വെള്ളറട: നീരാഴിക്കോണം കുരിശുമുടി തീര്‍ഥാടനം ആരംഭിച്ചു. പൂഴനാട്, നീരാഴികോണം കുരിശുമുടിയുടെ പതിമൂന്നാമത് തീര്‍ഥാടന വാരത്തിന് ഇടവക വികാരി ഫാ. ഫിലിപ് കൃസ്റ്റഫര്‍ ക്രൈസ്റ്റ് നിവാസ് കൊടിയേറ്റു നിർവഹിച്ചു.
തീര്ഥാടനവാരം പാറശാല രൂപത വികാരി ജനറാൾ മോണ്‍: ഡോ. സെലിന് ജോസ് കോണത്തുവിള ഉദ്ഘാടനം ചെയ്തു. സിസി പ്രസിഡന്റ് ഐ.വേലപ്പന്, എംസിഎ രൂപത പ്രസിഡന്റ് സബീഷ് പീറ്റര്‍, എംസിവൈഎം രൂപത പ്രസിഡന്റ് ഡോ. അഗസ്റ്റ്യന്‍, എംസിഎംഎഫ് രൂപത പ്രസിഡന്റ് ലേഖാ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
കുരിശിന്റെ വഴിയും എംസിവൈഎം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ അസീസിയന്സ് കാല്‍വരിയും നടത്തി. 26നു സമാപിക്കുന്ന തീര്‍ഥാടനത്തില്‍ വിശുദ്ധ കുര്‍ബാന, കുരിശിന്റെ നൊവേന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, അഖണ്ഡ കുരിശിന്റെ വഴി, സാംസ്കാരിക സമ്മേളനം എന്നിവയും ഉണ്ടായിരിക്കും.
വിവിധ ദിവസങ്ങളിലായി ഫാ. അലോഷ്യസ് തുണ്ടുതട്ടില്, ഫാ. സേവ്യര്‍ കോണത്തുവിള, ഫാ. സന്തോഷ് എണ്ണവിള, ഫാ. ജെറോം കുന്നി പുറം, ഫാ. വിമല്‍ വിന്‍സന്റ്, ഫാ. തോമസ്, ബ്ലോക്ക് പ്രസിഡന്റ് ആര്യ, പഞ്ചായത്ത് പ്രസിഡന്റ് അജയകുമാര്‍, ജില്ലാമെമ്പര് ആനി പ്രസാദ്, പഞ്ചായത്ത് മെമ്പര്‍മാരായ സജില ബീവി, അനില, ഷിജി, ചെറുപുഷ്പം, അജിത ഫ്രാങ്ക്ളിന് എന്നിവരും ചെമ്പൂര് വൈദിക ജില്ലയിലെ വൈദികരും പങ്കെടുക്കും. തീര്ഥാടത്തിനു ഫാ. ഫിലിപ് ക്രിസ്റ്റഫര്‍ ക്രൈസ്റ്റ് നിവാസ്, സിസ്റ്റര്‍ ജാന്‍സി, പൂഴനാട് രാജന്, സുധ മോഹന്‍ദാസ്, വിന്‍സന്റ്, ബീന ബിനു തുടങ്ങിയവർ നേതൃത്വം നൽകും.