Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Food Security

Kozhikode

ദേശീയ ഭക്ഷ്യഭദ്രതാ നിയമം; ഉ​ദ്യോ​ഗ​സ്ഥ​സം​ഘം തീ​ര​ദേ​ശ മേ​ഖ​ല സ​ന്ദ​ർ​ശി​ച്ചു

കോ​ഴി​ക്കോ​ട്: ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മ​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​മാ​യ ന​ട​ത്തി​പ്പ് വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​സം​ഘം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ തീ​ര​ദേ​ശ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ചു.വ​ട​ക​ര താ​ലൂ​ക്കി​ലെ ചോ​റോ​ട്, അ​ഴി​യൂ​ർ, ഒ​ഞ്ചി​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തീ​ര​ദേ​ശ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​ക​ളു​ടെ​യും പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. റേ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വീ​ടു​ക​ൾ, റേ​ഷ​ൻ ക​ട​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.​

ചോ​റോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​റ് റേ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വീ​ടു​ക​ളും ഒ​രു റേ​ഷ​ൻ ക​ട​യും സ​ന്ദ​ർ​ശി​ച്ചു. അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വീ​ടു​ക​ൾ, ചോ​മ്പാ​ല സൗ​ത്ത് ബീ​ച്ചി​ലെ അ​ങ്ക​ണ​വാ​ടി, ഒ​ഞ്ചി​യം പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി, മാ​ടാ​ക്ക​ര ക​ണ്ണൂ​ക്ക​ര ഗ​വ. ഫി​ഷ​റീ​സ് എ​എ​ൽ​പി. സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.​പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ലൂ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ ല​ഭ്യ​ത, വി​ത​ര​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം, അ​ള​വ് എ​ന്നി​വ പ​രി​ശോ​ധി​ച്ചു.

ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തി​യ ക​മ്മി​ഷ​ൻ, ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വി​ത​ര​ണ സം​വി​ധാ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി.

Latest News

Corehub Up