Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NationalTestingAgency

ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വെ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ; രാ​ജി​വെ​ക്കു​ന്ന​ത് ഒ​ളി​ച്ചോ​ട്ട​മാ​ണെ​ന്ന് വി​ശ​ദീ​ക​ര​ണം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വെ​ക്കി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യ​ല്ല, മ​റി​ച്ച് അ​വ പ​രി​ഹ​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് മു​തി​ർ​ന്ന സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച പാ​ർ​ല​മെ​ന്‍റി​ൽ നി​യ​മ​ഭേ​ദ​ഗ​തി അ​വ​ത​രി​പ്പി​ക്കു​മെ​ന്നും, അ​ടു​ത്ത ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ (എ​ൻ​ടി​എ) എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ചോ​ദ്യ​ച്ചോ​ർ​ച്ച​യും സം​ഘ​ടി​ത കോ​ഴ​യും ത​ട​യു​ന്ന​തി​നാ​യു​ള്ള 2024ലെ ​പ​ബ്ലി​ക് എ​ക്സാ​മി​നേ​ഷ​ൻ​സ് ആ​ക്റ്റി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് പു​തി​യ ബി​ൽ കൊ​ണ്ടു​വ​രു​ന്ന​ത്. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ അ​ധി​കാ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വ്യ​വ​സ്ഥ​ക​ൾ ശ​ക്ത​മാ​ക്കാ​നും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യി കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ ജെ.​പി. ന​ഡ്ഡ, ജി​തേ​ന്ദ്ര സിം​ഗ് എ​ന്നി​വ​ർ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി എ​ന്ന ആ​വ​ശ്യ​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് സ​മ​ര​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

ഡ​ൽ​ഹി​യി​ലെ പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് മാ​പ്പ് പ​റ​യു​ക, ആ​ത്മ​ഹ​ത്യ ചെ​യ്ത വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. സ​മീ​പ​കാ​ല​ത്ത് ന​ട​ത്തി​യ 50 പ​രീ​ക്ഷ​ക​ളി​ൽ 49 എ​ണ്ണ​വും യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളു​മി​ല്ലാ​തെ​യാ​ണ് ന​ട​ത്തി​യ​തെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. സ​മ​രം ചെ​യ്യു​ന്ന വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ശ​നി​യാ​ഴ്ച​യും തു​ട​രും.

Latest News

Corehub Up