Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NehaSinghRathore

നേഹാ സിംഗിനെതിരായ വ്യാജവാര്‍ത്ത സ്ത്രീവിരുദ്ധം: മന്ത്രി ടി. സിദ്ദിഖ്

കല്‍പ്പറ്റ: നാടോടി ഗായികയും കേന്ദ്ര സര്‍ക്കാരിനെതിരായ സമരങ്ങളിലെ മുന്നണിപ്പോരാളിയുമായ നേഹാ സിംഗ് റാത്തോഡിനെ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെടുത്തി സ്വകാര്യ ചാനല്‍ വ്യാജവാര്‍ത്ത ചമച്ചത് സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവും ഹീനവുമാണെന്ന് മന്ത്രി ടി. സിദ്ദിഖ്.മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാജവാര്‍ത്തയില്‍ പ്രധാനമന്ത്രി അഭിപ്രായം പറയണം. ഹിന്ദു-മുസ്‌ലിം മൈത്രിയെക്കുറിച്ചുള്ള നേഹ സിംഗ് റാത്തോഡിന്‍റെ ഗാനം നരേന്ദ്ര മോദിയെയും അമിത് ഷായെയും പ്രകോപിപ്പിച്ചിരിക്കുകയാണ്.

മതമൈത്രിയെകുറിച്ചുള്ള ഗാനം ആലപിച്ചതിനാണ് അവര്‍ക്കെതിരെ വ്യാജവാര്‍ത്ത ചമച്ചത്. സംഭവത്തില്‍ ക്രിമിനല്‍ കേസെടുത്ത് കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കാര്‍ തയാറാകണം. വോട്ട് ചോരിക്കെതിരേ നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ നടത്തുന്ന മഹാറാലിയില്‍ താന്‍ പങ്കെടുക്കുമെന്നും സിദ്ദിഖ് പറഞ്ഞു.

Latest News

Corehub Up