അങ്കമാലി : ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നവതി സ്പെഷൽ-ന്യൂ ഇയർ ഹെൽത്ത് കലണ്ടർ പ്രകാശനം ചെയ്തു. സങ്കീർണ രോഗങ്ങൾക്കുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ , പ്രഥമ ശുശ്രുഷകൾ , ആരോഗ്യ ദിനങ്ങൾ , വാക്സിനേഷൻ വിവരങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുള്ള ഹെൽത്ത് കലണ്ടർ ഗ്രാസിയ മരിയ അക്കാദമിയുടെ സഹകരണത്തോടെയാണ് തയാറാക്കിയിട്ടുള്ളത്.
അക്കാദമി എംഡി റിജേഷ് പോളിന് കലണ്ടറിന്റെ കോപ്പി കൈമാറി ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പ്രകാശനം ചെയ്തു. ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് പൊന്തെപ്പിള്ളി, അസി. ഡയറക്ടർ ഫാ. എബിൻ കളപ്പുരക്കൽ, ചീഫ് നഴ്സിംഗ് ഓഫീസർ സിസ്റ്റർ പൂജിത എന്നിവർ പ്രസംഗിച്ചു.