Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Narcotics Control Bureau

എ​ക്‌​സൈ​സി​ല്‍ നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ രൂ​പീക​രി​ക്കും: മ​ന്ത്രി

തൃ​​​ശൂ​​​ര്‍: എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ല്‍ സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ല്‍ ന​​​ര്‍​ക്കോ​​​ട്ടി​​​ക്ക് ക​​​ണ്‍​ട്രോ​​​ള്‍ ബ്യൂ​​​റോ രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്.

പൂ​​​ത്തോ​​​ള്‍ എ​​​ക്‌​​​സൈ​​​സ് അ​​​ക്കാ​​​ദ​​​മി ഗ്രൗ​​​ണ്ടി​​​ല്‍ പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ എ​​​ക്സൈ​​​സ് ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍​മാ​​​രു​​​ടെ​​​യും വ​​​നി​​​താ-​​​സി​​​വി​​​ല്‍ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ര്‍​മാ​​​രു​​​ടെ​​​യും പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​ല്‍ സേ​​​നാം​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ഈ ​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് 2600 നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി. ഇ​​​പ്പോ​​​ള്‍ സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ 134 പേ​​​ര്‍ സാ​​​മൂ​​​ഹി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​കൂ​​​ടി​​​യാ​​​ണു ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. 2024ലെ ​​​എ​​​ക്‌​​​സൈ​​​സ് മെ​​​ഡ​​​ല്‍ വി​​​ത​​​ര​​​ണ​​​വും അ​​​ദ്ദേ​​​ഹം നി​​​ർ​​​വ​​​ഹി​​​ച്ചു.

16 എ​​​ക്സൈ​​​സ് ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍​മാ​​​രും 71 സി​​​വി​​​ല്‍ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ര്‍​മാ​​​രും 47 വ​​​നി​​​ത സി​​​വി​​​ല്‍ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ര്‍​മാ​​​രു​​​മാ​​​ണ് പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി എ​​​ക്സൈ​​​സ് സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ​​​ത്. സി​​​വി​​​ല്‍ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ർ, വ​​​നി​​​ത സി​​​വി​​​ല്‍ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍​നി​​​ന്നു​​​ള്ള എം. ​​​അ​​​ന​​​ന്തു​​​വും സ​​​ഹോ​​​ദ​​​രി​​​യാ​​​യ എം. ​​​അ​​​ര്‍​ച്ച​​​ന​​​യും പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​ല്‍ ഒ​​​രു​​​മി​​​ച്ചു പ​​​ങ്കെ​​​ടു​​​ത്ത​​​തു കൗ​​​തു​​​ക​​​മാ​​​യി.

 

Latest News

Corehub Up