Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nephal

നേപ്പാൾ പ്രളയം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ജാഗ്രതയിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: നേ​​​പ്പാ​​​ളി​​​ലു​​​ണ്ടാ​​​യ മി​​​ന്ന​​​ൽ പ്ര​​​ള​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് നേ​​​പ്പാ​​​ളു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ക​​​ന​​​ത്ത ജാ​​​ഗ്ര​​​ത​​​യി​​​ൽ.

ബി​​​ഹാ​​​റി​​​ലും ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലും ന​​​ദി​​​ക​​​ളി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് തു​​​ട​​​ർ​​​ച്ച​​​യാ​​​യി നി​​​രീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ട്. ഉ​​​ണ്ടാ​​​യേ​​​ക്കാ​​​വു​​​ന്ന വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തെ നേ​​​രി​​​ടാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ളും ദ്രു​​​ത​​​ഗ​​​തി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്നു.

ഈ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്ക് ദേ​​​ശീ​​​യ ദു​​​ര​​​ന്ത പ്ര​​​തി​​​ക​​​ര​​​ണ സേ​​​ന​​​യു​​​ടെ 20 ടീ​​​മു​​​ക​​​ളെ (എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫ്) വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്.

നേ​​​പ്പാ​​​ളി​​​ൽ കാ​​​ളി​​​ഗ​​​ന്ധ​​​കി​​​യാ​​​യും നാ​​​രാ​​​യ​​​ണി എ​​​ന്ന പേ​​​രി​​​ലും അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ന​​​ദി ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​മ്പോ​​​ൾ ഗ​​​ന്ധ​​​ക് എ​​​ന്ന പേ​​​രി​​​ൽ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലൂ​​​ടെ ഒ​​​ഴു​​​കി ബി​​​ഹാ​​​റി​​​ൽ വ​​​ച്ചാ​​​ണ് ഗം​​​ഗാ​​​ന​​​ദി​​​യി​​​ൽ ചേ​​​രു​​​ന്ന​​​ത്.

നേ​​​പ്പാ​​​ളി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ മോ​​​ശ​​​മാ​​​യ​​​തോ​​​ടെ വാ​​​ല്മീ​​​കി​​​ന​​​ഗ​​​റി​​​ലു​​​ള്ള ഗ​​​ന്ധ​​​ക് ത​​​ട​​​യ​​​ണ​​​യു​​​ടെ 36 ഗേ​​​റ്റു​​​ക​​​ൾ തു​​​റ​​​ന്നി​​​രു​​​ന്നു.

Latest News

Corehub Up