Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nayakan

നാ​യ​ക​ന്‍ 4 കെ​യി​ല്‍ റീ​റി​ലീ​സി​ന് ഒ​രു​ങ്ങി

ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ന്‍ നാ​യ​ക​നാ​യി ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ 2010ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സി​നി​മ നാ​യ​ക​ന്‍ റീ ​റി​ലീ​സ് ചെ​യ്യു​ന്നു. 4 കെ ​ദൃ​ശ്യ​മി​ക​വി​ൽ സെ​പ്റ്റം​ബ​ർ നാ​ലി​നാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക.

ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്ത ആ​ദ്യ ചി​ത്ര​മാ​ണി​ത്. ത​ന്‍റെ കു​ടും​ബ​ത്തെ ഇ​ല്ലാ​താ​ക്കി​യ​വ​രോ​ട് പ്ര​തി​കാ​രം ചെ​യ്യാ​ൻ എ​ത്തു​ന്ന, വ​ര​ദ​നു​ണ്ണി എ​ന്ന ക​ഥ​ക​ളി ക​ലാ​കാ​ര​നെ​യാ​ണ് ഇ​ന്ദ്ര​ജി​ത്ത് അ​വ​ത​രി​പ്പി​ച്ച​ത്.

പി.​എ​സ്. റ​ഫീ​ക്കി​ന്‍റെ ര​ച​ന​യി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ജി​ത്തി​ന് പു​റ​മെ തി​ല​ക​ന്‍, ജ​ഗ​തി ശ്രീ​കു​മാ​ര്‍, ധ​ന്യ മേ​രി വ​ര്‍​ഗീ​സ്, സി​ദ്ദി​ഖ്, വി​ജ​യ​രാ​ഘ​വ​ൻ, ലാ​ലു അ​ല​ക്‌​സ്, ക​ലാ​ശാ​ല ബാ​ബു, ചെ​മ്പ​ൻ വി​നോ​ദ് ജോ​സ്, ശ്രീ​ജി​ത്ത് ര​വി, അ​നി​ൽ മു​ര​ളി, സാ​ലു കെ. ​ജോ​ർ​ജ്, ശി​വ​ജി, കി​ര​ൺ​രാ​ജ്, ടോ​ഷ് ക്രി​സ്റ്റി, മ​ജീ​ദ്, രാ​ജീ​വ് ക​ള​മ​ശേ​രി, അം​ബി​കാ മോ​ഹ​ൻ എ​ന്നി​വ​രും നാ​യ​ക​നി​ല്‍ ഒ​ന്നി​ച്ചു. ഇ​ല്ലു​മി​നാ​റ്റോ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​നൂ​പ് ജോ​ൺ​സ​ൺ ക​രേ​ട​ൻ ആ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്.

റി​ലീ​സ് വേ​ള​യി​ൽ ചി​ത്രം പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും, ഇ​ന്ദ്ര​ജി​ത്തി​ന്‍റെ അ​ഭി​ന​യ ക​രി​യ​റി​ലെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് വ​ര​ദ​നു​ണ്ണി എ​ന്ന ക​ഥാ​പാ​ത്രം. ദേ​വ​ദൂ​ത​ൻ, ഛോട്ടാ ​മും​ബൈ, ഫ്ര​ണ്ട്‌​സ്, സ​മ്മ​ർ ഇ​ൻ ബ​ത്‌​ല​ഹേം എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം ഹൈ ​സ്റ്റു​ഡി​യോ​സ് ആ​ണ് നാ​യ​ക​ന്‍റെ 4 കെ ​ഡോ​ൾ​ബി അ​റ്റ്മോ​സി​ൽ റീ​മാ​സ്റ്റ​റിം​ഗ് ചെ​യ്യു​ന്ന​ത്. ഹൈ​സി​ൻ ഗ്ലോ​ബ​ൽ വെ​ഞ്ചേ​ഴ്സ് ആ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.

മ​നോ​ജ് പ​ര​മ​ഹം​സ​യാ​ണ് ഛായാ​ഗ്ര​ഹ​ണം.​ശ്ര​ദ്ധേ​യ​മാ​യ സം​ഗീ​തം, നോ​ൺ-​ഇ​ൻ​ട്രൂ​സീ​വ് സ്കോ​ർ- പ്ര​ശാ​ന്ത് പി​ള്ള, എ​ഡി​റ്റ​ർ- മ​നോ​ജ്, സൗ​ണ്ട് ഡി​സൈ​ൻ- രം​ഗ​നാ​ഥ് ര​വി, ആ​ർ​ട്ട്- സാ​ലു കെ. ​ജോ​ർ​ജ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- അ​നി​ൽ മാ​ത്യു, മേ​ക്ക​പ്പ്- രാ​ജീ​വ് അ​ങ്ക​മാ​ലി, കോ​സ്റ്റ്യൂം​സ്- സു​നി​ൽ റ​ഹ്മാ​ൻ, ക്രി​യേ​റ്റീ​വ് വി​ഷ​ന​റി ഹെ​ഡ്- ബോ​ണി അ​സ​നാ​ർ, പ്രോ​ജ​ക്ട് ഡി​സൈ​ന​ർ- അ​ഭി​മ​ന്യു കൃ​ഷ്ണ​ൻ, ക​ള​റി​സ്റ്റ്- ഷാ​ൻ ആ​ഷി​ഫ്, സ്റ്റു​ഡി​യോ- ഹൈ ​സ്റ്റു​ഡി​യോ​സ്, സ​പ്ത റെ​ക്കോ​ർ​ഡ്സ്, അ​റ്റ്മോ​സ് മി​ക്സിം​ഗ്- ഹ​രി​നാ​രാ​യ​ണ​ൻ, മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ്- ജി​ബി​ൻ ജോ​യ്, റീ​സ്റ്റോ​റേ​ഷ​ൻ- അ​രു​ൺ സി.​എ​സ്, മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ- ഹൈ​സി​ൻ ഗ്ലോ​ബ​ൽ വെ​ഞ്ചേ​ഴ്സ്, സ്റ്റി​ൽ​സ്- കാ​ഞ്ച​ൻ, ഡി​സൈ​ൻ​സ്- അ​ർ​ജു​ൻ@ ഹൈ ​സ്റ്റു​ഡി​യോ​സ്, പി​ആ​ർ​ഒ- പി. ​ശി​വ​പ്ര​സാ​ദ്.

Latest News

Corehub Up