Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NaulCyclone

ക​ര​തൊ​ട്ട് നൗ​ൾ; ചൈ​ന​യി​ൽ 10 പേ​ർ മ​രി​ച്ചു

ബെ​​​​യ്ജിം​​​​ഗ്: ചൈ​​​​ന​​​​യി​​​​ലെ ഗ്വാം​​​​ഗ്ഡോം​​​​ഗി​​​​ൽ നൗ​​​​ൾ ചു​​​​ഴ​​​​ളി​​​​ക്കാ​​​​റ്റി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​ൽ 10 പേ​​​​ർ മ​​​​രി​​​​ച്ചു.

ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ ഗ്വാം​​​​ഗ്ഡോം​​​​ഗി​​​​ൽ ഹു​​​​യി​​​​ഷൗ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ക​​​​ര​​​​തൊ​​​​ട്ട നൗ​​​​ൾ വ​​​​ൻ​​​​നാ​​​​ശ​​​​ന​​​​ഷ്ട​​​​മാ​​​​ണു വ​​​​രു​​​​ത്തി​​​​യ​​​​ത്. പ​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും ശ​​​​ക്ത​​​​മാ​​​​യ കാ​​​​റ്റും ക​​​​ന​​​​ത്ത മ​​​​ഴ​​​​യു​​​​മു​​​​ണ്ടാ​​​​യി. പെ​​​​ട്ട​​​​ന്നു​​​​ണ്ടാ​​​​യ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​ൽ ഗാ​​​​ൻ​​​​സു മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണ് 10 പേ​​​​ർ മ​​​​രി​​​​ച്ച​​​​ത്.

ഈ ​​​​വ​​​​ർ​​​​ഷം രാ​​​​ജ്യ​​​​തീ​​​​ര​​​​ത്തെ​​​​ത്തു​​​​ന്ന പ​​​​ന്ത്ര​​​​ണ്ടാ​​​​മ​​​​ത്തേ​​​​തും ഏ​​​​റ്റ​​​​വും ശ​​​​ക്ത​​​​വു​​​​മാ​​​​യ ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റാ​​​​ണ് നൗ​​​​ൾ. ഗ്വാം​​​​ഗ്ഡോം​​​​ഗ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ​​​​നി​​​​ന്ന് 3,40,000ത്തി​​​​ല​​​​ധി​​​​കം പേ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ചു.

മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​തീ​​​​വ ജാ​​​​ഗ്ര​​​​ത നി​​​​ർ​​​​ദേ​​​​ശം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. 150ല​​​​ധി​​​​കം വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കി. ട്രെ​​​​യി​​​​ൻ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളും നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു.

Latest News

Corehub Up