ഹാൽദിയ: പശ്ചിമബംഗാളിൽ നാഫ്ത പൈപ്പ് ലൈനിലുണ്ടായ തീപിടിത്തത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 2.45നാണ് ഹാൽദിയ പെട്രോകെമിക്കൽസിലെ നാഫ്ത പൈപ്പ്ലൈനിൽ ചോർച്ചയുണ്ടായത്.
12 അഗ്നിശമന യൂണിറ്റുകൾ ശ്രമിച്ചിട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരിൽ കൂടുതൽ പേരും പ്രദേശവാസികളാണ്. ഇവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. കന്പനിയിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.