മേലാറ്റൂര്‍: ദേശീയതല മത്സരങ്ങളിലെ വിജയികള്‍ക്ക് സ്വീകരണമൊരുക്കി മേലാറ്റൂര്‍ ഇര്‍ഷാദ് ഇംഗ്ലീഷ് സ്കൂള്‍.
ജമ്മുകാശ്മീരിലെ ശ്രീനഗര്‍, ജാര്‍ഖണ്ഡിലെ റാജി എന്നിവിടങ്ങളില്‍ നടന്ന ദേശീയ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്കൂളിലെ വിദ്യാര്‍ഥികളായ മുഹമ്മദ് ആദില്‍ , ആമിയ ജമാല്‍, ബിബി ബിസ്മില്‍, നൂറുല്‍ ഹയ, കര്‍ണാടയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ അനും റഹ്മത്തുള്ള എന്നിവര്‍ക്കാണ് സ്കൂള്‍ ജീവനക്കാരും മാനേജ്മെന്റ് പ്രതിനിധികളും രക്ഷിതാക്കളും ചേര്‍ന്ന് സ്വീകരണം നല്‍കിയത്. മേലാറ്റൂര്‍ റെയില്‍വേ ഗേറ്റ് പരിസരത്ത് നിന്ന് സ്കൂള്‍ കാമ്പസ് വരെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് ജേതാക്കളെ ആനയിച്ചത്.
മത്സരത്തില്‍ കേരളത്തിന് മൂന്നാം സ്ഥാനമാണ് ലഭിച്ചത്.അനുമോദന ചടങ്ങ് മാനേജ്മെന്റ് കമ്മറ്റി ചെയര്മാന് കെ.ടി. ഉസ്മാന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ. അബ്ദുല്‍ കരീം അധ്യക്ഷനായി. സെക്രട്ടറി പി. അബ്ദുള്‍ കരീം, സ്റ്റാഫ് സെക്രട്ടറി അസീസ്, പിടിഎ വൈസ് പ്രസിഡന്റ് ഹബീബുല്‍ ഇസ്ലാം ,മദര്‍ പിടിഎ പ്രസിഡന്റ് നമിത ജമാല്‍, പ്രോഗ്രാം കോഡിനേറ്റര്‍ ടി. ഹംസ, അക്കാദമിക് കോര്‍ഡിനേറ്റര്‍ ടി.കെ. സഹീറ എന്നിവര്‍ പ്രസംഗിച്ചു.