Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neeleshwar As Amrit

Kasaragod

നീ​ലേ​ശ്വ​ര​ത്തെ അ​മൃ​ത് ഭാ​ര​ത് സ്റ്റേ​ഷ​നാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം

നീ​ലേ​ശ്വ​രം: ജി​ല്ല​യി​ലെ പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലൊ​ന്നാ​യ നീ​ലേ​ശ്വ​ര​ത്തെ അ​മൃ​ത് ഭാ​ര​ത് സ്റ്റേ​ഷ​നാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ മ​ധു​ക​ർ റാ​വ​ത്തി​ന് നി​വേ​ദ​നം ന​ൽ​കി. ചെ​ന്നൈ മെ​യി​ൽ, ചെ​ന്നൈ-​മം​ഗ​ളൂ​രു സൂ​പ്പ​ർ​ഫാ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ട്രെ​യി​നു​ക​ൾ​ക്ക് നീ​ലേ​ശ്വ​ര​ത്ത് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ക, ക​ണ്ണൂ​ർ മം​ഗ​ളൂ​രു പാ​സ​ഞ്ച​റി​ന്‍റെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ഡി​ആ​ർ​എ​മ്മി​നെ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നേ​രി​ൽ ക​ണ്ടാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് നീ​ലേ​ശ്വ​രം റെ​യി​ൽ​വേ വി​ക​സ​ന ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ളും ഡി​ആ​ർ​എ​മ്മി​ന് നി​വേ​ദ​നം ന​ൽ​കി. കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്ക് നീ​ലേ​ശ്വ​ര​ത്ത് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു

 

 

Latest News

Corehub Up