട്ടു​​​പൊ​​​ടി എ​​​ന്ന അ​​​വ​​​കാ​​​ശവാ​​​ദ​​​വു​​​മാ​​​യി ഫി​​​റ ഫു​​​ഡ്‌​​​സ് പു​​​തി​​​യൊ​​​രു പാ​​​ക്കിം​​​ഗ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഒ​​​രു കു​​​റ്റി പു​​​ട്ട് ഉ​​​ണ്ടാ​​​ക്കാ​​​ന്‍ മാ​​​ത്രം മ​​​തി​​​യാ​​​കു​​​ന്ന 100 ഗ്രാം ​​​പാ​​​യ്ക്കാ​​​ണി​​​ത്.

പ​​​ത്തു രൂ​​​പ​​​യാ​​​ണ് ഒ​​​രു നാ​​​നോ പാ​​​യ്ക്കി​​​ന്‍റെ വി​​​ല. അ​​​രി കൂ​​​ടു​​​ത​​​ലാ​​​യി ഭ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്താ​​​ന്‍ താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​ത്ത പു​​​തു​​​ത​​​ല​​​മു​​​റ​​​യെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ഈ ​​​നീ​​​ക്കം. ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന് കൃ​​​ത്യ​​​മാ​​​യ അ​​​ള​​​വി​​​ലു​​​ള്ള പൊ​​​ടി​​​യാ​​​ണ് ഫി​​​റ​​​യു​​​ടെ നാ​​​നോ പാ​​​യ്ക്ക്.

റെ​​​ഡി​​​മെ​​​യ്ഡ് സ്റ്റീം ​​​ചെ​​​യ്ത പു​​​ട്ടു​​​പൊ​​​ടി​​​യാ​​​ണി​​​ത്. 100 ഗ്രാം ​​​പൊ​​​ടി ഒ​​​രു പാ​​​ത്ര​​​ത്തി​​​ലേ​​​ക്ക് എ​​​ടു​​​ത്ത്, തു​​​ല്യ അ​​​ള​​​വി​​​ല്‍ വെ​​​ള്ളം ചേ​​​ര്‍ത്ത് (അ​​​ര ഗ്ലാ​​​സ് പൊ​​​ടി​​​ക്ക് അ​​​ര ഗ്ലാ​​​സ് വെ​​​ള്ളം) പ​​​ത്തു മി​​​നി​​​റ്റ് വ​​​ച്ച​​​ശേ​​​ഷം സ്പൂ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ന​​​ന്നാ​​​യി ഇ​​​ള​​​ക്കി നേ​​​രി​​​ട്ട് പു​​​ട്ടു​​​കു​​​റ്റി​​​യി​​​ലേ​​​ക്ക് നി​​​റ​​​ച്ചാ​​​ല്‍ മാ​​​ത്രം മ​​​തി.

ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള നൂ​​​ത​​​ന​​​വും ആ​​​വ​​​ശ്യാ​​​ധി​​​ഷ്ഠി​​​ത​​​വു​​​മാ​​​യ കൂ​​​ടു​​​ത​​​ല്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഫി​​​റ ഫു​​​ഡ്‌​​​സി​​​ല്‍നി​​​ന്ന് വ​​​രാ​​​നി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് ക​​​മ്പ​​​നി​​​യു​​​ടെ ഗ്ലോ​​​ബ​​​ല്‍ സി​​​ഇ​​​ഒ ഷൈ​​​ന്‍ ശി​​​വ​​​പ്ര​​​സാ​​​ദ് അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up