Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Narayana Varma

Pathanamthitta

‌പു​ണ​ർ​തം​നാ​ൾ നാ​രാ​യ​ണവ​ർ​മ പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി

പ​ന്ത​ളം: തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​നു​ള്ള രാ​ജ​പ്ര​തി​നി​ധി​യാ​യി പ​ന്ത​ളം രാ​ജ​കു​ടും​ബാം​ഗം പു​ണ​ര്‍​തം​നാ​ള്‍ നാ​രാ​യ​ണ​വ​ർ​മ​യെ പ​ന്ത​ളം കൊ​ട്ടാ​രം വ​ലി​യ​ത​മ്പു​രാ​ൻ തി​രു​വോ​ണം​നാ​ൾ രാ​മ​വ​ർ​മ നി​യോ​ഗി​ച്ചു.

പ​ന്ത​ളം ശ്രാ​മ്പി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ൽ പ​രേ​ത​യാ​യ തി​രു​വോ​ണം നാ​ൾ അം​ബ ത​മ്പു​രാ​ട്ടി​യു​ടെ​യും കോ​ട്ട​യം ന​ട്ടാ​ശേ​രി കാ​ഞ്ഞി​ര​ക്കാ​ട്ട് ഇ​ല്ല​ത്ത് കെ. ​എ​ൻ. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യു​ടെ​യും ദ്വി​തീ​യ പു​ത്ര​നാ​ണ് നാ​രാ​യ​ണ​വ​ർ​മ.

കേ​ര​ള സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ​സ് ഓ​ഫീ​സി​ൽ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യാ​യി വി​ര​മി​ച്ച ശേ​ഷം പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക സം​ഘം സെ​ക്ര​ട്ട​റി​യാ​യി 2016 മു​ത​ൽ 2023 വ​രെ പ്ര​വ​ർ​ത്തി​ച്ചു. പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലെ പാ​ല​സ് വെ​ൽ​ഫ​യ​ർ സൊ​സൈ​റ്റി​യു​ടെ സ്ഥാ​പ​ക അം​ഗ​വും മു​ൻ ഖ​ജാ​ൻ​ജി​യും വ​ലി​യ​കോ​യി​ക്ക​ൽ ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ കൊ​ട്ടാ​രം പ്ര​തി​നി​ധി​യു​മാ​ണ്.

ശ​ബ​രി​മ​ല അ​യ്യ​പ്പ സേ​വാ​സ​മാ​ജം സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​ണ്. നി​ല​വി​ൽ ആ​ലു​വ ത​ന്ത്ര​വി​ദ്യാ​പീ​ഠം ര​ക്ഷാ​ധി​കാ​രി​യാ​യും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ജ​നു​വ​രി 12നാ​ണ് തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര പ​ന്ത​ള​ത്തു നി​ന്ന് പു​റ​പ്പെ​ടു​ന്ന​ത്. 14നാ​ണ് മ​ക​ര​വി​ള​ക്ക്. തി​രു​വാ​ഭ​ര​ണ​ഘോ​ഷ​യാ​ത്ര​യ്ക്കൊ​പ്പം പോ​കു​ന്ന രാ​ജ​പ്ര​തി​നി​ധി മ​ക​ര​വി​ള​ക്കി​നു​ശേ​ഷം ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ന​ട അ​ട​ച്ച് ജ​നു​വ​രി 20നു ​മാ​ത്ര​മേ മ​ട​ങ്ങു​ക​യു​ള്ളൂ.

Latest News

Corehub Up