കൊച്ചി: കൊച്ചിയിലെ നിർധന രോഗികൾക്കു സൗജന്യ ഡയാലിസിസും പാലിയേറ്റീവ് പരിചരണവും നൽകുന്നതിനു നയാര എനർജിയും കാൻക്യുവർ ഫൗണ്ടേഷനും സഹകരിക്കുന്നു.
പദ്ധതിക്കായി രണ്ടു വർഷത്തേക്കു രണ്ടുകോടി രൂപയുടെ സിഎസ്ആർ സാമ്പത്തിക സഹായമാണ് നയാര എനർജി നൽകുന്നത്.
പ്രതിവർഷം 6,000 സൗജന്യ ഡയാലിസിസ്, 50ലധികം രോഗികൾക്ക് വർഷം മുഴുവൻ നീളുന്ന ചികിത്സാ പിന്തുണ എന്നിവ പദ്ധതിയിലൂടെ ഉറപ്പാക്കും. നിരാലംബരായ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി 40 ബെഡുകളുള്ള പാലിയേറ്റീവ് കെയർ കേന്ദ്രം തുടങ്ങും.
ഇതിലൂടെ 40 രോഗികൾക്കു പരിചരണം ലഭിക്കുമെന്നും നയാര എനർജി എക്സിക്യൂട്ടീവ് ചെയർമാൻ പ്രസാദ് കെ. പണിക്കർ പറഞ്ഞു.