Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Naxalites

ഇ​നി സ​മാ​ധാ​നം, സു​ക്മ ജി​ല്ല മാ​വോ​യി​സ്റ്റ് മു​ക്തം

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല പൂ​ർ​ണ​മാ​യും മാ​വോ​യി​സ്റ്റ് മു​ക്ത​മാ​യ​താ​യി എ​സ്പി കി​ര​ൺ ജി. ​ച​വാ​ൻ. ര​ണ്ട് വ​നി​താ ന​ക്സ​ലു​ക​ൾ കൂ​ടി കീ​ഴ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

കീ​ഴ​ട​ങ്ങി​യ ര​ണ്ട് സ്ത്രീ​ക​ളും സം​ഘ​ട​ന​യു​ടെ ക​മ്പ​നി ന​മ്പ​ർ 8 ലെ ​അം​ഗ​ങ്ങ​ളാ​ണെ​ന്നും അ​വ​രു​ടെ ത​ല​യ്ക്ക് 16 ല​ക്ഷം രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ന്നും എ​സ്പി പ​റ​ഞ്ഞു. കീ​ഴ​ട​ങ്ങി​യ​വ​ർ ഒ​രു ഇ​ൻ​സാ​സ് എ​ൽ​എം​ജി, ര​ണ്ട് എ​കെ-47, മൂ​ന്ന് തോ​ക്കു​ക​ൾ, ഏ​ക​ദേ​ശം 10 ല​ക്ഷം രൂ​പ എ​ന്നി​വ​യും പോ​ലീ​സി​ന് കൈ​മാ​റി.

ഇ​വ​രു​ടെ കീ​ഴ​ട​ങ്ങ​ലോ​ടു​കൂ​ടി സു​ക്മ ജി​ല്ല​യെ മാ​വോ​യി​സ്റ്റ് സ്വാ​ധീ​ന​ത്തി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും മു​ക്ത​മാ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ തു​ട​ർ​ച്ച​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജി​ല്ല​യി​ൽ 600ല​ധി​കം ന​ക്സ​ലൈ​റ്റു​ക​ൾ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 800 പേ​ർ കീ​ഴ​ട​ങ്ങി പു​ന​ര​ധി​വാ​സ​ത്തി​ന് വി​ധേ​യ​രാ​യി. സു​ക്മ​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കും. ഇ​വി​ടെ കൂ​ടു​ത​ൽ സു​ര​ക്ഷാ​സേ​ന​യെ വി​ന്യ​സി​ച്ചു. പ​ല ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശ​നം തു​റ​ന്നു​കൊ​ടു​ത്തി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 60 റോ​ഡു​ക​ളു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

യു​വാ​ക്ക​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി കാ​യി​ക വി​നോ​ദ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ൾ സു​ക്മ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ, ജ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നാ​യി പോ​ലീ​സും സു​ര​ക്ഷാ സേ​ന​യും സ​ഹ​ക​രി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും എ​സ്പി വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up