Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nedumkandam Taluk Hospital

Idukki

നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രേ അ​പ​വാ​ദ പ്ര​ചാ​ര​ണമെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സ്ഥ​ലം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ആ​കെ ര​ണ്ടു ഡോ​ക്ട​ർ​മാ​ർ മാ​ത്ര​മാ​ണ് സ്ഥ​ലം മാ​റി​യ​ത്. ഫി​സി​ഷ​ൻ ഡോ. ​ക​രോ​ൾ ജോ​സ​ഫി​ന് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്. സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​തി​നു ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി പോ​യ മൂ​ന്നു വ​ർ​ഷം ഒ​ഴി​കെ ബാ​ക്കി​യു​ള്ള ഏ​ഴു വ​ർ​ഷ​വും അ​ദ്ദേ​ഹം നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് സേ​വ​ന​മ​നു​ഷ്ഠി​ച്ച​ത്. കാ​ത്ത്‌​ലാ​ബ് സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ കാ​ർ​ഡി​യോ​ള​ജി വി​ദ​ഗ്ധ​രു​ടെ സേ​വ​നം കൂ​ടു​ത​ൽ ആ​വ​ശ്യ​മാ​യ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ അ​ടി​മാ​ലി​യി​ലേ​ക്കു നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. ത്വ​ക്ക്‌​രോ​ഗ​വി​ദ​ഗ്ധ​ന്‍റെ സ്ഥ​ലം​മാ​റ്റം പൊ​തു സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഡോ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ട് നേ​ടി​യ​താ​ണെ​ന്നും ഭ​ര​ണ​സ​മി​തി വ്യ​ക്ത​മാ​ക്കി.

ആ​ശു​പ​ത്രി​യി​ൽ അ​സ്ഥി​രോ​ഗം, ഫി​സി​ഷ​ൻ​മാ​ർ, ജ​ന​റ​ൽ സ​ർ​ജ​ൻ, ഗൈ​ന​ക്കോ​ള​ജി, അ​ന​സ്തേ​ഷ്യ, സൈ​ക്യാ​ട്രി, നേ​ത്ര​രോ​ഗം, ശി​ശു​രോ​ഗം, ഇ​എ​ൻ​ടി, എ​ൻ​എ​ച്ച്എം, കാ​ഷ്വാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ 23 ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണെ​ന്നും ഭ​ര​ണ സ​മി​തി അ​റി​യി​ച്ചു.

യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യും നി​ല​വി​ൽ ദി​വ​സേ​ന മൂ​ന്നു പേ​ർ​ക്ക് ഡ​യാ​ലി​സി​സ് സേ​വ​നം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ഭ​ര​ണ​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ​വ​നിം​ഗ് ഒ​പി സേ​വ​ന​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

യു​ഡി​എ​ഫ് സ​ർ​ക്കാ​രും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ത്ത​രം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ടോ​മി, മു​കേ​ഷ് മോ​ഹ​ൻ, സോ​ണി​യ മാ​ർ​ട്ടി​ൻ, ഷൈ​ജ സ​ണ്ണി, ജി​ഷ ജോ​ർ​ജ്, ഷിം​ല ബീ​വി എ​ന്നി​വ​ർ ആ​രോ​പി​ച്ചു.

Latest News

Corehub Up