Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NavaratriIdols

പ​ത്മ​നാ​ഭ​പു​ര​ത്തു​നി​ന്നു​ള്ള ന​വ​രാ​ത്രി വി​ഗ്ര​ഹ​ഘോ​ഷ​യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി

തി​രു​വ​ന​ന്ത​പു​രം: ന​വ​രാ​ത്രി പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് പ​ത്മ​നാ​ഭ​പു​ര​ത്തു​നി​ന്നു​ള്ള ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി. ഘോ​ഷ​യാ​ത്ര​യ്ക്ക് മു​ന്നോ​ടി​യാ​യു​ള്ള ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഉ​ട​വാ​ൾ കൈ​മാ​റ്റ​ച്ച​ട​ങ്ങ് പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്നു. കൊ​ട്ടാ​ര​ത്തി​ലെ ഉ​പ്പി​രി​ക്ക മാ​ളി​ക​യി​ൽ പ​ട്ടു​വി​രി​ച്ച പീ​ഠ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വി​ന്‍റെ ഉ​ട​വാ​ൾ കൊ​ട്ടാ​രം ഓ​ഫീ​സ​ർ കെ.​പി.​സ​ധു​വി​ൽ നി​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ഏ​റ്റു​വാ​ങ്ങി.

തു​ട​ർ​ന്ന് ത​മി​ഴ്‌​നാ​ട് ഹി​ന്ദു റി​ലീ​ജി​യ​സ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ എ​ൻ​ഡോ​വ്‌​മെ​ന്‍റ്സ് വ​കു​പ്പ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ ജാ​ൻ​സി റാ​ണി വാ​ൾ ഏ​റ്റു​വാ​ങ്ങി. ആ​ചാ​ര​പ്ര​കാ​രം പി​ന്നീ​ട് ദേ​വ​സ്വം മാ​നേ​ജ​ർ മോ​ഹ​ന​ന് കൈ​മാ​റി. ച​ട​ങ്ങി​ൽ എം​എ​ൽ​എ​മാ​രാ​യ എം.​ആ​ർ. ബൈ​ജു, സി.​കെ. ഹ​രീ​ന്ദ്ര​ൻ, എം. ​വി​ൻ​സ​ന്‍റ്, പ​ത്മ​നാ​ഭ​പു​രം എം​എ​ൽ​എ ആ​ർ. ചെ​ല്ല​സ്വാ​മി, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ‌​ടു​ത്തു.

കേ​ര​ള, ത​മി​ഴ്‌​നാ​ട് സാ​യു​ധ പൊ​ലി​സി​ന്‍റെ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​റി​നു​ശേ​ഷം ഘോ​ഷ​യാ​ത്ര കൊ​ട്ടാ​ര​മു​റ്റ​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ട്ടു. രാ​ത്രി​യോ​ടെ വി​ഗ്ര​ഹ​ങ്ങ​ൾ കു​ഴി​ത്തു​റ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ​ത്തും. അ​വി​ടെ വി​ഗ്ര​ഹ​ങ്ങ​ൾ ഇ​റ​ക്കി​വെ​ച്ച് പൂ​ജ​ക​ൾ ന​ട​ത്തും. തു​ട​ർ​ന്ന് ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ഘോ​ഷ​യാ​ത്ര തു​ട​രും.

Latest News

Corehub Up