തൃശൂർ: നന്തിലത്ത് ജി മാര്‍ട്ട് ചില്ലാക്സ് ഓഫര്‍ സീസണ് ത്രീ നറുക്കെടുപ്പ് ഹയാത്ത് റീജന്‍സി ലുലു കണ്വന്ഷന് സെന്ററില്‍ നടന്നു. രാജന് ജെ. പല്ലന് എംഎൽഎ നറുക്കെടുപ്പു നിര്‍വഹിച്ചു.
അഞ്ചു ടാറ്റാ പഞ്ച് കാറുകളുടെ വിജയികളായി യു.ടി. അമന്, സി.എം. ഹനീഫ്, ഷഹീന ബീഗം, ഫെലിക്സ് മാത്യു, ജയരാജ് എന്നിവരെ തെരഞ്ഞെടുത്തു.
ചടങ്ങില്‍ ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയര്മാന് ഗോപു നന്തിലത്ത്, ഡയറക്ടര്‍ ഐശ്വര്യ നന്തിലത്ത്, സിഇഒ പി.എ. സുബൈര്‍, അഡ്മിനിസ്ട്രേഷന് മാനേജര്‍ എന്‍.പി. ജോയ്, ഡിജിറ്റല്‍ ഡിവിഷന് ജനറല്‍ മാനേജര്‍ പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.