നെയ്യാറ്റിന്‍കര : നെല്ലിമൂട് ദേശാഭിവർധിനി ഗ്രന്ഥശാലയുടെ നവതി ആഘോഷങ്ങളുടെയും ഓണാഘോഷത്തിന്റെയും ഉദ്ഘാടനം എന്‍. ശക്തൻ എംഎൽഎ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എൻ.എൽ ശിവകുമാർ അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു മുഖ്യപ്രഭാഷണം നടത്തി. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ.എസ് ശശികുമാർ, വി സുധാകരൻ, എം.എൻ വിശ്വനാഥൻ, ബി ജോസ്പ്രകാശ്, ടി. ചന്ദ്രൻ, നെല്ലിമൂട് പ്രഭാകരൻ, പൂതങ്കോട് വേലപ്പൻ, ഡോ. വിജയകുമാർ ഇന്ദിവരം എന്നിവര്‍ പ്രസംഗിച്ചു. വിശിഷ്ട വ്യക്തികള്‍ക്ക് ആദരം, രോഗികൾക്ക് ചികിത്സാ സഹായ വിതരണം എന്നിവയും നടന്നു.