Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nerekadavu

Kottayam

നേ​രേ​ക​ട​വ്- മാ​ക്കേ​ക്ക​ട​വ് പാ​ലം സന്ദർശിച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ

വൈ​ക്കം: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ നേ​രേ​ക​ട​വ്- മാ​ക്കേ​ക്ക​ട​വ് പാ​ലം വൈ​ക്ക​ത്തെ എ​ൽ​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശി​ച്ച് നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി. മു​ൻ എം​എ​ൽ​എ സി.​കെ. ആ​ശ, വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​കു​മാ​ർ, ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​രാ​ജു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും നേ​താ​ക്ക​ളും പാ​ലം സ​ന്ദ​ർ​ശി​ച്ച​ത്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പു​ത​ന്നെ നേ​രേ​ക​ട​വി​ൽ പാ​ല​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ സ്പാ​നും സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. സ​മീ​പ​ന റോ​ഡി​ന്‍റെ നി​ർ​മാ​ണം വൈ​കി​യ​താ​ണ് പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കാ​നാ​കാ​ഞ്ഞ​തെ​ന്ന് സി.​കെ. ആ​ശ കു​റ്റ​പ്പെ​ടു​ത്തി.

പാ​ലം നി​ർ​മാ​ണം പ​ത്തു വ​ർ​ഷം മു​മ്പ് അ​തി​വേ​ഗ​മാ​ണ് തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള വ​സ്‌​തു ഉ​ട​മ​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് സ്റ്റേ ​വാ​ങ്ങി​യ​തോ​ടെ നാ​ല​ര​വ​ർ​ഷം നി​ർ​മാ​ണം മു​ട​ങ്ങി. തു​ട​ർ​ന്നു​ണ്ടാ​യ കോ​വി​ഡും മ​ഹാ​മാ​രി​ക​ളും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടും നി​ർ​മാ​ണം വൈ​കു​ന്ന​തി​ന് ഇ​ട​യാ​ക്കി. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ നേ​രി​ട്ടെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി 43 കോ​ടി രൂ​പ കൂ​ടി അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​ര​മാ​ണ് പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

നേ​രേ​ക​ട​വ് മു​ത​ൽ ഉ​ദ​യ​നാ​പു​രം വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് 10കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​രു​ന്നെ​ങ്കി​ലും അ​തി​നു ഭ​ര​ണാ​നു​മ​തി നേ​ടാ​ൻ ശ്ര​മ​മു​ണ്ടാ​യി​ല്ലെ​ന്നും സി.​കെ.​ആ​ശ ​ആ​രോ​പി​ച്ചു.
സാ​ബു പി. ​മ​ണ​ലൊ​ടി. ടി.​ടി.​സെ​ബാ​സ്റ്റ്യ​ൻ, വി.​മോ​ഹ​ൻ​കു​മാ​ർ, എം.​ഡി.​ബാ​ബു​രാ​ജ്, ഡി.​ര​ഞ്ജി​ത് കു​മാ​ർ, കെ.​എം.​മു​ര​ളീ​ധ​ര​ൻ, ബി​ന്ദു​അ​നി​ൽ​കു​മാ​ർ, ജി.​ര​വി​കു​മാ​ർ, കെ. ​വേ​ണു​ഗോ​പാ​ൽ ,വ​ർ​ഗീ​സ് നീ​ന്തു​ക​ട​വി​ൽ, എം.​ജി.​ര​ഞ്ജി്ത്, എ.​പി.​ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​ത‌ാ​ക്ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up