കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സ് മൂന്നു പുതിയ ഫണ്ടുകള്‍ അവതരിപ്പിച്ചു. ഇവയ്ക്കൊപ്പം ടാറ്റ എഐഎയുടെ യൂണിറ്റ് ലിങ്ക് ഇന്‍ഷ്വറന്‍സ് പദ്ധതികളിലൂടെയുള്ള ലൈഫ് ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും.
ടാറ്റ എഐഎ ലാർജ് മിഡ് ക്യാപ് ഇന്നൊവേഷൻ ഫണ്ട്, ടാറ്റ എഐഎ ലാർജ് മിഡ് ക്യാപ് ഇന്നൊവേഷൻ പെൻഷൻ ഫണ്ട്, ടാറ്റ എഐഎ ഗ്ലോബൽ എഐ ആൻഡ് ടെക്നോളജി ലീഡേഴ്സ് ഫണ്ട് എന്നിവയാണ് പുതിയ ഫണ്ടുകള്‍.
ഇന്ത്യയിലെ നവീന ആശയങ്ങൾ അടിസ്ഥാനമാക്കിയുള്ള മേഖലകളിലെയും ആഗോള സാങ്കേതികവിദ്യാ രംഗത്തെയും അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഇവയെന്ന് അധികൃതർ അറിയിച്ചു.