Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Navas

ബ്ര​സീ​ലി​യ​ന്‍ ഷോ​ട്ടു​ക​ള്‍ ത​ട​ഞ്ഞ ന​വാ​സ്...

ഇ​ന്ത്യ x ബ്ര​സീ​ല്‍ സൗ​ഹൃ​ദ ഫു​ട്ബോ​ളി​ന് ഇ​ന്ന് കോ​ല്‍​ക്ക​ത്ത സാ​ള്‍​ട്ട്‌ലേക്ക് സ്റ്റേ​ഡി​യം വേ​ദി​യാ​കു​മ്പോ​ള്‍ ഓ​ര്‍​മ​യി​ല്‍ തെ​ളി​യു​ന്ന​ത് പ​ഴ​യൊ​രു പോ​രാ​ട്ട​ത്തി​ന്‍റെ ഉ​ജ്വ​ല ചി​ത്രം. ബ്ര​സീ​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യു​മാ​യി കാ​ല്‍​പ്പ​ന്തു ത​ട്ടു​ന്ന​ത്.

എ​ന്നാ​ല്‍, ബ്ര​സീ​ലി​ലെ പേ​രു​കേ​ട്ട ക്ല​ബ്ബാ​യ സാ​വോ​പോ​ളോ ഫെ​റോ വി​യാ​റി​യ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് കേ​ര​ള​ത്തി​ലെ​ത്തി ക​ളി​ച്ചി​ട്ടു​ണ്ട്. ബ​ലോ​ൺ ദോ​ർ ജേ​താ​വാ​യ ക​ക്ക അ​ട​ക്ക​മു​ള്ള ഒ​ട്ടേ​റെ താ​ര​ങ്ങ​ള്‍ ക​ളി​ച്ചു​യ​ര്‍​ന്ന ക്ല​ബ്ബാ​ണ് സാ​വോ​പോ​ളോ എ​ഫ്സി.

2008-ല്‍ ​ക​ണ്ണൂ​ര്‍ ജ​ഹ​വ​ര്‍ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന നാ​യ​നാ​ര്‍ സ്മാ​ര​ക സ്വ​ര്‍​ണ​ക്ക​പ്പി​നു​വേ​ണ്ടി​യു​ള്ള ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ അ​ന്ന​ത്തെ സ​ന്തോ​ഷ് ട്രോ​ഫി ല​ക്ഷ്യ​മാ​ക്കി​യു​ള്ള കേ​ര​ള ടീ​മി​നെ സ​ജ്ജ​മാ​ക്കി കേ​ര​ള ഇ​ല​വ​ന്‍ എ​ന്ന പേ​രി​ല്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ക​ളി​ച്ചു. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ കേ​ര​ള ഇ​ല​വ​ന്‍, സാ​വോ​പോ​ളോ എ​ഫ്സി​യോ​ട് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് തോ​റ്റു.

32-ാം മി​നി​റ്റി​ല്‍ സാ​വോ​പോ​ളോ എ​ഫ്സി​യു​ടെ സ്ട്രൈ​ക്ക​ര്‍ ജൂ​സി​മ​ര്‍​ലി​മ​യു​ടെ വ​ക​യാ​യി​രു​ന്നു ഗോ​ള്‍. കേ​ര​ളാ ഗോ​ളി കെ.​ടി. ന​വാ​സി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് തോൽവി ഒ​രു ഗോ​ളി​ലൊ​തു​ങ്ങി​യ​ത്. “ന​ല്ല ടീ​മാ​ണ് കേ​ര​ള​ത്തി​ന്‍റേ​ത്. അ​വ​ര്‍ ന​ന്നാ​യി ക​ളി​ച്ചു. പ്ര​ത്യേ​കി​ച്ച് ഗോ​ളി. അ​യാ​ളി​ല്ലെ​ങ്കി​ല്‍ ഇ​താ​കു​മാ​യി​രു​ന്നി​ല്ല സ്‌​കോ​ര്‍'’- മ​ത്സ​ര​ശേ​ഷം സാ​വോ​പോ​ളോ ടീം ​മാ​നേ​ജ​ര്‍ ഡാ​നി​ലോ​യു​ടെ വി​ല​യി​രു​ത്ത​ല്‍ ഇ​താ​യി​രു​ന്നു.

മ​ല​പ്പു​റം അ​രീ​ക്കോ​ട് ച​ക്കി​ങ്ങ​ല്‍ സ്വ​ദേ​ശി കോ​ലോ​ത്തൊ​ടി സോ​ക്ക​ര്‍ ഹോ​മി​ലെ കെ.​ടി. ന​വാ​സ് തി​രു​വ​ന​ന്ത​പു​രം ടൈ​റ്റാ​നി​യം ഫു​ട്ബോ​ള്‍ ടീം ​താ​ര​മാ​ണ്. 20 വ​ര്‍​ഷം ക്ല​ബ്ബി​നാ​യി വ​ല​കാ​ത്തു. സാ​വോ​പോ​ളോ​യ്‌​ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​യ​ത് ത​ന്‍റെ ഫു​ട്ബോ​ള്‍ ജീ​വി​ത​ത്തി​ലെ അ​ഭി​മാ​ന മു​ഹൂ​ര്‍​ത്ത​മാ​ണെ​ന്ന് ന​വാ​സ് പ​റ​യു​ന്നു. വി​ക്ട​ര്‍ മ​ഞ്ഞി​ല​യാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ പ​രി​ശീ​ല​ക​ന്‍. മ​ത്സ​ര​ത്തി​ലെ മി​ക​ച്ച ക​ളി​ക്കാ​ന്‍ ന​വാ​സാ​യി​രു​ന്നു.

Latest News

Corehub Up