Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Naranammoozhi

Pathanamthitta

ശ​ബ​രി​മ​ല പാ​ത​ക​ളി​ല്‍ വെ​ളി​ച്ച​മൊ​രു​ക്കി നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

അ​ത്തി​ക്ക​യം: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി 4.50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള തെ​രു​വു​വി​ള​ക്ക് സ്ഥാ​പി​ക്ക​ല്‍ പ​ദ്ധ​തി നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി. വൃ​ശ്ചി​കം ഒ​ന്നി​ന് മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്‍​പു​ത​ന്നെ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന പാ​ത​ക​ളി​ലെ ലൈ​റ്റിം​ഗ് ജോ​ലി​ക​ള്‍ പൂ​ര്‍​ണ​മാ​യും പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

മു​ക്ക​ട- ഇ​ട​മ​ണ്‍ - അ​ത്തി​ക്ക​യം പാ​ത​യി​ല്‍ പൊ​ട്ട​ന​രു​വി മു​ത​ല്‍ ഇ​ട​മ​ണ്‍, അ​ത്തി​ക്ക​യം, ചേ​ന്നം​പാ​റ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ചെ​ത്തോ​ങ്ക​ര - അ​ത്തി​ക്ക​യം പാ​ത​യി​ല്‍ വ​നാ​തി​ര്‍​ത്തി മു​ത​ല്‍ ചേ​ന്നം​പാ​റ വ​രെ​യു​ള്ള ഭാ​ഗ​ത്തും തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി.
മ​ല​പ്പു​റം ആ​സ്ഥാ​ന​മാ​യു​ള്ള ഏ​ഷ്യ​ന്‍ മാ​ര്‍​ക്ക​റ്റിം​ഗി​നാ​ണ് ബ​ള്‍​ബ് വി​ത​ര​ണ​ത്തി​നാ​യു​ള്ള ക​രാ​ര്‍ ന​ല്‍​കി​യ​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 600 ബ​ള്‍​ബു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​ഞ്ചാ​യ​ത്തി​ല്‍ എ​ത്തി​ച്ചു ന​ല്‍​കി.

പോ​സ്റ്റു​ക​ളി​ല്‍ ബ​ള്‍​ബു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ക​രാ​ര്‍ കോ​ട്ട​യം സ്വ​ദേ​ശി വി​നോ​ദി​ന് ന​ല്‍​കി​യി​രു​ന്നു. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും ആ​വ​ശ്യ​മാ​യ സ​മ​യ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​ന്‍ സ​ഹ​ക​രി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് വൃ​ശ്ചി​കം ഒ​ന്നി​ന് മു​ന്‍​പാ​യി ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ശ​ബ​രി​മ​ല പാ​ത​ക​ളി​ലെ വ​ഴി​വി​ള​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മായതിനാൽ തീ​ര്‍​ഥാ​ട​ന കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്‍​പു​ത​ന്നെ ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി പാ​ത​ക​ളി​ലെ ലൈ​റ്റിം​ഗ് ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. 4.50 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ബ​ള്‍​ബു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി എ​ത്തി​ക്കു​ക​യും സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല പാ​ത​ക​ള്‍​ക്ക് പു​റ​മേ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ലും കേ​ടാ​യ തെ​രു​വു​വി​ള​ക്കു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. അ​ത​ത് വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി ബ​ള്‍​ബു​ക​ള്‍ സ്ഥാ​പി​ക്കും. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​ത്. തീ​ര്‍​ഥാ​ട​ന കാ​ലം ക​ഴി​ഞ്ഞാ​ലും ഈ ​വി​ള​ക്കു​ക​ള്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും.

ഇ​ന്നു മു​ത​ല്‍ പ​ഞ്ചാ​യ​ത്തി​ന്റെ ശ​ബ​രി​മ​ല ഹെ​ല്‍​പ് ഡെ​സ്‌​ക് പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. അ​യ്പ്പ​ഭ​ക്ത​ര്‍​ക്കാ​യി ചു​ക്കു​കാ​പ്പി, ല​ഘു​ഭ​ക്ഷ​ണം, മൊ​ബൈ​ല്‍ ചാ​ര്‍​ജിം​ഗ് സൗ​ക​ര്യം, സൗ​ജ​ന്യ വൈ​ഫൈ, കു​ടി​വെ​ള്ളം, ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ള്‍ എ​ന്നി​വ​യും ഇ​വി​ടെ ല​ഭ്യ​മാ​ക്കും.

Latest News

Corehub Up