Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neeraj Madhavan

അ​ന്ന് വി​ജ​യി​ച്ചി​ല്ല, വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ആ ​സ്വ​പ്നം നേ​ടി​യെ​ടു​ത്ത് നീ​ര​ജ് മാ​ധ​വ​ന്‍റെ ഭാ​ര്യ ദീ​പ്തി  

സ്വ​പ്ന​ങ്ങ​ൾ ഒ​രി​ക്ക​ൽ ഉ​പേ​ക്ഷി​ച്ച​താ​ണെ​ങ്കി​ലും പി​ന്നീ​ട് മ​ന​സു​ണ്ടെ​ങ്കി​ൽ അ​തി​നെ വീ​ണ്ടും നേ​ടി​യെ​ടു​ക്കാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ന​ട​ൻ നീ​ര​ജ് മാ​ധ​വി​ന്‍റെ ഭാ​ര്യ ദീ​പ്തി ജ​നാ​ർ​ദ​ന​ൻ.

കോ​ളേ​ജ് പ​ഠ​ന​കാ​ല​ത്ത് ഏ​റ്റ​വും അ​ധി​കം ആ​ഗ്ര​ഹി​ച്ച ഐ​ഐ​എ​മ്മി​ൽ പ്ര​വേ​ശ​നം നേ​ടി​യ സ​ന്തോ​ഷ​മാ​ണ് താ​ര​പ​ത്നി പ​ങ്കു​വ​ച്ച​ത്.

ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ദീ​പ്തി പ​ങ്കു​വ​ച്ച ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പ് ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. 

കോ​ള​ജ് കാ​ല​ത്ത് ക്യാ​റ്റ് പ​രീ​ക്ഷ വി​ജ​യി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ താ​ൻ ആ ​സ്വ​പ്നം ഉ​പേ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും പി​ന്നീ​ട് ജോ​ലി​യും തി​ര​ക്കു​ക​ളു​മാ​യി സു​ര​ക്ഷി​ത​മാ​യ ഒ​രു ജീ​വി​ത​ത്തി​ലേ​ക്ക് ഒ​തു​ങ്ങി​പ്പോ​യെ​ന്നും ദീ​പ്തി ഓ​ർ​ക്കു​ന്നു.

‘‘ചി​ല സ്വ​പ്ന​ങ്ങ​ൾ ന​മ്മെ വി​ട്ടു​പോ​കി​ല്ല... അ​വ എ​വി​ടെ​യോ ശാ​ന്ത​മാ​യി ന​മു​ക്കാ​യി കാ​ത്തി​രി​ക്കും.

എ​ന്‍റെ കോ​ള​ജ് കാ​ല​ഘ​ട്ട​ത്തി​ൽ ഞാ​ൻ ഇ​ത് ഒ​ത്തി​രി ആ​ഗ്ര​ഹി​ച്ചി​രു​ന്നു, ഒ​രു ഐ​ഐ​എ​മ്മി​ൽ പ​ഠി​ക്ക​ണ​മെ​ന്നും, അ​വി​ടു​ത്തെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്നും.

പ​ക്ഷേ വി​ധി​യു​ടെ പ്ലാ​നു​ക​ൾ മ​റ്റൊ​ന്നാ​യി​രു​ന്നു. അ​ന്ന് എ​നി​ക്ക് ക്യാ​റ്റ് പ​രീ​ക്ഷ വി​ജ​യി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. സാ​വ​ധാ​നം ഞാ​ൻ ജോ​ലി​യി​ലേ​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ലേ​ക്കും എ​നി​ക്ക് സു​ര​ക്ഷി​ത​മെ​ന്ന് തോ​ന്നി​യ ഒ​രു കം​ഫ​ർ​ട്ട് സോ​ണി​ലേ​ക്കും ഒ​തു​ങ്ങി​പ്പോ​യി.

ദി​വ​സ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി മാ​റി. ആ ​സ്വ​പ്ന​ത്തെ​ക്കു​റി​ച്ച് ഞാ​ൻ സം​സാ​രി​ക്കു​ന്ന​ത് പോ​ലും നി​ർ​ത്തി... പ​ക്ഷേ അ​ത് ഒ​രി​ക്ക​ലും എ​ന്നെ വി​ട്ടു​പോ​യി​രു​ന്നി​ല്ല.

ഒ​ടു​വി​ൽ ഒ​രു ദി​വ​സം, ആ ​സ്വ​പ്ന​ത്തി​ന് വീ​ണ്ടും ചെ​വി​കൊ​ടു​ക്കാ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ചു. തി​രി​ച്ചു​വ​ര​വ് അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. എ​നി​ക്ക് പ​രി​ചി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്ന് പു​റ​ത്തു​ക​ട​ക്കു​ക എ​ന്ന​താ​യി​രു​ന്നു അ​തി​ന്‍റെ അ​ർ​ത്ഥം.

സ്വ​ന്തം സം​ശ​യ​ങ്ങ​ളെ നേ​രി​ടേ​ണ്ടി വ​ന്നു, എ​ല്ലാം വീ​ണ്ടും ആ​ദ്യം മു​ത​ൽ തു​ട​ങ്ങേ​ണ്ടി വ​ന്നു. പ​ക്ഷേ ഇ​ത്ത​വ​ണ ഞാ​ൻ പി​ന്മാ​റി​യി​ല്ല. ഇ​ന്ന് ഇ​വി​ടെ നി​ൽ​ക്കു​മ്പോ​ൾ, ഞാ​ൻ പു​തി​യ ഒ​രി​ട​ത്ത് എ​ത്തി​യ​താ​യി എ​നി​ക്ക് തോ​ന്നു​ന്നി​ല്ല മ​റി​ച്ച്, പ​ണ്ട് എ​വി​ടെ​യോ ഉ​പേ​ക്ഷി​ച്ചു​പോ​യ എ​ന്‍റെ ത​ന്നെ ഒ​രു പ​തി​പ്പി​ലേ​ക്ക് ഞാ​ൻ തി​രി​കെ എ​ത്തി​യ​തു​പോ​ലെ തോ​ന്നു​ന്നു.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ, ഞാ​ൻ വീ​ണ്ടും ഒ​രു കോ​ള​ജ് വി​ദ്യാ​ർ​ഥി​യെ​പ്പോ​ലെ ചി​രി​ച്ചു, പു​തി​യ സു​ഹൃ​ത്തു​ക്ക​ളെ ഉ​ണ്ടാ​ക്കി, സ​മ്മ​ർ​ദ്ദ​മി​ല്ലാ​തെ കൗ​തു​ക​ത്തോ​ടെ ക്ലാ​സ് മു​റി​ക​ളി​ലി​രു​ന്നു. ഞാ​ൻ എ​ത്ര​മാ​ത്രം മി​സ്സ് ചെ​യ്തി​രു​ന്നു എ​ന്ന് എ​നി​ക്ക് പോ​ലും അ​റി​യാ​തി​രു​ന്ന ആ ​പ​ഴ​യ ല​ഘു​ത്വം ഞാ​ൻ തി​രി​ച്ച​റി​ഞ്ഞു.

ഇ​ത് കേ​വ​ലം ഒ​രു ഐ​ഐ​എ​മ്മി​ൽ പ്ര​വേ​ശ​നം കി​ട്ടി​യ​തി​നെ​ക്കു​റി​ച്ച് മാ​ത്ര​മ​ല്ല. ന​ഷ്ട​പ്പെ​ട്ടു​പോ​യി എ​ന്ന് ക​രു​തി​യ ജീ​വി​ത​ത്തി​ന്‍റെ ഒ​രു ഭാ​ഗം വീ​ണ്ടും ജീ​വി​ക്കാ​നും വ​ള​രാ​നും ല​ഭി​ച്ച ഒ​രു ര​ണ്ടാം അ​വ​സ​ര​ത്തെ​ക്കു​റി​ച്ചാ​ണ്. ചി​ല സ്വ​പ്ന​ങ്ങ​ൾ​ക്ക് സ​മ​യ​മെ​ടു​ക്കും. ചി​ല യാ​ത്ര​ക​ൾ ഒ​രു വ​ട്ടം പൂ​ർ​ത്തി​യാ​ക്കി തു​ട​ങ്ങി​യ ഇ​ട​ത്ത് ത​ന്നെ എ​ത്തും. ചി​ല നി​മി​ഷ​ങ്ങ​ൾ​ക്കാ​യി... എ​ത്ര വ​ള​ഞ്ഞ വ​ഴി​ക​ൾ താ​ണ്ടു​ന്ന​തും ന​ഷ്ട​മ​ല്ല.’’ ദീ​പ്തി ജ​നാ​ർ​ദ്ദ​ന​ൻ കു​റി​ച്ചു.

മ​ഞ്ജു വാ​ര്യ​റ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ദീ​പ്തി​ക്ക് ആ​ശം​സ​ക​ള​ഉ​മാ​യെ​ത്തി​യ​ത്. അ​ഭി​മാ​നം എ​ന്നാ​ണ് നീ​ര​ജ് മാ​ധ​വി​ന്‍റെ ക​മ​ന്‍റ്.

Latest News

Corehub Up