Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nasrani Dayara.

Kottayam

ന​സ്രാ​ണി ദ​യ​റാ​യി​ല്‍ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു

കാ​പ്പു​ന്ത​ല: ന​സ്രാ​ണി ദ​യ​റാ​യി​ല്‍ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ഹെ​ന്തോ​യി​ലെ മ​ല​ങ്ക​ര വി​ദ്യാ​പീ​ഠം സ്ഥി​തി ചെ​യ്യു​ന്ന ബേ​സ് അ​പ്രേം ന​സ്രാ​ണി ദ​യ്‌​റാ കാ​പ്പും​ത​ല​യി​ല്‍ സ​മു​ദാ​യ ശ​ക്തീക​ര​ണ വ​ര്‍​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​പ്പ​ന്‍ ന​സ്രാ​ണി പൈ​തൃ​ക ക്ല​ബ്ബി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.

അ​ര്‍​ക്ക​ദി​യാ​ക്കോ​ന്മാ​ര്‍, പ​ള്ളി​വീ​ട്ടി​ൽ- പ​റ​മ്പി​ല്‍ ചാ​ണ്ടി മെ​ത്രാ​ൻ, പാ​റേ​മ്മാ​ക്ക​ല്‍ തോ​മാ ക​ത്ത​നാ​ര്‍ ഗോ​വ​ര്‍​ണ​ദോ​ര്‍, അ​ന്തോ​നി ക​ത്ത​നാ​ര്‍ കു​ട​ക്ക​ച്ചി​റ, നി​ധീ​രി​ക്ക​ല്‍ മാ​ണി​ക്ക​ത്ത​നാ​ര്‍ എ​ന്നി​വ​രു​ടെ ബ​ഹു​മാ​നാ​ര്‍​ഥമാ​ണ് അ​പ്പ​ന്‍ എ​ന്ന നാ​മം ക്ല​ബ്ബി​നി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ഓ​ര്‍​ഗ​ന്‍/ പി​യാ​നോ/ ഹാ​ര്‍​മോ​ണി​യം, വ​യ​ലി​ൻ, ഡ്രം ​പ​രി​ശീ​ല​നം വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ ന​ട​ത്തു​ന്നു.

സു​റി​യാ​നി ഭാ​ഷാ പ​ഠ​ന​ത്തി​നാ​യു​ള്ള സ്ലീ​വാ സ്‌​കൂ​ള്‍ ശ​നി​യാ​ഴ്ച​ക​ളി​ലും ഹെ​ന്തോ അ​ക്കാ​ദ​മി​യു​ടെ ഭാ​ഗ​മാ​യി മാ​ര്‍​ത്തോ​മ്മാ മാ​ര്‍​ഗ പ​രി​ശീ​ല​ന​വും ച​രി​ത്ര പ​ഠ​ന​വും ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ളി​ലും സു​റി​യാ​നി പാ​ട്ടു​ക​ൾ, റ​മ്പാ​ന്‍ പാ​ട്ട്, മാ​ര്‍​ഗം​ക​ളി, പ​രി​ച​മു​ട്ടു​ക​ളി എ​ന്നീ ന​സ്രാ​ണി​ക​ല​ക​ളു​ടെ​യും പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ലെ മ​ദ്ബ​ഹാ ശു​ശ്രൂ​ഷി​ക​ൾ, ഗാ​ന ശു​ശ്രൂ​ഷ​ക​ര്‍ എ​ന്നി​വ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന​വും ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ന​ട​ക്കും.

പ​ഠ​ന​ത്തി​നാ​യി പാ​റേ​മാ​ക്ക​ല്‍ ലൈ​ബ്ര​റി, ക​രി​യാ​റ്റി മ്യൂ​സി​യം എ​ന്നി​വ ദ​യ​റാ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ദി​വ​സ​വും രാ​വി​ലെ 6.30ന് ​സു​റി​യാ​നി ഭാ​ഷ​യി​ല്‍ പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യും ശ​നി​യാ​ഴ്ച​ക​ളി​ല്‍ വൈ​കു​ന്നേ​രം 6.30ന് ​സാ​യാ​ഹ്ന ന​മ​സ്‌​കാ​ര​വും സ​മു​ദാ​യ യോ​ഗ​വും ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍​ക്ക്
ഫോ​ൺ- 9496542361.

Latest News

Corehub Up