Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Netanyahum

ഭീ​ക​ര​വാ​ദി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ: ബി​ല്ലി​ന് ഇ​സ്ര​യേ​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​രം; അ​നു​കൂ​ലി​ച്ച് നെ​ത​ന്യാ​ഹു

ജെ​റു​സ​ലേം: ഇ​സ്ര​യേ​ൽ പൗ​ര​ന്മാ​രെ ല​ക്ഷ്യ​മി​ട്ട് ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​കാ​നു​ള്ള വി​വാ​ദ ബി​ല്ലി​ന് ഇ​സ്ര​യേ​ൽ പാ​ർ​ല​മെ​ന്‍റാ​യ നെ​സെ​റ്റ് പ്രാ​ഥ​മി​ക അം​ഗീ​കാ​രം ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ബി​ല്ലി​നെ ശ​ക്ത​മാ​യി പി​ന്തു​ണ​ച്ചു.

വം​ശീ​യ വി​ദ്വേ​ഷ​ത്തി​ന്‍റെ​യോ ഇ​സ്ര​യേ​ൽ വി​രു​ദ്ധ​ത​യു​ടെ​യോ പേ​രി​ൽ കൊ​ല​പാ​ത​കം ന​ട​ത്തു​ന്ന ഭീ​ക​ര​വാ​ദി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​കാ​നാ​ണ് പു​തി​യ നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്. നി​ല​വി​ൽ ഇ​സ്ര​യേ​ലി​ൽ സാ​ധാ​ര​ണ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് വ​ധ​ശി​ക്ഷ നി​ല​വി​ലി​ല്ല.

"ഇ​സ്ര​യേ​ൽ പൗ​ര​ന്മാ​രെ കൊ​ല​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് ഈ ​മ​ണ്ണി​ൽ ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ല" എ​ന്ന് ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചു​കൊ​ണ്ട് നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ടു​ത്ത ന​ട​പ​ടി​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ ഒ​ട്‌​സ്മ യെ​ഹൂ​ദി​ത ആ​ണ് ഈ ​ബി​ല്ല് കൊ​ണ്ടു​വ​ന്ന​ത്.

 

Latest News

Corehub Up