Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neryamangalam

നേ​ര്യ​മം​ഗ​ല​ത്ത് സ്വ​കാ​ര്യ ബ​സ് ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച് കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു

നേ​ര്യ​മം​ഗ​ലം: എ​റ​ണാ​കു​ളം നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം ബ​സ് ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച് അ​പ​ക​ടം. ക​രി​മ​ണ​ലി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച് സ്വ​കാ​ര്യ ബ​സ് മ​റി​യു​ക​യാ​യി​രു​ന്നു. വ​ന​ത്തി​ന് സ​മീ​പ​ത്തു​ള്ള കു​ഴി​യി​ലേ​ക്കാ​ണ് ബ​സ് മ​റി​ഞ്ഞ​ത്.

കൊ​ച്ചി​ൻ എ​ന്ന എ​റ​ണാ​കു​ളം-​ക​ട്ട​പ്പ​ന റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സി​ലു​ണ്ടാ​യി​രു​ന്ന 41 യാ​ത്ര​ക്കാ​രും ഗു​രു​ത​ര പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. മ​ഴ​യെ തു​ട​ർ​ന്ന് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട കാ​ര​ണം.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ബ​സി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ നേ​ര്യ​മം​ഗ​ല​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up