Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nenmara-Olipara Road

Palakkad

നെ​ന്മാ​റ- ​ഒ​ലി​പ്പാ​റ പാ​ത ന​വീ​ക​ര​ണം: താ​ത്കാ​ലി​ക ഓ​ട്ട​യ​ട​യ്ക്ക​ൽ ത​കൃ​തി

നെ​ന്മാ​റ: പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും ദീ​ർ​ഘ​കാ​ല കാ​ത്തി​രി​പ്പി​നും ഒ​ടു​വി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച നെ​ന്മാ​റ- ഒ​ലി​പ്പാ​റ പാ​ത​യി​ൽ നി​ല​വി​ൽ താ​ത്കാ​ലി​ക ഓ​ട്ട​യ​ട​യ്ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​കൃ​തി​യാ​യി പു​രോ​ഗ​മി​ക്കു​ന്നു.

ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ത​ട​സ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ, ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പാ​ത​യി​ൽ രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​ക​ളും ത​ക​ർ​ച്ച​ക​ളും യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി റോ​ഡി​ലെ കു​ഴി​ക​ൾ യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ മ​ണ്ണും ച​ര​ലും ഉ​പ​യോ​ഗി​ച്ച് നി​ക​ത്തി റോ​ഡ്റോ​ള​ർ ഉ​പ​യോ​ഗി​ച്ച് നി​ര​പ്പാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. തി​രു​വ​ഴി​യാ​ട് മു​ത​ൽ ക​യ​റാ​ടി വ​രെ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഭാ​ഗ​ത്താ​ണ് നി​ല​വി​ൽ ഓ​ട്ട​യ​ട​യ്ക്ക​ൽ ന​ട​ത്തു​ന്ന​ത്.

ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന ഈ ​പാ​ത​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ ഏ​റെ നാ​ളാ​യി നാ​ട്ടു​കാ​രു​ടെ​യും വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ​യും പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ൽ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​ണെ​ന്നും സ്ഥി​ര​മാ​യ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​തെ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​കി​ല്ലെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം.

ക​ന​ത്ത മ​ഴ തു​ട​ർ​ന്നാ​ൽ കു​ഴി​ക​ളി​ൽ നി​റ​ച്ച മ​ണ്ണും ച​ര​ലും ഒ​ലി​ച്ചു​പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തോ​ടെ വീ​ണ്ടും വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​ഴ ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലെ ഓ​ട്ട​യ​ട​യ്ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ദൈ​ർ​ഘ്യ​ത്തെ​ക്കു​റി​ച്ചും ആ​ശ​ങ്ക ഉ​യ​രു​ന്നു​ണ്ട്.

ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും വി​വി​ധ ത​ട​സങ്ങ​ൾ ഇ​നി​യും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ തു​ട​രു​ക​യാ​ണ്.

Latest News

Corehub Up