Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NavneetKaur

America

ഇന്ത്യൻ വംശജ കാ​​​ന​​​ഡ​​​യി​​​ൽ വെടിയേറ്റു മരിച്ചു

ടൊ​​​റ​​ന്‍റോ: കാ​​​ന​​​ഡ​​​യി​​​ൽ ഇ​​രു​​പ​​ത്തി​​യാ​​റു​​കാ​​​രി​​​യാ​​​യ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യെ വെ​​​ടി​​വച്ചു കൊ​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നെ ക​​​നേ​​​ഡി​​​യ​​​ൻ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ​ചെ​​​യ്തു. പ​​​ഞ്ചാ​​​ബി​​​ൽ കു​​​ടും​​​ബ​​​വേ​​​രു​​​ക​​​ളു​​​ള്ള ന​​​വ്‌​​​നീ​​​ത് കൗ​​​ർ ആ​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

സം​​​ഭ​​​വവു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബ്രാം​​​പ്ട​​​ൺ നി​​​വാ​​​സി​​​യാ​​​യ ശ​​​ര​​​ൺ​​​ജീ​​​ത് സിം​​​ഗ് (37) എ​​​ന്ന​​​യാ​​​ളെ​​​യാ​​​ണ് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം രാ​​​വി​​​ലെ ഏ​​​ഴ​​​ര​​​യോ​​​ടെ ടൊ​​​റന്‍റോ​​​യി​​​ലെ ഹം​​​ബ​​​ർ​​​വു​​​ഡ് ബോ​​​ളി​​​വാ​​​ർ​​​ഡ് എ​​​ന്ന് സ്ഥ​​​ല​​​ത്തു​​​വ​​​ച്ചാ​​​ണു സം​​​ഭ​​​വം.

റോ​​​ഡി​​​ലൂ​​​ടെ ന​​​ട​​​ന്നു​​​പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന ന​​​വ്‌​​​നീ​​​ത് കൗ​​​റി​​​ന​​​ടു​​​ത്തേ​​​ക്ക് എ​​​ത്തി​​​യ പ്ര​​​തി പ്ര​​​കോ​​​പ​​​ന​​​മൊ​​​ന്നും കൂ​​​ടാ​​​തെ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

സം​​​ഭ​​​വ​​​ത്തി​​​നു​​​ പി​​​ന്നാ​​​ലെ ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ട്ട ശ​​​ര​​​ൺ​​​ജീ​​​ത് സിം​​​ഗി​​​നെ ഒ​​​ന്‍റാ​​രി​​​യോ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ പോ​​​ലീ​​​സ് പി​​​ന്നീ​​​ട് പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up