Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neeleshwar

Kasaragod

അ​ശാ​സ്ത്രീ​യ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​നം നീ​ലേ​ശ്വ​ര​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്നു

നീ​ലേ​ശ്വ​രം: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നീ​ലേ​ശ്വ​ര​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന അ​ശാ​സ്ത്രീ​യ​മാ​യ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നാ​ടി​ന്‍റെ സു​ര​ക്ഷ​യ്ക്കും നി​ല​നി​ല്‍​പ്പി​നും ഭീ​ഷ​ണി​യാ​കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​രു​ന്നു. വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ല്‍ ന​ഗ​ര​ത്തെ വെ​ട്ടി​മു​റി​ച്ച് ഉ​യ​ര്‍​ത്തു​ന്ന കൂ​റ്റ​ന്‍ മ​ണ്‍​മ​തി​ലു​ക​ള്‍ വ​രും​കാ​ല​ത്ത് വ​ന്‍ ദു​ര​ന്ത​ങ്ങ​ള്‍​ക്ക് വ​ഴി​വ​യ്ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ര്‍. ആ​ദ്യ പ​ദ്ധ​തി രേ​ഖ​യി​ല്‍ (ഡി​പി​ആ​ര്‍) വി​ഭാ​വ​നം ചെ​യ്ത ആ​കാ​ശ​പാ​ത അ​ട്ടി​മ​റി​ച്ച് ട​ണ്‍ ക​ണ​ക്കി​ന് മ​ണ്ണു നി​റ​ച്ച് ഭി​ത്തി കെ​ട്ടി ഉ​യ​ര​പാ​ത നി​ര്‍​മി​ക്കു​ന്ന​ത് നീ​ലേ​ശ്വ​ര​ത്തി​ന്‍റെ ച​ര​മ​ക്കു​റി​പ്പ് എ​ഴു​തു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് ജ​ന​കീ​യ​സ​മ​ര​സ​മി​തി ആ​രോ​പി​ക്കു​ന്നു.

തൂ​ണു​ക​ളി​ന്മേ​ല്‍ നി​ര്‍​മി​ക്കേ​ണ്ട ആ​കാ​ശ​പാ​ത​യ്ക്ക് പ​ക​രം കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​ക​ള്‍​ക്കി​ട​യി​ല്‍ മ​ണ്ണ് നി​റ​യ്ക്കു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ള്‍ അ​വ​ലം​ബി​ക്കു​ന്ന​ത്. ഇ​തു മ​ഴ​ക്കാ​ല​ത്ത് മ​ണ്ണി​ലേ​ക്ക് നീ​രു​റ​വ​ക​ള്‍ ഇ​റ​ങ്ങു​ന്ന​തി​നും ഭി​ത്തി​ക​ളി​ല്‍ സ​മ്മ​ര്‍​ദ്ദം ഏ​റു​ന്ന​തി​നും കാ​ര​ണ​മാ​കും. ഇ​ത്ത​ര​ത്തി​ല്‍ മ​ണ്‍​കൂ​ന​ക​ള്‍ ഇ​ടി​ഞ്ഞു​വീ​ഴാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​ത് പാ​ത​യോ​ര​ത്തെ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കും പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍​ക്കും മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വ​ന്‍ സു​ര​ക്ഷാ ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. കൂ​ടാ​തെ, ന​ഗ​ര​ത്തി​ന്‍റെ സ്വാ​ഭാ​വി​ക​മാ​യ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന​ത് വെ​ള്ള​ക്കെ​ട്ടി​നും കാ​ര​ണ​മാ​കും.

നി​ടു​ങ്ക​ണ്ടം മു​ത​ല്‍ ക​രു​വാ​ച്ചേ​രി വ​രെ ആ​കാ​ശ​പാ​ത നി​ര്‍​മി​ച്ചി​രു​ന്നെ​ങ്കി​ല്‍ നീ​ലേ​ശ്വ​രം ന​ഗ​ര​ത്തി​നും ച​ന്ത ക​വ​ല​യ്ക്കും വ​ന്‍ വി​ക​സ​ന സാ​ധ്യ​ത​ക​ള്‍ കൈ​വ​രു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ നി​ല​വി​ലെ നി​ര്‍​മാ​ണം നീ​ലേ​ശ്വ​ര​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ ച​ന്ത ക​വ​ല​യെ പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, ബ​സ്‌​സ്റ്റാ​ന്‍​ഡ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി, സ്‌​കൂ​ളു​ക​ള്‍, സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത വി​ധം വ​ഴി​ക​ള്‍ കൊ​ട്ടി​യ​ട​യ്ക്ക​പ്പെ​ട്ടു.

ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ള്‍ ന​ഗ​ര​ത്തെ ഒ​ഴി​വാ​ക്കി പോ​കാ​ന്‍ തു​ട​ങ്ങു​ന്ന​തോ​ടെ നീ​ലേ​ശ്വ​രം ഒ​രു ഒ​റ്റ​പ്പെ​ട്ട ദ്വീ​പി​ന് സ​മാ​ന​മാ​യി മാ​റും. കാ​ര്‍​ഷി​ക-​മ​ത്സ്യ വി​പ​ണ​ന മേ​ഖ​ല​യെ​യും ഈ ​നി​ര്‍​മാ​ണം സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം നി​ല​യ്ക്കു​ന്ന​തോ​ടെ വ്യാ​പാ​രി​ക​ള്‍ മ​റ്റു പ​ട്ട​ണ​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രും. കോ​ട്ട​പ്പു​റം റോ​ഡ് കൂ​ടി അ​ട​യു​ന്ന​തോ​ടെ തൈ​ക്ക​ട​പ്പു​റം, അ​ച്ചാം​തു​രു​ത്തി, ക​ടി​ഞ്ഞി​മൂ​ല മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് ടൗ​ണി​ലെ​ത്താ​ന്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ അ​ധി​കം സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​ന്നു.

നീ​ലേ​ശ്വ​രം പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള പ​ഴ​യ പാ​ലം അ​തീ​വ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും പു​തി​യ പാ​ലം പ​ണി​യു​ന്ന കാ​ര്യ​ത്തി​ല്‍ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി നി​സം​ഗ​ത തു​ട​രു​ക​യാ​ണ്. പ​ദ്ധ​തി രേ​ഖ പ്ര​കാ​ര​മു​ള്ള പു​തി​യ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പ​തി​വ​ഴി​യി​ല്‍ നി​ല​ച്ച​തും ആ​റു​വ​രി പാ​ത​യ്ക്കു പ​ക​രം ഇ​വി​ടെ അ​ഞ്ചു​വ​രി പാ​ത​യാ​യി ചു​രു​ക്കി​യ​തും ദു​രൂ​ഹ​ത​യു​ണ​ര്‍​ത്തു​ന്ന​താ​യി സ​മ​ര​ക്കാ​ര്‍ ആ​രോ​പി​ക്കും.

ദേ​ശീ​യ ജ​ല​പാ​ത​യ്ക്ക് പോ​ലും ത​ട​സ​മാ​കു​ന്ന രീ​തി​യി​ല്‍ പ​ഴ​യ പാ​ലം നി​ല​നി​ര്‍​ത്തു​ന്ന​ത് ആ​രു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണെ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു​ണ്ട്. വി​ഷ​യ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ന​ഗ​ര​സ​ഭ​യും ഇ​ത്ര​യും കാ​ലം പു​ല​ര്‍​ത്തി​യ മൗ​ന​ത്തി​നെ​തി​രേ വ​ലി​യ ജ​ന​രോ​ഷ​മാ​ണ് ഉ​യ​രു​ന്ന​ത്. പ​ദ്ധ​തി അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​ത് അ​റി​ഞ്ഞി​ട്ടും ഇ​വ​ര്‍ മൗ​നം പാ​ലി​ച്ച​ത് ആ​രു​ടെ സ​മ്മ​ര്‍​ദ്ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ചോ​ദി​ക്കു​ന്നു.

നി​ല​വി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ള്‍ ജ​ന​കീ​യ സ​മ​ര​ത്തെ ഭ​യ​ന്നു​ള്ള നാ​ട​ക​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്നും ജ​ന​ങ്ങ​ളെ വീ​ണ്ടും വി​ഡ്ഢി​ക​ളാ​ക്കാ​നാ​ണ് ഇ​വ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും സ​മ​ര​സ​മി​തി കു​റ്റ​പ്പെ​ടു​ത്തി. നി​ടു​ങ്ക​ണ്ടം-​ക​രു​വാ​ച്ചേ​രി ആ​കാ​ശ​പാ​ത അ​നു​വ​ദി​ക്കു​ന്ന​ത് വ​രെ എ​ന്തു ത്യാ​ഗം സ​ഹി​ച്ചും പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ജ​ന​കീ​യ സ​മ​ര​സ​മി​തി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up