Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Navaratri Celebrations

Thiruvananthapuram

ന​വ​രാ​ത്രി ആഘോഷം: ഇന്ന് വി​ഗ്ര​ഹ​ഘോ​ഷ​യാത്ര തുടങ്ങും

നെ​യ്യാ​റ്റി​ന്‍​ക​ര: ന​വ​രാ​ത്രി വി​ഗ്ര​ഹ ഘോ​ഷ​യാ​ത്ര​യ്ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കാ​ന്‍ പ​ത്മ​നാ​ഭ​പു​ര​വും സ​മീ​പ​ഗ്രാ​മ​ങ്ങ​ളും ഒ​രു​ങ്ങി.

സം​സ്ഥാ​ന അ​തി​ര്‍​ത്തി​യാ​യ ക​ളി​യി​ക്കാ​വി​ള​യി​ല്‍ നാ​ളെ വി​ഗ്ര​ഹ​ങ്ങ​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കും. അ​ന​ന്ത​പു​രി​യി​ലെ ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​നാ​യി സ​ര​സ്വ​തി ദേ​വി​യും പ​രി​വാ​ര​ങ്ങ​ളും പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​ര​ത്തി​ല്‍​നി​ന്നും ഇ​ന്നു രാ​വി​ലെ യാ​ത്ര​പു​റ​പ്പെ​ടും. പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​ര​ത്തി​ലെ തേ​വാ​ര​ക്കെ​ട്ടി​ല്‍​നി​ന്നു സ​ര​സ്വ​തി​ദേ​വി​യും ശു​ചീ​ന്ദ്ര​ത്തു​നി​ന്ന് മു​ന്നൂ​റ്റി​ന​ങ്ക​യും വേ​ളി​മ​ല കു​മാ​ര​കോ​വി​ലി​ല്‍​നി​ന്ന് കു​മാ​ര​സ്വാ​മി​യു​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് എ​ഴു​ന്ന​ള്ളു​ന്ന​ത്.

മു​ന്നൂ​റ്റി​ന​ങ്ക​യും കു​മാ​ര​സ്വാ​മി​യും ഇ​ന്ന​ലെ ത​ന്നെ ആ​ചാ​ര​പൂ​ര്‍​വം പ​ത്മ​നാ​ഭ​പു​ര​ത്തെ​ത്തി​ച്ചേ​ര്‍​ന്നു. കൊ​ട്ടാ​ര​ത്തി​ലെ ഉ​പ്പി​രി​ക്ക മാ​ളി​ക​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന തി​രു​വി​താം​കൂ​ര്‍ മ​ഹാ​രാ​ജാ​വി​ന്‍റെ ഉ​ട​വാ​ള്‍ കൈ​മാ​റ്റം ഇ​ന്നു രാ​വി​ലെ ന​ട​ക്കും. തു​ട​ര്‍​ന്നാ​ണു ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് എ​ഴു​ന്ന​ള്ളു​ന്ന​ത്. മ​ഹാ​രാ​ജാ​വി​ന്‍റെ ഉ​ട​വാ​ള്‍, വെ​ള്ളി​ക്കു​തി​ര എ​ന്നി​വ​കൂ​ടി ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ന​വ​രാ​ത്രി വി​ഗ്ര​ഹ​ഘോ​ഷ​യാ​ത്ര. ഇ​ന്നു രാ​ത്രി കു​ഴി​ത്തു​റ ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലും നാ​ളെ രാ​ത്രി നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും വി​ഗ്ര​ഹ​ങ്ങ​ള്‍​ക്ക് ഇ​റ​ക്കി​പൂ​ജ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 11ന് ​രാ​വി​ലെ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍​നി​ന്നു പു​റ​പ്പെ​ടു​ന്ന വി​ഗ്ര​ഹ​ങ്ങ​ള്‍ വൈ​കു​ന്നേ​ര​ത്തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. ന​വ​രാ​ത്രി പൂ​ജ​ക​ള്‍​ക്കു​ശേ​ഷം 22ന് ​വി​ഗ്ര​ഹ​ങ്ങ​ള്‍ തി​രി​ച്ചെ​ഴു​ന്ന​ള്ളും.

Latest News

Corehub Up