Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nettukaltheri

Thiruvananthapuram

നെട്ടുകാൽത്തേരിയിലെ തു​റ​ന്ന​ജ​യി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് വേണ്ടിയും തുറക്കുന്നു

നെ​യ്യാ​ർ​ഡാം: തു​റ​ന്ന​ജ​യി​ൽ ഇ​നി സ​ഞ്ചാ​രി​ക​ൾ​ക്കും തു​റ​ന്ന​താ​കു​ന്നു. നെ​ട്ടുകാ​ൽ​ത്തേ​രി തു​റ​ന്ന​ജ​യി​ലി​ൽ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ വരുന്നു. പി​ന്നാ​ലെ ക​ഫ്റ്റീ​രി​യാ​യും... കേ​ര​ള​ത്തി​ലെ ആ​ദ്യ തു​റ​ന്ന ജ​യി​ലാ​യ നെ​യ്യാ​ർ​ഡാം നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന​ജ​യി​ലി​ലാ​ണ് വി​സ്മ​യക്കാഴ്ച ഒരുങ്ങുന്നത്.

ജ​യി​ലു​ക​ളി​ൽ നി​ന്നു പു​റ​ത്തി​റ​ക്കു​ന്ന എ​ല്ലാ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ​യും സി​ഗ്‌​നേ​ച്ച​ർ ബ്രാ​ൻ​ഡാ​യ "ഫ്രീ​ഡം' എ​ന്നു നാ​മ​ക​ര​ണം ചെ​യ്യ​പ്പെ​ട്ട സ​സ്യോ​ദ്യാ​നമാണ് മൂ​ന്നേ​ക്ക​ർ സ്ഥ​ല​ത്ത് ഒരുങ്ങുന്നത്.ലാ​ൻ​ഡ്‌​സ്‌​കേ​പ്പിം​ഗും ന​ടീ​ലും ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്നു ഘ​ട്ട പ​ദ്ധ​തി​യു​ടെ ആ​ദ്യഘ​ട്ടം പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. 100 ഓ​ളം ത​ട​വു​കാ​ർ ജോ​ലി നി​ർ​വ​ഹി​ച്ചു.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ കൃ​ത്രി​മ അ​രു​വി, കു​ള​ങ്ങ​ൾ, ആം​ഫി തി​യേ​റ്റ​ർ എ​ന്നി​വ​യു​ടെ നി​ർ​മാണം ന‌ടത്തും. മൂ​ന്നാം ഘ​ട്ട​ത്തി​ൽ സ​സ്യ ന​ഴ്സ​റി​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ താ​ഴ്‌വരയി​ൽ 274 ഏ​ക്ക​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​ജ​യി​ൽ, അ​ഗ​സ്ത്യ​മ​ല ജൈ​വ​മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തോ​ടു ചേ​ർ​ന്നാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. പ്ര​ശ​സ്ത​മാ​യ "ആ​രോ​ഗ്യ​പ​ച്ച' പോ​ലു​ള്ള, ഈ ​പ്ര​ദേ​ശ​ത്തി​നു മാ​ത്രം സ്വന്തമായ നി​ര​വ​ധി ഔ​ഷ​ധസ​സ്യ​ങ്ങ​ളും ഈ ​ഉ​ദ്യാ​ന​ത്തി​ൽ സം​ര​ക്ഷി​ക്ക​പ്പെടുമെന്നു നെ​ട്ടു​കാ​ൽ​ത്തേ​രി ജ​യി​ലി​ലെ കൃ​ഷി ഓ​ഫീ​സ​ർ ഡ​ബ്ല്യു.ആ​ർ. അ​ജി​ത് സിം​ഗ് പ​റ​ഞ്ഞു.

ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ പ്ര​ധാ​ന​മാ​യും വി​ദ്യാ​ർ​ഥി ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​കും. വ​രു​മാ​നം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ന​ട​പ്പി​ലാ​ക്കും. പ്ലാ​ന്‍റ് ന​ഴ്‌​സ​റി​യും പ​ദ്ധ​തി വാ​ണി​ജ്യ​വ​ത്ക​രി​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​ണ്. ജ​യി​ലി​ന്‍റെ മു​ൻ സൂ​പ്ര​ണ്ടാ​യി​രു​ന്ന ജ​യി​ൽ ഡി​ഐ​ജി (സെ​ൻ​ട്ര​ൽ സോ​ൺ) എ​സ്. സ​ജീ​വാ​ണ് പ​ദ്ധ​തി​ക്കു പിന്നിലെന്നു ജ​യി​ൽ സൂ​പ്ര​ണ്ട് കെ. മു​ഹ​മ്മ​ദ് സി​യാ​ദ് വ്യക്തമാക്കി.

ആ​ദ്യ ഘ​ട്ടം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി; കെ​ഫ്റ്റീ​രി​യ, കാ​പ്പി, ഏ​ലം തോ​ട്ട​ങ്ങ​ളും ഒ​രു സി​ൽ​വ​ർ ഓ​ക്ക് തോ​ട്ട​വും ഉ​ദ്യാ​ന​ത്തി​ൽ വ​രും. പൂ​ർ​ണ​മാ​യി വി​ക​സി​പ്പി​ച്ചു​ക​ഴി​ഞ്ഞാ​ൽ, ഉ​ദ്യാ​ന​ത്തി​നു ശ​ക്ത​മാ​യ ടൂ​റി​സം സാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ്വ​സി​ക്കു​ന്നു. കോ​ട്ടൂ​ർ ആ​ന സ​ങ്കേ​തം, നെ​യ്യാ​ർ അ​ണ​ക്കെ​ട്ട്, അ​ഗ​സ്ത്യാ​ർ​കൂ​ടം തു​ട​ങ്ങി​യ നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​മീ​പ​മാ​ണ് നെ​ട്ടു​കാ​ൽ​ത്തേ​രി തുറന്ന ജയിൽ.

സ​ഞ്ചാ​രി​ക​ൾ​ക്ക് ഉ​ദ്യാ​നം കാ​ണാ​നും വി​ശ്ര​മി​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ചെ​ടി​ക​ൾ വാ​ങ്ങാ​നും ക​ഴി​യും. മാ​ത്ര​മ​ല്ല, ജ​യി​ൽ വ​ള​പ്പി​ലെ പ​ച്ച​റി​ക​ൾ വാ​ങ്ങാ​നും സൗ​ക​ര്യ​മു​ണ്ടാ​കും. നി​ല​വി​ൽ ഇ​വി​ടെ മ​ത്സ്യക്കു​ള​മു​ണ്ട്. പ​ച്ച​ക്ക​റി കൃഷി​യു​മു​ണ്ട്്. മാ​ത്ര​മ​ല്ല വ​ൻ തോ​തി​ലാ​ണ് ഇ​വി​ടെ തീ​റ്റ​പ്പു​ൽ കൃഷി ചെ​യ്യു​ന്ന​ത്. ഇ​വി​ടു​ത്തെ പ​ശു​ക്ക​ൾ​ക്കും എ​രു​മ​ക​ൾ​ക്കും കൊ​ടു​ക്കു​ന്ന​തി​നു പു​റ​മേ കോ​ട്ടൂ​ർ കാ​പ്പു​കാ​ട് ആ​ന പാ​ർ​ക്കി​ലെ ആ​ന​ക​ൾ​ക്ക് പു​ല്ല്് ന​ൽ​കു​ന്ന​തും ഇ​വി​ടെ നി​ന്നാ​ണ്.

Latest News

Corehub Up