Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nedumbassery Mini Cooper

നെ​ടു​മ്പാ​ശേ​രി മി​നി​കൂ​പ്പ​ർ അ​പ​ക​ടം; സു​ഹൈ​ൽ സ​ജീ​വ് ജാ​മ്യ​ത്തി​ലി​റ​ങ്ങി

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി മി​നി​കൂ​പ്പ​ർ അ​പ​ക​ട​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി സു​ഹൈ​ൽ സ​ജീ​വ് ജാ​മ്യ​ത്തി​ലി​റ​ങ്ങി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​നോ​ട് ചേ​ർ​ന്നു​ള്ള ബോ​സ്റ്റ​ൽ സ്കൂ​ളി​ൽ നി​ന്ന് സ​ജീ​വ് പു​റ​ത്തി​റ​ങ്ങി​യ​ത്. കേ​സി​ൽ സു​ഹൈ​ലി​നൊ​പ്പം അ​റ​സ്റ്റി​ലാ​യ മ​റ്റ് പ്ര​തി​ക​ളാ​യ ജോ​യ​ൽ എ​സ്. ആ​ന്‍റോ, നി​ന​വ്, അ​മീ​ൻ ഷാ ​എ​ന്നി​വ​ർ​ക്ക് നേ​ര​ത്തെ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഒ​ന്നാം പ്ര​തി​യാ​യ സു​ഹൈ​ലി​നെ പ​ത്ത് ദി​വ​സ​ത്തി​ന് ശേ​ഷം മാ​ത്ര​മേ മോ​ചി​പ്പി​ക്കാ​വൂ എ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ആ​റി​ന് മ​റ്റ് മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ഹൈ​ലി​ന്‍റെ മോ​ച​നം. ഒ​ക്ടോ​ബ​ർ 11നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. നെ​ടു​മ്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ സു​വ​ർ​ണോ​ദ്യാ​ന​ത്തി​ന് സ​മീ​പം സു​ഹൈ​ൽ ഓ​ടി​ച്ചി​രു​ന്ന ആ​ഡം​ബ​ര കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ക​ർ​ണാ​ട​ക സു​ള്ള്യ സ്വ​ദേ​ശി ഇ​യാ​സ്, വ​യ​നാ​ട് സ്വ​ദേ​ശി​നി ദേ​വി​ക, പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​നി ഗോ​പി​ക എ​ന്നി​വ​ർ മ​രി​ച്ചി​രു​ന്നു. അ​പ​ക​ട​ദി​വ​സം സു​ഹൈ​ൽ നാ​ല് ബാ​റു​ക​ളി​ൽ ക​യ​റി​യ​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ സു​ഹൈ​ലി​ന്‍റെ ശ​രീ​ര​ത്തി​ൽ അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ന്‍റെ അ​ഞ്ചി​ര​ട്ടി മ​ദ്യം ഉ​ണ്ടാ​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു.

 

Latest News

Corehub Up