Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nellimoodu

Thiruvananthapuram

സ്നേ​ഹ​വീ​ടൊ​രു​ക്കാ​ന്‍ നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റം​സ് ജി​എ​ച്ച്എ​സ്

നെ​യ്യാ​റ്റി​ന്‍​ക​ര: സ​ഹോ​ദ​ര​ങ്ങ​ളാ​യ സ​ഹ​പാ​ഠി​ക​ള്‍​ക്കാ​യി സ്നേ​ഹ​ഭ​വ​ന​ത്തി​ന് അ​ടി​സ്ഥാ​ന​ശി​ല പാ​കി നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റം​സ് ഗേ​ള്‍​സ് ഹൈ​സ്കൂ​ള്‍. ബാ​ല​രാ​മ​പു​രം ആ​ലു​വി​ള സ്വ​ദേ​ശി​ക​ളും പ​ത്താം ക്ലാ​സി​ലും ആ​റാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന സ​ഹോ​ദ​രി​മാ​ര്‍​ക്കാ​യാ​ണ് സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യു​മെ​ല്ലാം സ​ഹ​ക​ര​ണ​ത്തോ​ടെ സു​ര​ക്ഷി​ത​മാ​യ കി​ട​പ്പാ​ടം ഒ​രു​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. സ്കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഭ​വ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്നു ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ശോ​ഭി​താ ജോ​സ് അ​റി​യി​ച്ചു.

അ​ഡ്വ. എം. ​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ ത​റ​ക്ക​ല്ലി​ട​ല്‍ നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ. ​ജോ​ണി അ​ധ്യ​ക്ഷ​നാ​യി. ഫാ. ​ഷാ​ജി ജോ​ര്‍​ജ്, ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ സോ​ഫി​യ മേ​രി, ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്തം​ഗം വ​സ​ന്ത​കു​മാ​രി, കാ​ഞ്ഞി​രം​കു​ളം പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി. അ​നു, സ്കൂ​ള്‍ ഡെ​പ്യൂ​ട്ടി ഹെ​ഡ്മി​സ്ട്ര​സ് മി​നി, സി​സ്റ്റ​ര്‍ സ്വാ​ന്ത​ന, സി​സ്റ്റ​ര്‍ സം​പ്രീ​ത, സി​സ്റ്റ​ര്‍ ദി​വി​ന, പി​ടി​എ അം​ഗ​ങ്ങ​ളാ​യ ഷാ​ജി, വി​പി​ന്‍, സ​ന​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up