മെൽബൺ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനവും ശിശുദിനവും മെൽബണിലെ മലയാളി സമൂഹം ആഘോഷിക്കുന്നു. ഈ മാസം 28ന് രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെ ഹാംപ്ടൺ പാർക്കിലെ ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്ററിലാണ് പരിപാടി.
എംഎൽഎമാരായ ചാണ്ടി ഉമ്മനും നാട്ടകം സുരേഷുമാണ് മുഖ്യാതിഥികൾ. കുട്ടികളെ ഏറെ സ്നേഹിച്ച ചാച്ചാ നെഹ്റുവിന്റെ ഓർമയിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒത്തുചേരാനുള്ള ഒരു വേദിയാണ് ഇത്.
പ്രവേശനം സൗജന്യമാണെന്നും എന്നാൽ രജിസ്ട്രേഷൻ നിർബന്ധമാണെന്നും ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജിജേഷ് - 0425 897 610, ലിന്റോ - 0414 659 992, റോബിൻ - 0426 699 714, ഷിനോയ് - 0424 352 255, അനീഷ - 0431 412 391.