കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ടെക്സാസിലെ നോര്‍ത്ത് ഡാളസിലുള്ള ഫ്രിസ്കോയില്‍ എസ്ബിഐസി ബാങ്കിന്റെ പുതിയ ശാഖ ആരംഭിച്ചു. എസ്ബിഐ ചെയര്മാന് ചല്ല ശ്രീനിവാസുലു സെട്ടി പുതിയ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
എസ്ബിഐയുടെ ഉടമസ്ഥതയിലുള്ള യുഎസ് ഉപസ്ഥാപനമായ എസ്ബിഐസി ബാങ്കിന്റെ കലിഫോര്‍ണിയയ്ക്കു പുറത്തുള്ള ആദ്യത്തെ ശാഖയാണിത്. ഇതോടെ അമേരിക്കയിലെ എസ്ബിഐസി ബാങ്ക് ശാഖകളുടെ എണ്ണം എട്ടായി.