പാലാ: വിവിധ കോഴ്സുകളില്‍ മികച്ച വിജയവുമായി പാലാ, പൊന്‍കുന്നം നവഭാരത് കോളജ് ശ്രദ്ധേയമാകുന്നു. ആറു മാസംകൊണ്ട് പ്ലസ്ടു പാസാകാന്‍ കഴിയുന്ന എന്‍ഐഒഎസ് ക്ലാസുകള്‍ ആരംഭിച്ചു.
പ്ലസ് ടു പരാജിതര്‍ക്ക് പ്ലസ് വണ്‍ എഴുതാതെ പ്ലസ് ടുവിന്റെ എളുപ്പമുള്ള മൂന്നു വിഷയം എഴുതി പാസാകാൻ അവസരമുണ്ട്. 37 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന നവഭാരത് കോളജ് ഈ വര്‍ഷവും ഉയര്‍ന്ന വിജയശതമാനം നേടി.
പ്ലസ് ടു (സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ്) ബികോം, (കോ-ഓപ്പറേഷന്, ഫിനാന്‍സ് ആന്‍ഡ് ടാക്സേഷൻ), ബിഎ (ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, മലയാളം, ഇംഗ്ലീഷ്) എംഎ (മലയാളം, ഹിസ്റ്ററി), ഹിന്ദി ടിടിസി എന്നിവയാണ് കോഴ്സുകള്‍. എല്ലാ വിഷയങ്ങള്‍ക്കും റിക്കാര്‍ഡ് ഓണ്‍ലൈന്‍ വീഡിയോ ക്ലാസുകളും കൂടാതെ റെഗുലര്‍, അവധിദിന, തപാല്‍ ക്ലാസുകളുമുണ്ട്. വിശദവിവരങ്ങൾക്ക് നവഭാരത് കോളജ് പാലാ, പൊൻകുന്നം സെന്ററുകളുമായി ബന്ധപ്പെടണം. ഫോൺ: 9495195739, 9495021259.