District News
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് ഒമ്പതാം വാർഡിൽ വിരുശേരി പറമ്പിത്തറയിൽ വിഷ്ണുകുമാർ (38) ഷോക്കേറ്റ് മരിച്ചു. കെഎസ്ഇബി കരാർ ജീവനക്കാരനാണ്. പിതാവ്: അജയൻ. മാതാവ്: മിനി. ഭാര്യ: മീനു. മക്കൾ: ആരുഷ്- (8), ആരവ് (4 മാസം).
District News
കായംകുളം: താലൂക്ക് ആശുപത്രിക്കു സമീപമുള്ള അനധികൃത വാഹന പാർക്കിംഗിനെതിരേ നടപടിയുമായി പൊലിസ് രംഗത്ത്. ടൗണിൽ ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ഗതാഗതതടസം സൃഷ്ടിച്ചുകൊണ്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പൊലിസ് കസ്റ്റഡിയിലെടുത്തത്.
ആശുപത്രിയിലേക്ക് എത്തുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങൾക്കും രോഗികൾക്കും ഒരുപോലെ ദുരിതം വിതയ്ക്കുന്ന രീതിയിൽ അനധികൃത പാർക്കിംഗ് നടത്തുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാനാണ് ട്രാഫിക് പൊലിസിന്റെ തീരുമാനം. നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള മേഖലകളിൽ പോലും നിയമം ലംഘിച്ച് ഒട്ടേറെ ഇരുചക്ര, നാലുചക്ര വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത് പതിവായിരുന്നു. ഇതുമൂലം മണിക്കൂറുകളോളമാണ് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചിരുന്നത്.
നാട്ടുകാരുടെയും ആശുപത്രി അധികൃതരുടെയും നിരന്തരമായ പരാതികളെത്തുടർന്നാണ് പൊലിസിന്റെ അടിയന്തര ഇടപെടൽ. ട്രാഫിക് പൊലിസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഗതാഗത തടസം ഉണ്ടാക്കിയ നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഡ്രൈവർമാർ ഇല്ലാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതിനായുള്ള നോട്ടീസും പതിപ്പിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും ഗതാഗതനിയമങ്ങൾ ലംഘിച്ച് അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.
District News
അമ്പലപ്പുഴ: തീരദേശ വികസന കോർപറേഷൻ ജനറൽ മാനേജർ അനധികൃതമായി ഉപയോഗിച്ച അഡാക്കിന്റെ (ഏജൻസി ഫോർ ഡെവലപ്മെന്റ് അക്ക്വാകൾച്ചർ) കാർ അപകടത്തിൽപെട്ടു. ദേശീയപാതയിൽ നീർക്കുന്നത്തിനു സമീപമായിരുന്നു അപകടം.
തിരുവനന്തപുരത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇതേ ദിശയിൽ പോവുകയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. കെഎൽ 01 ഡിജി 7378 നമ്പർ എന്ന കാറിന്റെ മുൻ ഭാഗം തകർന്നു. ജനറൽ മാനേജർ ഇഗ്നേഷ്യസ് മൺറോയും ഡ്രൈവറും മാത്രമാണ് കാറിലുണ്ടായിരുന്നത്. ഇഗ്നേഷ്യസ് മൺറോ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ തേടിയ ശേഷം എറണാകുളത്തേക്കുപോയി.
കാർ അമ്പലപ്പുഴ പൊലിസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. അഡാക്ക് ഉദ്യോഗസ്ഥർ കാർ ഏറ്റെടുക്കാൻ എത്തിയെങ്കിലും വിട്ടു നൽകിയില്ല. അഡാക്കിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന ഇദ്ദേഹത്തെ യുഡിഎഫ് സർക്കാർ വന്ന ശേഷം തീരദേശ വികസന കോർപറേഷൻ ജനറൽ മാനേജർ ആയി നിയമിച്ചു.
അഡാക്കും തീരദേശ വികസന കോർപറേഷനും ഫിഷറീസ് വകുപ്പിനു കീഴിലാണ്. അഡാക്കിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടർ ഉപയോഗിക്കുന്ന കാറാണ് ഇദ്ദേഹം ഉപയോഗിച്ചത്. അർത്തുങ്കൽ ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കെട്ടിടം നിർമാണം അവലോകന യോഗത്തിൽ പങ്കെടുക്കാൻ പോകുന്നു എന്നാണ് ജോലി നോക്കുന്ന ഓഫിസിൽ അദ്ദേഹം അറിയിച്ചത്. എന്നാൽ അപകടം നടന്ന ദിവസം ഹൈസ്കൂളിൽ യോഗം തീരുമാനിച്ചിരുന്നില്ല. തീരദേശ വികസന കോർപറേഷൻ ജനറൽ മാനേജർ അഡാക്കിന്റെ കാർ ഉപയോഗിച്ചതിനു വിശദീകരണം നൽകാൻ അഡാക് അധികാരികൾ തയാറായില്ല. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി കൂടിയാണ് ഇഗ്നേഷ്യസ്.
District News
ഹരിപ്പാട്: ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐടി മേളയിൽ ചരിത്രവിജയം സ്വന്തമാക്കി മണ്ണാറശാല യുപി സ്കൂൾ. മത്സരിച്ച ഒൻപത് വിഭാഗങ്ങളിൽ ഏഴു വിഭാഗങ്ങളിലും ഓവറോൾ കിരീടം നേടിയാണ് സ്കൂൾ റെക്കോർഡ് നേട്ടം കുറിച്ചത്.
ഹയർ സെക്കൻഡറി സ്കൂളുകൾ വരെ പങ്കെടുത്ത മേളയിലെ ആകെ പോയിന്റ് നിലയിൽ നാലാം സ്ഥാനം സ്വന്തമാക്കാനും ഒരു യുപി സ്കൂളായ മണ്ണാറശാലയ്ക്ക് കഴിഞ്ഞു. ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിൽ എൽപി, യുപി വിഭാഗങ്ങളിലും ഗണിതശാസ്ത്രം, പ്രവൃത്തിപരിചയം, ഐടി മേളകളിൽ യുപി വിഭാഗത്തിലും സ്കൂൾ ഒന്നാം സ്ഥാനം നേടി. പ്രവൃത്തിപരിചയമേള എൽപി വിഭാഗത്തിൽ മൂന്നാം സ്ഥാനവും ഗണിതശാസ്ത്രമേള എൽപി വിഭാഗത്തിൽ നാലാം സ്ഥാനവും ലഭിച്ചു.
ശാസ്ത്രമേള യുപി വിഭാഗത്തിൽ മൂന്ന് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ഉൾപ്പെടെ മത്സരിച്ച ആറ് ഇനങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കി. എൽപി വിഭാഗത്തിൽ ഒരു രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ഉൾപ്പെടെ പങ്കെടുത്ത അഞ്ച് ഇനങ്ങളിലും എ ഗ്രേഡ് നേടി. ഗണിതശാസ്ത്രമേള യുപി വിഭാഗത്തിൽ നാല് ഒന്നാം സ്ഥാനവും രണ്ട് മൂന്നാം സ്ഥാനവും ഉൾപ്പെടെ ഏഴ് ഇനങ്ങളിലും എ ഗ്രേഡ് നേടിയപ്പോൾ, എൽപിയിൽ മത്സരിച്ച അഞ്ചിൽ നാല് ഇനങ്ങളിലും എ ഗ്രേഡ് ഉറപ്പിച്ചു. സാമൂഹ്യശാസ്ത്രമേള യുപിയിൽ ഒരു ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ഉൾപ്പെടെ നാല് ഇനങ്ങളിലും എ ഗ്രേഡ് നേടി.
എൽപിയിൽ ആകെയുള്ള മൂന്ന് ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച് രണ്ട് ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും സ്വന്തമാക്കി. പ്രവൃത്തിപരിചയമേള യുപി വിഭാഗത്തിൽ അഞ്ച് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ഉൾപ്പെടെ എട്ട് ഇനങ്ങളിലും എൽപി വിഭാഗത്തിൽ അഞ്ച് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ഉൾപ്പെടെ ഒൻപത് ഇനങ്ങളിലും എ ഗ്രേഡ് സ്കൂൾ കരസ്ഥമാക്കി.
ഐടി മേള യുപി വിഭാഗത്തിൽ ആകെയുള്ള മൂന്ന് ഇനങ്ങളിൽ ഒരു രണ്ടാം സ്ഥാനവും രണ്ട് മൂന്നാം സ്ഥാനവും നേടി. വിജയികളായ വിദ്യാർഥികളെയും അധ്യാപകരെയും സ്കൂൾ മാനേജർ ബ്രഹ്മശ്രീ എം.കെ. പരമേശ്വരൻ നമ്പൂതിരി, മാനേജ്മെന്റ് പ്രതിനിധികളായ എസ്. നാഗദാസ്, എൻ. ജയദേവൻ, പ്രധാനാധ്യാപിക കെ.എസ്. ബിന്ദു, പിടിഎ പ്രസിഡന്റ് പി. വേണു സരിഗ എന്നിവർ അനുമോദിച്ചു.
District News
ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ സംയുക്ത പരിശോധനയിൽ വൻതോതിൽ മാരക ലഹരിമരുന്നുകളായ ഹെറോയിനും കഞ്ചാവും പിടികൂടി.
സംഭവത്തിൽ പശ്ചിമബംഗാൾ മാൾഡ ജില്ലയിൽ റാണിനഗർ വില്ലേജിൽ ചാതോർ ഗ്രാമത്തിലെ സാഹിബ് അലി (31) യെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 38 ഗ്രാം ഹെറോയിനും 1.981 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
എക്സൈസ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായാണ് നടപടി. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.എച്ച്. രാജീവിന്റെ നേതൃത്വത്തിലുള്ള എക്സൈസും ചെങ്ങന്നൂർ ആർപിഎഫും സംയുക്തമായാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പരിശോധന നടത്തിയത്.
ഫസ്റ്റ് ക്ലാസ് എസി കമ്പാർട്ട്മെന്റുകളിൽ യാത്ര ചെയ്താണ് പ്രതി മയക്കുമരുന്ന് കടത്തിയിരുന്നത്.
ആഴ്ചയിൽ രണ്ടുതവണ വീതം ബംഗാളിലെ മാൽഡയിൽ നിന്നും കേരളത്തിലേക്ക് ലഹരിവസ്തുക്കൾ എത്തിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
മാന്നാർ, തിരുവല്ല, ചങ്ങനാശേരി തുടങ്ങിയ പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് ലഹരി എത്തിച്ചു നൽകുന്ന പ്രധാന കണ്ണിയാണ് സാഹിബ് അലി.
പരിശോധനാ സംഘത്തിൽ ചെങ്ങന്നൂർ എക്സൈസ് ഇൻസ്പെക്ടർമാരായ കെ. എച്ച്. രാജീവ് , ജോഷി ജോൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ശിഹാബ്, ബാബു ഡാനിയേൽ, ജോജൻ ജോൺ, പ്രിവന്റീവ് ഓഫീസർ പി . ആർ . ബിനോയ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ കുമാർ, താജുദ്ദീൻ, ശ്രീജിത്ത്, വിഷ്ണു വിജയൻ, ആർപിഎഫ് ഉദ്യോഗസ്ഥരായ വിപിൻ, മനോജ് എന്നിവർ പങ്കെടുത്തു.
District News
ചങ്ങനാശേരി: നഗരസഭയുടെ കീഴില് പെരുന്നയില് പ്രവര്ത്തിക്കുന്ന സര്ക്കാര് ആയുര്വേദ ആശുപത്രിയില് ഇഎന്ടി ആന്ഡ് ഒഫ്താല്മോളജി സ്പെഷ്യാലിറ്റി ഒപി പ്രവര്ത്തനം ആരംഭിച്ചു. കഴിഞ്ഞമാസം നടന്ന ദേശീയ ആയുര്വേദ ദിനാഘോഷങ്ങളുടെ ഭാഗമായി സ്പെഷ്യാലിറ്റി ഒപി ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങള് നടത്തിയിരുന്നു.
ജില്ലാ നാഷണല് ആയുഷ് മിഷന് ഡിപിഎമ്മാണ് ആഴ്ചയില് മൂന്ന് ദിവസം നേത്ര-ഇഎന്ടി വിഭാഗത്തില്നിന്നുള്ള വിദഗ്ധ ഡോക്ടറെ സേവനത്തിനായി അനുവദിച്ചത്.
തിങ്കള്, ബുധന്, വെള്ളി ദിവസങ്ങളില് രാവിലെ ഒമ്പതുമുതല് ഉച്ചകഴിഞ്ഞ് രണ്ടുവരെ ഈ വിഭാഗത്തില് ഡോക്ടറുടെ സേവനം ലഭിക്കും. ആശുപത്രി എച്ച്എംസിയുടെ ഫണ്ടില്നിന്ന് പ്രാഥമിക പരിശോധനാ ഉപകരണങ്ങള് വാങ്ങി നല്കിയിട്ടുണ്ട്.
ആശുപത്രി ഹാളില് ചേര്ന്ന യോഗത്തില് ഒപിയുടെ പ്രവര്ത്തനോദ്ഘാടനം നഗരസഭാ ചെയര്മാന് ജോമി ജോസഫ് നിര്വഹിച്ചു. വൈസ് ചെയര്പേഴ്സണ് കെ.എം. നെജിയ അധ്യക്ഷത വഹിച്ചു.
നഗരസഭാ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ജോസഫ് ചാക്കോ, എച്ച്എംസി പ്രതിനിധി സുരേഷ്, സ്പെഷ്യലിസ്റ്റ് മെഡിക്കല് ഓഫീസര് ഡോ. അനുജ ബി. എന്നിവര് പ്രസംഗിച്ചു.
ജനറല് മെഡിസിന്, ത്വക്ക്, മര്മം, ഗൈനക്കോളജി, നേത്ര വിഭാഗങ്ങള് ഉള്പ്പെടെ അഞ്ച് വിഭാഗങ്ങൾ ആയുര്വേദ ആശുപത്രിയില് പ്രവര്ത്തിക്കുന്നുണ്ട്.
ആധുനിക ചികിത്സ
സ്പെഷാലിറ്റി ഒപിയില് കണ്ണ്, മൂക്ക്, ചെവി, തൊണ്ട, ശിരസ് ഇവ സംബന്ധിച്ചുള്ള വിവിധ രോഗങ്ങള്ക്കുള്ള പ്രാഥമിക പരിശോധനകള്ക്കു പുറമേ റെറ്റിന പരിശോധന, ലെന്സിന്റെ പവര്, റിഫ്രാക്റ്റീവ് തകരാറുകള് പരിശോധിച്ച് ഉചിതമായ കണ്ണടയ്ക്ക് പ്രിസ്ക്രിപ്ഷന് നല്കും. ഡ്രൈവിംഗ് ലൈസന്സ് എടുക്കുന്നതിനും പുതുക്കുന്നതിനും നിയമസാധുതയുള്ള സര്ട്ടിഫിക്കറ്റുകളും ഇവിടെനിന്ന് ലഭ്യമാക്കാന് സാധിക്കും.
ഡോ. അരുണ് കുമാര്, ചീഫ് മെഡിക്കല് ഓഫീസര്
ആശുപത്രിക്ക് ബഹുനില കെട്ടിടം നിര്മിക്കും
പെരുന്നയില് ആയുര്വേദ ആശുപത്രിക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ബഹുനില കെട്ടിടം പണിയുന്നതിന്റെ പ്രാരംഭ നടപടിക്രമങ്ങള് ആരംഭിച്ചിട്ടുണ്ട്. ഇതിനു വേണ്ടതായ സാങ്കേതിക പരിശോധനകള് നടത്തി പ്രോജക്ടുകള് തയാറാക്കുന്നതിനും അതിന് വേണ്ടതായ ഫണ്ടുകള് വിവിധ വകുപ്പുകളില്നിന്ന് ലഭിക്കാന് നടപടി സ്വീകരിച്ചിട്ടുണ്ട്.
ജോമി ജോസഫ്, ചങ്ങനാശേരി മുനിസിപ്പല് ചെയ്മാന്
District News
തോട്ടയ്ക്കാട്: സെന്റ് ജോര്ജ് കത്തോലിക്കാ പള്ളിയുടെ അമ്പലക്കവലയിലെ സെന്റ് ജൂഡ് കപ്പേളയില് വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള് 16 മുതല് 25 വരെ നടക്കും. 16ന് വൈകുന്നേരം 4.15ന് ജപമാല. 4.45ന് കൊടിയേറ്റ്: വികാരി ഫാ. ജോണ് പരുവപ്പറമ്പില്. അഞ്ചിന് വിശുദ്ധ കുര്ബാന, മധ്യസ്ഥപ്രാര്ഥന, ലദീഞ്ഞ്: ഫാ. സിബിന് പാലയ്ക്കല്. 17 മുതല് 24വരെ വൈകുന്നേരം 4.30ന് ജപമാല, 5ന് കുര്ബാന, ബൈബിള് സന്ദേശം, മധ്യസ്ഥ പ്രാര്ഥന എന്നിവ നടക്കും.
പ്രധാന തിരുനാള് ദിനമായ 25നു വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് തിരുനാള് കുര്ബാന, മധ്യസ്ഥപ്രാര്ഥന, ലദീഞ്ഞ്, 6.45ന് അമ്പലക്കവലയിലേക്ക് പ്രദക്ഷിണം. തുടര്ന്ന് തിരുശേഷിപ്പ് വണക്കം, നേര്ച്ച വിതരണം.
District News
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ മെഡിക്കല് ഗാസ്ട്രോ എൻട്രോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില് സൗജന്യ ഗ്യാസ്ട്രോ മെഡിസിന് ഇന്റേണല് മെഡിക്കല്ക്യാമ്പ് ആരംഭിച്ചു.
17 വരെ ദിവസവും രാവിലെ ഒമ്പതു മുതല് ഉച്ചയ്ക്ക് ഒന്നുവരെയും വൈകുന്നേരം നാലുമുതല് ആറുവരെയും സൗജന്യ പരിശോധനയുണ്ടാകും. കിളിമല എസ്എച്ച് സ്കൂള് പ്രിന്സിപ്പല് ഫാ. പയസ് പായിക്കാട്ടുമറ്റത്തില് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ആശുപത്രിയിലെ കണ്സള്ട്ടന്റ് മെഡിക്കല് ഗാസ്ട്രോഎൻട്രോളജിസ്റ്റുമാരായ ഡോ. സച്ചിന് ജയിംസ്, ഡോ. ജിനോ റോണി ഫിലിപ്പ് എന്നിവര് ക്യാമ്പിന് നേതൃത്വം നല്കും. കൂടാതെ ഡോ. അനില് പി ജോണിന്റെ സേവനവും ക്യാമ്പില് ലഭ്യമാണ്. കണ്സള്ട്ടേഷന് പൂര്ണമായും സൗജന്യം. ഇതിനുപുറമേ ലാബ്, റേഡിയോളജി സേവനങ്ങള്ക്ക് 20 ശതമാനം ഡിസ്കൗണ്ടുണ്ട്.
ക്യാമ്പില് പങ്കെടുക്കാന് താത്പര്യമുള്ളവര് മുന്കൂട്ടി പേര് രജിസ്റ്റര് ചെയ്യണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു. രജിസ്ട്രേഷനും കൂടുതല് വിവരങ്ങള്ക്കും 8943353611 എന്ന നമ്പരില് ബന്ധപ്പെടണം.
District News
മാടപ്പള്ളി: ഓപ്പറേഷന് തൂഫാന് ദ നാര്ക്കോ ഹണ്ട് രണ്ടാംഘട്ട മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി നിര്വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ. മനുകുമാര് അധ്യക്ഷത വഹിച്ചു. ചാങ്ങനാശേരി ഡിവൈഎസ്പി എസ്. ആഷാദ് പതാക ഉയര്ത്തി. മുനിസിപ്പല് ചെയര്മാന് ജോമി ജോസഫ് തൂഫാന് ബാഡ്ജ് കൈമാറി.
District News
നെടുംകുന്നം: കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി മാർ ജോസഫ് പവ്വത്തിലിന്റെ നാമധേയത്തിൽ നടത്തുന്ന അഞ്ചാമത് എക്സലൻഷ്യ ക്വിസിന്റെ കിഴക്കൻ മേഖലാ മത്സരം ചങ്ങനാശേരി അതിരൂപത മുഖ്യ വികാരിജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു.
ഫൊറോന വികാരി ഫാ. വർഗീസ് കൈതപ്പറമ്പിൽ, അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, ഡയറക്ടർ ഫാ. സാവിയോ മാനാട്ട്, ജനറൽ കൺവീനർ ഷിജി ജോൺസൺ, അതിരൂപത സെക്രട്ടറി ജോർജുകുട്ടി മുക്കത്ത്, ഫാ. ജയിംസ് കൊക്കാവയലിൽ, ജോജൻ സെബാസ്റ്റ്യൻ, ജിജി മാത്യു, എ.ജെ. ജോർജ്, ജോൺസി കാട്ടൂർ എന്നിവർ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: ജനാധിപത്യത്തിന്റെ കശാപ്പുകാരനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറിയതായി കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ വി.ജെ. ലാലി. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കേരള കോൺഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്പനച്ചിയിൽനിന്നു തെങ്ങണയിലേക്ക് നടത്തിയ പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് കുഞ്ഞ് കൈതമറ്റം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബിച്ചൻ ഓലിക്കര, ബാങ്ക് പ്രസിഡന്റ് ജോയിച്ചൻ കാലായിൽ, ബ്ലോക്ക് മെംബർ രമ്യ റോയ്, സാബു ജോസഫ്, പാപ്പച്ചൻ പനക്കേഴം, ഇ.ജെ. ആന്റണി, സൈന തോമസ്, അന്നമ്മ സാജൻ, വിജയകുമാരി, ജോസകുട്ടി കൊച്ചു കളപ്പുരയ്ക്കൽ, ഷാജി എത്തയ്ക്കാട്ട്, ജോയിച്ചൻ കൈതമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് എംഡിആർ ചാർജ് ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരേ ദി ചങ്ങനാശേരി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾ നഗരത്തിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. വ്യാപാരികളെയും ഉപഭോക്താക്കളെയും ദ്രോഹിക്കുന്ന തീരുമാനത്തിൽനിന്ന് അധികാരികൾ പിന്മാറിയില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ ജോസഫ് അധ്യക്ഷത വഹിച്ചു. സാംസൺ വലിയപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. സണ്ണി നെടിയാലപ്പറമ്പിൽ, ഡെന്നി ജോൺ മാറാട്ടുകളം, കുട്ടപ്പായി കരിങ്കട, ബിജു ആന്റണി കയ്യാലപ്പറമ്പിൽ, റോയ് ചെറ്റക്കാട്, അബ്ദുൾ നാസർ എന്നിവർ പ്രസംഗിച്ചു.
District News
കോട്ടയം: ഇന്ത്യ സെന്സസ് 2027-ന്റെ രണ്ടാംഘട്ട വിവരശേഖരണത്തിനു മുന്നോടിയായുള്ള ജില്ലാതല പരിശീലന പരിപാടിക്കു തുടക്കമായി. ജില്ലാതല ഉദ്യോഗസ്ഥരും ചാര്ജ് ഓഫീസര്മാരും അഡീഷണല് ചാര്ജ് ഓഫീസര്മാരുമാണ് ദ്വിദിന പരിശീലന പരിപാടിയില് പങ്കെടുക്കുന്നത്.
പ്രിന്സിപ്പല് സെന്സസ് ഓഫീസറായ ജില്ലാ കളക്ടര് ചേതന് കുമാര് മീണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെന്സസ് ഓഫീസറായ അഡീഷണല് ഡിസ്ടിക്ട് മജിസ്ട്രേറ്റ് സോളി ആന്റണി, ട്രെയിനര് എസ്. അരുണ് എന്നിവര് പ്രസംഗിച്ചു.
സെന്സസ് ഡയറക്ടറേറ്റില്നിന്നുള്ള എം.എസ്. രേവതി, അശ്വതി ജോസഫ് എന്നിവരാണു പരിശീലനത്തിന് നേതൃത്വം നല്കുന്നത്. രണ്ടാം ബാച്ചിന്റെ പരിശീലനം 14 ന് ആരംഭിക്കും. അടുത്ത വര്ഷം ഫെബ്രുവരിയില് നടക്കുന്ന സെന്സസിന്റെ രണ്ടാം ഘട്ടത്തില് വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട 40 ചോദ്യങ്ങളും അവയുടെ ഉപചോദ്യങ്ങളുമാണ് ഉള്പ്പെടുത്തിയിട്ടുള്ളത്.
District News
കടുത്തുരുത്തി: കല ദൈവമഹത്വത്തിനുള്ള ഉപകരണമാകണമെന്നും കലാകാരന്മാര് ദൈവത്തിന്റെ പ്രത്യേക കൃപയും കഴിവും ലഭിച്ചവരാണെന്നും കോട്ടയം അതിരൂപത സഹായമെത്രാന് മാര് തോമസ് ആനിമൂട്ടില്. കോട്ടയം അതിരൂപത ബൈബിള് കലോത്സവം "ഫെസ്ത-2026' കടുത്തുരുത്തിയില് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ് ആനിമൂട്ടിൽ.
കടുത്തുരുത്തി വലിയപള്ളി വികാരി ഫാ. ജോണ്സണ് നീലനിരപ്പേല്, അതിരൂപത ബൈബിള് കമ്മീഷന് ചെയര്മാന് ഫാ. മാത്യു മണക്കാട്ട് എന്നിവര് പ്രസംഗിച്ചു. അതിരൂപതയുടെ വിവിധ ഫൊറോനകളില് നിന്നായി ആയിരത്തിലധികം കലാപ്രതിഭകള് കലോത്സവത്തില് പങ്കെടുത്തു. മിഷന് ലീഗിലെ കുട്ടികളുടെ വിവിധ മത്സരങ്ങളില് ചുങ്കം ഫൊറോന ഓവറോള് ഒന്നാം സ്ഥാനവും കടുത്തുരുത്തി ഫൊറോന രണ്ടാം സ്ഥാനവും ഉഴവൂര് ഫൊറോന മൂന്നാം സ്ഥാനവും നേടി.
തിരുബാലസഖ്യം വിവിധ മത്സരങ്ങളില് ചുങ്കം ഫൊറോന ഒന്നാം സ്ഥാനവും കിടങ്ങൂര് ഫൊറോന രണ്ടാം സ്ഥാനവും കടുത്തുരുത്തി ഫൊറോന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മിഷന്ലീഗ് ഡയറക്ടര് ഫാ. ജെഫിന് ഒഴുങ്ങാലില്, മിഷന് ലീഗ് പ്രസിഡന്റ് സജി പഴുമാലില്, കോ-ഓര്ഡിനേറ്റര് മാത്യു പാലകന്, ഫൊറോന വികാരി ഫാ. ജോണ്സണ് നീലനിരപ്പേല് എന്നിവര് പരിപാടികള്ക്ക് നേതൃത്വം നല്കി.
കത്തോലിക്കാ സഭയുടെ ആതുര സാമൂഹ്യസേവന ശുശ്രൂഷകള് മഹത്തരം: മന്ത്രി മോന്സ് ജോസഫ്
കോട്ടയം: സഭയുടെ ആതുര സാമൂഹ്യസേവന ശുശ്രൂഷകള് മഹത്തരമെന്ന് മന്ത്രി മോന്സ് ജോസഫ്. കോട്ടയം അതിരൂപതയുടെ നവാഭിഷിക്തനായ സഹായ മെത്രാന് മാര് തോമസ് ആനിമൂട്ടിലിന് കോട്ടയം സോഷ്യല് സര്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് തെള്ളകം ചൈതന്യയില് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കോട്ടയം ആര്ച്ച്ബിഷപ് മാര് മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. മാര് തോമസ് ആനിമൂട്ടില്, നാട്ടകം സുരേഷ് എംഎല്എ, വി.എന്. വാസവന്, റബര് ബോര്ഡ് ചെയര്മാന് എന്. ഹരി, ക്നാനായ കത്തോലിക്ക കോണ്ഗ്രസ് പ്രസിഡന്റ് ബാബു പറമ്പേടത്തുമലയില്, സ്റ്റീഫന് ജോര്ജ്, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് വി.ബി. ബിനു, എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. സുനില് പെരുമാനൂര് എന്നിവര് പ്രസംഗിച്ചു. മാര് തോമസ് ആനിമൂട്ടിലിനെ വിശിഷ്ടാതിഥികള് പൊന്നാടയും പൂച്ചെണ്ടും നല്കി ആദരിച്ചു.
District News
വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തിന് മുന്നോടിയായി ക്ഷേത്ര നഗരിയുമായി ബന്ധപ്പെടുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ നടപടികൾ ഊർജിതമാക്കി വൈക്കം നഗരസഭ. നഗരത്തിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട 29റോഡുകളാണുള്ളത്. ഇതിൽ ടെൻഡറായ 25 റോഡുകൾ അഷ്ടമി ഉൽസവത്തിനു മുമ്പായി ഗതാഗതയോഗ്യമാക്കും. നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ടെൻഡറായ റോഡുകളുടെ വർക്ക് ഓർഡർ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
കൊച്ചുകവല - കാലാക്കൽ, ടൗൺ ഹാൾ-തെക്കേനട , നഗരസഭ പോലീസ് ക്വാർട്ടേഴ്സ്, വൈക്കം - കോവിലകത്തുംകടവ്, കാരയിൽ - ആയുർവേദ ആശുപത്രി,ചേരും ചുവട്, ചുടുകാട് തുടങ്ങി 25 റോഡുകളാണ് സഞ്ചാരയോഗ്യമാക്കുന്നത്. ഇതിനു പുറമെ ചാലപ്പറമ്പ്-ആറാട്ടുകുളങ്ങര, ആറാട്ടുകുളങ്ങര-അയ്യർകുളങ്ങര, അയ്യർകുളങ്ങര-പുഴവായിക്കുങ്ങരകടവ്, കെ.വി കനാൽ കണക്ഷൻ റോഡ്, വിജയ തിയറ്റർ, ആശ്രമം- തെക്കേനട സ്കൂൾ, പേരുംചുവട് - പുളിഞ്ചുവട് റോഡുകളുടെ അറ്റകുറ്റപ്പണികൾ പിഡബ്ല്യുഡി പൂർത്തിയാക്കിവരികയാണ്.
അഷ്ടമിക്ക് മുമ്പ് റോഡുകൾ സഞ്ചാരയോഗ്യമാക്കും
നഗരത്തിലെ ടെൻഡറായ 29 റോഡുകളിൽ 25 എണ്ണമാണ് ഗതാഗതയോഗ്യമാക്കുന്നത്. മൂടിയില്ലാത്ത ഓടകൾക്ക് സ്ലാബിടും. നഗരത്തിലെ ഓടകളുടെ ശുചീകരണം തുടങ്ങി. ബീച്ചിലും പാർക്കിലും തകരാറിലായ ലൈറ്റുകൾ മാറ്റി പുതിയവ സ്ഥാപിക്കും.
അബ്ദുൾസലാം റാവുത്തർ (വൈക്കം നഗരസഭ ചെയർമാൻ)
പത്തു വർഷമായി ടൗൺഹാൾ റോഡ് തകർന്ന നിലയിൽ
വൈക്കം ടൗൺ ഹാൾ റോഡ് 10വർഷമായി തകർന്നു കിടക്കുകയാണ്. നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. നഗരസഭ റോഡ് പുനർനിർമിക്കാൻ ഫണ്ട് അനുവദിച്ച് ടെൻഡർ നടപടി പൂർത്തിയായി പണി തുടങ്ങാൻ പോകുന്നത് ഏറെ ആഹ്ലാദകരമാണ്
അനിൽകുമാർ (വൈക്കം നഗരസഭാ കൗൺസിലർ)
District News
ആർപ്പൂക്കര: ആക്രിക്കച്ചവടത്തിന്റെ മറവിൽ ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ അനധികൃത മദ്യവില്പന നടത്തിവന്നയാളെ ഏറ്റുമാനൂർ എക്സൈസ് സംഘം പിടികൂടി. ചൂരക്കാവ് തോട്ടത്തിൽ വീട്ടിൽ കോര ടി. കുര്യൻ (പവൻസ് കോര) ആണ് പിടിയിലായത്.
ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ വ്യാജ മദ്യവില്പന വ്യാപകമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ വിൽപനക്കായ് സൂക്ഷിച്ച ആറ് ലിറ്റർ മദ്യവുമായി കോര പിടിയിലാകുന്നത്. സമാന കുറ്റത്തിന് മുമ്പും പ്രതിയെ എക്സൈസ് പിടികൂടിയിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി ആക്രിക്കച്ചവടത്തിന്റെ മറവിൽ വീണ്ടും മദ്യം ഹോം ഡെലിവറി നടത്തിവരികയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
District News
ഉദയനാപുരം: മൂവാറ്റുപുഴയാറിന്റെ മുട്ടുങ്കൽ മുതൽ കരിയാർവരെ അഞ്ചുകിലോമീറ്റർ ദൂരം പുഴയിൽ അടിഞ്ഞുകൂടിയ മാലിന്യം വള്ളങ്ങളിൽ ശേഖരിച്ച് ഹരിതകർമസേനയ്ക്ക് കൈമാറി. മൂന്നു മാസത്തിലൊരിക്കൽ പടിഞ്ഞാറേക്കര പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്.
ആശുപത്രി മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളി പുഴ വലിയ തോതിൽ മലിനപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽനിന്നു ജനങ്ങൾ വിട്ടുനിൽക്കണമെന്ന് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു പറഞ്ഞു.
പുഴ സംരക്ഷണ സേനാ കൺവീനർ ടി.പി. ശ്രീകുമാർ, കെ.പി. ഷാബിൻ, ഡി. ഷിനോജ്, എം.ആർ.തങ്കച്ചൻ,എം.എസ്. ഷൈമോൻ , വി.എസ്.ഗ്രഹേശൻ, മധു പരുവച്ചോട്ടിൽ, കെ.അശോകൻ, അനീഷ് കുമാർ, ജിതേഷ് ജി. ബാബു മൂത്താക്കോണി തുടങ്ങിയവർ നേതൃത്വം നൽകി.
District News
തലയോലപ്പറമ്പ്: നവംബർ 16 മുതൽ 19 വരെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂളിൽ നടക്കുന്ന വൈക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക വിഎച്ച്എസ്എസ് ഹാളിൽ നടന്ന യോഗം കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സി. ദീപ വിഷയാവതരണം നടത്തി.
കലോത്സവ നടത്തിപ്പിനായി ജനപ്രതിനിധികൾ രക്ഷാധികാരികളായും വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായും അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികൾ കൺവീനർമാരായും പതിനഞ്ചോളം സബ് കമ്മിറ്റികൾ രൂപീകരിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം സീതു ശശിധരൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മായാത്മജൻ, വാർഡംഗം നിഷാ വി. നായർ, ബിആർസി കോ-ഓർഡിനേറ്റർ പി.ആർ. ശ്രീകുമാർ, തലയോലപ്പറമ്പ് എസ്എച്ച് ഒ എം.എസ്. മിഥുൻ , പ്രിൻസിപ്പൽ സജിനി സെബാസ്റ്റ്യൻ, പ്രഥമാധ്യാപകൻ ജി. ശ്രീരഞ്ജിത്ത്, പബ്ലിസിറ്റി കൺവീനർ കെ. എം.ഷെമീർ എന്നിവർ പ്രസംഗിച്ചു.
District News
സുല്ത്താന് ബത്തേരി: റിബീല്ഡ് കേരള സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം ഭൂമി നല്കിയ കര്ഷകര്ക്ക് നാല് വര്ഷം പിന്നിട്ടിട്ടും പണം ലഭിച്ചില്ല.
പ്രതിസന്ധിയിലായ കര്ഷകര് വനം വകുപ്പിന്റെ കനിവു കാത്ത് കഴിയുകയാണ് വര്ഷങ്ങളായി. നൂല്പ്പുഴയിലെ വനഗ്രാമമായ കുണ്ടൂരിലെ ഇരുപത്തിനാല് കര്ഷകരാണ് ഭൂമിയുടെ മുഴുവന് രേഖകളും കൈമാറിയിട്ടും തുക ലഭിക്കാതെ ദുരിതത്തിലായത്.
സംസ്ഥാന സര്ക്കാരിന്റെ റിബില്ഡ് കേരള പദ്ധതി പ്രകാരമുള്ള സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരമാണ് കുണ്ടൂരില് ഭൂമി ഉണ്ടായിരുന്ന 24 കര്ഷകര് വനംവകുപ്പിന് ഭൂമിയുടെ മുഴുവന് രേഖകളും കൈമാറിയത്. പദ്ധതി പ്രകാരം 2022 ഡിസംബറില് പണം നല്കാമെന്ന ഉറപ്പിലാണ് കര്ഷകര് രേഖകള് നല്കിയത്. എന്നാല് നാല് വര്ഷം പിന്നിട്ടും ഒരു രൂപപോലും കര്ഷകര്ക്ക് ലഭിച്ചിട്ടില്ല.
15 ലക്ഷം രൂപയാണ് പ്രായപൂര്ത്തിയായ ഒരു കുടുംബത്തിന് നഷ്ടപരിഹാരമായി ലഭിക്കുക. നിരവധിതവണ വനംവകുപ്പുമായി ബന്ധപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന കാരണമാണ് പറയുന്നത്. 20 ഏക്കറോളം ഭൂമിയാണ് കുണ്ടൂരില് കര്ഷകര് വനംവകുപ്പിന് വിട്ടുനല്കിയത്. അര ഏക്കര് മുതല് രണ്ട് ഏക്കര് വരെ സ്ഥലമുള്ളവരാണ്. പദ്ധതി പ്രകാരം ഇവിടെ വീടും ഭൂമിയും ഉണ്ടായിരുന്ന മുഴുവന് ആളുകള്ക്കും പണം നല്കിയിട്ടും ഭൂമി മാത്രം ഉണ്ടായിരുന്ന കര്ഷകര്ക്ക് പണം നല്കാതെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് വനംവകുപ്പ് സ്വീകരിച്ചുവരുന്നത്. ഭൂമിയുടെ രേഖ വനം വകുപ്പിന് കൈമാറിയതോടെ പട്ടയഭൂമിയില്നിന്ന് ഇവര്ക്ക് ആദായംപോലും എടുക്കാന് പറ്റാത്ത അവസ്ഥയായി. കുണ്ടൂരിലെ കുടുംബങ്ങളെ ആശ്രയിച്ച് കഴിഞ്ഞുവന്ന ഗോത്രകുടുംബങ്ങള്ക്ക് തൊഴിലുമില്ലാതായി. ഭൂമിയുടെ രേഖ കൈമാറിയപ്പോള് ഉടന് പണം ലഭിക്കുമെന്ന ഉറപ്പില് പലരും മക്കളുടെ വിവാഹമടക്കം കടംവാങ്ങി നടത്തുകയും ചെയ്തു. എന്നാല് പണം ലഭിക്കാതായതോടെ കടക്കെണിയിലായതായും കര്ഷകര് പറയുന്നു. കഴിഞ്ഞദിവസം ജില്ലയിലെത്തിയ വനം മന്ത്രിക്ക് ഇത് സംബന്ധിച്ച് കര്ഷകര് നിവേദനം നല്കുകയും ചെയ്തു.
District News
സുൽത്താൻ ബത്തേരി: പശുവിന്റെ ആരോഗ്യനില അറിയാനും ബീജ സങ്കലനത്തിന്റെ സമയം തിരിച്ചറിയാനും ഇനി മണിക്കൂറുകളോളം കാത്തിരിക്കേണ്ട.
പശുവിന്റെ കഴുത്തിൽ ഘടിപ്പിക്കുന്ന ഡിജിറ്റൽ ടാഗിലൂടെ ആരോഗ്യവിവരങ്ങളും ചലനങ്ങളിലെ മാറ്റങ്ങളും മൊബൈൽ ഫോണിൽ അറിയാം. സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്ഷീരകൃഷിയിൽ വേറിട്ട മാതൃക തീർക്കുകയാണ് കല്ലൂർ തോട്ടാമൂല എരങ്ങോത്ത് എ.കെ. റെജി
പശുക്കളുടെ ആരോഗ്യനില തത്സമയം നിരീക്ഷിക്കാനും രോഗസാധ്യതകൾ നേരത്തേ തിരിച്ചറിയാനും കൃത്രിമ ബീജസങ്കലനത്തിന് അനുയോജ്യമായ സമയം കണ്ടെത്താനും സഹായിക്കുന്ന സംവിധാനമാണ് റെജി തന്റെ ഫാമിൽ പരീക്ഷിച്ച് വിജയിപ്പിച്ചത്. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൗഫിറ്റ് (CowFti) കന്പനിയുടെ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.
കന്നുകാലികളുടെ ആരോഗ്യസംരക്ഷണം, രോഗനിർണയം, പ്രത്യുത്പാദനം, പാലുത്പാദനം എന്നിവയിലെല്ലാം ക്ഷീരകർഷകർ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ചെറിയൊരു അശ്രദ്ധപോലും വലിയ സാന്പത്തിക നഷ്ടത്തിനിടയാക്കാം. രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നതും പാലുത്പാദനത്തെ ബാധിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ കുറയ്ക്കാൻ സാങ്കേതികവിദ്യയുടെ സഹായം തേടുകയായിരുന്നു റെജി.
ബീജസങ്കലന സമയം ഇനി മൊബൈലിൽ
പശുക്കളുടെ ബീജസങ്കലനത്തിന് അനുയോജ്യമായ സമയം തിരിച്ചറിയാൻ കഴിയാത്തത് ക്ഷീരകർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. സമയബന്ധിതമായി ബീജസങ്കലനം നടത്താനായില്ലെങ്കിൽ ഗർഭധാരണം വൈകുകയും ക്ഷീരമേഖലയിലെ വരുമാനത്തെ ബാധിക്കുകയും ചെയ്യും. പശുവിന്റെ ചലനങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ചാണ് ഡിജിറ്റൽ സംവിധാനം സൂചനകൾ നൽകുന്നത്. അനുയോജ്യമായ സമയത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈൽ ഫോണിലെത്തും. ഇതുവഴി കൃത്രിമ ബീജസങ്കലനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ നേരത്തേ നടത്താനാകുമെന്ന് റെജി പറയുന്നു.
രോഗസാധ്യത നേരത്തേ അറിഞ്ഞു
ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി തിരിച്ചറിയാൻ കഴിയുന്നതാണ് സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത. പശുവിന്റെ ചലനങ്ങൾ, വിശ്രമരീതി, തീറ്റ, ദഹനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് മുന്നറിയിപ്പുകൾ നൽകും. രോഗസാധ്യത നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സയും പോഷകപരിപാലനവും ഉറപ്പാക്കുന്നത് പ്രധാനമാണ്. ഡിജിറ്റൽ സംവിധാനം നൽകുന്ന മുന്നറിയിപ്പുകൾ രോഗനിർണയത്തിന് പകരമല്ലെങ്കിലും തുടർപരിശോധന നടത്താനും വെറ്ററിനറി ഡേക്ടറുടെ സഹായം സമയത്ത് തേടാനും ഉപകരിക്കും.
ചലനങ്ങളിലും നിരീക്ഷണം
പശു പതിവിലും കൂടുതൽ സമയം നിൽക്കുന്നതോ കിടക്കുന്നതോ തീറ്റ കഴിക്കുന്നതിലും അയവിറക്കുന്നതിലും മാറ്റമുണ്ടാകുന്നതോ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. ഇത്തരം മാറ്റങ്ങൾ നിരന്തരം നിരീക്ഷിക്കുന്നത് ഒന്നിലധികം പശുക്കളുള്ള ഫാമുകളിൽ കർഷകന് പ്രയാസകരമാണ്. ഓരോ പശുവിനും പ്രത്യേക ടാഗ് നന്പറുള്ളതിനാൽ ഏത് പശുവിലാണ് മാറ്റമുണ്ടായതെന്ന് തിരിച്ചറിയാം. തുടർന്ന് ആ പശുവിന് പ്രത്യേക പരിചരണം നൽകാനും ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം തേടനും കഴിയും.
പാലുത്പാദനത്തിൽ 20 ശതമാനത്തിലേറെ വർധന
ആരോഗ്യപരിപാലനത്തിലെ മാറ്റങ്ങൾ പാലുത്പാദനത്തിൽ പ്രതിഫലിച്ചതായി റെജി പറയുന്നു. പാലുൽപ്പാദനത്തിൽ 20 ശതമാനത്തിലേറെ വർധനയുണ്ടായെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. പാലുത്പാദനത്തെ പശുവിന്റെ ഇനം, തീറ്റയുടെ ഗുണനിലവാരം, പ്രായം, പരിപാലനരീതി, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട്.
നാലുവർഷത്തെ സേവനം; ഒരു ടാഗിന് 5,500 രൂപ
പ്രത്യേക മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് സംവിധാനം പ്രവർത്തിക്കുന്നത്.
പശുവിന്റെ കഴുത്തിലെ ടാഗും ഫാമിൽ സ്ഥാപിക്കുന്ന ഗേറ്റ് വേയും ചേർന്നാണ് വിവരങ്ങൾ കൈമാറുന്നത്. ഇൻബിൽറ്റ് സംവിധാനമുള്ളതിനാൽ വൈഫൈ കണക്ഷൻ ഇല്ലാതെയും പ്രവർത്തിപ്പിക്കാനാകുമെന്ന് റെജി പറയുന്നു. ഒരു ടാഗിന് ഏകദേശം 5,500 രൂപയാണ് ചെലവ്. ഗേറ്റ് വേയും നാലുവർഷത്തെ സേവനവും ഇതിൽ ഉൾപ്പെടും. കാലാവധി കഴിഞ്ഞാൽ തുടർസേവനത്തിന് റീചാർജ് ചെയ്യണം.
റെജിക്കൊപ്പം ഭാര്യ സാറാമ്മയും മക്കളായ ലിയോസും അലിനും കാർഷികപ്രവർത്തനങ്ങളിൽ പങ്കാളികളാണ്. കുടുംബത്തിന്റെ പിന്തുണയും കൃഷിയോടുള്ള താൽപര്യവും കരുത്താക്കി ക്ഷീരകൃഷിയിൽ പുതിയ പരീക്ഷണങ്ങളുമായി മുന്നേറുകയാണ് കല്ലൂരിലെ ഈ കർഷകൻ.
District News
പുല്പ്പള്ളി: ക്രൈസ്റ്റ് നഗര് (അറുപത് കവല സെന്റ് ജൂഡ്സ് പള്ളിയില് വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാള് 14 മുതല് 25 വരെ നടക്കും.
14ന് 4.30ന് ജപമാല അഞ്ചിന് വിശുദ്ധ കുര്ബാന, 5.45 ന് വാര്ഷിക ധ്യാനം ഫാ. ജിബില് കുഴിവേലില്. തുടര്ന്നുള്ള ദിവസങ്ങളില് ജപമാല, വിശുദ്ധ കുര്ബാന, വചന സന്ദേശം, വാഹന വെഞ്ചരിപ്പ്, സെമിത്തേരി സന്ദര്ശനം, പാച്ചേര് നേര്ച്ച എന്നിവ നടക്കും.
17ന് വൈകുന്നേരം ഫാ. സിറിയക് ഓട്ടപ്പള്ളില് തിരുനാളിന് കൊടിയേറ്റും. ഫാ. ജിനു ആവണിക്കുന്നേല്, ഫാ. ഷിബിന് മലയില്, ഫാ. ജോഷി വല്ലര്കാട്ടില്, ഫാ. ഷാജി ചിറപ്പുറത്ത്, ഫാ. ഷൈജു കല്ലുവെട്ടാംകുഴി, ഫാ. ജോണി കല്ലൂപുര, ഫാ. സിജോ മാങ്ങാട്ടില്, ഫാ. സജി ഇളയിടത്ത്, ഫാ. ടോബി ശൗര്യംമാക്കില്, ഫാ. ബിബിന് കുന്നേല്, ഫാ. സ്റ്റീഫന് മുടക്കോടിയില്, ഫാ. സ്റ്റീഫന് ചീക്കപ്പാറ, ഫാ. ജിസ്മോന് മരങ്ങാലില്, ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്, ഫാ. സണ്ണി തോട്ടപ്പള്ളി, ഫാ. ബിബിന് കുന്നേല്, ഫാ. എബിന് കുന്നപ്പള്ളില്, ഫാ. മാത്തുകുട്ടി കുളക്കാട്ടുകുടിയില്, ഫാ. ജോര്ജ് കപ്പുകാലായില് എന്നിവര് വിവിധ ദിവസങ്ങളില് തിരുകര്മങ്ങള്ക്ക് കാര്മികത്വം വഹിക്കും.
വികാരി ഫാ. സിറിയക് ഓട്ടപ്പള്ളില്, ബിജു കുര്യന് കരോട്ട്, ഷൈജു പിണ്ടിക്കാനായാല്, ബെന്നി പുത്തന്കണ്ടത്തില് എന്നിവര് വാര്ത്താസമ്മേളനത്തില് പങ്കെടുത്തു.
District News
ഗൂഡല്ലൂര്: നെല്ലാക്കോട്ട പഞ്ചായത്തിലെ ഔണ്ടേലില് പശുവിനെ പുലി കൊന്നു. പ്രദേശവാസിയായ അരുള്ദാസിന്റെ പശുവിനെയാണ് പുലി കൊന്നത്.
വീടിന് സമീപത്തെ തേയിലത്തോട്ടത്തില് മേയുന്നതിനിടെയാണ് പശുവിനെ പുലി ആക്രമിച്ചത്. വിവരമറിഞ്ഞ് ബിദര്ക്കാട് റേഞ്ചര് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കൃഗന്നൂരിലെ പുലിശല്യം: തെരച്ചില് ഊര്ജിതമാക്കി വനംവകുപ്പ്
പുല്പ്പള്ളി: മരക്കടവ്, കൃഗന്നൂര് ഭാഗങ്ങളിലെ ജനവാസ മേഖലകളിലിറങ്ങി വളര്ത്തുമൃഗങ്ങളെ പിടിച്ച പുലിയെ കണ്ടെത്താന് വനംവകുപ്പ് തെരച്ചില് ഊര്ജിതമാക്കി.
കഴിഞ്ഞ ദിവസം പ്രദേശത്തെ വിവിധ ഭാഗങ്ങളില് കാമറകള് സ്ഥാപിക്കുകയും കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു. നാല് ദിവസത്തിനുള്ളില് രണ്ട് ആടുകളേയും രണ്ട് വളര്ത്തു നായ്ക്കളേയുമാണ് പുലിയ കൊന്നത്. കഴിഞ്ഞ ദിവസം വനംവകുപ്പിന്റേയും ആര്ആര്ടിയുടേയും നേതൃത്വത്തില് പ്രദേശത്ത് വ്യാപകമായി പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പുലിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് പറയപ്പെടുന്ന പ്രദേശങ്ങളിലും വനംവകുപ്പ് തെരച്ചില് നടത്തി.
പ്രദേശത്ത് 24 മണിക്കൂറും വനംവകുപ്പ് നിരീക്ഷണം ഏര്പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ പുലിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് പറയപ്പെടുന്ന കുന്നത്തുകവലയിലും വനംവകുപ്പ് കൂടുവച്ച് നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
District News
പന്തല്ലൂര്: യുപിഐ സേവനം ബഹിഷ്കരിച്ച് തമിഴ്നാട്ടില് വ്യാപാരികള് സമരം നടത്തി. വ്യാപാരി സംഘത്തിന്റെ നേതൃത്വത്തില് സംസ്ഥാന വ്യാപകമായി വ്യാപാരികള് യുപിഐ സേവനം ബഹിഷ്കരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ പന്തല്ലൂര് വ്യാപാരി സംഘത്തിന്റെ നേതൃത്വത്തില് ഒരു ദിവസത്തേക്ക് വ്യാപാര സ്ഥാപനങ്ങളില് യുപിഐ സേവനം സ്വീകരിച്ചില്ല.
സമരത്തിന്റെ ഭാഗമായി വ്യാപാരികള് പന്തല്ലൂര് ഇന്ത്യന് ബാങ്കിന് മുമ്പില് സമരം നടത്തി. പ്രസിഡന്റ് എ.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ആബിദ്, സെല്വകുമാര്, ആന്റണി, റഫീഖ് എന്നിവര് പ്രസംഗിച്ചു. സന്തോഷ്, ജംഷീര് ബാബു, ബാബു തുടങ്ങിയവര് സംബന്ധിച്ചു.
District News
മക്കിയാട്: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽനടപ്പാക്കുന്ന ഡിജിറ്റൽ സ്ക്വയർ ഐടി വിദ്യാഭ്യാസ പദ്ധതിക്ക് കുഞ്ഞോം എയുപി സ്കൂളിൽ തുടക്കമായി.
തൊണ്ടർനാട് പഞ്ചായത്ത് മട്ടിലയം വാർഡ് അംഗം ചന്തു മണപ്പാട്ടിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി.എസ്. അഭിലാഷ് അധ്യക്ഷത വഹിച്ചു. കെ.പി. ശിവൻ, ഡിജിറ്റൽ സ്ക്വയർ കോഓർഡിനേറ്റർ കെ.എസ്. ആനന്ദ് പ്രധാനാധ്യാപിക കെ. ശ്രീകുമാരി പ്രസംഗിച്ചു.
District News
ചീരാല്: ടൗണിലെ മാവേലി സ്റ്റോര് സൂപ്പര് മാര്ക്കറ്റായി ഉയര്ത്തണമെന്ന് കോണ്ഗ്രസ് മണ്ഡലം നേതൃയോഗം സര്ക്കാരിനോട് ആവശ്യപ്പെട്ടു.
ഓണം, റംസാന്, ഈസ്റ്റര് ഉള്പ്പടെ ആഘോഷവേളകളില് റേഷന്കാര്ഡ് ഉടമകള്ക്ക് മിതനിരക്കില് ആവശ്യസാധനങ്ങള് ലഭ്യമാകുന്നതിന് സൂപ്പര് മാര്ക്കറ്റ് സഹായകമാകുമെന്ന് യോഗം വിലയിരുത്തി. ഡിസിസി ജനറല് സെക്രട്ടരി ഡി.പി. രാജശേഖരന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എം. ഷിജു അധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികളായ പ്രസന്ന ശശീന്ദ്രന്, ഗംഗാധരന് ആത്താര്, കെ.വി. ശശി, വി.ടി. ബേബി, മിനി തോമസ്, ഷീല പുഞ്ചവയല്, മണ്ഡലം ഭാരവാഹികളായ കെ.ആര്. സാജന്, ടി.പി. ആന്റണി, ആര്. സരള, കെ.സി.കെ. തങ്ങള്, വി.ജെ. തോമസ്, പദ്മനാഭന്, കെ.സി. നാരായണന്, സജീവന്, ഒ.കെ. ശശി, അബ്ദുള് സലിം, തോമസ് എന്നിവര് പ്രസംഗിച്ചു.
District News
കാട്ടിക്കുളം: ടൗണ് പരിസരത്തെ കൃഷിയിടങ്ങളില് കാട്ടാന വിളകള് നശിപ്പിക്കുന്നത് തുടര്ക്കഥയായി.
വനാതിര്ത്തിയിലെ പ്രതിരോധ സംവിധാനങ്ങള് മറികടന്നാണ് ആനകള് ജനവാസകേന്ദ്രത്തിലെത്തുന്നത്. കഴിഞ്ഞദിവസം രാത്രി കണികുടി പങ്കജം, മണികണ്ഠന് എന്നിവരുടെ നെല്ല്, കാപ്പി, വാഴ കൃഷികള് ആന നശിപ്പിച്ചു.
രണ്ടാഴ്ചമുമ്പ് താണിക്കുഴി സത്യവ്രതന്, നസീമ മന്സില് റുഖിയ, അഷറഫ് എന്നിവരുടെ തോട്ടങ്ങളില് ആന കൃഷിനാശം വരുത്തിയിരുന്നു. ടോര്ച്ചിന്റെ വെളിച്ചം കണ്ടാല് മറഞ്ഞുനില്ക്കുകയും ആള് അടുത്തെത്തിയാല് ആക്രമിക്കുന്നതിന് ഓടിയടുക്കുകയും ചെയ്യുന്നതാണ് ആനയുടെ സ്വഭാവമെന്ന് കര്ഷകര് പറഞ്ഞു.
കഴിഞ്ഞദിവസം ചേലൂര് മണ്ണുണ്ടിയില് തുരത്താനെത്തിയ വനസേനാംഗങ്ങള്ക്കു നേരേ ആന പാഞ്ഞടുത്തിരുന്നു. ഇതേ ആനയാണ് കാട്ടിക്കുളത്ത് ഇറങ്ങുന്നതെന്നാണ് കൃഷിക്കാര് പറയുന്നു. ആനയെ മയക്കുവെടിവച്ച് പിടിച്ച് കുംകിയാനയാക്കണമെന്ന് അവര് ആവശ്യപ്പെട്ടു.
District News
മാനന്തവാടി: വയനാട് ഗവ. മെഡിക്കല് കോളജ് ആശുപത്രിയില് ലാബ് പരിശോധനാ ഫലം ലഭിക്കാന് മണിക്കൂറുകളോളം കാത്തുനില്ക്കേണ്ടി വന്നതില് പ്രതിഷേധം.
ഫലം വൈകിയതിനെ തുടര്ന്ന് രോഗികളും ബന്ധുക്കളും ദുരിതത്തിലായി. രാവിലെ 10ന് പരിശോധനയ്ക്കായി രക്തവും മറ്റും നല്കിയവര്ക്ക് വൈകുന്നേരം നാല് ആയിട്ടു ഫലം ലഭ്യമായില്ലെന്നാണ് പരാതി. ലാബില് ആവശ്യത്തിന് ജീവനക്കാരില്ലാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണം.
രോഗികളുടെയും ബന്ധുക്കളുടെയും പ്രതിഷേധം ശക്തമായതോടെയാണ് പകരം ഒരാളെക്കൂടി ലാബില് ഡ്യൂട്ടിക്കായി നിയോഗിക്കാന് അധികൃതര് തയാറായി. മെഡിക്കല് കോളേജിലെ ലാബ് സൗകര്യങ്ങളും ജീവനക്കാരുടെ കുറവും പരിഹരിക്കാന് അധികൃതര് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം
District News
സുല്ത്താന് ബത്തേരി: സ്കൂള് വിദ്യാര്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി കോളിയാടി മാര് ബസേലിയോസ് എയുപി സ്കൂളില് സുരക്ഷാ സമിതി രൂപീകരിച്ചു.
അമ്പലവയല് എഎസ്ഐ സനല് പദ്ധതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അബ്രേസ്, എംപിടിഎ പ്രസിഡന്റ് രാഖി, പ്രധാനാധ്യാപിക ബെറ്റി ജോര്ജ്, സീനിയര് അസിസ്റ്റന്റ് കെ.വി. ഏബ്രഹാം, സീനിയര് അസിസ്റ്റന്റ് പി.ബി. മിനി എന്നിവര് പ്രസംഗിച്ചു.എംപിടിഎ വൈസ് പ്രസിഡന്റ് അഞ്ജിത, സ്റ്റാഫ് സെക്രട്ടറി വിമല്, എസ്ആര്ജി കണ്വീനര്മാര്, അധ്യാപകര്, വിദ്യാര്ഥികള് എന്നിവര് പങ്കെടുത്തു.
District News
സുല്ത്താന് ബത്തേരി: മാലിന്യപ്രശ്നത്തിനൊപ്പം തെരുവുനായ ശല്യവും രൂക്ഷമായതോടെ ചുങ്കത്തെ മത്സ്യമാംസ മാര്ക്കറ്റിനെ കൈയൊഴിഞ്ഞ് നാട്ടുകാര്.
ചുങ്കം ബസ് സ്റ്റാന്ഡിന് പിറകിലുള്ള നഗരസഭയുടെ മാര്ക്കറ്റും പരിസരവും മാസങ്ങളായി വൃത്തിഹീനമായി കിടക്കുകയാണ്. ശുചീകരണ കാര്യത്തില് നഗരസഭ കടുത്ത അനാസ്ഥ കാട്ടുന്നതായാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും പരാതി. മാര്ക്കറ്റിലെ സ്റ്റാളുകളില്നിന്നുള്ള മാലിന്യം നീക്കം ചെയ്യാന് മതിയായ സംവിധാനമില്ല. അറവുമാലിന്യമടക്കം സമീപത്തെ ഓവുചാലില് തള്ളുന്നതായി വ്യാപാരികളും നാട്ടുകാരും പറയുന്നു.
മാലിന്യം നിറഞ്ഞതോടെ ഓവുചാലിലെ നീരൊഴുക്കും നിലച്ചു. സ്ലാബില്ലാത്ത ഓവുചാലില്നിന്നും മാര്ക്കറ്റില്നിന്നും ഉയരുന്ന രൂക്ഷമായ ദുര്ഗന്ധം കാരണം ബസ് സ്റ്റാന്ഡിലെത്തുന്നവര്ക്കും സമീപത്തെ വ്യാപാരികള്ക്കും മൂക്കുപൊത്താതെ നടക്കാനാകാത്ത സ്ഥിതിയാണ്. ബസ് സ്റ്റാന്ഡ് കെട്ടിടത്തിലെ വാടകമുറികളില് ക്ഷീരവികസന വകുപ്പ് ഓഫിസ്, വയോമിത്രം ഓഫിസ്, പബ്ലിക് ലൈബ്രറി എന്നിവയുള്പ്പെടെ വിവിധ സ്ഥാപനങ്ങള് പ്രവര്ത്തിക്കുന്നുണ്ട്. മാര്ക്കറ്റിലേക്കുള്ള പ്രധാന റോഡില് പരസ്യമായി മലമൂത്ര വിസര്ജനം നടത്തുന്നത് പതിവായിട്ടും നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
മാര്ക്കറ്റിലെ വില്പന സ്റ്റാളുകളില്പ്പോലും തെരുവുനായകള് കയറിയിറങ്ങുന്നത് വ്യാപാരികള്ക്കും ഉപഭോക്താക്കള്ക്കും ഒരുപോലെ ദുരിതമാകുന്നു. മാര്ക്കറ്റിലും ബസ് സ്റ്റാന്ഡിലും തെരുവുവിളക്കുകള് പലപ്പോഴും പ്രകാശിക്കാത്തതും പ്രശ്നം രൂക്ഷമാക്കുന്നു. വര്ഷങ്ങളായി തുടരുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കാണാന് നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
പ്ലാനിംഗിലെ അപാകതയാണ് ദുരവസ്ഥയ്ക്ക് കാരണം
പ്ലാനിംഗിലെ അപാകതയാണ് ദുരവസ്ഥയ്ക്ക് കാരണംആസൂത്രണമില്ലായ്മയാണ് നഗരസഭയുടെ ചുങ്കത്തെ മത്സ്യമാംസ മാര്ക്കറ്റിന്റെ ഈ അവസ്ഥയ്ക്ക് കാരണം. മാര്ക്കറ്റിലെ സാങ്കേതിക പ്രശ്നങ്ങള് പരിഹരിച്ച് ശുചിത്വത്തോടെയും കാര്യക്ഷമമായും പ്രവര്ത്തിക്കുന്നതിനുള്ള നടപടികള് നഗരസഭാ ഭരണസമിതി അടിയന്തരമായി സ്വീകരിക്കണം. നഗരസഭയുടെ പല ഭാഗങ്ങളിലായി പ്രവര്ത്തിക്കുന്ന മാംസം മത്സ്യ വ്യാപാരികളെ മാര്ക്കറ്റില് ഏകോപിച്ചുകൊണ്ട് വ്യാപാരം നടത്താന് അനുവദിക്കണം. ടൗണിലെ മാലിന്യ പ്രശ്നത്തിന് ഇതോടെ പരിഹാരം കാണാന് സാധിക്കും.
പ്രഭാകരന് നായര് (പൊതു പ്രവര്ത്തകൻ)
വൃത്തിയുള്ള മത്സ്യ–മാംസ മാര്ക്കറ്റിന് നഗരസഭ ഇടപെടണം
ബത്തേരി നഗരസഭയുടെ മത്സ്യ–മാംസ മാര്ക്കറ്റും പരിസരവും വൃത്തിയാക്കി ജനങ്ങള്ക്ക് ഉപകാരപ്പെടുന്ന രീതിയില് പ്രവര്ത്തിപ്പിക്കാന് നഗരസഭ അധികൃതര് അടിയന്തരമായി ഇടപെടണം. മാര്ക്കറ്റിലെ ശുചിത്വപ്രശ്നങ്ങള് പരിഹരിച്ച് പൊതുജനങ്ങള്ക്ക് സുരക്ഷിതമായും സൗകര്യപ്രദമായും സാധനങ്ങള് വാങ്ങാനുള്ള സാഹചര്യമൊരുക്കണം. മാലിന്യങ്ങള് യഥാസമയം നീക്കം ചെയ്യുകയും പരിസരം വൃത്തിയായി സൂക്ഷിക്കുകയും വേണം.
അമീര് അറക്കല് (സോഷ്യലിസ്റ്റ് ജനതാദള് ബത്തേരി മണ്ഡലം സെക്രട്ടറി)
District News
കൽപ്പറ്റ: മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റിയുടെ യൂണിറ്റ് കൽപ്പറ്റയിൽ രൂപീകരിച്ചു. കൽപ്പറ്റയിലെ വിവിധ ക്ലബ്ബുകളും സംഘടനകളും ചേർന്നാണ് മടക്കിമല മെഡിക്കൽ കോളജ് ആക്ഷൻ കമ്മറ്റിയിയുടെ കൽപ്പറ്റ യൂണിറ്റ് രൂപീകരിച്ചത്.
യൂണിറ്റ് രക്ഷാധികാരികളായി യു.വി. ബാബു, ഹൈദ്രു-പ്രസിഡന്റ്, അബ്ദുൾ റഹ്മാൻ കുട്ടി ഹാജി-കൽപ്പറ്റ യൂണിറ്റ് ചെയർമാൻ, ഹംസക്കുട്ടി അന്പലപ്പുറം, റഫീഖ് കുമ്മാളി, ഒ.എം. ഹാരിസ്, മർസൂർ മേപ്പാടി- വൈസ് ചെയർമാൻമാർ, പി. സെന്തിൽ, കെ.പി. റോയി, പി. പ്രജിത്ത്-ജനറൽ കണ്വീനർമാർ, അയൂബ് പയന്തോന്ത്-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.കോസ്മോ പോളിറ്റൻ ക്ലബ്, വൈസ്മെൻ ക്ലബ്, റോട്ടറി ക്ലബ്, ഓഫിസേഴ്സ് ക്ലബ്, ഓയിസ്ക ഇന്റർനാഷണൽ, വയനാട് ബൈസിക്കിൾ റൈഡേഴ്സ്, വൈഎംസിഎ ക്ലബ്, സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ ക്ലബ്ബുകളുടെ പ്രതിനിധികളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.
മടക്കിമല ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫിലിപ്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചെയർമാൻ അബ്ദുൾ റഹ്മാൻ കുട്ടി ഹാജി, കണ്വീനർ മൊയ്ദു കാവുങ്ങൽ, കെ. ബാബു, ഇക്ബാൽ മുട്ടിൽ, ലത്തീഫ് പഞ്ചാര, കാദർ മടക്കിമല, പി. ഖാലിദ്, പി. പ്രജിത്ത് എന്നിവർ പ്രസംഗിച്ചു. 15ന് കൽപ്പറ്റയിൽ പൊതുയോഗവും ധർണയും നടത്താൻ കൽപ്പറ്റ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു.
District News
പുല്പ്പള്ളി: അപകട ഭീഷണിയെത്തുടര്ന്ന് മുള്ളന്കൊല്ലി പഞ്ചായത്ത് ഓഫിസിന്റെ പഴയ കെട്ടിടം പൊളിച്ച് മാറ്റാന് ആരംഭിച്ചു.
പഞ്ചായത്ത് ഓഫിസിനോട് ചേര്ന്ന വ്യാപാര സ്ഥാപനങ്ങള്ക്ക് മുകളിലേക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ സണ്ഷേഡ് ഭാഗങ്ങള് അടര്ന്നുവീഴാന് തുടങ്ങിയതിനെ തുടര്ന്ന് മൂന്ന് മാസത്തോളമായി സമീപത്തെ ഹോട്ടല് ഉള്പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള് അടച്ചിട്ടിരിക്കുകയാണ്.
വ്യാപാരികളും നാട്ടുകാരും പരാതി നല്കിയതിനെത്തുടര്ന്നാണ് പഞ്ചായത്ത് അടിയന്തരമായി സണ്ഷേഡ് ഭാഗങ്ങള് പൊളിച്ചുനീക്കാന് നടപടി സ്വീകരിച്ചത്.
പഞ്ചായത്ത് പദ്ധതിവച്ച് പഴയ കെട്ടിടം പൊളിച്ചുമാറ്റാന് ആവശ്യമായ നടപടികള് സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു പറഞ്ഞു. 35 വര്ഷത്തോളം പഴക്കമുണ്ടായിരുന്ന കെട്ടിടം വര്ഷങ്ങളായി അപകട ഭീഷണിയിലായിരുന്നു. കെട്ടിടത്തിന്റെ കോണ്ക്രീറ്റ് പാളികള് പലയിടത്തും അടര്ന്നുവീഴാന് തുടങ്ങിയതോടെയാണ് പഞ്ചായത്ത് ഓഫിസ് കെട്ടിടം മറ്റൊരിടത്തേക്ക് താത്കാലികമായി മാറ്റിയത്.
District News
കൽപ്പറ്റ: പുത്തൻകുരിശിൽ നടന്ന യാക്കോബായ സണ്ഡേ സ്കൂൾ ദേശിയ കലോത്സവത്തിൽ മലബാർ ഭദ്രാസനം ഓവറോൾ മൂന്നാം സ്ഥാനം നേടി.
ഇന്ത്യയിലെ 19 ഭദ്രാസനങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. സബ് ജൂനിയർ വിഭാഗം ഓവറോളും സീനിയർ വിഭാഗം മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ വിഭാഗം കലാപ്രതിഭയായി ബത്തേരി സെന്റ് മേരീസ് സണ്ഡേ സ്കൂൾ വിദ്യാർഥിനി ജുവാൻ മരിയ എൽദോ തെരഞ്ഞെടുക്കപ്പെട്ടു. കലോത്സവത്തിലെ മികച്ച മൂന്നാമത്തെ സണ്ഡേ സ്കൂളായി മാങ്ങോട് സെന്റ് ജോർജ് സണ്ഡേ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
വിജയികളെ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ്, വൈസ് പ്രസിഡന്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോണ് ബേബി എന്നിവർ അഭിനന്ദിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.വി. സജീഷ്, പി.എം. രാജു, ഭദ്രാസന ഭാരവാഹികളായ ടി.ജെ. ബാബു, മത്തായി ജോണ്, ബേസിൽ വി. ജോസ്, സിജോ പീറ്റർ, പി.വൈ. ഷൈബു, ടി.വി. സുനിൽ, ഷാജി മാത്യു, കെ.കെ. യാക്കോബ്, എൻ.പി. തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.
District News
പുല്പ്പള്ളി: ജയശ്രീ ഹയര് സെക്കന്ഡറി സ്കൂളില് സ്വച്ഛതാ ഹി സേവ 2026 പദ്ധതിയുടെ ഭാഗമായി കയ്യോട് കൈ ശുചിത്വ കാമ്പയിന് സംഘടിപ്പിച്ചു.
ശുചിത്വ ബോധവത്കരണ സെമിനാറും സ്കൂള്തല ശുചീകരണ പ്രവര്ത്തനങ്ങളും പ്ലാസ്റ്റിക് നിര്മാര്ജനവും ഇതിന്റെ ഭാഗമായി നടന്നു. വിദ്യാര്ഥികള് ഫ്ളാഷ് മോബ് അവതരിപ്പിച്ചു.
പുല്പ്പള്ളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ഷൈജ മഗേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.ബി. മിനി മുഖ്യപ്രഭാഷണം നടത്തി. സ്കൂള് വൈസ് പ്രിന്സിപ്പല് പി.ആര്. സുരേഷ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി.കെ. രാജന്, കെ.കെ. ഷിജിത് കുമാര്, പി.ആര്. തൃദീപ്കുമാര്, ലീഡര്മാരായ ആദിത്യന്, വചന് ചേതസ്, അയോണ എന്നിവര് പ്രസംഗിച്ചു.
District News
കോഴിക്കോട്: ബേപ്പൂര് ഹാര്ബറില് ബോട്ടി ന്റെ സ്റ്റോര്റൂമില് നിന്നുള്ള വിഷവാതകം ശ്വസിച്ച് തൊഴിലാളികള് മരിച്ച സംഭവത്തില് മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. ഫിഷറീസ് ഡയറക്ടറും ജില്ലാ കളക്ടറും സമഗ്രമായി പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. പശ്ചിമബംഗാള് സ്വദേശികളാണ് മരിച്ചത്. ചീഞ്ഞ മത്സ്യത്തില് നിന്നുയര്ന്ന വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് പറയുന്നു.
മത്സ്യബന്ധന ബോട്ടുകളിലെ അനധികൃത വള മത്സ്യ ശേഖരമുളള ടാങ്കിലേക്ക് മത്സ്യത്തൊഴിലാളികളെ ഇറക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും പരാതിയുണ്ട്. ജീവന് പണയം വച്ചാണ് മത്സ്യബോട്ടുകളിലെ ഉള്ളറകളില് ഇവര് പണിയെടുക്കുന്നത്. ഇതിനുള്ളിലെ അമോണിയ കലര്ന്ന വിഷവാതകമാണ് അപകടങ്ങള്ക്ക് കാരണമാകുന്നത്. ബേപ്പൂര് ഹാര്ബറില് ഒരു മാസം മുമ്പ് ഇതേ സാഹചര്യത്തില് രണ്ടുപേര് മരിച്ചതായി പരാതി ഉയര്ന്നിട്ടുണ്ട്. ഒരു ദിവസം ആയിരകണക്കിന് രൂപ ഓഫര് നല്കിയാണ് അനധികൃതമായി തൊഴിലാളികളെ ഇറക്കുന്നതെന്നും പരാതിയുണ്ട്.
ഇക്കാര്യങ്ങങ്ങള് ജില്ലാ കളക്ടറും ഫിഷറീസ് ഡയറക്ടറും അടിയന്തരമായി പരിശോധിക്കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടു.
District News
കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റ് പരിസരത്തു നിന്നും എടുത്തുമാറ്റിയ സര്വ്വീസ് സംഘടനകളുടെ പ്രചാരണ ബോര്ഡുകള് ഓഫീസുകളുടെ വരാന്തകളില് കൂട്ടിയിട്ടിരിക്കുകയാണെന്ന പരാതിയില് ആവശ്യമായ നടപടികള് സ്വീകരിച്ച ശേഷം രണ്ടാഴ്ചക്കുള്ളില് റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന് ജില്ലാ കളക്ടര്ക്ക് നിര്ദ്ദേശം നല്കി.
സര്ക്കാര് ഓഫീസുകളുടെ പരിസരവും പൊതുജനങ്ങള്ക്കായി ഉപയോഗിക്കേണ്ട ഇടങ്ങളും സുരക്ഷിതവും വ്യത്തിയുള്ളതും തടസരഹിതവുമായി പരിപാലിക്കേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്തമാണെന്ന് കമ്മിഷന് ജുഡിഷ്യല് അംഗം കെ. ബൈജുനാഥ് ഇടക്കാല ഉത്തരവില് പറഞ്ഞു.
ഉപയോഗശൂന്യമായ വസ്തുക്കള് അലക്ഷ്യമായി കൂട്ടിയിടുന്നത് പൊതുജനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും ഓഫീസുകളുടെ കാര്യക്ഷമമായ പ്രവര്ത്തനങ്ങള്ക്കും തടസം സൃഷ്ടിക്കും. കൂടാതെ ഓഫീസുകളുടെ ശുചിത്വത്തെയും ഓഫീസ് പരിസരത്തിന്റെ ആരോഗ്യകരമായ അന്തരീക്ഷത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഉത്തരവില് പറഞ്ഞു.
ഇത്തരം വസ്തുക്കള് യഥാസമയം നീക്കം ചെയ്ത് സര്ക്കാര് ഓഫീസുകളുടെ പരിസരം വൃത്തിയോടെയും ചിട്ടയോടെയും പരിപാലിക്കുന്നതിന് ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും കെ. ബൈജുനാഥ് നിര്ദ്ദേശിച്ചു.
സ്വമേധയാ രജിസ്റ്റര് ചെയ്ത കേസിലാണ് നടപടി. 23ന് കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില് നടക്കുന്ന സിറ്റിംഗില് കേസ് പരിഗണിക്കും.
സര്വീസ് സംഘടനകളുടെ പ്രചാരണ സാമഗ്രികള് ഓഫീസ് വരാന്തകളില് കൂട്ടിയിട്ടിരിക്കുന്നത് കാരണം പൊതുജനങ്ങള്ക്കും ജീവനക്കാര്ക്കും യാത്രാ തടസം സൃഷ്ടിക്കുകയാണെന്നാണ് പരാതി. ഡിജിറ്റല് സംവിധാനങ്ങള് സജീവമായ ഇക്കാലത്ത് ഇത്തരം ബോര്ഡുകള് വരാന്തകളില് സ്ഥാപിക്കുന്ന രീതി ഒഴിവാക്കണമെന്നാണ് ആവശ്യം. വാര്ത്തയുടെ അടിസ്ഥാനത്തില് കമ്മീഷന് സ്വമേധയാ രജിസ്റ്റര് ചെയ്ത കേസിലാണ് നടപടി.
District News
കൂടരഞ്ഞി: ചില വാര്ത്തകള് പത്രത്താളുകളില് ഒതുങ്ങിപ്പോകില്ല. കാലം പിന്നിട്ടാലും അവ ചില മനുഷ്യരുടെ ജീവിതത്തില് പ്രതീക്ഷയുടെ വെളിച്ചമായി തുടരും. വര്ഷങ്ങള്ക്കുമുമ്പ് ദീപികയില് പ്രസിദ്ധീകരിച്ച ഒരു വാര്ത്ത അത്തരത്തില് ഒരു കുടുംബത്തിന് പുതിയ പ്രതീക്ഷ പകരുകയാണ്. 2010ലെ അപകടത്തില് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ പുഷ്പഗിരി തറപ്പേല് അനീഷിനും കുടുംബത്തിനും സ്വന്തമായി സുരക്ഷിതമായൊരു വീട് എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവയ്പായി മാറിയിരിക്കുകയാണ് അഞ്ചേമുക്കാല് സെന്റ് ഭൂമി.
കിടപ്പിലായ അനീഷിനെ പരിചരിക്കുന്ന ഭാര്യയ്ക്കും അമ്മയ്ക്കും മഴക്കാലം എന്നും ആശങ്കയുടേതായിരുന്നു. പുഴയില് ജലനിരപ്പ് ഉയരുമ്പോള് അനീഷിനെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റേണ്ടിവന്ന സാഹചര്യങ്ങള് പലവട്ടം ഉണ്ടായിട്ടുണ്ട്. സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാത്തതിനാല് സുരക്ഷിതമായൊരു വീടെന്ന സ്വപ്നം വര്ഷങ്ങളായി ഈ കുടുംബത്തിന് അകലെയായിരുന്നു.
കഴിഞ്ഞ വനിതാദിനത്തില് കൂടരഞ്ഞി സ്വതന്ത്ര ഹോട്ടല് ആന്ഡ് റസ്റ്റോറന്റ് അസോസിയേഷന് ഭാരവാഹികള് അനീഷിന്റെ വീട്ടിലെത്തി ഭാര്യയെയും അമ്മയെയും ആദരിച്ചിരുന്നു.
ചടങ്ങില് പങ്കെടുത്ത മൗണ്ട് ഹീറോസ് ജീവോദയം ചാരിറ്റീസ് പ്രവര്ത്തകരായ അനീഷ് പുത്തന്പുരയും ജയേഷ് സ്രാമ്പിക്കലും അനീഷിന്റെ കുടുംബത്തിന്റെ ദുരിതാവസ്ഥ അറിഞ്ഞ് ഇടപെടുകയായിരുന്നു. മൗണ്ട് ഹീറോസ് ജീവോദയം ചാരിറ്റീസിലെ സുമനസ്സാണ് കുടുംബത്തിനായി 5.750 സെന്റ് സ്ഥലം വാങ്ങിനല്കിയത്. ഭൂമി രജിസ്റ്റര് ചെയ്ത് ആധാരം മെറിഡിയന് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര് ജോമി പെണ്ണാപറമ്പില് കുടുംബത്തിന് കൈമാറി.
കൂടരഞ്ഞിയില് ബേക്കറി വ്യാപാരം നടത്തുന്ന അനീഷ് പുത്തന്പുര ഫെഫ്കയുടെ കെസിഡിയു ജനറല് സെക്രട്ടറി കൂടിയാണ്. ജൂഡോ അധ്യാപകനും കലാകാരനുമായ ജയേഷ് സ്രാമ്പിക്കലും അനീഷും മൗണ്ട് ഹീറോസ് ജീവോദയം ചാരിറ്റീസിലൂടെ നിര്ധനരായ നിരവധി പേര്ക്ക് ആശ്രയമായി മാറുകയാണ്. വിധിപ്പകര്പ്പ് പോക്കുവരവ് തുടങ്ങിയ സേവനങ്ങള് സൗജന്യമായി ചെയ്തുനല്കിയത് ഗ്രാമപഞ്ചായത്ത് അംഗം റോയി ആക്കേലിന്റെ ഉടമസ്ഥതയിലുള്ള കൂടരഞ്ഞി സേവനകേന്ദ്രമാണ്.
District News
കട്ടിപ്പാറ: കട്ടിപ്പാറ ടൗണിൽ ഓട്ടോ പാർക്ക് ചെയ്യുന്നത് നിയമവിരുദ്ധവും പൊതുജന ശല്യവും ഉണ്ടാക്കിക്കൊണ്ടാണെന്നും ഇത് പരിഹരിക്കുന്നതിനുള്ള നടപടി വേണമെന്നും ആവശ്യപ്പെട്ട് കട്ടിപ്പാറ ടൗണ് ജനകീയ സമിതി കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി.
കട്ടിപ്പാറ ടൗണ് ജംഗ്ഷനിൽ മലയോര ഹൈവേയുടെ സമീപത്തും പൂനൂർ കോളിക്കൽ റോഡിന്റെ സമീപത്തും ഓട്ടോയും കാറുകളും പാർക്ക് ചെയ്യുന്നത് കാരണം കച്ചവടസ്ഥാപനങ്ങളിലേക്ക് വരുന്നതിനും പോകുന്നതിനും വലിയ തടസമാണ് ഉണ്ടാകുന്നത്.
ഫൂട്ട് പാത്തിലേക്ക് കയറാൻ ആവശ്യമായ വഴി വിട്ടിരിക്കുന്ന സ്ഥലങ്ങളിലെല്ലാം ഓട്ടോ കയറ്റി വച്ചിരിക്കുകയാണ്. കടകളിൽ നിന്ന് വാഹനത്തിലേക് സാധനങ്ങൾ ഇറക്കുന്നതിനോ കയറ്റുന്നതിനോ സാധിക്കുന്നില്ലെന്ന് നിവേദനത്തില് ചൂണ്ടിക്കാട്ടി. കട്ടിപ്പാറ ടൗണ് ജനകീയ സമിതിക്കുവേണ്ടി സംയുക്ത കർഷക കൂട്ടായ്മ കൺവീനർ രാജു തുരുത്തിപ്പള്ളിയാണ് നിവേദനം നല്കിയത്.
District News
കൂമ്പാറ : എംപി.ഫണ്ടിൽനിന്ന് വൻതുക ചെലവഴിച്ച് 2023-ൽ കൂമ്പാറ അങ്ങാടിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായിട്ട് നാളേറെയായി.
അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും വെളിച്ചം പകരുന്നതിനൊപ്പം രാത്രിയിൽ കക്കാടംപൊയിൽ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്നവർക്കും വഴികാട്ടിയായിരുന്ന ലൈറ്റ് പ്രവർത്തിക്കാതായതോടെ പ്രദേശം ഇരുട്ടിലായി. ഹൈമാസ്റ്റ് ലൈറ്റ് എത്രയും വേഗം അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൊതുഫണ്ട് ചെലവഴിച്ച് സ്ഥാപിച്ച സംവിധാനത്തിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നതിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
District News
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനാചരണം ജില്ലാ പഞ്ചായത്ത് മിനി മീറ്റിംഗ് ഹാളിൽ നടന്നു.ആരോഗ്യം, ഹോമിയോപ്പതി, ഭാരതീയ ചികിത്സാ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. നവാസ് അധ്യക്ഷത വഹിച്ചു.പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാർക്കും ജീവനക്കാർക്കും മാനസിക സമ്മർദ്ദ നിവാരണ പരിശീലനംസംഘടിപ്പിച്ചു.
പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബാലാമണി , ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സുബിന എന്നിവർ പ്രസംഗിച്ചു.മാനസിക ആരോഗ്യ അവബോധവും ബോധവൽക്കരണവും, മാറുന്ന ലോകത്ത് വളരുന്ന കുട്ടികൾ, ശിശു മാനസിക ആരോഗ്യത്തിലെ പുതിയ പ്രവണതകൾ, എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബൽകീസ് , മുഹമ്മദൻസ് എന്നിവര് പ്രസംഗിച്ചു.
District News
വടകര: സാഹിത്യകാരന്മാര് എന്നും എപ്പോഴും നേരിനും സത്യത്തിനുമൊപ്പം ഹൃദയം ചേര്ത്തുവെച്ച് നില്ക്കേണ്ടവരാണെന്നും അവര് ഏതെങ്കിലും പക്ഷത്തിന്റെ ആളുകളായി മാറാന് പാടില്ലെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കല്പ്പറ്റ നാരായണന് പറഞ്ഞു.
കടത്തനാട് ലിറ്ററേച്ചര് ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജാതി, മതം, വര്ഗം, ലിംഗം തുടങ്ങിയ വ്യത്യാസങ്ങള്ക്കതീതമായി എല്ലാവരെയും ഉള്ക്കൊള്ളുന്ന ബഹുസ്വരതയിലൂന്നിയതും തികച്ചും നിഷ്പക്ഷവുമായ പ്രവര്ത്തനമായിരിക്കും കേരള സാഹിത്യ അക്കാദമിയുടേതെന്ന് അദ്ദേഹം വ്യക്തമാക്കി. കടത്തനാട് ലിറ്ററേച്ചര് ഫെസ്റ്റിവല് സൊസൈറ്റി പ്രസിഡന്റ് അഡ്വ. ഐ.മൂസ അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി ഷാഫി പറമ്പില് എംപി, കെ.കെ. രമ എംഎല്എ, പാറക്കല് അബ്ദുല്ല എംഎല്എ, കെ.എം. അഭിജിത്ത് എംഎല്എ, മുനിസിപ്പല് ചെയര്മാന് പി.കെ. ശശി (മുഖ്യരക്ഷാധികാരികള് ), കല്പ്പറ്റ നാരായണന് (ഡയറക്ടര് ), അഡ്വ. ഐ.മുസ (ചെയര്മാന്), സതീശന് എടക്കൂടി (ജനറല് കണ്വീനര് ), ലത്തീഫ് കല്ലറയില് (ട്രഷറര്) എന്നിവരെ തെരഞ്ഞെടുത്തു.
District News
പേരാമ്പ്ര: പേരാമ്പ്രയിൽ അജ്ഞാത വാഹനമിടിച്ച് റോഡിൽ വീണ യുവാവ് ഗുരുതരാവസ്ഥയിൽ. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ.കൽപത്തൂർ സ്വദേശി ഇടക്കൂടി ഫാസിലിനാണ് (35) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴോടെ പേരാമ്പ്ര-ചാനിയംകടവ്-പയ്യോളി റോഡ് തിരിയുന്ന ജംഗ്ഷനിലാണ് സംഭവം.
ഫാസിലിനെ ഇടിച്ചു തെറിപ്പിച്ച വാഹനം നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. അപകടത്തിൽ ബോധ രഹിതനായി റോഡിൽ കിടന്ന ഫാസിലിനെ നാട്ടുകാരാണ് ഉടൻ തന്നെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അടുത്ത ദിവസം ഗൾഫിലേക്ക് തിരികെ പോകാനിരിക്കെയാണ് ഫാസിലിന് അപകട സംഭവിച്ചത്. സംഭവത്തിൽ പേരാമ്പ്ര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരിസരത്തെ സിസിടിവി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഒരു ചുവന്ന കാറാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. നിർത്താതെ പോയ ഈ വാഹനം ഉടൻ കണ്ടെത്തണമെന്നും ഡ്രൈവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
District News
പേരാമ്പ്ര: ഡോ. രാം മനോഹർ ലോഹ്യയുടെ ചിന്തകൾക്കും ആശയങ്ങൾക്കും ഇന്നത്തെ കാലഘട്ടത്തിൽ വളരെയേറെ പ്രസക്തിയുണ്ടെന്ന് എഴുത്തുകാരനും സാംസ്കാരിക പ്രവര്ത്തകനുമായ കെടിബി കല്പത്തൂർ അഭിപ്രായപ്പെട്ടു. രാഷ്ട്രം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ നേരിടാൻ ലോഹ്യയുടെ ദർശനങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര സഹൃദയ വേദി ലോഹ്യയുടെ ചരമ വാര്ഷികദിനത്തിൽ പേരാമ്പ്രയിൽ സംഘടിപ്പച്ച "ലോഹ്യയുടെ ദർശനം" സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആദ്ദേഹം. സഹൃദയ വേദി പ്രസിഡന്റ് എരവട്ടൂർ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ. പ്രേമൻ മുഖ്യ പ്രഭാഷണം നടത്തി.
District News
കോഴിക്കോട്: സമുദ്രവിഭവങ്ങള് ആസ്വദിക്കാന് കോഴിക്കോട് ലുലു മാളില് സീഫുഡ് ഫെസ്റ്റ് ആരംഭിച്ചു. കോഴിക്കോട് സെന്ട്രല് മറൈന് ഫിഷറീസ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ട് മേധാവി ഡോ.അനുലക്ഷ്മി ചെല്ലപ്പന് ഉദ്ഘാടനം ചെയ്തു.
എഴുപതില്പ്പരം മത്സ്യങ്ങള് കൊണ്ടുണ്ടാക്കുന്ന തനത് തീരദേശ വിഭവങ്ങളും മേളയില് ആസ്വദിക്കാം. ലൈവ് കുക്കിംഗും മേളയില് ഉണ്ടാകും. 18 വരെയാണ് സീഫുഡ് ഫെസ്റ്റ്. ഉദ്ഘാടന ചടങ്ങില് കോഴിക്കോട് ലുലുമാള് റീജണല് മാനേജര് ഷരീഫ് സൈദു, ഫ്രഷ് ഫുഡ് മാനേജര് ലെനിന്, ബയിംഗ് മാനേജര് പ്രദീപ്, മാള് മാനേജര് അരുണ്ദാസ് തുടങ്ങിയവര് പങ്കെടുത്തു.
District News
കോഴിക്കോട്: ദിനം പ്രതി ഗതാഗതക്കുരുക്കില്പെട്ട് പന്തീരാങ്കാവ്, മാത്തറ, കുന്നത്ത്പാലം, ഇരിങ്ങല്ലൂർ നിവാസികള്. കാൽനട യാത്രക്കാർക്ക് പോലും യാത്രചെയ്യാനാകാത്ത വിധമുള്ള ഗതാഗതക്കുരുക്ക് ഇവിടെ നിത്യ സംഭവമാണ്.
മണക്കടവ്, പെരുമണ്ണ ഭാഗങ്ങളിൽ നിന്നും പന്തീരാങ്കാവിൽ നിന്നുമായി കോഴിക്കോട് സിറ്റി ഭാഗത്തേക്ക് നാൽപതോളം ബസുകളാണ് സർവീസ് നടത്തുന്നത്.രാമനാട്ടുകര ഭാഗത്തുനിന്നും പന്തീരാങ്കാവ് വഴി മെഡിക്കൽ കോളജ് ഭാഗത്തേക്ക് 29 ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇവയിൽ മിക്ക ബസുകൾക്കും ഗതാഗത കുരുക്ക് മൂലം സമയക്രമം പാലിക്കാനാകാത്ത സാഹചര്യമാണ്. ഫറോക്ക്, അരീക്കാട് ഭാഗത്തുനിന്നും കുന്നത്തുപാലം- ഇരിങ്ങല്ലൂർ വഴി മെഡിക്കൽ കോളജിലേക്ക് സർവീസ് നടത്തുന്ന ബസുകളുമുണ്ട്. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് മൂലം ബസുകൾ മിക്കപ്പോഴും ട്രിപ്പ് പകുതി വഴിയിൽ അവസാനിപ്പിക്കുകയാണ്. മെട്രോ ആശുപത്രിക്ക് സമീപം സർവീസ് റോഡ് ഇല്ലാത്തതും പ്രതിസന്ധിയാണ്. രാവിലെയും വൈകിട്ടും സ്കൂൾ ബസുകളും ജോലിക്കാരും കടന്നപോകുന്നതിനാൽ തിരക്ക് കൂടുകയാണ്.ദേശീയപാതയില് ടോൾ പിരിവ് ആരംഭിച്ചതോടെ പന്തീരാങ്കാവിലെയും സമീപപ്രദേശങ്ങളിലെയും ഇടറോഡുകളിൽ വാഹനത്തിരക്ക് കൂടിയിട്ടുണ്ട്.
കാറുകളടക്കം യാത്രാവാഹനങ്ങൾക്കൊപ്പം ചരക്കുവണ്ടികളും ഇടവഴികളിലൂടെ പോകുന്നുണ്ട്. പന്തീരാങ്കാവ്, ഒളവണ്ണ ഭാഗത്തുനിന്ന് കോഴിക്കോട് സിറ്റി, കോഴിക്കോട് മെഡിക്കൽകോളജ് ഭാഗത്തേക്കും കോഴിക്കോട് സിറ്റിയിൽ നിന്നും തിരിച്ചുമുള്ള യാത്രക്കാരും, ടോൾ വെട്ടിച്ചു വരുന്നവരുമെല്ലാം മാത്തറ ജംഗഷ്ന്,ഒളവണ്ണ ജംഗഷ്ന് എന്നിവിടങ്ങളിൽ വന്ന് മുട്ടുന്നതോടെ എല്ലാ വശത്തേക്കുമുള്ള ഗതാഗതം സ്തംഭിക്കും.
പന്തീരാങ്കാവ് റോഡ് 18 മീറ്റർ വീതിയിൽ വികസിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടിരുന്നു.
മാത്തറ-പാലാഴി-കുറ്റിക്കാട്ടൂർ റോഡ് വീതികൂട്ടി വികസിപ്പിക്കാൻ കിഫ്ബി ഫണ്ടിൽ നിന്ന് 25 കോടി വകയിരുത്തുകയും ചെയ്തിരുന്നു.എന്നാലിപ്പോൾ എല്ലാം നിലച്ച മട്ടാണ്.
അതേസമയം ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഇന്നലെ നിശാസമരം നടത്തി. ദേശീയപാതയിലൂടെ പോകേണ്ട വാഹനങ്ങൾ അതുവഴി പോകുന്നുവെന്ന് അധികൃതർ ഉറപ്പാക്കണമെന്നും എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച റോഡ് വികസനം അടിയന്തമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.
District News
കൂരാച്ചുണ്ട്: പഞ്ചായത്തിലെ ഒട്ടനവധിയാൾക്കാർ ചികിത്സയ്ക്കായി ആശ്രയിക്കുന്ന കൂരാച്ചുണ്ട് സർക്കാർ ഹോമിയോ ഡിസ്പൻസറി അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടുന്നു.വർഷങ്ങൾക്കു മുമ്പ് കൂരാച്ചുണ്ടിൽ പ്രവർത്തനം ആരംഭിച്ച ഹോമിയോ ഡിസ്പൻസറിയക്ക് സ്വന്തമായി കെട്ടിടമുൾപ്പെടെ ഇന്നും യാതൊരു വികസനവുമില്ലാത്ത നിലയിലാണ്.
കാലപ്പഴക്കമുള്ളതും ഷീറ്റിട്ടതുമായ കെട്ടിടത്തിൽ മുറികളുടെ സൗകര്യക്കുറവും കെട്ടിടത്തിന്റെ ശോചനീയാവസ്ഥയും ജീവനക്കാർക്കു പോലും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
പ്രാഥമിക സൗകര്യങ്ങൾക്കു പോലും സന്ദർശകർ ബുദ്ധിമുട്ടുന്നുണ്ട്. കെട്ടിടത്തിലെ ടോയ്ലറ്റിന്റെ ഭിത്തിക്ക് വിള്ളൽ സംഭവിച്ച് അപകടാവസ്ഥയിലുമാണ്. പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമിയിൽ വയോജനങ്ങൾക്കായി വർഷങ്ങൾക്കു മുമ്പ് പഞ്ചായത്ത് നിർമിച്ച കെട്ടിടമാണിത്.
മേൽക്കൂര ഇരുമ്പ് ഷീറ്റായതിനാൽ വേനൽക്കാലത്ത് കൊടുംചൂട് മൂലം ഇവിടെ എത്തുന്നവർക്കും ജീവനക്കാർക്കും ഏറെ ദുരിതമായി മാറുന്നുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്ത് സർക്കാർ ഹോമിയോ ഡിസ്പൻസറിക്കായി സ്വന്തം കെട്ടിടം നിർമിക്കാൻ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യമുയരുന്നത്.
പുതിയ കെട്ടിടത്തിനായി ആവശ്യപ്പെടും
കൂരാച്ചുണ്ടിലെ സർക്കാർ ഹോമിയോ ഡിസ്പൻസറി വാടക കെട്ടിടത്തിലായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്. പിന്നീടാണ് പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിലേക്ക് മാറിയത്. ഇപ്പോഴുള്ള കെട്ടിടം പലതവണ അറ്റകുറ്റപ്പണി നടത്തിയിരുന്നുവെങ്കിലും പഴകിയ കെട്ടിടമായതിനാൽ കെട്ടിടം അപകടാവസ്ഥയിലാണുള്ളത്. അതു പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമിക്കേണ്ടതുണ്ട്. വയോജനങ്ങൾക്കായി നിർമിച്ചിരുന്ന കെട്ടിടമായിരുന്നു ഇത്. വയോജനങ്ങൾക്കായി പകൽവീട് നിർമിക്കാൻ പഞ്ചായത്ത് നടപടികൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത പദ്ധതിയിൽ പുതിയ കെട്ടിടത്തിനായി പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെടും. പഞ്ചായത്ത് അതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒ.കെ.അമ്മദ്, കൂരാച്ചുണ്ട്. (ആസൂത്രണ സമിതി ഉപാധ്യക്ഷൻ, കൂരാച്ചുണ്ട് പഞ്ചായത്ത്)
എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം
25 വർഷം മുമ്പ് വയോജനക്ഷേമം ലക്ഷ്യമാക്കി നിർമിച്ച കെട്ടിടത്തിലാണ് ഹോമിയോ ഡിസ്പൻസറി നിലവിൽ പ്രവർത്തിച്ചുവരുന്നത്. ഹോമിയോ ചികിത്സയിലേക്ക് കൂടുതൽ ആൾക്കാർ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ കെട്ടിടവും അനുബന്ധ സംവിധാനങ്ങളും പര്യാപ്തമല്ല.
പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമിയിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുകയും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടത് നാടിന്റെ ആവശ്യമാണ്. അതിനായി ഈ വിഷയം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി ലക്ഷ്യപ്രാപ്തിയിലെത്താൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്.
ഷാജു കാരക്കട, കൂരാച്ചുണ്ട് (പൊതുപ്രവർത്തകൻ)
കെട്ടിടമില്ലാത്തതിനാല് ഫണ്ട് ലഭിക്കുന്നില്ല
പഞ്ചായത്തിലെ ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങൾക്കും സ്വന്തമായി കെട്ടിടമുണ്ട്. എന്നാൽ കൂരാച്ചുണ്ട് സർക്കാർഹോമിയോ ഡിസ്പൻസറിക്ക് മാത്രം സ്വന്തം കെട്ടിടമായിട്ടില്ലാത്തതിനാൽ ഇതിനു ലഭിക്കേണ്ട പല സർക്കാർ ഫണ്ടുകളും ലഭിക്കുന്നില്ല. അതിനാൽ അടിയന്തരമായി സ്വന്തമായി കെട്ടിടം നിർമിക്കേണ്ടതുണ്ട്.നിലവിലുള്ള കെട്ടിടം ഇപ്പോൾ അപകടാവസ്ഥയിലാണ്. ഈ സ്ഥാപനത്തോടുള്ള അനാസ്ഥ അവസാനിപ്പിക്കണം. ഇതിനു സമീപമായി പ്രവർത്തിക്കുന്ന ആയുർവേദ ഡിസ്പൻസറിക്ക് സ്വന്തമായി കെട്ടിടമുള്ളതിനാൽ ഒട്ടേറെ സർക്കാർ സഹായങ്ങൾ ലഭിക്കുന്നുമുണ്ട്.
എ.കെ.പ്രേമൻ, കൂരാച്ചുണ്ട് (പൊതുപ്രവർത്തകൻ)
District News
ചക്കിട്ടപാറ: കൃഷിയിടത്തിലെ വൻ മരത്തിന്റെ തോൽ അടിമുതൽ ഉരിഞ്ഞ നിലയിൽ കാണപ്പെട്ടത് ആശങ്ക പടര്ത്തി.
ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് പതിനൊന്നാം വാർഡിൽ പെട്ട കൊല്ലിയിൽ കുന്ന് ഭാഗത്താണ് സംഭവം.ഏതോ വന്യ ജീവിയാകാം ഇതിനു പിന്നിലെന്ന ആശങ്ക ഉയര്ന്നതോടെപെരുവണ്ണാമൂഴി വനപാലകരെ അറിയിച്ചു. അവർ വന്ന് മരം പരിശോധിച്ച് വൃക്ഷത്തിന് ശക്തമായ ഇടി മിന്നലേറ്റതാണെന്ന് അറിയിച്ചതോടെയാണ് ആശങ്ക ഒഴിഞ്ഞത്.
District News
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ റോഡിൽ പിടികപാറ വളവിൽ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ അടിയന്തരമായി സംരക്ഷണവേലി (ക്രാഷ് ബാരിയർ) സ്ഥാപിക്കണമെന്ന് ആർജെഡി.
കക്കാടംപൊയിൽ വാർഡ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പിടികപാറ പള്ളിക്ക് മുകളിലുള്ള കൊടുംവളവ് വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നതായി യോഗം ചൂണ്ടിക്കാട്ടി. വളവിന്റെ പ്രത്യേകതയും കാഴ്ച മറയ്ക്കുന്ന കാടുകളും കാരണം എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങളെ പെട്ടെന്ന് കാണാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. നിയന്ത്രണംവിടുന്ന വാഹനങ്ങൾ റോഡരികിലെ താഴ്ചയിലേക്ക് മറിയാനുള്ള സാധ്യതയും ഏറെയാണ്. ഇവിടെ മുൻപും ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. യാത്രക്കാരുടെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ വളവിൽ ക്രാഷ് ബാരിയറുകളും ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നടപടി വൈകിയാൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു.വാർഡ് കമ്മിറ്റി പ്രസിഡന്റ് ബെന്നി കാക്കനാട്ട് അധ്യക്ഷത വഹിച്ചു. വിൽസൺ പുല്ലുവേലിൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, പി.അബ്ദുറഹിമാൻ മാസ്റ്റർ, സോളമൻ മഴുവഞ്ചേരിൽ, തങ്കച്ചൻ ചീങ്കല്ലേൽ എന്നിവർ പ്രസംഗിച്ചു.
District News
കുളത്തുവയൽ: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയ തനതിടം പദ്ധതി ഫാത്തിമ തഹലിയ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തമറ്റത്തിൽ, വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ, പേരാമ്പ്ര എഇഒ കെ.കെ. യൂസഫ്, വാർഡ് അംഗം മൊയ്തിൻ കോടേരി, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ. ഹനീഫ, പിടിഎ പ്രസിഡന്റ് വി.ഡി. പ്രേം രാജ്, സ്കൂൾ പ്രിൻസിപ്പാൾ പി.എം. മാത്യു പങ്കെടുത്തു. വിദ്യാർഥികളിൽ മികച്ച സൗഹൃദം, നല്ല വായന, പാരസ്പര്യം, നേതൃത്വ പാടവം എന്നിവ വളർത്താൻ ഇത്തരം നൂതന പദ്ധതികൾ സഹായിക്കുമെന്ന് എംഎൽഎ ഉള്പ്പെടെയുള്ളവര് പറഞ്ഞു.
District News
കൂരാച്ചുണ്ട്: പഞ്ചായത്തിലെ ഓട്ടപ്പാലം, മണ്ടോപ്പാറ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്ന് ഡാം റിസർവോയറിലൂടെ കാട്ടാനകൾ ജനവാസ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിൽ നടപടികൾ ആരംഭിച്ചു.
ഇതിന്റെ മുന്നോടിയായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ എന്നിവരടങ്ങുന്ന സംഘം പരിശോധന നടത്തി. നാലാം വാർഡിൽ ഉൾപ്പെടുന്ന 1.5 കിലോമീറ്റർ ദൂരത്തിലുള്ള ഓട്ടപ്പാലം മുതൽ മഠത്തിനാൽ താഴെ ബണ്ട് റോഡിൽ ആർആർടി സംഘത്തിന് കരമാർഗം പട്രോളിംഗ് നടത്തുന്നതിനും ഗതാഗത തടസമായ രീതിയിൽ വീണു കിടക്കുന്ന മരങ്ങൾ മുറിച്ച് നീക്കൽ, റിസർവോയർ തീരത്തെ കുറ്റിച്ചെടികളും ചെറുമരങ്ങളും വെട്ടിനീക്കി റോഡ് സഞ്ചാരയോഗ്യമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്താനുമാണ് തീരുമാനം.
റിസർവോയറിൽ കാട്ടാനകൾ പ്രവേശിക്കാൻ സാധ്യതയുള്ള 60 മീറ്ററോളം ദൂരത്തിലുള്ള മൺതിട്ടയിൽ 15 മീറ്റർ വീതിയിൽ കിടങ്ങ് നിർമിക്കാനും കൂടാതെ സോളാർ തൂക്കുവേലി പദ്ധതി നിർമ്മാണത്തിനായി അവശേഷിക്കുന്ന പ്രദേശത്തെ കാടുകൾ വെട്ടി നീക്കാനാവശ്യമായ ഫണ്ട് അനുവദിക്കാനായി ജലസേചന വകുപ്പിന് കത്ത് നൽകാനും തീരുമാനിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ഡാർലി എബ്രഹാം പുല്ലംകുന്നേൽ , എൻ.കെ. കുഞ്ഞമ്മദ്, വി.കെ. ഹസീന, പ്രബീഷ് തളിയോത്ത്, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ബി.വിജികുമാർ, പഞ്ചായത്ത് സെക്രട്ടറി യാദവ് വിൽസൺ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന സംഘമാണ് സ്ഥലം പരിശോധന നടത്തിയത്.
District News
കട്ടിപ്പാറ:കട്ടിപ്പാറ പഞ്ചായത്തിലെ 17ാം വാർഡിലെ തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ വേലി കെട്ടിയ കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടുപന്നികൾ കയറി വിളവെടുപ്പിന് പാകമായ കപ്പയും ചേമ്പും നശിപ്പിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിൻസി തോമസ്, കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി.സെബാസ്റ്റ്യൻ, സിസ്റ്റര് ജോസില, സിസ്റ്റര് അനിഷ, സിസ്റ്റര് ലിൻസ തോമസ് എന്നിവർ കാട്ടുപന്നി കൃഷി നശിപ്പിച്ച കൃഷിയിടം സന്ദർശിച്ചു.
District News
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേ ദേവൂസ് പള്ളിയില് ക്രിസ്തുരാജത്വ തിരുനാള് നവംബര് 13ന് കൊടിയേറി 22നു സമാപിക്കും. തിരുനാളിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ പാരീഷ് കമ്മിറ്റികള് രൂപീകരിച്ചു പ്രവര്ത്തനം തുടങ്ങി. ലിറ്റര്ജി, കൊടിയേറ്റ്, സ്നേഹവിരുന്ന്, പന്തല്, ലൈറ്റ് ആന്ഡ് സൗണ്ട്സ്, റിസെപ്ഷന്, പബ്ലിസിറ്റി, ഫ്ളോട്ട്, മീഡിയ, പ്രോഗ്രാം, സേവാസംഘം, ട്രാഫിക് തുടങ്ങിയ കമ്മിറ്റികളാണു രൂപീകരിച്ചത്. ഞായറാഴ്ച രാവിലെ വിശുദ്ധ കുര്ബാനയ്ക്കുശേഷം വികാരി ഫാ. ഷാജു വില്യം പന്തലിന്റെ കാല്നാട്ടുകര്മം നിര്വഹിക്കും.
District News
നെടുമങ്ങാട്: ദക്ഷിണ കേരള മഹായിടവക നെടുമങ്ങാട് ഡിസ്ട്രിക്റ്റിലെ സിഎസ്ഐ ചെല്ലാംകോട് സഭയിലെ യുവജനസംഘടനയുടെ നേതൃത്വത്തിൽ 18 മുതൽ 25 വരെ യുവജന വാരഘോഷം സംഘടിപ്പിക്കും.
18ന് രാവിലെ 8.30ന് പതാക ഉയർത്തൽ. തുടർന്ന് ദക്ഷിണ കേരള മഹായിടവക വൈസ് ചെയർമാൻ റവ. ഡോ. ഗിൽബർട്ട് ജോസ് യുവജനവാരം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30ന് യുവജനവാര കൺവെൻഷൻ നടക്കും. സഭാശുശ്രൂഷകൻ ഇവാ. നിബിൽ മനോഹർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇവാ. ഷിജു പള്ളിമുറ്റം പ്രസംഗിക്കും. സിഎസ്ഐ ചേങ്കോട്ടുകോണം ജൂനിയർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
19ന് വൈകുന്നേരം അഞ്ചുമുതൽ സിഈവൈഎഫ് അംഗങ്ങളുടെ നേതൃത്വത്തിൽ ബൈബിൾ പാരായണം, 20ന് വൈകുന്നേരം 5.30ന് പേരൂർക്കട കല്ലയം ബേഥേൽ ഹോം ഓൾഡ് ഏജ് ഹോമിലേക്ക് ആതുരാലയ സന്ദർശനം, 21 വൈകുന്നേരം ഏഴുമുതൽ സിഇവൈഎഫ് അംഗങ്ങൾ നടത്തുന്ന ചെയിൻ പ്രയർ, 22ന് വൈകുന്നേരം 6.30-ന് വട്ടപ്പാറ വേങ്കോട് (എസ്യുടി ഹോസ്പിറ്റലിനു സമീപം) പ്രസാദിന്റെ ഭവനത്തിൽ ഭവനആരാധന എന്നിവയുണ്ടാകും. ബ്രദർ ബി. ജോസ് നാലാഞ്ചിറ പ്രസംഗിക്കും. 23ന് വൈകുന്നേരം 5.30-ന് സഭാപരിസര ശുചീകരണം.
24നു വൈകുന്നേരം 6.30-ന് ടാലന്റ് നൈറ്റ് സീരിയൽ ആർട്ടിസ്റ്റ് കെ.എസ്. പ്രമോദ് ഉദ്ഘാടനം ചെയ്യും. 25ന് രാവിലെ 8:30-ന് വിശുദ്ധ ആരാധനയും യുവജനവാര സമാപനവും. ഉഷാറാണി (സിഎസ്ഐ മുളമൂട്) വിശിഷ്ട അതിഥിയാകും. രാവിലെ 10ന് മുതൽ വട്ടപ്പാറ വേങ്കോട് എസ്യുടി മെഡിക്കൽ കോളജിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കുമെന്നു സഭാശുശ്രൂഷകൻ ഇവാ. നിബിൽ മനോഹർ, സിഇവൈഎഫ് സെക്രട്ടറി അപർണ പ്രസാദ് എന്നിവർ അറിയിച്ചു.
District News
തിരുവനന്തപുരം: എസ്ഐആറുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ബിജെപി നിയമസഭയ്ക്കു മുന്നിലേക്ക് മാര്ച്ച് നടത്തി. സഭയില് അവതരിപ്പിച്ച പ്രമേയം ബിജെപി എംഎല്എമാര് നിയമസഭയ്ക്ക് പുറത്ത് കത്തിച്ചു. ബിജെപി ദേശീയ നിര്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് മാര്ച്ച് ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില് നിയമസഭ പ്രമേയം പാസാക്കിയത് രാഷ്ട്രീയ നാടകമാണെന്ന് പ്രതിഷേധ പരിപാടിയില് പ്രസംഗിച്ച ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് ആരോപിച്ചു. സംസ്ഥാന സര്ക്കാര് അധികാരത്തിലെത്തി 150 ദിവസം പൂര്ത്തിയാക്കുമ്പോള് നല്കിയ വാഗ്ദാനങ്ങളുടെ പുരോഗതി വ്യക്തമാക്കണമെന്നും പവര്കട്ട്, തൊഴിലില്ലായ്മ, വിലക്കയറ്റം, ശബരിമലയിലെ ക്രമക്കേടുകള് തുടങ്ങിയ വിഷയങ്ങളില് മറുപടി നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്ഐആര് വിഷയത്തില് കോണ്ഗ്രസും സിപിഎമ്മും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ബിജെപി എംഎല്എ വി. മുരളീധരന് ആരോപിച്ചു. മറ്റു സംസ്ഥാനങ്ങളില് കോണ്ഗ്രസ് പരാജയപ്പെട്ടപ്പോള് വോട്ടര്പട്ടിക പരിഷ്കരണത്തെ എതിര്ക്കുകയും കേരളത്തില് വിജയിച്ചപ്പോള് അനുകൂലിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനമെന്താണെന്നും അദ്ദേഹം ചോദിച്ചു. ബിജെപി നിയമസഭാ കക്ഷിനേതാവ് ബി.ബി. ഗോപകുമാര്, ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രന്, എസ്. സുരേഷ്, അനൂപ് ആന്റണി തുടങ്ങിയവര് മാര്ച്ചില് പങ്കെടുത്തു.
District News
തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയനടൻ മധുവിന്റെ ജന്മദിനത്തിൽ ആശംസകൾ നേരാൻ സുരേഷ് ഗോപിയും ഭാര്യ രാധികയും എത്തി.
മലയാളം കലണ്ടർ പ്രകാരമുള്ള 94-ാം പിറന്നാൾ ദിനമായ ഇന്നലെയായിരുന്നു. കന്നിമാസത്തിലെ ചോതിയാണ് മധുവിന്റെ ജന്മനക്ഷത്രം. ഹൃദയം നിറഞ്ഞ ആശംസകളുമായാണു സുരേഷ് ഗോപിയും ഭാര്യ രാധികയും തിരുവനന്തപുരം ഗൗരീശപട്ടത്തെ ശിവഭവനിലെത്തിയത്. സുരേഷ് ഗോപിയുടെ വകയായിരുന്നു പിറന്നാൾ സദ്യ. മധുവിന്റെ അടുത്ത ബന്ധുവും പ്രശസ്ത സിനിമാ-കലാസംവിധായകനുമായ പ്രേമചന്ദ്രൻ വലിയ കാൻവാസിൽ വരച്ച മധുവിന്റെ ഛായാചിത്രത്തിന്റെ സമർപ്പണവും സുരേഷ് ഗോപി നിർവഹിച്ചു.ചലച്ചിത്ര നിർമാതാവും സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ എം. രഞ്ജിത്ത്, നിർമാതാക്കളായ ഭാവചിത്ര ജയകുമാർ, കല്ലിയൂർ ശശി, ആർട്ട് ഡയറക്ടർ പ്രേമചന്ദ്രൻ, മധുവിന്റെ മകൾ ഉമ, അനന്തിരവൻ കൃഷ്ണകുമാർ അടക്കമുള്ള അടുത്ത ബന്ധുക്കളും തുടങ്ങിയവർ സന്നിഹിതരായിരുന്നു. പാലാ നഗരസഭ കൗൺസിലർ ബിജു പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
District News
തിരുവനന്തപുരം: ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, കേരള- കന്യാകുമാരി മഹാ ഇടവക, പാറശാല ഏരിയയിൽ കടകുളം സഭയുടെ 47-ാമത് സഭാദിന വാരാഘോഷം സമാപിച്ചു. സഭാദിന ഞായറാഴ്ച ആരാധനയിൽ ബിഷപ് ജെ. സുന്ദർ സിംഗ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ്- പ്രസിഡന്റ് ഡോ. സ്റ്റീഫൻ ഇ. ഡാനിയേൽ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ബിഷപ് കമ്മിസറി റവ. ഹെൻറി ഡി. ദാവീദ് കാട്ടാക്കട അധ്യക്ഷത വഹിച്ചു. ബിഷപ് ജെ. സുന്ദർ സിംഗ് ഉദ്ഘാടനകർമം നിർവഹിക്കുകയും ചെയ്തു.
District News
കഴക്കൂട്ടം: അമിതവേഗത്തിലെത്തിയ ജീപ്പിടിച്ച് ബൈക്ക് യാത്രികനു ഗുരുതര പരിക്ക്. ആറ്റിങ്ങൽ അവനവഞ്ചേരി വലിയക്കുന്ന് ഉത്രട്ടാതിയിൽ അക്ഷയ് കെ. ദാസിനാണു പരിക്കേറ്റത്. ആക്സിസ് ബാങ്ക് ലിമിറ്റഡിൽ സീനിയർ ബിസിനസ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് അക്ഷയ്. ഞായറാഴ്ച രാത്രി ഒന്പതോടെയായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്തുനിന്നും കഴക്കൂട്ടം ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പ് പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിനു സമീപത്തുവച്ചു അക്ഷയ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി ശ്യാം (33), വർക്കല സ്വദേശി സഞ്ജു (38), വാമനപുരം സ്വദേശി അഭിജിത്ത് (36) എന്നിവർക്കെതിരെ മംഗലാപുരം പോലീസ് കേസെടുത്തു.
ബൈക്ക് യാത്രികന്റെ കാലിലൂടെ ലോറി കയറി
പോത്തൻകോട്: ബൈക്ക് യാത്രികനായ യുവാവിന്റെ കാലിലൂടെ ടോറസ് ലോറി കയറിയിറങ്ങി ഗുരുതര പരിക്ക്. വാവറയമ്പലം സ്വദേശി ബിനുകുമാറി(27)ന്റെ വലതു കാലിലൂടെയാണ് ലോറി കയറിയിറങ്ങിയത്. ഇന്നലെ പകൽ 12.45ന് പോത്തൻകോട് വെഞ്ഞാറമൂട് റോഡിൽ ഭീമ ജൂവലറിക്കു മുന്പിലായിരുന്നു അപകടം. ഒരേ ദിശയിൽ വരികയായിരുന്ന കാർ ജൂവലറിക്കുമുന്നിൽ നിർത്തിയ ശേഷം ഡോർ തുറക്കുന്നതിനിടെ പിറകെ വന്ന ബൈക്ക് ഡോറിൽ ഇടിച്ച് ബിനു കുമാർ റോഡിൽ വീഴുകയായിരുന്നു. തുടർന്നു പിറകെ വന്ന ടോറസ് ലോറി ബിനുവിന്റെ കാലിലൂടെ കയറിയിറങ്ങി.
വലതു കാലിനു ഗുരുതര പരിക്കേറ്റ ബിനുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽ മുറിച്ചു മാറ്റേണ്ടി വരുമെന്നു ഡോക്ടർ അറിയിച്ചതിനാൽ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതി പോസ്റ്റുകളിൽ നമ്പർ എഴുതുന്നതിന്റെ കരാർ തൊഴിലാളിയാണ് ബിനുകുമാർ. നിർത്താതെ പോയ കാർ പൊലിസ് കസ്റ്റഡിയിലെ ടുത്തിട്ടുണ്ട്.
District News
വിഴിഞ്ഞം: ഏകദേശം ഉച്ചക്ക് പന്ത്രണ്ടരയോടെ കടലിൽ നിന്നു പറക്കുംതളിക മാതൃകയിൽ രണ്ടു കൂറ്റൻ വാഹനം കരയിലേക്കു പ്രവേശിച്ചു.... തിരമാലകളെ വേഗത്തിൽ തള്ളിനീക്കി പൊടിയും പറത്തി മണൽപ്പരപ്പിൽ ഉറച്ചു നിന്ന വാഹനത്തിൽ സൈനികരും...
നാടോടിക്കഥകളിലും മറ്റും കേട്ടുകേൾവിയുള്ള അപൂർവ വാഹനത്തിന്റെ അപ്രതീക്ഷിതമായ വരവ് കണ്ട വിഴിഞ്ഞം അടിമലത്തുറ നിവാസികൾ ഞെട്ടി. ഉൾക്കടലിൽ കൂടി മാത്രം ഓടുന്നതു കണ്ടിട്ടുള്ള മത്സ്യത്തൊഴിലാളികളും നാട്ടുകാരും യുദ്ധക്കപ്പൽ മാതൃകയിലുള്ള വാഹനത്തിൻന്റെ വരവിനെക്കുറിച്ചു പലകഥകളും പറഞ്ഞു. കണ്ടു നിന്ന വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളും അമ്പരന്നു. ഒടുവിൽ പൊലിസും കോസ്റ്റ് ഗാർഡ് സംഘങ്ങളും തീരദേശ പൊലിസ് സംഘവും കരയിൽ കയറിയ വാഹനത്തിന്റെ അടുത്തെത്തി കാര്യങ്ങൾ തിരക്കിയതും തീരത്തുണ്ടായിരുന്നവർ കൗതുകത്തോടെ ചിത്രങ്ങളെടുക്കാനും തുടങ്ങി.
അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും കാവൽ കിടന്ന് ഇന്ത്യൻ ജനതയ്ക്കു സുരക്ഷയൊരുക്കാൻ ചുമതലപ്പെട്ട ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി നിർമിച്ച അത്യാധുനിക സംവിധാനമുള്ള രണ്ടു കപ്പലുകളാണ് ഇന്നലെ കൗതുക കാഴ്ചയൊരുക്കി കരയിലേക്ക് ഇരച്ചു കയറിയത്. ഗോവ ഷിപ്പിയാർഡിൽനിന്ന് കമ്മിഷൻ ചെയ്തപാടെയാണ് മംഗലാപുരം, കൊച്ചി വഴി കപ്പലുകൾ വിഴിഞ്ഞത്തെത്തിയത്. കേരളത്തിലെ ഏതൊക്കെ തീരമേഖലയിൽ കയറിയിറങ്ങാമെന്നു കണ്ടെത്തുന്ന സർവേയുടെ ഭാഗമായാണ് രണ്ട് എയർ പുഷിംഗ് വെസൽ എന്ന ഹോവർ ക്രാഫ്റ്റുകളുടെ വരവ്. വേഗതയുടെ കാര്യത്തിൽ കടലിലെ "പറക്കുംതളിക' തന്നെയാണ് തീരസംരക്ഷണ സേനക്ക് കരുത്തുപകരാൻ എത്തിയ എച്ച് 561, എച്ച് 562 എന്നീ കടൽയോദ്ധാക്കൾ. ഏതു പ്രതികൂല സാഹചര്യങ്ങളിലും ഭയംകൂടാതെ ശത്രുക്കളെ നേരിടാൻ ശക്തിയുള്ള യുദ്ധക്കപ്പലുകൾക്ക് മണിക്കൂറിൽ 96 കിലോമീറ്റർ വരെ വേഗത്തിലെത്തി ദൗത്യം പൂർത്തിയാക്കാനുള്ള ശേഷിയുണ്ട്. ഷാർപ്പ് ഫൈറ്റിംഗിനുള്ള തോക്കുകൾ ഉൾപ്പെടെ എല്ലാ വിധ ആധുനിക സംവിധാനങ്ങളുമായാണ് വരവ്.
മൂന്ന് ഓഫിസർമാരുടെ മേൽനോട്ടത്തിൽ 16 സൈനീകർ ഓരോ കപ്പലിലും എന്തിനും തയാറായി നിലയുറപ്പിച്ചിട്ടുണ്ട്. കാഴ്ചയിൽ പറക്കുംതളിക മാതൃകയിലുള്ള ഇവയുടെ റബ്ബർ നിർമിത അടിഭാഗത്ത് കാറ്റുനിറച്ച് കടലിൽ കൂടി പായാമെങ്കിൽ കരയിൽ കയറിയശേഷം കാറ്റ് ഊരിവിട്ട് പതിഞ്ഞു കിടക്കാനുള്ള ശേഷിയുമുണ്ട്. കൊച്ചിയിൽ നിന്നു കഷ്ടിച്ച് മൂന്നു മണിക്കൂർ കൊണ്ട് അടിമലത്തുറയിലെ തീരത്തടുത്ത കടൽ യോദ്ധാക്കൾ ദൗത്യം പൂർത്തിയാക്കി ഇന്നോ, നാളെയോ മടങ്ങും.
District News
തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഇന്ത്യൻ നാവിക യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തിനന്റെ മാതൃക ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മ്യൂസിയം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു.
ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്സേന, നാവികസേനാ മുൻ മേധാവി അഡ്മിറൽ ആർ. ഹരികുമാർ, തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്, വ്യോമസേന, കരസേന, തീരസംരക്ഷണസേന, നാവികസേന, കേരള സർക്കാർ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിമുക്തഭടന്മാർ, മറ്റു വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുത്തു.
ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഐഎൻഎസ് വിക്രാന്തിന്റെ മാതൃകകൾ പ്രദർശിപ്പിക്കുന്നതിനുള്ള സംരംഭത്തിന്റെ ഭാഗമാണ് ഈ മിനി മോഡൽ. ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പലും രാജ്യത്ത് ഇതുവരെ നിർമിച്ചതിൽവച്ച് ഏറ്റവും വലിയ യുദ്ധക്കപ്പലുമാണ് ഐഎൻഎസ് വിക്രാന്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഐഎൻ എസ് വിക്രാന്ത് കമ്മീഷൻ ചെയ്തത്. ഇന്ത്യയുടെ കപ്പൽ നിർമാണ, എൻജിനിയറിംഗ് വൈദഗ്ധ്യത്തെ അടുത്തറിയാൻ സഹായിക്കുന്നതാണ് ഈ മാ തൃക. ഇന്ത്യൻ നാവികസേനയും കേരളത്തിലെ ജനങ്ങളും തമ്മിലുള്ള ദീർഘകാല സമുദ്ര ബന്ധത്തെ സൂചിപ്പിക്കുന്നതായി സമർപ്പണം.
യുവമനസുകളെ വലിയ സ്വപ്നങ്ങൾ കാണാനും ശാസ്ത്ര സാങ്കേതിക വിദ്യയിൽ മികവ് പുലർത്താനും അതു വഴി വിക്സിത് ഭാരതത്തിന്റെ സാക്ഷാത്കാരത്തിന് സംഭാവന നൽകാനുമാണ് സമർപ്പണം ലക്ഷ്യമിടുന്നത്.
District News
വിഴിഞ്ഞം: ഇക്കഴിഞ്ഞ 14ന് പയറുംമൂട് ബൈപ്പാസിനു സമീപത്തുനിന്ന് 50 ഗ്രാം എംഡിഎം എയുമായി മൂന്നുപേർ പിടിയിലായ കേസിലെ മുഖ്യ സൂത്ര ധാരകൻ പിടിയിൽ. കോട്ടയം ഓണംതുരുത്ത് വാസ്കോ ജംഗ്ഷനു സമീപം പാറ്റിയാൽ വീട്ടിൽ ജിബിൻ പി. ചാക്കോ (35) ആണ് അറസ്റ്റിലായത്.
മുമ്പു പിടിയിലായ പ്രതികൾക്കു ലഹരി എത്തിച്ചുനൽകുന്ന മുഖ്യകണ്ണിയാണ് ഇയാളെന്നു വിഴിഞ്ഞം പൊലിസ് പറഞ്ഞു. പൊലിസിനെക്കണ്ട് വീടിന്റെ ടെറസിൽനിന്നു ചാടി രക്ഷപ്പെടാൻ ശ്രമിക്കവെ രണ്ടു കാലുകൾക്കും പരിക്കേറ്റ ജിബിൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലാണ്. ഇയാൾക്കെതിരെ കോട്ടയത്ത് നാലിലധികം കേസുകളുണ്ട്. വിഴിഞ്ഞം സിഐ ഹേമന്ദ് കുമാർ, എസ്ഐ പ്രശാന്ത്, എസ്സിപിഒ വിനയകുമാർ, സിപിഒ റെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പുന്തുറ മാണിക്യം വിളാകം സ്വദേശി മുജീബ് റഹ്മാൻ (32), വിഴിഞ്ഞം ടൗൺഷിപ്പ്കോളനി സ്വദേശി സഹദ് (27), ആനയറ സ്വദേശി വിജയകുമാർ എന്നിവർ നേരത്തെ പിടിയിലായിരുന്നു.
District News
കുറ്റിച്ചൽ: ആദിവാസി മേഖലയിൽ കാട്ടാനശല്യം രൂക്ഷമാ കുന്നു. കാർഷിക വിളകൾ നശിപ്പിച്ചു. വീടുകൾക്കും നാശ നഷ്ടം സംഭവിച്ചു.
കൈതോട്, പൊടിയം അണകാൽ, പവാലിപാറ പ്രദേശങ്ങളിലാണു കാട്ടാനകൾ വൻ നാശം വരുത്തിയത്. കാ ട്ടാനകൾ സെറ്റിൽമെന്റുകൾക്കാകെ ഭീഷണിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പൊടിയം സെറ്റിൽമെന്റിലെ അപ്പിചെറുക്കൻകാണിയുടെ കൃഷിയിടത്തിൽ വൻ നാശമാണ് കാനാട്ടനകൾ വരുത്തിയത്. വാഴത്തോപ്പിൽ കയറിയ കാട്ടാനകൾ കൃഷി പൂർണമായും ന ശിപ്പിച്ചു. അർധരാത്രിയിലാണ് കാട്ടാനക്കൂട്ടമെത്തിയത്. ചിന്നം വിളികേട്ട് എഴുന്നേറ്റ കുടുംബം കാട്ടാനകളെക്കണ്ടു ഭീതിയിലായി.
വാലിപാറ സ്വദേശി വീരപ്പൻകാണിയുടെ കവുങ്ങ്, തെങ്ങ്, വാഴ കൃഷികളും നശിപ്പിച്ചു. കൈതോട് സെറ്റിൽമെന്റിൽ പ്രഭാകരന്റെ വീട് തള്ളി മറിക്കാനും ശ്രമം നടന്നിട്ടുണ്ട്. കന്നുകാലിക്കൂടുകളും ചവിട്ടി നശിപ്പിച്ചിട്ടുണ്ട്. പൊടിയം സെറ്റിൽമെന്റിലേക്കു പോകുകയായിരുന്ന ആദിവാസികളെ എണ്ണക്കുന്നിനു സമീപം ഒറ്റയാൻ ആക്രമിക്കാൻ ശ്രമിച്ചു.
കാട്ടാനയ്ക്കു പുറമെ മറ്റു കാ ട്ടുമൃഗങ്ങളും കർഷകനു വിന യാകുന്നുണ്ട്. മാനുകളും പന്നികളും കുരങ്ങന്മാരും കൃഷിനാ ശം വരുത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി മഴ കനത്തോടെ ഇവറ്റകൾ കൂട്ടമായി നാട്ടിലെത്തിയിരിക്കുകയാണ്. പങ്കാവ്, ഈഞ്ചപ്പുരി, കള്ളിയൽ ഭാഗങ്ങളിലാണു വന്യമൃഗങ്ങൾ നാശം വരുത്തിക്കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് ഇപ്പോൾ കാ ട്ടാന ആക്രമണം രൂക്ഷമായത്.