ഇസ്ലാമാബാദ്: തെക്കൻ ഏഷ്യയിലെ ശാശ്വത സമാധാനവും സുരക്ഷയും സുസ്ഥിരതയും കാഷ്മീർ തർക്കവുമായി ബന്ധപ്പെട്ടാണെന്ന് അഭിപ്രായപ്പെടുന്ന പ്രമേയവുമായി പാക്കിസ്ഥാൻ ദേശീയ അസംബ്ലി.
കാഷ്മീരിലെ ജനങ്ങൾക്കു പാക്കിസ്ഥാൻ നൽകുന്ന ധാർമിക, രാഷ്ട്രീയ, നയതന്ത്ര പിന്തുണ തുടരുമെന്നും കാഷ്മീർ കാര്യമന്ത്രി അമീർ മുഖാമും പാർലമെന്ററി സമിതി ചെയർമാൻ റാണ മുഹമ്മദ് ഖാസിം നൂനും ചേർന്ന് അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നുവെന്ന് റേഡിയോ പാകിസ്ഥാൻ റിപ്പോർട്ട് ചെയ്തു.
കാഷ്മീർ സംബന്ധിച്ച യുഎൻ രക്ഷാസമിതി പ്രമേയം നടപ്പാക്കാൻ രാജ്യാന്തര സമൂഹം, യുഎൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവും പ്രമേയത്തിലുണ്ട്.