കൊച്ചി: പുനരുപയോഗ ഊര്‍ജമേഖലയില്‍ ശ്രദ്ധേയരായ റിസ്റ്റോ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് രംഗത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. സംസ്ഥാനത്തുടനീളം 100 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.
റിസ്റ്റോ ഇവിയുടെ ഔദ്യോഗിക പ്രഖ്യാപനവും കമ്പനിയുടെ പുതിയ ലോഗോ പ്രകാശനവും പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ മന്ത്രി ഷംസുദ്ദീൻ, ഹാരിസ് ബീരാന് എം.പി. എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
റിസ്റ്റോ മാനേജിംഗ് ഡയറക്ടര്‍ കെ.ടി. ഇബ്നുല്‍ വഫാ, ഡയറക്ടറും സിഇഒയുമായ അസ്ലം അല്‍ ലബീബ്, ഡയറക്ടറും സിഒഒയുമായ സതീശന് കക്കാട് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.