Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nemam

ബി​ജെ​പി​യി​ൽ നി​ന്ന് ചി​ല​ർ പ​ണം പ​റ്റി; നേ​മം തോ​ൽ​വി​യി​ൽ സി​പി​എ​മ്മി​ൽ 'ത​മ്മി​ൽ​ത​ല്ല്'

തി​രു​വ​ന​ന്ത​പു​രം: നേ​മം മ​ണ്ഡ​ല​ത്തി​ലെ തോ​ൽ​വി ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന സി​പി​എം ഏ​രി​യാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ചേ​രി​പ്പോ​രും ത​മ്മി​ൽ​ത​ല്ലും. ബി​ജെ​പി​യി​ൽ നി​ന്ന് ചി​ല​ർ പ​ണം പ​റ്റി​യെ​ന്നും ഇ​ത് തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

എം.​വി.​ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​യി​രു​ന്നു ഇ​ത്ത​രം ഒ​രു വി​മ‍​ർ​ശ​നം ഉ​യ​ർ​ന്ന​ത്. പാ​ർ​ട്ടി ക​മ്മീ​ഷ​നെ വ​ച്ചാ​ൽ തെ​ളി​വു​ക​ൾ ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും ഒ​രു വി​ഭാ​ഗം പ​റ​ഞ്ഞു. അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ പാ​ർ​ട്ടി​യെ ത​ള​ർ​ത്തു​മെ​ന്ന് ചി​ല​ർ വ്യ​ക്ത​മാ​ക്കി.

ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ 4978 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ മ​ണ്ഡ​ലം പി​ടി​ച്ച​ത്. എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ വി. ​ശി​വ​ൻ​കു​ട്ടി​യെ​യാ​ണ് രാ​ജീ​വ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കെ.​എ​സ്. ശ​ബ​രി​നാ​ഥ​നാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി.

Latest News

Corehub Up