Business
കൊച്ചി: ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം സോണല്‍ ഓഫീസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബീന വഹീദ് നിര്‍വഹിച്ചു.
എറണാകുളം കാനന്‍ ഷെഡ് റോഡിലെ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ ബാങ്ക് ഓഫ് ബറോഡ സോണല്‍ മേധാവിയും ജനറല്‍ മാനേജരുമായ ഡി. പ്രജിത്ത് കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കെ. ആര്. കഗദാല്‍, അനീഷ്കുമാര്‍, കേശവന് തുടങ്ങിയവർ പങ്കെടുത്തു.
District News
കടുത്തുരുത്തി: കടുത്തുരുത്തി വലിയതോടിനു സമീപം പ്രവര്‍ത്തിച്ചിരുന്ന കെഎസ്ഇബി സെക്ഷന്‍ ഓഫീസ് തളിയില്‍ ക്ഷേത്രത്തിനു സമീപം തെക്കേടത്ത് ആര്ക്കേഡിലേക്കു മാറ്റിസ്ഥാപിച്ചതിന്റെ പ്രവര്‍ത്തനോദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
കെഎസ്ഇബി കോട്ടയം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എൻജിനിയര്‍ കെ. ജയന് അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈക്കം എക്സിക്യൂട്ടീവ് എൻജിനിയര്‍ ബിനു ജെ. കുഴിക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം ആന്‍ മരിയ ജോര്‍ജ്, ജനപ്രതിനിധികളായ ധന്യ വേണുഗോപാല്‍, ടി.സി. വിനോദ്, നോബി മുണ്ടയ്ക്കല്‍, കെ. അനില്‍കുമാര്‍, ശ്രീകുമാര്‍ തെക്കേടത്ത്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ ആര്. രോഹിണി, സബ് എൻജിനിയര്‍ കെ.വി. പ്രസാദ്, മുന്‍ എക്സിക്യൂട്ടീവ് എൻജിനിയര്‍ എന്‍.വി. ജോഷി, സംഘടനാ പ്രതിനിധികളായ പി. അനീഷ്, ഡേവിഡ്, വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.
District News
കൽപ്പറ്റ: പീച്ചങ്കോട് എൽപി സ്കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. നാല് കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
മൂന്നുനിലകളിലായി 811.78 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയുടെ കോളം വരെയുള്ള പ്രവർത്തികളാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുക. രണ്ടാം ഘട്ടത്തിൽ ഒന്നും രണ്ടും നിലകളിലായി ആറ് ക്ലാസ് മുറികും മൂന്നാം നിലയിൽ ഒരു ഹാളും നിർമിക്കും. സ്റ്റാഫ് റൂം, കംപ്യൂട്ടർ റൂം ടോയ് ലെറ്റ് സൗകര്യങ്ങൾ, റാന്പ്, സ്റ്റെയർകെയ്സ് തുടങ്ങിയ സൗകര്യങ്ങളും കെട്ടിടത്തിലുണ്ടാവും. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അമീൻ, വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം. അനിൽ കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, ബിപിസി കെ.കെ. സുരേഷ്, പ്രധാനാധ്യാപിക ഷിനു ജോസ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ പി. സജിത്ത്, സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ. ഫാത്തിമത്ത് സൂറ, പിടിഎ പ്രസിഡന്റ് ഇ.വി. ഹുസൈൻ, വൈസ് പ്രസിഡന്റ് ഖദീജ പുത്തൻപുര, എസ്എംസി ചെയർമാൻ കെ.എം. സുമേഷ്, എസ്എംസി അംഗം സിദ്ദിഖ്, സ്കൂൾ ലീഡർ ഹിന ഫാത്തിമ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.