Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Leadership

Middle East and Gulf

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹി​ദ്ദ് ഏ​രി​യ​യ്ക്ക് പു​തി​യ അ​മ​ര​ക്കാ​ർ

ടു​ബ്ലി: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ (കെ​പി​എ) ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഹി​ദ്ദ് ഏ​രി​യ സ​മ്മേ​ള​നം ടു​ബ്ലി​യി​ലെ കെ​പി​എ ഹാ​ളി​ലു​ള്ള ക​ൽ​പ​ന ന​ഗ​റി​ൽ ന​ട​ന്നു.

ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ച സ​മ്മേ​ള​നം ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ജി കു​ള​ത്തി​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് പ​ന്മ​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെപി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ സം​ഘ​ട​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

 

NRI

ഒ​ഐ​സി​സി കു​വൈ​റ്റ് യൂ​ത്ത് വിം​ഗ് നാ​ഷ​ണ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു

കു​വൈ​റ്റ് സി​റ്റി: ഒ​ഐ​സി​സി കു​വൈ​റ്റ് യൂ​ത്ത് വിം​ഗ് പു​തി​യ നാ​ഷ​ണ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു. കെ​പി​സി​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പു​നഃ​സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് വിം​ഗ് ക​മ്മി​റ്റി കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ രീ​തി​യി​ലാ​ണ് രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

11 വ​ർ​ഷ​മാ​യി കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ യൂ​ത്ത് വിം​ഗ് പു​തി​യ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടു​മെ​ന്ന് നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ബ്ബാ​സി​യ​യി​ലെ സം ​സം റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ഷോ​ബി​ൻ സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങ് ഒ​ഐ​സി​സി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ കാ​ട്ടൂ​ർ​ക​ളീ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ല, കാ​യി​കം, ജീ​വ​കാ​രു​ണ്യം, സാ​മൂ​ഹി​ക സേ​വ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ യൂ​ത്ത് വിം​ഗ് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും പു​തി​യ ക​മ്മി​റ്റി കു​വൈ​റ്റി​ലെ മു​ൻ​നി​ര യു​വ​ജ​ന സം​ഘ​ട​ന​യാ​യി യൂ​ത്ത് വിം​ഗി​നെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ യൂ​ത്ത് വിം​ഗി​ന്‍റെ ചു​മ​ത​ല​യു​ള്ള നാ​ഷ​ണ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ മ​ങ്ങാ​ട്ട്, നാ​ഷ​ണ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​സ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ല്ലി​യാ​സ് പു​തു​വാ​ച്ചേ​രി, നാ​ഷ​ണ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ സൂ​ര​ജ് ക​ണ്ണ​ൻ, നാ​ഷ​ണ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റെ​ജി കൊ​രു​ത്, ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ലി​ബി​ൻ മു​ഴ​ക്കു​ന്ന്, കാ​സ​ർ​കോ​ഡ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ചീ​മേ​നി, ആ​ല​പ്പു​ഴ ജി​ല്ലാ ട്ര​ഷ​റ​ർ വി​ജോ പി. ​തോ​മ​സ്, യൂ​സ​ഫ് തൃ​ശൂ​ർ, ജോ​മോ​ൻ കോ​ട്ട​വി​ള എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്ക് കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​കാ​ൻ പു​തി​യ ക​മ്മി​റ്റി​ക്ക് ക​ഴി​യ​ട്ടെ​യെ​ന്നും നേ​താ​ക്ക​ൾ ആ​ശം​സി​ച്ചു.

പ​രി​പാ​ടി​ക​ൾ​ക്ക് യൂ​ത്ത് വിം​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബോ​ണി സാം ​മാ​ത്യു, ശ​ര​ത് ക​ല്ലി​ങ്ക​ൽ, ഷ​ഫീ​ർ മൂ​സ, സാം ​മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ൽ​ബി​ൻ കു​മ്പ​ളാ​നി​ക്ക​ൽ, ജോ​ബി​ൻ കു​ര്യാ​ക്കോ​സ്, റോ​യ് ജോ​സ​ഫ്, മു​ഹ​മ്മ​ദ് ആ​ഷി​ക്, ലി​ജി​ൽ മാ​ത്യു, ര​ല്ലു രാ​ജു, ബേ​സി​ൽ, റോ​യ്, നി​തി​ൻ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യോ​ഗ​ത്തി​ന് യൂ​ത്ത് വിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹ​സീ​ബ് കീ​പ്പാ​ട്ട് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

NRI

ഐ​ഒ​സി യു​കെ ചെ​സ്റ്റ​റി​ൽ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു

ചെ​സ്റ്റ​ർ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​കെ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​സ്റ്റ​റി​ൽ പു​തി​യ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​യി​രി​ക്കും യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​ഫ് മു​ന്ന​ണി നേ​ടി​യ മി​ന്നു​ന്ന വി​ജ​യ​വും മു​ഖ്യ​മ​ന്ത്രി ​വി.ഡി. ​സ​തീ​ശ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന്‍റെ ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ വ​ച്ചാ​ണ് ചെ​സ്റ്റ​ർ യൂ​ണി​റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക രൂ​പീ​ക​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്ക​പ്പെ​ട്ട​ത്. ചെ​സ്റ്റ​റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി വ​ലി​യ ജ​ന​പ​ങ്കാ​ളി​തം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

യൂ​ണി​റ്റ് പ്ര​സി​ഡന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​ബി​ൻ​സ് വ​ർ​ക്കി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യൂ​ണി​റ്റ് രൂ​പീ​ക​ര​ണം യോ​ഗം ഐഒസി ​യുകെ - ​കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ് പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യുകെ - കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ല​ൻ​ഡ്‌​സ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​കൃ​ത​മാ​കു​ന്ന 14-ാ​മ​ത്തെ യൂ​ണി​റ്റാ​ണ് ചെ​സ്റ്റ​റി​ൽ രൂ​പീ​കൃ​ത​മാ​യ​ത്.

കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി​യു​ടെ വി​ദ്യാ​ർ​ഥി - യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ വ​ള​ർ​ന്നു വ​ന്ന​വ​രും ചെ​സ്റ്റ​റി​ലെ സാ​മൂ​ഹി​ക - സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തി​ലെ വ്യ​ക്തി​ത്വ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട​താ​ണ് ഭാ​ര​വാ​ഹി പ​ട്ടി​ക.

സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം യു ​കെ​യി​ലു​ട​നീ​ളം വ്യാ​പി​പ്പി​ച്ചു​കൊ​ണ്ട് കൂ​ടു​ത​ൽ യൂ​ണി​റ്റു​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ക​യാ​ണെ​ന്ന് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് അ​റി​യി​ച്ചു.

ചെ​സ്റ്റ​ർ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ:

ജോ​ബി​ൻ​സ് വ​ർ​ക്കി (പ്ര​സി​ഡ​ന്‍റ്), ജി​നീ​ഷ് കു​ള​ത്തി​നാ​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), വി​നോ​യ് വ​ർ​ഗീ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സു​ബി​ൻ കോ​റ്റ​ത്തി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ബി​ജു മാ​ത്യു (ട്ര​ഷ​റ​ർ).

NRI

ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​റി​ന് ന​വ​നേ​തൃ​ത്വം

ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​റി​ന്‍റെ 2026 - 2027 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ചെ​യ​ർ​മാ​നാ​യി സാ​ബു സ്ക​റി​യ, പ്ര​സി​ഡ​ന്‍റാ​യി സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നൈ​നാ​ൻ മ​ത്താ​യി, ട്രെ​ഷ​റ​റാ​യി തോ​മ​സ്കു​ട്ടി വ​റു​ഗീ​സ് എ​ന്നി​വ​ർ അ​ടു​ത്ത ര​ണ്ടു വ​ർ​ഷം
സം​ഘ​ട​ന​യെ ന​യി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് പ​മ്പ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ന് പി​ന്നാ​ലെ ന​ട​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ കു​ര്യ​ൻ രാ​ജ​നും സാ​ബു സ്ക​റി​യ​യും നി​യ​ന്ത്രി​ച്ച​പ്പോ​ൾ, ന​ട​പ​ടി​ക​ൾ സു​മോ​ദ് നെ​ല്ലി​ക്കാ​ല രേ​ഖ​പ്പെ​ടു​ത്തി.

വി​വി​ധ ഇ​ന്ത്യ​ൻ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രും സ​മൂ​ഹ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

 

NRI

കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം ഫ​ർ​വാ​നി​യ യൂ​ണി​റ്റ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു

 

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ കൊ​ല്ലം ജി​ല്ലാ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം, ഫ​ർ​വാ​നി​യ യൂ​ണി​റ്റ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു. യൂ​ണി​റ്റ് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ അ​നീ​ഷ് അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു.​

കൊ​ല്ലം ജി​ല്ലാ സ​മാ​ജം പ്ര​സി​ഡ​ന്‍റ് ടി.​ഡി. ബി​നി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഹി​ദ് ല​ബ്ബ, വ​നി​താ ചെ​യ​ർ പേ​ഴ്സ​ൺ മി​നി ഗീ​വ​ർ​ഗീ​സ്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ജ​യ​ൻ സ​ദാ​ശി​വ​ൻ, അ​ബ്ബാ​സി​യ മേ​ഖ​ലാ ക​ൺ​വീ​ന​ർ ടൈ​റ്റ​സ് വ​ർ​ഗീ​സ്, സം​ഘ​ട​നാ സെ​ക്ര​ട്ട​റി രാ​ജു വ​ർ​ഗീ​സ്, ആ​ക്ടിം​ഗ് ട്ര​ഷ​റ​ർ ഷാ​ജി സാ​മു​വേ​ൽ, മീ​ഡി​യ സെ​ക്ര​ട്ട​റി ഷം​ന അ​ൽ അ​മീ​ൻ, വ​നി​താ വേ​ദി ട്ര​ഷ​റ​ർ ര​ഞ്ജ​നാ ബി​നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​തി​യ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി അ​നീ​ഷ് അ​നി​ൽ കു​മാ​ർ (​ക​ൺ​വീ​ന​ർ), സി​റി​ൽ മാ​ത്യു, ശ്രീ​ല​ക്ഷ്മി ഷീ​ല (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ), വ​രു​ൺ മോ​ഹ​ൻ, ആ​ശ മോ​ഹ​ൻ രാ​ഘ​വ​ൻ, ഡെ​ന്നി​സ് സാ​ജ​ൻ, അ​നൂ​പ് രാ​ജ​ൻ പി​ള്ള, ജ​യ​കൃ​ഷ്ണ​ൻ (എ​ക്സി​ക്യൂ​ട്ടീ​വ്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ശ്രീ​ല​ക്ഷ്മി ഷീ​ല സ്വാ​ഗ​ത​വും ആ​ശ മോ​ഹ​ൻ രാ​ഘ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

NRI

കെ​പി​എ സ​ൽ​മാ​നി​യ ഏ​രി​യ​യ്ക്ക് പു​തി​യ നേ​തൃ​ത്വം

സ​ൽ​മാ​നി​യ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ (കെ​പി​എ) ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ൽ​മാ​നി​യ ഏ​രി​യ സ​മ്മേ​ള​നം ഗം​ഭീ​ര​മാ​യി ന​ട​ന്നു. കെ​പി​എ ഹാ​ളി​ലെ ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​ർ ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ റെ​ജി​മോ​ൻ ബേ​ബി​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യിന്‍റ് സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ജോ​ൺ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കെപിഎ വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

 

NRI

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സി​ത്ര ഏ​രി​യ​യ്ക്ക് പു​തി​യ നേ​തൃ​ത്വം

ടു​ബ്ലി: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ (കെ​പി​എ) ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള സി​ത്ര ഏ​രി​യ സ​മ്മേ​ള​നം ടു​ബ്ലി​യി​ലെ കെ​പി​എ ഹാ​ളി​ലു​ള്ള കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​ർ ന​ഗ​റി​ൽ വ​ച്ച് ന​ട​ന്നു.

ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫൈ​സ​ൽ പ​ത്ത​നാ​പു​രം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് വി​നീ​ഷ് മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി അ​രു​ൺ കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ ഏ​രി​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും ഏ​രി​യ സെ​ക്ര​ട്ട​റി അ​രു​ൺ കു​മാ​ർ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കി.

തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് കെ​പി​എ സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​റി​നും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് കെ​പി​എ സെ​ക്ര​ട്ട​റി ര​ജീ​ഷ് പ​ട്ടാ​ഴി​ക്കു കൈ​മാ​റി. തു​ട​ർ​ന്ന് 2026-28 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു.

 

NRI

കെ​പി​എ സ​ൽ​മാ​ബാ​ദ് ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ

സ​ൽ​മാ​ബാ​ദ്: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ (കെ​പി​എ) ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ൽ​മാ​ബാ​ദ് ഏ​രി​യ സ​മ്മേ​ള​നം സ​ൽ​മാ​ബാ​ദ് അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഹാ​ളി​ൽ ന​ട​ന്നു.

ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് സ്വാ​ഗ​തം ആ​ശം​സി​ച്ച സ​മ്മേ​ള​നം ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ലി​നീ​ഷ് പി. ​ആ​ചാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡന്‍റ് തു​ള​സി​രാ​മ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെപിഎ പ്ര​സി​ഡന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ സം​ഘ​ട​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ ഏ​രി​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ഏ​രി​യ സെ​ക്ര​ട്ട​റി യു. ​എ​സ്. അ​നൂ​പ്, സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് ഏ​രി​യ ട്ര​ഷ​റ​ർ അ​ബ്ദു​ൽ സ​ലി​മും സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കി.

തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് കെപിഎ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​നും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് കെപിഎ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​റി​നും കൈ​മാ​റി.

 

NRI

കീ​ത്‌​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം

കീ​ത്‌​ലി: കീ​ത്‌​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (കെ​എം​എ) സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക ഐ​ക്യ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​ചൈ​ത​ന്യ​ത്തി​ന്‍റെ​യും മ​നോ​ഹ​ര​മാ​യ സം​ഗ​മ​മാ​യി മാ​റി.

ഏ​പ്രി​ൽ 11ന് ​കീ​ത്‌​ലി​യി​ലെ വി​ക്ടോ​റി​യ ഹാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ​വി​രു​ന്നി​ൽ ക​ല​യും പാ​ര​മ്പ​ര്യ​വും ഒ​രു​മി​ച്ചൊ​ഴു​കി. കെ​എം​എ പ്ര​സി​ഡ​ന്‍റ് ഷി​ബു മാ​ത്യു​വി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

സെ​ക്ര​ട്ട​റി ടോം ​ജോ​സ​ഫ് ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ ജോ​ർ​ജ് പ​തി​യി​ൽ സം​ഘ​ട​ന​യു​ടെ സാ​മ്പ​ത്തി​ക നി​ല​യെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

 

NRI

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ മ​നാ​മ ഏ​രി​യ​യ്ക്ക് പു​തി​യ നേ​തൃ​ത്വം

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള മ​നാ​മ ഏ​രി​യ സ​മ്മേ​ള​നം ക​ഴി​ഞ്ഞ ദി​വ​സം മ​നാ​മ എംസിഎംഎ ഹാ​ളി​ല്‍ ന​ട​ന്നു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ധീ​ർ സു​ലൈ​മാ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഏ​രി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കൊ​ല്ലം ഷ​മീ​ർ സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ അ​ഹ​ദ് അധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ സം​ഘ​ട​ന​പ്ര​വ​ര്‍​ത്ത​ന​ത്തെ കു​റി​ച്ച് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​

ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തെ ഏ​രി​യ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് ഏ​രി​യ സെ​ക്ര​ട്ട​റി അ​ല​ക്സും സാ​മ്പ​ത്തി​ക റി​പ്പോ​ര്‍​ട്ട് ഏ​രി​യ ട്ര​ഷ​റ​ര്‍ അ​രു​ൺ പ്ര​സാ​ദും സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കി.

 

NRI

എസ്എംസിസി ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്‌​ടറേറ്റിന് നവനേതൃത്വം

ഷി​ക്കാ​ഗോ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ഷി​ക്കാ​ഗോ രൂ​പ​ത) ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്‌​ടേ​ഴ്‌​സ് ചെ​യ​ർ​മാ​നാ​യി സി​ജി​ൽ പാ​ല​ക്ക​ലോ​ടി​യെ​യും (സാ​ക്ര​മെ​ന്‍റോ), വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ബാ​ബു ചാ​ക്കോ​യെ​യും (ഹൂ​സ്റ്റ​ൺ), സെ​ക്ര​ട്ട​റി​യാ​യി ജോ​ൺ​സ​ൺ ക​ണ്ണൂ​ക്കാ​ട​നെ​യും 2026-2028 കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് തെര​ഞ്ഞെ​ടു​ത്തു.

ഫാ. ​ജോ​ർ​ജ് എ​ള​മ്പാ​ശേരി (കോ​റ​ൽ സ്പിം​ഗ്‌​സ്), ജോ​ർ​ജ് വി. ​ജോ​ർ​ജ് (ഫി​ലഡ​ൽ​ഫി​യ), ജോ​സ​ഫ് പ​യ്യ​പ്പ​ള്ളി (സാ​ൻ​ഫ്രാ​ൻ​സി​സ്‌​കോ), ബൈ​ജു വി​ത​യ​ത്തി​ൽ (ലോ​സ്ആ​ഞ്ച​ല​സ്), ജെ​യിം​സ് അ​ബ്ര​ഹാം (ഡാ​ള​സ്), ജി​ബി പാ​റ​ക്ക​ൽ (ഓ​സ്റ്റി​ൻ), ലാ​ലി ക​ള​പ്പു​ര​ക്ക​ൽ (ന്യൂ​യോ​ർ​ക്ക്), കു​ര്യാ​ക്കോ​സ് ചാ​ക്കോ (ഷി​ക്കാ​ഗോ), ജോ​സ് സെ​ബാ​സ്റ്റി​യ​ൻ (കോ​റ​ൽ സ്പ്രിം​ഗ്‌​സ്) എ​ന്നി​വ​രാ​ണ് ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ.​

എ​സ്എംസിസി രൂ​പ​താ ഡ​യ​റ​ക്ട​റാ​യ ഫാ. ​ജോ​ർ​ജ് എ​ള​മ്പാ​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന മീ​റ്റിം​ഗി​ൽ മു​ൻ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ്കു​ട്ടി പു​ല്ലാ​പ്പ​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു നേ​തൃ​ത്വം വ​ഹി​ച്ചു. എ​സ്എംസിസി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വി. ​ജോ​ർ​ജ് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

രൂ​പ​താ ഡ​യ​റ​ക്ട​ർ ജോ​ർ​ജ് എ​ള​മ്പാ​ശ്ശേ​രി​ൽ അ​ച്ച​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ജോ​യി ആ​ല​പ്പാ​ട്ടി​ന്‍റെ​യും വി​കാ​രി ജ​ന​റ​ൾ മോ​ൻ​സി​ണോ​ർ ജോ​ൺ മേ​ലേ​പ്പു​റ​ത്തി​ന്‍റെ​യും കു​രി​യ​യു​ടെ​യും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ജൂ​ലൈ​യി​ൽ ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​നി​ൽ എ​ല്ലാ എ​സ്എം​സിസി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തു.

ചെ​യ​ർ​മാ​ൻ സി​ജി​ൽ പാ​ല​ക്ക​ലോ​ടി ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശ​ക്ത​മാ​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ കൃ​ത​ജ്ഞ​ത പ്ര​ക​ടി​പ്പി​ക്കു​ക​യും സ​ഭ​യോ​ട് ചേ​ർ​ന്ന് നി​ന്നു​കൊ​ണ്ട് ഷി​ക്കാ​ഗോ രൂ​പ​ത​യി​ലെ ആ​ത്മാ​യ​രു​ടെ ഔ​ദ്യോ​ഗി​ക സം​ഘ​ട​ന​യാ​യ എ​സ്എംസിസി ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​നം ജോ​ർ​ജ് വി. ​ജോ​ർ​ജ് (പ്ര​സി​ഡ​ന്‍റ്), ഷോ​ളി കു​മ്പി​ളു​വേ​ലി (സെ​ക്ര​ട്ട​റി), ടോ​മി പു​ല്ലാ​പ്പ​ള്ളി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യു​മാ​യി കൂ​ടി​ചേ​ർ​ന്ന് ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

NRI

ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​റ്റ് സി​റ്റി: ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള (ബി​ഡി​കെ) കു​വൈ​ത്ത് ചാ​പ്റ്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ നി​ല​വി​ൽ വ​ന്നു. ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് തെര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ര​ക്ത​ദാ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ നി​മി​ഷ് കാ​വാ​ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മീ​ഡി​യ ക​ൺ​വീ​ന​ർ ജ​യ​ൻ സ​ദാ​ശി​വ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

2026 - 2027 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി നി​മി​ഷ് കാ​വാ​ലം - ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ന​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ - ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ, രാ​ജ​ൻ തോ​ട്ട​ത്തി​ൽ - ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ, സോ​ഫി രാ​ജ​ൻ - എ​യ്ഞ്ച​ൽ ക​ൺ​വീ​ന​ർ, ജ​യ​ൻ സ​ദാ​ശി​വ​ൻ - മീ​ഡി​യ ക​ൺ​വീ​ന​ർ, പ്ര​വീ​ൺ കു​മാ​ർ - ക്യാ​മ്പ് കോഓ​ർ​ഡി​നേ​റ്റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

യോ​ഗ​ത്തി​ൽ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ന​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ രാ​ജ​ൻ തോ​ട്ട​ത്തി​ൽ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും ക്യാ​മ്പ് കോഓ​ർ​ഡി​നേ​റ്റ​ർ പ്ര​വീ​ൺ കു​മാ​ർ ക്യാ​മ്പ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ കോഓ​ർ​ഡി​നേ​ഷ​ൻ ടീ​മു​ക​ൾ രൂ​പീ​ക​രി​ക്കാ​നും ബി​ഡി​കെ​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു. ഓ​ഗ​സ്റ്റ് 15ന് ​ഡി​ജി​റ്റ​ൽ മാ​ഗ​സി​ൻ പു​റ​ത്തി​റ​ക്കാ​നും തീ​രു​മാ​നി​ച്ചു .

ബി​ഡി​കെ സ്റ്റേ​റ്റ് ക​മ്മി​റ്റി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ന​ബീ​ൽ ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ ചാ​ലാ​ട്, യു​എ​ഇ ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് പ്ര​യാ​ഗ് പേ​രാ​മ്പ്ര, ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​ർ സ്ഥാ​പ​ക​ൻ ര​ഘു​ബാ​ൽ, സീ​നി​യ​ർ അം​ഗം മ​നോ​ജ് മാ​വേ​ലി​ക്ക​ര എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

എ​യി​ഞ്ച​ൽ വിം​ഗ് ക​ൺ​വീ​ന​ർ സോ​ഫി രാ​ജ​ന്‍റെ ന​ന്ദി​പ്ര​ക​ട​ന​ത്തോ​ടെ യോ​ഗം സ​മാ​പി​ച്ചു. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബിഡികെ കു​വൈറ്റ് ചാ​പ്റ്റ​ർ ര​ക്ത​ദാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​യി തു​ട​രു​ന്നു.

ര​ക്ത​ദാ​നം ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കും ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സം​ഘ​ട​ന​ക​ൾ​ക്കും 6999 7588 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

ബി​എം​എ​യ്ക്ക് ന​വ നേ​തൃ​ത്വം; ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

ല​ണ്ട​ൻ: യു​കെ​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യ യോ​ർ​ക്ഷെ​യ​ർ ആ​ൻ​ഡ് ഹ​മ്പ​ർ റീ​ജി​യ​ണി​ലെ ബ്രാ​ഡ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം ​ബ്രാ​ഡ്ഫോ​ർ​ഡി​ലെ സെ​ന്‍റ് കൊ​ള​മ്പ​സ് സ്കൂ​ളി​ൽ വ​ച്ച് ന​ട​ന്നു.

ഉ​ച്ചയ്​ക്ക് മൂന്നിന് ആ​രം​ഭി​ച്ച അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം വ​യ​നാ​ട​ൻ ടേ​സ്റ്റ് ഒ​രു​ക്കി​യ ഭ​ക്ഷ​ണ​വും തു​ട​ർ​ന്ന് അ​യ​ർ​ലൻഡി​ൽ നി​ന്നു​മു​ള്ള കെ നോർത്ത് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ച ലൈ​വ് മ്യൂ​സി​ക് നെ​റ്റും ന​ട​ന്നു.

പ​രി​പാ​ടി​യി​ലെ ഓ​ഡി​യോ വി​ഷ്വ​ൽ പാ​ർ​ട്ണ​ർ ആ​യി​രു​ന്ന ലാ​ഡ്സ് ഇ​വന്‍റ്​സ് കീ​ത്ത്ലി​യു​ടെ അ​തി​മ​നോ​ഹ​ര​മാ​യ ലൈ​റ്റ് & സൗ​ണ്ട് ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കി. അ​ന്നേ​ദി​വ​സം മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ബാ​ല​റ്റ് പേ​പ്പ​ർ വോ​ട്ടിംഗി​ലൂ​ടെ അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ തെ​രെ​ഞ്ഞെ​ടു​ത്തു.

ടോം ​തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), എ​ൽ​ദോ ജോ​ർ​ജ് (സെ​ക്ര​ട്ട​റി), ജി​സ്‌​മോ​ൻ ജോ​ൺ (ട്രെ​ഷ​റ​ർ), അ​നൂ​പ ഒ​റാ​സ്‌​ക (വൈ​സ് പ്ര​സി​ഡ​ന്‍റ്), ടീ​ന അ​രു​ൺ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ പ്ര​ധാ​ന ചു​മ​ത​ല​ക​ളി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്തു.

കൂ​ടാ​തെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്ക് വി​മ​ൽ ജോ​യി, ഷി​ഹാ​സ് സ​ലിം, ഷി​ബു ജോ​ർ​ജ്, ഷി​ബി​ൻ ആ​ന്‍റ​ണി, അ​ജാ​സ് ജ​മാ​ൽ, ലാ​ൽ​ജോ ജോ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പ​രി​പാ​ടി​യി​ൽ ക​മ്മി​റ്റി മെ​മ്പ​ർ സി​ന്‍റോ വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ഷി​ബു ജോ​ർ​ജ് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് സ​ന്ദേ​ശ​വും ഷി​ഹാ​സ് സ​ലിം ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

NRI

ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-വൺ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-​വ​ൺ ഏ​രി​യ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും 2026 - 2029 വ​ർ​ഷ​ക്കാ​ല​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും മ​യൂ​ർ വി​ഹാ​ർ ഫേ​സ് വ​ണി​ലെ കേ​ര​ള മു​സ്‌​ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്നു.

ഏ​രി​യ ചെ​യ​ർ​മാ​ൻ സി. ​കേ​ശ​വ​ൻ കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, ഏ​രി​യ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പി​രി​യാ​ട്ട്, ട്ര​ഷ​റ​ർ വി. ​ര​ഘു​നാ​ഥ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​നി നാ​യ​ർ, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ പ്ര​സാ​ദ് കെ. ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

NRI

സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ് സെ​ന്‍റ് കു​ര്യാ​ക്കോ​സ് ദേ​വ​ല​യ​ത്തി​ന് പു​തി​യ ഭ​ര​ണ​സ​മി​തി

സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: മ​ല​ങ്ക​ര സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് യു​കെ കൗ​ൺ​സി​ലി​ന് (MSOC) കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ശ​സ്ത​മാ​യ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ് സെ​ന്‍റ് കു​ര്യാ​ക്കോ​സ് ദേ​വാ​ല​യ​ത്തി​ന് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.

ആ​ത്മീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ മേ​ഖ​ല​ക​ളി​ലും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ഈ ​ഇ​ട​വ​ക, യു​കെ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കു​ടും​ബ​സം​ഗ​മ​വും ക​രോ​ൾ വി​രു​ന്നും അ​തി​മ​നോ​ഹ​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു ശ്ര​ദ്ധ​നേ​ടി​യ​താ​ണ്.

വ​ള​ർ​ച്ച​യു​ടെ പു​തി​യ പ​ട​വു​ക​ൾ ല​ക്ഷ്യ​മി​ട്ട്, ഇ​ട​വ​ക​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ ക​ഴി​വു​റ്റ​തും പ​രി​ച​യ​സ​മ്പ​ന്ന​വു​മാ​യ പു​തി​യ ഭ​ര​ണ​സ​മി​തി​യെ പ​ള്ളി പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ:

പ്ര​സി​ഡ​ന്‍റ്: ഫാ. ​ഗീ​വ​ർ​ഗീ​സ് പ​ള്ളി​ക്കൂ​ട​ത്തി​ൽ (നാ​ട്ടി​ൽ: മ​ഞ്ഞ​പ്ര സെ​ന്‍റ് ജോ​ർ​ജ് സി​റി​യ​ൻ പ​ള്ളി), പ​ള്ളി ര​ക്ഷാ​ധി​കാ​രി: ഫാ. ​സി​ബി വാ​ല​യി​ൽ (നാ​ട്ടി​ൽ: തൊ​ട്ടി​ക്കാ​നം സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി), സെ​ക്ര​ട്ട​റി: എ​ബി​ൻ ബേ​ബി (നാ​ട്ടി​ൽ: പി​റ​മാ​ടം സെ​ന്‍റ് ജോ​ൺ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി), ട്ര​സ്റ്റി: സ​ജി​ത്ത് കു​ര്യാ​ക്കോ​സ് (നാ​ട്ടി​ൽ: പേ​രൂ​ർ മ​ർ​ത്ത​ശ്മൂ​നി യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി), കൗ​ൺ​സി​ല​ർ: കെ.​പി. വി​ജി (നാ​ട്ടി​ൽ: മു​ള​ന്തു​രു​ത്തി സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ), പി​ആ​ർ​ഒ: ആ​ഷ്‌​ലി കു​ര്യ​ൻ (നാ​ട്ടി​ൽ: കോ​ത​മം​ഗ​ലം സെ​ന്‍റ് മേ​രി​സ് ക​ത്തീ​ഡ്ര​ൽ).

ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: സാ​ലി ബി​നോ​യ്, സാം​സ​ൺ ജോ​സ​ഫ്, പി.​ഇ. ബേ​സി​ൽ, പ്രി​ൻ​സ് പീ​റ്റ​ർ. വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ: സ​ൺ​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ: ഷി​ബു വ​ർ​ഗീ​സ്, വ​നി​താ സ​മാ​ജം സെ​ക്ര​ട്ട​റി: ഷി​ന്നി നെ​ബു, യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ:​അ​ലീ​ന ജി​ൽ​സ​ൺ, വ​നി​താ സ​മാ​ജം ട്ര​സ്റ്റി: ബി​ന്ദു വി​ജി, വ​നി​താ സ​മാ​ജം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: ഷി​ബി​മോ​ൾ മാ​ത്യു, എ​ക്സ് ഓ​ഫീ​ഷ്യ​യോ: സാ​ജു ജോ​സ​ഫ്, ബേ​സി​ൽ ജോ​യി, ഓ​ഡി​റ്റ​ർ: ബി​നോ​യ് കു​ര്യ​ൻ.

NRI

ഗ്രേ​റ്റ​ർ ഓ​സ്റ്റി​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് നവ​നേ​തൃ​ത്വം

ടെ​ക്സസ്: ഓ​സ്റ്റി​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രേ​റ്റ​ർ ഓ​സ്റ്റി​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഗാമാ), മ​ല​യാ​ളി സ​മൂ​ഹ​ത്തിന്‍റെ സാ​മൂ​ഹി​ക -​ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന ഒ​രു ലാ​ഭ​ര​ഹി​ത സം​ഘ​ട​ന​യാ​ണ്.

2026ന്‍റെ ​തു​ട​ക്കം ഗാമയു​ടെ പു​തി​യ ഓ​ഫീസ് ബെ​യ​റ​ർ​മാ​രും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും ചു​മ​ത​ല​യേ​റ്റു. പ്ര​സി​ഡന്‍റാ​യി ​അ​നൂ​പ് ഗോ​പി​നാ​ഥ​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഷി​ബി​ൻ ശ്രീ​ധ​ർ, സെ​ക്ര​ട്ട​റി​യാ​യി വി​ഷ്ണു ശ​ശി​കു​മാ​ർ, ട്ര​ഷ​റ​റാ​യി അ​ജ​യ് സ​ഞ്ജീ​വ​ൻ എ​ന്നി​വ​രാ​ണ് അ​ടു​ത്ത ടേ​മി​ലേ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​വ​ർ.

ഡെ​ൽ​സി മാ​ർ​ട്ടി​ൻ, സി​ജു വ​ർ​ഗീ​സ്, വി​മ​ൽ മോ​ഹ​ൻ, ശ്രീ​കാ​ന്ത് കൊ​ഞ്ചേ​രി, സൗ​മ്യ മീ​ര സ​തീ​ഷ്, ദ​ർ​ശ​ന മ​ന​യ​ത്ത് ശ​ശി, ബി​ന്ദു ജോ​ർ​ജ്, നി​തി​ൻ ശ്രീ​ധ​ര​ൻ നാ​യ​ർ, ലൈ​ജു എ​ലി​സ​ബേ​ത് ജേ​ക്ക​ബ്, സൈ​മ​ൺ ജോ​സ് വ​ഴ​ക്ക​ട​വി​ൽ എ​ന്നി​വ​രാ​ണ് പു​തി​യ ഡ​യ​റ​ക്‌ടർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ.

NRI

ഐ​പി​സി മി​ഡ്‌വെ​സ്റ്റ് റീ​ജി​യ​ണി​ന് പു​തി​യ ഭ​ര​ണ സാ​ര​ഥി​ക​ൾ

ഡാ​ള​സ്: ഇ​ന്ത്യ പെ​ന്ത​ക്കോ​സ്ത് ദൈ​വ​സ​ഭ​യു​ടെ (ഐ​പി​സി) വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ റീ​ജി​യ​ണു​ക​ളി​ൽ ഒ​ന്നാ​യ മി​ഡ്‌വെ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ 2026-2029 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

ഏ​പ്രി​ൽ 11ന് ​ഐപിസി ഹെ​ബ്രോ​ൺ ഡാ​ള​സ് സ​ഭാ മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ ഷി​ബു തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി പാ​സ്റ്റ​ർ കെ.വി. തോ​മ​സ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജോ​ഷി​ൻ ഡാ​നി​യേ​ൽ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ടു​ത്ത മൂന്ന് വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി ഫാ.ഡോ. ​ഷി​ബു തോ​മ​സ് (ഒ​ക്‌ല​ഹോ​മ) പ്ര​സി​ഡ​ന്‍റ്, പാ​സ്റ്റ​ർ ജെ​യിം​സ് പൊ​ന്നോ​ലി​ൽ ഏ​ബ്ര​ഹാം (ഓ​സ്റ്റി​ൻ) വൈ​സ് പ്ര​സി​ഡ​ന്‍റ്, പാ​സ്റ്റ​ർ ബെ​ന്നി പാ​പ്പ​ച്ച​ൻ (ഒ​ക്‌ല​ഹോ​മ) സെ​ക്ര​ട്ട​റി, വെ​​സ്ലി മാ​ത്യു (ഡാ​ള​സ്) ജോ. ​സെ​ക്ര​ട്ട​റി, വെ​സ്ലി ആ​ലും മൂ​ട്ടി​ൽ(​ഹ്യൂ​സ്റ്റ​ൺ) ട്ര​ഷ​റ​ർ, ടി​ജു തോ​മ​സ് (ഹൂസ്റ്റ​ൺ) ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗം, സാം ​മാ​ത്യു (ഡാ​ള​സ്) മീ​ഡി​യ, എ​സ്.​പി. ജെ​യിം​സ് (ഡാ​ള​സ്) ചാ​രി​റ്റി കോ​ഓർ​ഡി​നേ​റ്റ​ർ, സാ​ക് ചെ​റി​യാ​ൻ (ഒ​ക്‌ല​ഹോ​മ) മി​ഷ​ൻ കോഓ​ർ​ഡി​നേ​റ്റ​ർ, ആ​ൻ​സ​ൺ തോ​മ​സ് ഓ​ഡി​റ്റ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

റീ​ജി​യ​ണി​ന്‍റെ 2026-ലെ ​വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ സാ​ൻ അ​ന്‍റോ​ണി​യോ​യി​ൽ ന​ട​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

കെ​റ്റ​റിം​ഗ് മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം

കെ​റ്റ​റിം​ഗ്: 400ല​ധി​കം കു​ടും​ബ​ങ്ങ​ൾ വ​സി​ക്കു​ന്ന ഇം​ഗ്ല​ണ്ടി​ലെ മാ​ർ​ക്ക​റ്റ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ടൗ​ണാ​യ കെ​റ്റ​റിം​ഗി​ലെ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം. പു​തു​മു​ഖ​ങ്ങ​ളും പ​രി​ച​യ​സ​മ്പ​ന്ന​രും ഇ​ട​ക​ല​ർ​ന്ന നേ​തൃ​ത്വം മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന് പു​ത്ത​ൻ ദി​ശാ​ബോ​ധം ന​ൽ​കും.

വി​വി​ധ​ങ്ങ​ളാ​യ ക​ലാ​കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന കെ​റ്റ​റിം​ഗ് മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ​ബോ​ഡി​യി​ൽ നി​ന്നും 35 അം​ഗ ക​മ്മി​റ്റി​യെ ആ​ദ്യം തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ർ​ന്ന് 35 ക​മ്മി​റ്റി​യി​ൽ നി​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലെ അം​ഗ​ങ്ങ​ളെ തെര​ഞ്ഞെ​ടു​ത്തു.

ഇ​ത്ത​വ​ണ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ര​ണ്ട് വ്യ​ക്തി​ക​ൾ വ​ന്ന​തി​നാ​ൽ തെരഞ്ഞെടുപ്പ് ന​ട​ത്തു​ക​യും തു​ല്യ വോ​ട്ടു​ക​ൾ ല​ഭി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാനത്തേക്ക് മ​ത്സ​രി​ച്ച ര​ണ്ടു​പേ​ർ​ക്കും ഓരോ വർഷം വീതം പ്രസിഡന്‍റായും വെെസ് പ്രസിഡന്‍റായും പ്ര​വ​ർ​ത്തിക്കാൻ അവസരം നൽകും.

യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ​സ് ഓ​ഫ് നോർത്താംപ്ടൺ മേ​ട്ര​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​നോ​യ് ചാ​ക്ക​പ്പ​ൻ ആ​ദ്യ​വ​ർ​ഷം പ്ര​സി​ഡ​ന്‍റും ജി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ആയി തെര​ഞ്ഞെ​ടു​ത്തു. ഡോ​ണി ചാ​ക്കോ ആ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി.

മറ്റു ഭാ​ര​വാ​ഹി​ക​ൾ

ട്ര​ഷ​റ​ർ - ബി​ജു നാ​ല​പ്പാ​ട്ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - സ​ക്ക​റി​യ പു​ത്ത​ൻ ക​ളം, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ - ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി​ആ​ർ​ഒ - ബി​പി​ൻ സു​ശീ​ല​ൻ.

ആ​ർ​ട്സ് കോ-​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് - അർജുൻ പ്രസന്നൻ, സിബു ജോസഫ്, അരുൺ സെബാസ്റ്റ്യൻ, ജിജു ചക്കുങ്കൽ. സൗ​ണ്ട് ആൻഡ് മീ​ഡി​യ കോഓ​ർ​ഡി​നേ​റ്റ​ർ - പി.എസ്. അനൂപ്. 

ഇ​ന്‍റേണ​ൽ ഓ​ഡി​റ്റ​ർ - ഫ്രെഡി തോമസ്. സ്പോ​ർ​ട്സ് കോ-​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് - ജെറിൻ കല്ലറക്കൽ, ജഗൻ, പി.എസ്. അനൂപ്.

ചാ​രി​റ്റി & സ്പോ​ൺ​സ​ർ​ഷി​പ്പ് കോ-​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് - അബിൻ തോമസ്, ജോമോൻ ജോർജ്.

NRI

സ​ർ​ഗം സ്റ്റീ​വ​നേ​ജി​ന് പു​തി​യ നേ​തൃ​ത്വം; ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷം 12ന്

സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്‌​ഷെ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ സ​ർ​ഗം സ്റ്റീ​വ​നേ​ജ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ 2026 -2027 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

സ​ർ​ഗം സ്റ്റീ​വ​നേ​ജി​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​നി​ട​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ നി​ന്നും നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട ക​മ്മി​റ്റി അം​ഗ​ങ്ങ​ളി​ൽ നി​ന്നും മേ​ഴ്സി മാ​ത്യു​വി​നെ പ്ര​സി​ഡ​ന്‍റാ​യും ജി​മ്മി തോ​മ​സി​നെ സെ​ക്ര​ട്ട​റി​യാ​യും സി​ബി ക​ക്കു​ഴി​യെ ഖ​ജാ​ൻ​ജി​യാ​യും ഏ​ക​ക​ണ്ഠ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

സ​ർ​ഗം സ്റ്റീ​വ​നേ​ജി​ന്‍റെ ച​രി​ത്ര​ത്തി​ൽ വ​നി​താ അ​മ​ര​ക്കാ​രി​യാ​കു​ന്ന പ്ര​ഥ​മ ക​മ്മി​റ്റി​യി​ൽ ബി​ന്ദു ജി​സ്‌​റ്റി​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും റൊ​മാ​രി​യോ ജെ​റോ​ൾ​ഡ്‌ ജോ. ​സെ​ക്ര​ട്ട​റി​യും ഹെ​ൻ​ട്രി​ൻ ജോ. ​ട്ര​ഷ​റ​റു​മാ​യി ചു​മ​ത​ല വ​ഹി​ക്കും.

പു​തി​യ ഭ​ര​ണ സ​മി​തി​യി​ൽ സ​ജീ​വ് ദി​വാ​ക​ര​ൻ, ലി​ജി റെ​നി, ലേ​ഖാ സു​രേ​ഷ്, ടി​ജോ ടോ​മി, ജാ​സ്മി​ൻ ചാ​ക്കോ, ദി​വ്യ രാ​ജ് എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി സേ​വ​നം ചെ​യ്യു​ന്ന​തോ​ടൊ​പ്പം വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യും.

 

NRI

ഡി​എം​എ ജ​ന​ക് പു​രി ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക് പു​രി ഏ​രി​യ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഈ ​മാ​സം 29ന് ​ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ ഓ​ഫീ​സി​ൽ ന​ട​ന്നു. ഏ​രി​യ ചെ​യ​ർ​മാ​ൻ സി.​ഡി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, അ​ഡീ​ഷ​ണ​ൽ ട്ര​ഷ​റ​ർ മ​നോ​ജ് പൈ​വ​ള്ളി​ൽ, ചീ​ഫ് ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ കെ.​വി. ബാ​ബു, ഏ​രി​യ സെ​ക്ര​ട്ട​റി കെ.​സി. സു​ശീ​ൽ, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ നോ​വ​ൽ ആ​ർ. ത​ങ്ക​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഏ​രി​യ​യു​ടെ പു​തി​യ സാ​ര​ഥി​ക​ളാ​യി ചെ​യ​ർ​മാ​ൻ കെ.എ​ൻ. കു​മാ​ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ വി.ആ​ർ. കൃ​ഷ്‌​ണ​ദാ​സ്, സെ​ക്ര​ട്ട​റി ജി. ​തു​ള​സീ​ധ​ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ ജി. ​അ​നീ​ഷ് കു​മാ​ർ, ഷീ​നാ രാ​ജേ​ഷ്, ട്ര​ഷ​റ​ർ ജി​നു എ​ബ്ര​ഹാം, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ വെ​ങ്കി​ടേ​ഷ് പൈ, ​ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ കെ.​വി. വേ​ണു​ഗോ​പാ​ല​ൻ, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ അ​മ്പി​ളി സ​ന്തോ​ഷ്, ജോ​യി​ന്‍റ് ക​ൺ​വീ​നേ​ഴ്‌​സ്‌ സ്മി​താ അ​നീ​ഷ് കു​മാ​ർ, ഷി​ജി ജി​നു, യു​വ​ജ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ അ​ഭി​മ​ന്യു എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കൂ​ടാ​തെ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യി പ​ദ്‌​മ​കു​മാ​ർ, സി. ​രാ​ജേ​ഷ് കു​മാ​ർ, എ​ൻ. സ​തീ​ഷ്, എ.എ​സ്. പ്ര​ദീ​പ്, വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, പി.​കെ. കൃ​ഷ്‌​ണ​മോ​ഹ​ൻ, ലി​സി സൈ​മ​ൺ,അ​നി​ൽ കു​മാ​ർ, ആ​ർ. മ​ധു​സൂ​ദ​ന​ൻ, രാ​ജേ​ഷ് ച​ന്ദ്രോ​ത്, സ​തീ​ഷ് കു​മാ​ർ, രാ​ജേ​ഷ് രാ​മ​ൻ, പി.​ഡി. രാ​ജേ​ഷ്, എം ​പി അ​രു​ൺ,സി ​ഡി സൈ​മ​ൺ,സു​ജി​ത് കു​മാ​ർ, അ​ശോ​ക് കു​മാ​ർ, ടി. കെ. സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

NRI

ഡി​എം​എ ഛത്ത​ർ​പു​ർ ഏ​രി​യ​ക്ക് പു​തി​യ സാ​ര​ഥി​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഛത്ത​ർ​പൂ​ർ ഏ​രി​യ​യു​ടെ ആ​ദ്യ​ത്തെ വാ​ർ​ഷി​ക പൊ​തു​യോ​ഗം മാ​ർ​ച്ച് 22ന് ഛ​ത്ത​ർ​പു​ർ മെ​യി​ൻ റോ​ഡി​ലു​ള്ള പ​ഞ്ച​മു​ഖി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്നു.

അ​ഡ്ഹോ​ക് ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ. ​ജോ​യി​ക്കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ നി​ല​വി​ള​ക്കു കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ നോ​വ​ൽ ആ​ർ. ത​ങ്ക​പ്പ​ൻ, രാ​ജേ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

NRI

ട്രാഫോർഡ് മലയാളി അസോസിയേഷന്‍റെ പുതിയ ഭരണസമിതിക്ക് ആവേശകരമായ തുടക്കം

മാ​ഞ്ച​സ്റ്റ​ർ: ക​ല​യും സം​സ്കാ​ര​വും സൗ​ഹൃ​ദ​വും ഒ​ത്തു​ചേ​ർ​ന്ന അ​വി​സ്മ​ര​ണീ​യ​മാ​യൊ​രു വൈ​കു​ന്നേ​ര​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച് സ്ട്രെ​റ്റ്ഫോ​ർ​ഡ് പ​ബ്ലി​ക് ഹാ​ൾ.

മാ​ഞ്ച​സ്റ്റ​റി​ലെ ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (‌ടിഎംഎ) 2026ലെ ​പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റ ശേ​ഷം സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ സം​ഗ​മ​മാ​യ ഐ​ശ്വ​ര്യ സ​ന്ധ്യ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

മാ​ഞ്ച​സ്റ്റ​റി​ലെ മ​റ്റ് മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് മാ​ഞ്ച​സ്റ്റ​റി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ന​വോ​ന്മേ​ഷം പ​ക​രു​ന്ന​താ​യി. ​

ഡോ​ണി ജോ​ൺ ച​ട​ങ്ങ് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ചും പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ ക​ർ​മ്മ​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

അ​ഡ്വ. റെ​ൻ​സ​ൺ തു​ടി​യ​ൻ​പ്ലാ​ക്ക​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (MMCA) പ്ര​സി​ഡ​ന്‍റ് ​റോ​സ്ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, സാ​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ​സ​ജോ ജോ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സം​ഘ​ട​ന​ക​ൾ ത​മ്മി​ലു​ള്ള ഐ​ക്യ​വും സ​ഹ​ക​ര​ണ​വു​മാ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​മെ​ന്ന് ഇ​രു​വ​രും ചൂ​ണ്ടി​ക്കാ​ട്ടി.

കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ്ര​തി​ഭ​ക​ൾ അ​ണി​നി​ര​ന്ന ക​ലാ​വി​രു​ന്ന് ച​ട​ങ്ങി​ന്റെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു. നൃ​ത്ത​ങ്ങ​ളും പാ​ട്ടു​ക​ളും കോ​മ​ഡി സ്കി​റ്റു​ക​ളും ഉ​ൾ​പ്പെ​ടെ സ​ദ​സ്സി​നെ ഒ​ന്ന​ട​ങ്കം ആ​വേ​ശ​ത്തി​ലാ​ക്കി​യ പ​രി​പാ​ടി​ക​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.

അ​സോ​സി​യേ​ഷ​നി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ സ്വ​യം ത​യാ​റാ​ക്കി എ​ത്തി​ച്ച "ബ്രിംഗ് ആ​ൻ​ഡ് ഷെ​യ​ർ' ഭ​ക്ഷ​ണ രീ​തി​യും ശ്ര​ദ്ധേ​യ​മാ​യി. ത​നി​നാ​ട​ൻ കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ടു​ള്ള ഈ ​സ്നേ​ഹ​വി​രു​ന്ന് അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ സൗ​ഹൃ​ദം ഊ​ട്ടി​യു​റ​പ്പി​ച്ചു.

ദീ​പ​ക് ഡേ​വി​ഡ്, സി​ന്ധു സ്റ്റാ​ൻ​ലി, ടി​ൻ​സി ഷി​ജു, ഭാ​ഗ്യ​ല​ക്ഷ്മി ആ​ദ​ർ​ശ്, അ​ഹീ​ന അ​നീ​ഷ്, ഷൈ​ൻ സി​ജു, ആ​കാ​ശ് ബി​ജു, നേ​ഹ ബി​ജു, ഒ​ലി​വി​യ സി​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഭ​ര​ണ​സ​മി​തി​യു​ടെ കെ​ട്ടു​റ​പ്പും കൃ​ത്യ​മാ​യ പ്ലാ​നിം​ഗും പ​രി​പാ​ടി​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും പ്ര​ക​ട​മാ​യി​രു​ന്നു.

രാ​ത്രി 10ന് ജോ​ർ​ജ് തോ​മ​സ് കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ ഐ​ശ്വ​ര്യ സ​ന്ധ്യ​യ്ക്ക് ഔ​ദ്യോ​ഗി​ക​മാ​യി സ​മാ​പ​ന​മാ​യി.

NRI

ഈ​സ്റ്റ് ല​ണ്ട​ൻ കേ​ന്ദ്ര​മാ​യി പു​തി​യ യൂ​ണി​റ്റ് രൂ​പി​ക​രി​ച്ച് ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​കെ കേ​ര​ള ചാ​പ്റ്റ​ർ മാ​ന​ർ പാ​ർ​ക്കി​ലെ എം​എ​യു​കെ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് രൂ​പി​ക​രി​ച്ചു. ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സു​ജു ദാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷൈ​നു മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു. സു​ജു ഡാ​നി​യേ​ലി​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ന് ശേ​ഷം അം​ഗ​ങ്ങ​ൾ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ട് വയ്ക്കു​ക​യും ചെ​യ്തു.

യോ​ഗ​ത്തി​ൽ ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് അ​ബ്‌​ദു​ള്ള ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റി​ന് പു​തി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം വയ്​ക്കു​ക​യും തു​ട​ർ​ന്ന് അം​ഗ​ങ്ങ​ൾ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പു​തി​യ ക​മ്മി​റ്റി

പ്ര​സി​ഡ​ന്‍റ്: ഷൈ​നു മാ​ത്യു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ: ഷി​ജ​ൻ ജോ​സ് ജോ​സ​ഫ്, ക്രി​സ്റ്റി സൈ​മ​ൺ, എ​ബ്ര​ഹാം വാ​ഴൂ​ർ, പ്ര​ദീ​പ് നാ​യ​ർ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ: റ​ജി ന​ന്തി​കാ​ട്ട് , സു​ജ ആ​ർ​ത​ർ, ഹി​ഷാം ഇ​ർ​ഷാ​ദ്.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ: ജ​സ്റ്റി​ൻ, ക്ലെ​റി ക്ലെ​മെ​ന്‍റ്സ്, നി​തി​ൻ തോ​മ​സ്, അ​ഭി​ഷേ​ക്. ട്ര​ഷ​റ​ർ: ജി​ബു സാ​ബു, യൂ​ത്ത് പ്ര​തി​നി​ധി: ഇ​ജാ​സ് ബി​ൻ മു​ഹ​മ്മ​ദ്.

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ ക​മ്മ​റ്റി മെ​മ്പ​ർ സ​ന്തോ​ഷ് ബെ​ഞ്ച​മി​ൻ, ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ യൂ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ഫ്രേം സാം, ​പ്ര​സാ​ദ് കൊ​ച്ചു​വി​ള തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പു​തി​യ ക​മ്മിറ്റി​യെ അ​ഭി​ന​ന്ദി​ച്ചു.

ഭാ​വി​യി​ൽ കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മി​റ്റി വി​പു​ലീ​ക​രി​ച്ച് ഈ​സ്റ്റ് ല​ണ്ട​ൻ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും നേ​താ​ക്ക​ൾ​ പറഞ്ഞു. ഹി​ജി​ന്സ് ഫെ​ർ​ണാ​ണ്ട​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

NRI

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​യ​ർ​ല​ൻഡ് പ്രൊ​വി​ൻ​സി​ന് പുതു നേതൃത്വം 

ഡ​ബ്ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​യ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സ് വാ​ർ​ഷി​ക പൊ​തു​യോ​ഗം പ്ര​സി​ഡ​ന്‍റ് ദീ​പു ശ്രീ​ധ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി 2026-27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യി ഷൈ​ബു ജോ​സ​ഫ് (പ്ര​സി​ഡ​ന്‍റ്), റോ​യി പേ​ര​യി​ൽ (​ചെ​യ​ർ​മാ​ൻ), ജോ​ർ​ജ് പു​റ​പ്പ​ന്താ​നം(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സി​റി​ൽ തെ​ങ്ങും​പ​ള്ളി​ൽ(​ട്ര​ഷ​റ​ർ), ബി​ജു വൈ​ക്കം (​പി​ആ​ർ​ഒ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് ചെ​യ​ർ​പേ​ഴ്സൺ: ജീ​ജ ജോ​യി, ഡെ​ൽ​ന എ​ബി,ലീ​ന ജ​യ​ൻ, ര​ഞ്ജ​ന മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ്: മാ​ത്യൂ​സ് കു​ര്യാ​ക്കോ​സ്, ജൂ​ഡി ബി​നു, രാ​ജി ഡൊ​മി​നി​ക്, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി: സു​നി​ൽ വ​ർ​ക്കി, നാ​വ​ൻ, ആ​ർ​ട്സ് സെ​ക്ര​ട്ട​റി: സ​ജീ​വ് തോ​മ​സ്, യൂ​ത്ത് സെ​ക്ര​ട്ട​റി: പ്രി​ൻ​സ്‌ വി​ല​ങ്ങു​പാ​റ, മു​ള്ളി​ങ്കാ​ർ, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി:​ജോ​ർ​ജ്കു​ട്ടി പു​ന്ന​മ​ട, വാ​ട്ട​ർ​ഫോ​ർ​ഡ്, ഹെ​ൽ​ത്ത് ഫോ​റം സെ​ക്ര​ട്ട​റി: രാ​ജ​ൻ ത​ര്യ​ൻ പൈ​നാ​ട​ത്ത്, എ​ഡ്യൂ​ക്കേ​ഷ​ൻ ഫോ​റം സെ​ക്ര​ട്ട​റി: റെ​ജി കൊ​ല്ലം​പ​റ​മ്പി​ൽ, മൊ​നാ​ഘ​ൻ,ജോ​ജ​സ്റ്റ് മാ​ത്യു, കാ​വ​ൻ.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: ദീ​പു ശ്രീ​ധ​ർ, ബി​ജു സെ​ബാ​സ്റ്റ്യ​ൻ, ജോ​ൺ​സ​ൺ ച​ക്കാ​ല​ക്ക​ൽ, ജി​ജോ പീ​ടി​ക​മ​ല, രാ​ജു കു​ന്ന​ക്കാ​ട്ട്, മാ​ത്യൂ​സ് ചേ​ല​ക്ക​ൽ,ബി​നോ​യി കു​ടി​യി​രി​ക്ക​ൽ, തോ​മ​സ് ക​ള​ത്തി​പ്പ​റ​മ്പി​ൽ, ജോ​യ്സ് വ​ട്ടം​കു​ഴി, സു​രേ​ഷ് സെ​ബാ​സ്റ്റ്യ​ൻ, സെ​ബാ​സ്റ്റ്യ​ൻ കു​ന്നും​പു​റം, സ​ണ്ണി പാ​ല​ക്ക​ത്ത​ട​ത്തി​ൽ, സു​നി​ൽ ഫ്രാ​ൻ​സീ​സ്,എ​മ്മാ​നു​വേ​ൽ തെ​ങ്ങും​പ​ള്ളി​ൽ, സീ​ജോ കാ​ച്ച​പ്പ​ള്ളി​ൽ,മാ​ർ​ട്ടി​ൻ പു​ലി​ക്കു​ന്നേ​ൽ, ജ​യ​ൻ തോ​മ​സ്, ഡൊ​മി​നി​ക് സാ​വി​യോ, റ്റോം ​അ​ഗ​സ്റ്റി​ൻ, അ​ല​ക്സ്‌ വ​ട്ടു​ക​ള​ത്തി​ൽ,ഷാ​ബു കു​ഞ്ഞ​ച്ച​ൻ.

2026-27 വ​ർ​ഷ​ത്തെ മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണം ഈ ​മാ​സം 15ന് ​ആ​രം​ഭി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

NRI

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് കേ​ര​ള ചാ​പ്റ്റ​റി​ന് 32 അം​ഗ ഭാ​ര​വാ​ഹി​ക​ൾ

ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) അ​യ​ർ​ല​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​റി​ന് 32 അം​ഗ ഭാ​ര​വാ​ഹി സ​മി​തി​യെ പ്ര​ഖ്യാ​പി​ച്ച​താ​യി ഐ​ഒ​സി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ലി​ങ്ക് വി​ൻ​സ്റ്റാ​ർ മാ​ത്യു അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ഭാ​ര​വാ​ഹി​ക​ളെ​യും യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ളെ​യും ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി സാ​ൻ​ജോ മു​ള​വ​രി​ക്ക​ലി​നെ​യും ചെ​യ​ർ​മാ​നാ​യി ജോ​ർ​ജ്കു​ട്ടി പു​ന്ന​മ​ട​യേ​യും നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

യു​വാ​ക്ക​ളും മു​ൻ​കാ​ല കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​മാ​ണ് പു​തി​യ ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ: ജോ​മോ​ൻ കോ​യി​ക്ക​ര, ഷി​ജോ ജേ​ക്ക​ബ്, സി​നു പാ​റാ​യി​കി​ലു​ക്ക​ൻ മ​ത്താ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി: വി​നു ക​ള​ത്തി​ൽ.

സെ​ക്ര​ട്ട​റി​മാ​ർ: ചാ​ൾ​സ​ൺ ചാ​ക്കോ, അ​നു ലോ​ന​ച്ച​ൻ, ജോ​സ​ഫ് തു​റ​ല​യി​ൽ, സ​ന്തോ​ഷ് കു​ര്യ​ൻ, ഫ്രാ​ൻ​സി​സ് ജേ​ക്ക​ബ്, ബാ​ബു​രാ​ജ്, ലി​യോ റോ​യ്, സെ​ബി​ൻ ജോ​സ്, ഷെ​ൽ​സി ജി​ൻ​സ​ൺ.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ: സോ​ബി​ൻ മാ​ത്യൂ​സ്, ലി​ജു ജേ​ക്ക​ബ്, സി​ജോ ഡേ​വി​ഡ്, ഡെ​ൻ​സ​ൺ കു​രു​വി​ള, നെ​ൽ​സ​ൺ വ​ർ​ഗീ​സ്, അ​ഖി​ൽ കു​ര്യ​ൻ, നി​തി​ൻ ജോ​സ​ഫ്, സി​റി​ൽ റോ​യ് താ​ഴ​ത്തു​പ​റ​മ്പി​ൽ, ജി​ജോ ജോ​സ​ഫ്, തേ​ജ​സ് ഈ​ശോ തോ​മ​സ്, മാ​ർ​ട്ടി​ൻ കാ​ച്ച​പ്പ​ള്ളി ജോ​സ​ഫ്, കെ.​പി. വി​ശാ​ഖ്, വി.എ​ൻ. ഹ​രി​കൃ​ഷ്ണ​ൻ, ഷി​ബു രാ​ജേ​ന്ദ്ര​ൻ, ന​വാ​സ് അ​ലി. ട്ര​ഷ​റ​ർ: സു​ബി​ൻ ഫി​ലി​പ്പ്.

 

NRI

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മിഷിഗൺ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

മിഷിഗൺ: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മിഷിഗൺ ചാപ്റ്ററിന്‍റെ 2026 - 2027 വർഷത്തേക്കുള്ള ഭാരവാഹികളെ ഗാർഡൻ ഫ്രഷ് കഫേയിൽ കൂടിയ മീറ്റിംഗിൽ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് അലൻ ജോൺ ചെന്നിത്തല, വൈസ് പ്രസിഡന്‍റ് അജയ് അലക്സ്, സെക്രട്ടറി ഷാരൺ സെബാസ്റ്റ്യൻ, ട്രെഷറർ ജോൺ വർഗീസ് (ജോജി), ജോയിന്‍റ് സെക്രട്ടറി ജെയിൻ കണ്ണച്ചാൻപറമ്പിൽ, ജോയിന്‍റ് ട്രെഷറർ ഷിജു വിൽ‌സൺ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ഐപിസിഎൻഎ മിഷിഗൺ ചാപ്റ്ററിന്‍റെ ഈ വർഷത്തെ വിവിധ പരിപാടികളുടെ രൂപരേഖ തയാറാക്കി പുതിയ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.

NRI

സീറോമ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സി​ന്  ന​വ നേ​തൃ​ത്വം

ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സീറോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ അ​ത്മാ​യ സം​ഘ​ട​നാ​യ സീറോ മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ്  (എ​സ്​എംസിസി) പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി 21 ശ​നി​യാ​ഴ്ച ഹൂ​സ്റ്റ​ൺ സെ​ന്‍റ് ജോ​സ​ഫ് ക​ത്തോ​ലി​ക്ക ഫോ​റോ​ന ദേ​വാ​ല​യ പാ​രി​ഷ് ഹാ​ളി​ൽ കൂ​ടി​യ നാ​ഷ​ണ​ൽ ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ടു.

പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ജോ​ർ​ജ് വി ​ജോ​ർ​ജ് (ഫി​ലാ​ഡ​ൽ​ഫി​യ), ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഷോ​ളി കു​മ്പി​ളു​വേ​ലി​ (ന്യൂ ​യോ​ർ​ക്ക്) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടോ​മി തോ​മ​സ് (കാ​ലി​ഫോ​ർ​ണി​യ) പു​തി​യ ട്ര​ഷ​റ​ർ.

മ​റ്റു ഭാ​ര​വാ​ഹി​ക​ളായി മേ​ഴ്‌​സി കു​ര്യാ​ക്കോ​സ് (ഷി​ക്കാ​ഗോ - വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ), സെ​ബാ​സ്റ്റ്യ​ൻ ഇ​മ്മാ​നു​വേ​ൽ- (ഷി​ക്കാ​ഗോ - വൈ​സ് പ്ര​സി​ഡ​ന്റ ചാ​പ്റ്റ​ർ ഡെ​വ​ല​പ്മെ​ൻ​റെ), ജോ​ജോ കോ​ട്ടൂ​ർ (ഫി​ലാ​ഡ​ൽ​ഫി​യ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ആ​ന്‍റോ ക​വ​ല​ക്ക​ൽ (ഷി​ക്കാ​ഗോ- ജോ​യി​ന്റ് ട്ര​ഷ​റ​ർ). കൂ​ടാ​തെ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ജോ​സ് തോ​മ​സ് (ഫി​ലഡ​ൽ​ഫി​യ - ചെ​യ​ർ, എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സേ​ർ​ച്ച്), ടീ​നു തോ​മ​സ് (ന്യൂ​യോ​ർ​ക്ക് - ചെ​യ​ർ, സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി), ഷൈ​ജു ക​ള​ത്തി​ൽ (ന്യൂയോ​ർ​ക്ക്, ചെ​യ​ർ, ഫാ​മി​ലി അ​ഫ​യേ​ഴ്‌​സ്), ഷാ​ജി​മോ​ൻ മി​റ്റ​ത്താ​നി (ഫി​ലാ​ഡ​ൽ​ഫി​യ, ചെ​യ​ർ, ചാ​രി​റ്റ​ബി​ൾ അ​ഫ​യേ​ഴ്‌​സ്), ജോ​ബി ചെ​റി​യാ​ൻ (ഫ്ലോ​റി​ഡ - ചെ​യ​ർ, മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്), ജി​ജി ജോ​ൺ (ഫ്ലോ​റി​ഡ- ചെ​യ​ർ, യൂ​ത്ത് അ​ഫ​യേ​ഴ്‌​സ്) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം, നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് സി​ജി​ൽ പാ​ല​ക്ക​ലോ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ, രൂ​പ​താ ബി​ഷ​പ്പും എ​സ്.​എംസിസി പേ​ട്ര​ണു​മാ​യ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്‌ ഓ​ൺ​ലൈ​ൻ വ​ഴി സ​ന്ദേ​ശം ന​ൽ​കി. പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ, എ​സ്.​എം.​സി.​സി യെ ​ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്‌ ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ. ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം, എ​സ്.​എം.​സി.​സി ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ർ​ജ് (ജോ​ഷി) എ​ള​മ്പാ​ശേ​രി​ൽ, എ​സ്.​എം.​സി.​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ്‌​കു​ട്ടി പു​ല്ലാ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മേ​ഴ്‌​സി കു​ര്യാ​ക്കോ​സ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ ജോ​സ് സെ​ബാ​സ്റ്റ്യ​ൻ ഫി​നാ​ൻ​സ് റി​പ്പോ​ർ​ട്ടും അ​വ​ത​പ്പി​ച്ചു. എ​സ്എംസിസി ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ മു​ൻ പ്ര​സി​ഡ​ന്റും, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യ ബാ​ബു ചാ​ക്കോ സ്വാ​ഗ​ത​വും എ​സ്.​എംസിസി നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്റ ജോ​ൺ​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ന​ട​ന്ന പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന് ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മി​ഷ​ണ​ർ ബോ​സ് കു​ര്യ​ൻ, ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ മി​നി ജോ​സ​ഫ്, ജോ​സ​ഫ് കാ​ഞ്ഞ​മ​ല, ജോ​ർ​ജ് ജോ​സ​ഫ് കൊ​ട്ടു​കാ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പു​തി​യ ദി​ശാ​ബോ​ധ​വും, കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ചു​ള്ള വെ​ല്ലു​വി​ളി​ക​ളെ ഏ​റ്റെ​ടു​ത്തു സ​ഭ​ക്ക് ശ​ക്തി​യും സ​ഹാ​യ​ക​ര​വു​മാ​യി​ത്തീ​രാ​ൻ എ​സ്.​എംസിസി​ക്കു സാ​ധി​ക്ക​ട്ടെ എ​ന്ന് രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്‌ ആ​ശം​സി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് രൂ​പ​ത​യു​ടെ എ​ല്ലാ​വ​വി​ധ പി​ന്തു​ണ​യും പ്രാ​ർ​ഥ​ന​ക​ളും നേ​രു​ന്ന​താ​യി മാ​ർ ആ​ല​പ്പാ​ട്ട്‌ പ​റ​ഞ്ഞു.

വി​കാ​രി ജ​ന​റാ​ൾ റ​വ. ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം, എ​സ്എംസിസി ഡ​യ​റ​ക്ട​റ​ർ റ​വ. ഫാ ​ജോ​ർ​ജ് എ​ള​മ്പാ​ശേരി​ൽ, മു​ൻ പ്ര​സി​ഡ​ന്‍റ് സി​ജി​ൽ പാ​ല​ക്ക​ലോ​ടി, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ർ​ജു​കു​ട്ടി പു​ല്ലാ​പ്പ​ള്ളി എ​ന്നി​വ​രും പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

 

NRI

ലി​വ​ർ​പൂ​ളി​ലെ മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ ക​രു​ത്താ​യ ലി​മ​യ്ക്ക് പു​തി​യ നേ​തൃ​ത്വം

ലി​വ​ർ​പൂ​ൾ: യു​കെ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ലി​മ) 2026 - 2027 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് മാ​ർ​ഗ​ര​റ്റ് മേ​രി ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ഐ​ക​ക​ണ്ഠ്യേ​ന​യാ​ണ് പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ബി​ജു ജോ​ർ​ജി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ബ്ലെ​സ​ൻ രാ​ജ​നെ​യും ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് ജോ​സ് മാ​ത്യു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ബി​നു വ​ർ​ക്കി​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ആ​തി​ര ശ്രീ​ജി​ത്തും പിആ​ർഒയാ​യി മ​നോ​ജ് ജോ​സ​ഫും പ്ര​വ​ർ​ത്തി​ക്കും.

ലി​വ​ർ​പൂ​ളി​ലെ മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക ത​നി​മ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി വി​പു​ല​മാ​യ ആ​ർ​ട്സ്, സ്പോ​ർ​ട്സ് ക​മ്മി​റ്റി​ക​ൾ​ക്കും രൂ​പം ന​ൽ​കി. ക്രി​സ് ജോ​ർ​ജ്‌ ടോം​സ് പ്ര​ധാ​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന ആ​ർ​ട്സ് ക്ല​ബ് ക​മ്മിറ്റി​യി​ൽ ര​ജി​ത്ത് രാ​ജ​ൻ, ജി​ൻ​സി മോ​ൾ ചാ​ക്കോ, ക​ല രാ​ജീ​വ്, സ​ന്തോ​ഷ് ബെ​ന്നി എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ജോ​ബി ദേ​വ​സ്യ പ്ര​ധാ​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന സ്പോ​ർ​ട്സ് ക​മ്മി​റ്റി​യി​ൽ ബി​ന്ദു ഹ​രി, ജൂ​ലി ഫി​ലി​പ്പ്, വി​ഷ്ണു പി. ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ സ്പോ​ർ​ട്സ് ആ​ക്ടി​വി​റ്റീ​സി​ന് നേ​തൃ​ത്വം ന​ൽ​കും. മാ​ത്യു അ​ല​ക്സാ​ണ്ട​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ഫൈ​നാ​ൻ​സ് ടീ​മി​ൽ ഇ.ജെ. കു​ര്യാ​ക്കോ​സ്, ജോ​യ്മോ​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കും.

നി​കു​ൽ ദി​നേ​ഷ്, ജി​ജോ വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പിആ​ർഒ സ​ബ് ക​മ്മി​റ്റി സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും. ലി​മ​യു​ടെ പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൊ​തു​ജ​ന സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക​ളും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ഹ​രി കു​മാ​ർ ഗോ​പാ​ല​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ടീ​മി​ൽ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, സോ​ജ​ൻ തോ​മ​സ്, അ​നി​ൽ ഹ​രി, റ്റി​ജു ഫി​ലി​പ്പ് എ​ന്നി​വ​രും പ്ര​വ​ർ​ത്തി​ക്കും.

സം​ഘ​ട​ന​യു​ടെ സു​താ​ര്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ​റാ​യി ജി​ജോ കു​രു​വി​ള​യെ​യും തി​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും പൊ​തു​യോ​ഗം അം​ഗീ​ക​രി​ച്ചു.

മെ​മ്പേ​ഴ്സി​ന്റെ സ​ർ​വോ​ന്മു​ഖ​മാ​യ വി​ക​സ​ന​ത്തി​നു​ത​കു​ന്ന പ​രി​പാ​ടി​ക​ൾ ഈ ​വ​ർ​ഷം ഉ​ൾ​പെ​ടു​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ലാ-​കാ​യി​ക മേ​ള​ക​ളും മെം​ബേ​ർ​സ് ഫോ​ക്ക​സ്ഡ് ആ​യി​ട്ടു​ള്ള പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കാ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ലി​വ​ർ​പൂ​ളി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​വും സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ലി​മ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ലി​വ​ർ​പൂ​ളി​ലെ നി​ര​വ​ധി സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ചു.

മ​നോ​ജ് ജോ​സ​ഫ്

NRI

ട്രൈ​സ്‌​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റ​ത്തി​ന് ന​വ​നേ​തൃ​ത്വം

ഫി​ല​ഡ​ൽ​ഫി​യ: പെ​ൻ​സി​ൽ​വേ​നി​യാ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ ട്രൈ​സ്‌​സ്റ്റേ​റ്റ് കേ​ര​ള​ഫോ​റ​ത്തി​ന്‍റെ 2025ലെ ​ചെ​യ​ർ​മാ​ൻ ബി​നു മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പമ്പ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ൽ വ​ച്ച് 2026ലെ ​ഭ​ര​ണ സ​മി​തി ലെ​നോ സ്ക​റി​യ (ചെ​യ​ർ​മാ​ൻ), ജോ​ബി ജോ​ർ​ജ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), രാ​ജ​ൻ സാ​മു​വ​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കാ​ര​മേ​റ്റു.

മു​ൻ ചെ​യ​ർ​മാ​ൻ ബി​നു മാ​ത്യു പു​തി​യ ചെ​യ​ർ​മാ​ൻ ലെ​നോ സ്ക​റി​യ​ക്ക് അ​ധി​കാ​രം കൈ​മാ​റി. തു​ട​ർ​ന്ന് മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ വ​റു​ഗീ​സ് പു​തി​യ സെ​ക്ര​ട്ട​റി ജോ​ബി ജോ​ർ​ജി​നും മു​ൻ ട്ര​ഷ​റ​ർ ജോ​ർ​ജ് ഓ​ലി​ക്ക​ൽ രാ​ജ​ൻ സാ​മു​വ​ലി​നും അ​ധി​കാ​രം കൈ​മാ​റു​ക​യു​ണ്ടാ​യി.

2026ലേ​ക്കു​ള്ള ട്രൈ​സ്‌​സ്റ്റേ​റ്റ് കേ​ര​ള​ഫോ​റം ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ലെ​നോ സ്ക​റി​യ കേ​ര​ള​ഫോ​റ​ത്തി​ലെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നും ഫി​ല​ഡ​ൽ​ഫി​യ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വു​മാ​ണ്.

കേ​ര​ള​ഫോ​റം ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​ൻ, പ​മ്പ മ​ല​യാ​ളി അ​സോ​സ്‌​സി​യേ​ഷ​ൻ ക​മ്മി​റ്റി മെ​മ്പർ, സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡ​ക്സ് ച​ർ​ച്ച്, ഫെ​യ​ർ​ഹി​ൽ​സ്‌​സ് ട്ര​സ്റ്റി, സെ​ക്ര​ട്ട​റി എ​ന്നീ ത​ല​ങ്ങ​ളി​ൽ എ​ല്ലാം സേ​വ​നം അ​നു​ഷ്ടി​ച്ച ലെ​നോ സ്ക​റി​യ ഔ​ദ്യോ​ഗി​ക ത​ല​ത്തി​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​റി​യ​പ്പെ​ടു​ന്ന റീ​യ​ൽ എ​സ്‌​സ്റ്റേ​റ്റ് ലോ​ണ്‍ ഓ​ഫീ​സ​റാ​ണ്.

ലെ​നോ സ്ക​റി​യ​യു​ടെ നേ​തൃ​ത്വം കേ​ര​ള​ഫോ​റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ ജോ​ബി ജോ​ർ​ജ് മു​ന്പ് പ​തി​റ്റാ​ണ്ടു കാ​ല​മാ​യി ഫി​ലാ​ഡð​ഫി​യ​യി​ലെ സാ​മൂ​ഹി​ക സാം​സ്ക്കാ​രി​ക, രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​യാ​ണ്.

കേ​ര​ള​ഫോ​റം ചെ​യ​ർ​മാ​ൻ, കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ച്ചി​ട്ടു​ള്ള ജോ​ബി ജോ​ർ​ജ് ഏ​ഷ്യ​ൻ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് യു​എ​സ്എ​യു​ടെ ഡ​യ​റ​ക്ട​ർ, പോ​ലീ​സ് അ​ഡ്വൈ​സ​റി ക​മ്മി​റ്റി മെമ്പ​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​ബി ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വം ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റ​ത്തെ ശ​ക്തി​പ്പെ​ടു​ത്തും.

 

District News

ചേ​ർ​ത്ത​ല നൈ​പു​ണ്യ കോ​ള​ജി​ല്‍ പു​തി​യ ഭ​ര​ണ​നേ​തൃ​ത്വം ചു​മ​ത​ല​യേ​റ്റു

ചേ​ർ​ത്ത​ല: നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ചേ​ർ​ത്ത​ല​യി​ൽ പു​തി​യ ഭ​ര​ണ​സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു. ഫാ. ഡോ. ബെ​ന്നി ജോ​ൺ മാ​രാം​പ​റ​മ്പി​ൽ പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റു. ഫാ. ​ആ​ൻ​സി​ൽ മൈ​പ്പാ​ൻ ജോ​യി​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യും ഫാ. ​ജി​നു ചെ​ത്തി​മ​റ്റം അ​സി​. എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യും ചു​മ​ത​ല​യേ​റ്റു.

കോ​യ​മ്പ​ത്തൂ​ർ ഭാ​ര​തി​യാ​ർ യൂ​ണി​വേ​ഴ്സി​റ്റി ഭാ​ഷാ വി​ഭാ​ഗ​ത്തി​ൽ ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് മെ​ംബറാ​ണ് ഫാ. ഡോ. ബെ​ന്നി ജോ​ൺ. ആ​ലു​വ ഭാ​ര​ത മാ​താ കോ​ള​ജി​ന്‍റെ ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ളുമാ​യി​രു​ന്നു. പു​തി​യ ഭ​ര​ണ​നേ​തൃ​ത്വം ചു​മ​ത​ല​യേ​റ്റ​തോ​ടെ നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ചേ​ർ​ത്ത​ല​യി​ൽ അ​ക്കാ​ദ​മി​ക്, ഗ​വേ​ഷ​ണ, സ​ഹ​പാ​ഠ്യ​മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ മു​ന്നേ​റ്റ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. കോ​ള​ജി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ചേ​ർ​ത്ത​ല ഫോ​റോ​ന വി​കാ​രി ഫാ. ​ജോ​ഷി വേ​ഴപ്പ​റ​മ്പി​ൽ പു​തി​യ അം​ഗ​ങ്ങ​ളെ സ്വീ​ക​രി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജി പി. ​തോ​മ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഫാ. ​ആ​ൻ​സി​ൽ മൈ​പ്പാ​ൻ, ഫാ. ​ജി​നു ചെ​ത്തി​മ​റ്റം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പു​ഷ്പ ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

റി​യാ​ദ് പ​ട്ടാ​മ്പി കൂ​ട്ടാ​യ്മ​യ്ക്ക് പു​തി​യ നേ​തൃ​ത്വം

റി​യാ​ദ് : ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന റി​യാ​ദ് പ​ട്ടാ​മ്പി കൂ​ട്ടാ​യ്മ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. റി​യാ​ദി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ സ​മ​ഗ്ര​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം പു​തി​യ നേ​തൃ​ത്വം രൂ​പം കൊ​ണ്ടു.

അ​ർ​ഷാ​ദ് പ​ട്ടാ​മ്പി​യെ പ്ര​സി​ഡ​ന്‍റാ​യും ഷെ​ബി​ൻ അ​ലി​യെ സെ​ക്ര​ട്ട​റി​യാ​യും മു​ന​വ​ർ അ​ലി​യെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഉ​നൈ​സ് പ​തി​യി​ലും ഷ​ഹ​ബാ​സ് (ഷാ​മോ​ൻ) ഉം, ​ജോ​യി​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യി ന​ജീ​ബ് പ​ട്ടാ​മ്പി​യും മു​ഹ​മ്മ​ദ് ഷ​മീ​മും തെ​ര​ഞ്ഞെ​ടു​ത്തു.

അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി അ​ഫ്സ​ൽ പ​ട്ടാ​മ്പി​യും വൈ​സ് ചെ​യ​ർ​മാ​നാ​യി ബാ​ബു പി. ​ഹു​സൈ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പു​തി​യ പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ൽ അ​നീ​സ്, ഫാ​സി​ൽ മു​നീ​ർ, കെ.​ടി. മു​നീ​ർ, ഷി​ഹാ​ദ് (സി​യ), സ​ദ്ദാം പ​ട്ടാ​മ്പി, മു​ജീ​ർ സി. ​അ​ബ്ദു​ള്ള, അ​ബ്ദു​ൽ റൗ​ഫ്, ല​ത്തീ​ഫ്, അ​സ​ഹ​ർ അ​ലി, ഷാ​ഫി ലി​ബ​ർ​ട്ടി എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​ന്നു.

പു​തി​യ പ്ര​വ​ർ​ത്ത​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ടാ​യ്മ​യു​ടെ സേ​വ​ന, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും സ​ഹ​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​മെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​യാ​ദി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, കു​ടും​ബ സം​ഗ​മ​ങ്ങ​ൾ, സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ട്ടാ​മ്പി കൂ​ട്ടാ​യ്മ, പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​പാ​ര​മ്പ​ര്യ​ത്തെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്.

NRI

നോ​ർ​ത്ത് ടെ​ക്സ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം

ടെ​ക്‌​സ​സ്: അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി കു​ടി​യേ​റ്റ ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ ഡാ​ള​സ് ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന മ​ല​യാ​ളി സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ നോ​ർ​ത്ത് ടെ​ക്സ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം.

2026 കാ​ല​ഘ​ട്ട​ത്തി​ലെ ഭ​ര​ണ​സ​മി​തി​യെ ന​യി​ക്കാ​ൻ പ്ര​സി​ഡ​ന്‍റാ​യി ഷാ​ജി ആ​ല​പ്പാ​ട്ട്, സെ​ക്ര​ട്ട​റി​യാ​യി ലി​ൻ​ഡ സു​നി, ട്ര​ഷ​റ​റാ​യി വി​നോ​ദ് കൊ​ണ്ടൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​റ്റോ​ർ​ണി പ്രേം ​കാ​ർ​ലോ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ഷെ​ല്ലി തോ​മ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി മ​ധു ജോ​സ​ഫ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പി​ആ​ർ​ഒ​യാ​യി രേ​ഷ്മ ര​ഞ്ജ​നേ​യും ആ​ർ​ട്സ് & ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി​യാ​യി എ​ബി​ൻ റോ​യി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു. 2026 വ​ർ​ഷ​ത്തേ​ക്കു​ള്ള കാ​ര്യ​പ​രി​പാ​ടി​ക​ൾ അ​ണി​യ​റ​യി​ൽ ത​യാ​റാ​യി ക​ഴി​ഞ്ഞു​വെ​ന്നും ആ​ദ്യ​ത്തേ​ത് ആ​ബാ​ല​വൃ​ദ്ധം ഏ​വ​ർ​ക്കും ഒ​രു പോ​ലെ ആ​സ്വ​ദി​ക്കു​വാ​ൻ ക​ഴി​യു​ന്ന ക​ലാ​പ​രി​പാ​ടി ആ​യി​രി​ക്കു​മെ​ന്ന് സം​ഘ​ട​ന​യു​ടെ അ​ധ്യ​ക്ഷ​നാ​യ ഷാ​ജി ആ​ല​പ്പാ​ട്ട് പ​റ​ഞ്ഞു.

അ​രോ​ഗ്യ രം​ഗ​ത്തും ഐ.​ടി. മേ​ഖ​ല​യി​ലും ഫൈ​നാ​ൻ​സ് മേ​ഖ​ല​യി​ലും ഒ​ക്കെ പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വ പ്ര​ഫ​ഷ​ണ​ലു​ക​ളാ​ണ് സം​ഘ​ട​ന​യ്ക്കു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട് ഈ ​ഭ​ര​ണ സ​മി​തി​യ്ക്ക്.

ഡാ​ള​സ്, കൊ​പ്പേ​ൽ, ഫ്ല​വ​ർ മൗ​ണ്ട്, ക​രോ​ൾ​ട്ട​ൺ, ഫാ​ർ​മേ​ർ​ഴ്സ് ബ്രാ​ഞ്ച്, റി​ച്ചാ​ർ​ഡ്സ​ൺ, പ്ലേ​നോ, ഇ​ർ​വ്വിം​ഗ്, ആ​ർ​ലിം​ഗ്ട​ൺ, ഗ്രാ​ൻ​ഡ് പ്ര​യ​റി, മെ​സ്കി​റ്റ്, ഗാ​ർ​ല​ൻ​ഡ്, സ​ണ്ണി​വേ​യ്ൽ തു​ട​ങ്ങി നോ​ർ​ത്ത് ടെ​ക്സ​സ​സി​ലെ ഒ​ട്ട​ന​വ​ധി പ്ര​മു​ഖ സി​റ്റി​ക​ളി​ലാ​യി താ​മ​സ​മാ​ക്കി​യ മ​ല​യാ​ളി​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന സം​ഘ​ട​ന​യാ​ണ് നോ​ർ​ത്ത് ടെ​ക്സ​സ് മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ.

ഡാ​ള​സ്സി​ലേ​ക്ക് കു​ടി​യേ​റി വ​രു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന എ​ല്ലാ വി​ധ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും ചെ​യ്യു​മെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ ഉ​റ​പ്പ് ന​ൽ​കി.

കു​ടു​ത​ൽ വി​വ​ര​ക​ൾ​ക്കും അം​ഗ​ത്വ​ത്തി​നും ബ​ന്ധ​പ്പെ​ടു​ക: ഷാ​ജി ആ​ല​പ്പാ​ട്ട് - 214 227 7771, ലി​ൻ​ഡ സു​നി - 347 432 7864, വി​നോ​ദ് കൊ​ണ്ടൂ​ർ - 469 554 0481.

NRI

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടെ​ക്സ​സി​ന് ന​വ​നേ​തൃ​ത്വം

ഡാ​ള​സ്: ടെ​ക്സ​സ് സം​സ്ഥാ​ന​ത്തെ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ളാ അ​സോ​സി​യേ​ഷ​ന്‍റെ അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് സ്ഥാ​ന​മേ​റ്റു.

പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ട​ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി - ലാ​ലു (ഏ​ബ്ര​ഹാം മാ​ത്യു), ട്രെ​ഷ​റ​ർ - അ​ല​ക്സ​ണ്ട​ർ തൈ​ത്ത​റ, ജോ​യി​ന്‍റ് സെ​ക്രെ​ട്ട​റി - അ​ബോ എം ​നൈ​നാ​ൻ, വു​മ​ൺ​സ് ഫോ​റം ചെ​യ​ർ - ഗ്രേ​സി ജെ​യിം​സ്, യൂ​ത്ത് ഫോ​റം ചെ​യ​ർ - നി​തി​ൻ തോ​മ​സ് കോ​ശി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്.

മ​ല​യാ​ണ്മ​യു​ടെ മ​ണ​മ​റി​യു​ന്ന പ​രി​പാ​ടി​ക​ൾ ടെ​ക്സ​സി​ലെ മ​ല​യാ​ളി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ക​യും ക​മ്മ്യൂ​ണി​റ്റി ഔ​ട്ട് റീ​ച്ച് കൂ​ട്ടാ​യ്മ​ക​ൾ, സം​വാ​ദ​ങ്ങ​ൾ മു​ത​ലാ​യ​വ ഈ ​വ​ർ​ഷം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ട​ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി. ഭാ​വി പ​രി​പാ​ടി​ക​ൾ അ​ടു​ത്ത ബോ​ർ​ഡ് മീ​റ്റി​ങ്ങി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും അ​തി​നു​ശേ​ഷം പ​രി​പാ​ടി​ക​ളു​ടെ തീ​യ​തി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

നാ​ഷ​ണ​ൽ ലെ​വ​ലി​ലു​ള്ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​മാ​യും, സം​സ്ഥാ​ന​ത്തു​ള്ള മ​റ്റ് കേ​ര​ള/​മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യും ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ഈ ​ബോ​ർ​ഡ് മു​ൻ​കൈ​യെ​ടു​ക്കു​ന്നു​ണ്ട​ന്നും അ​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യും ജ​ന​റ​ൽ സെ​ക്രെ​ട്ട​റി ലാ​ലു ന​ന്ദി പ്ര​മേ​യ​ത്തി​ൽ പ്ര​സ്താ​വി​ച്ചു.

അ​സോ​സി​യേ​ഷ​നി​ൽ അം​ഗ​ങ്ങ​ൾ ആ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ന​മ്പ​റു​ക​ളി​ൽ ദ​യ​വാ​യി ബ​ന്ധ​പ്പെ​ടു​ക: ജോ​സ് വ​ട​ക​ര 623 271 5465, ലാ​ലു 214 597 9040.

NRI

കെ​എ​ച്ച്എ​ൻ​എ സാഹിത്യ വിചാരവേദി കമ്മിറ്റി രൂപീകരിച്ചു

ഫ്ലോ​റി​ഡ: ഭാ​ര​തീ​യ ദാ​ർ​ശ​നി​ക വീ​ക്ഷ​ണ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നും സാ​ഹി​ത്യ സാം​സ്കാ​രി​ക സം​രം​ഭ​ങ്ങ​ളു​ടെ സം​ഘാ​ട​ന​ത്തി​നു​മാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ) സാ​ഹി​ത്യ വി​ചാ​ര​വേ​ദി ക​മ്മി​റ്റി​യെ രൂ​പീ​ക​രി​ച്ചു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ന്മാ​രും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​മാ​ണ് പു​തി​യ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കെ​എ​ച്ച്എ​ൻ​എ​യു​ടെ അ​ഭി​മാ​ന സം​രം​ഭ​മാ​യ ആ​ർ​ഷ​ദ​ർ​ശ​ന പു​ര​സ്‌​കാ​ര​ത്തി​ന്‍റെ​യും പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന യു​വ​സാ​ഹി​തി സ​മ്മാ​ന​ത്തി​ന്‍റെ​യും സം​ഘാ​ട​ന​വും ഭാ​ര​തീ​യ ദാ​ർ​ശ​നി​ക വീ​ക്ഷ​ണ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​വും നി​ർ​വ​ഹി​ക്കു​ന്ന​തി​നു​ള്ള കെ​എ​ച്ച്എ​ൻ​എ സാ​ഹി​ത്യ വി​ചാ​ര​വേ​ദി​യി​ലേ​ക്ക് സു​രേ​ന്ദ്ര​ൻ നാ​യ​ർ (ഹൂ​സ്റ്റ​ൻ), ഡോ. ​സു​ശീ​ല ര​വീ​ന്ദ്ര​നാ​ഥ്‌ (ഫ്ലോ​റി​ഡ), ജ​യ​ശ​ങ്ക​ർ പി​ള്ള (കാ​ന​ഡ), മ​ധു ചെ​റി​യേ​ട​ത്തു (ന്യൂ​ജ​ഴ്സി)​പ്ര​സാ​ദ് പാ​ല​ക്ക​ൽ (കാ​ലി​ഫോ​ർ​ണി​യ) എ​ന്നി​വ​രെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

പ്ര​ഥ​മ ആ​ർ​ഷ​ദ​ർ​ശ​ന പു​ര​സ്കാ​ര​ത്തി​ന്‍റെ സം​ഘാ​ട​ക​നും കെ​എ​ച്ച്എ​ൻ​എ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ സു​രേ​ന്ദ്ര​ൻ നാ​യ​ർ ആ​നു​കാ​ലി​ക മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ കോ​ള​മി​സ്റ്റും വി​വി​ധ ഭാ​ഷാ​സാ​ഹി​ത്യ കൂ​ട്ടാ​യ്മ​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​ണ്.

30 വ​ർ​ഷ​ത്തി​ലേ​റെ​ക്കാ​ല​മാ​യി ഫ്ലോ​റി​ഡ​യി​ലെ സാ​ഹി​ത്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ അ​റി​യ​പ്പെ​ടു​ന്ന ക​വി​യും എ​ഴു​ത്തു​കാ​രി​യു​മാ​ണ് ഡോ. ​സു​ശീ​ല ര​വീ​ന്ദ്ര​നാ​ഥ്. പ്ര​വാ​സി മ​ല​യാ​ളി സാ​ഹി​ത്യ രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല പ്ര​വ​ർ​ത്ത​ന പാ​ട​വ​മു​ള്ള വ്യ​ക്തി​ത്വ​മാ​ണ്.

ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​മാ​യി കാ​ന​ഡ​യി​ലെ സാ​ഹി​ത്യ​രം​ഗ​ത്ത് നി​ര​വ​ധി ക​ഥ​ക​ളും ക​വി​ത​ക​ളും ദാ​ർ​ശ​നി​ക ലേ​ഖ​ന​ങ്ങ​ളും എ​ഴു​തി പ്ര​സി​ദ്ധി കൈ​വ​രി​ച്ച സാ​ഹി​ത്യ​കാ​ര​നാ​ണ്. പ​ല പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ​യും എ​ഡി​റ്റ​ർ സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ച്ച ജ​യ​ശ​ങ്ക​ർ പി​ള്ള, സ്വ​ന്തം ക​വി​താ സ​മാ​ഹാ​ര​ങ്ങ​ളും ചെ​റു​ക​ഥാ സ​മാ​ഹാ​ര​വും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ന്യൂ​ജേ​ഴ്‌​സി​ലെ ഹി​ന്ദു സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​ൽ സു​പ​രി​ചി​ത​നാ​യ മ​ധു ചെ​റി​യേ​ട​ത്ത്, കെ​എ​ച്ച്എ​ൻ​എ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും യു​വ​സാ​ഹി​തി പു​ര​സ്‌​കാ​ര പ്ര​യോ​ജ​ക​നു​മാ​ണ്. ടെ​ക്‌​നോ​ള​ജി പ്രൊ​ഫ​ഷ​ണ​ലാ​യ മ​ധു, ന്യൂ​യോ​ർ​ക്ക്-​ന്യൂ​ജേ​ഴ്‌​സി മേ​ഖ​ല​ക​ളി​ലെ വി​വി​ധ ഹി​ന്ദു ശാ​ക്തീ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ പ്ര​വാ​സ​ത്തി​നു മു​മ്പ് ത​ന്നെ കേ​ര​ള​ത്തി​ലെ വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ൽ സാ​ങ്കേ​തി​ക വി​ജ്ഞാ​നി​ക പം​ക്തി​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​ണ് പ്ര​സാ​ദ് പാ​ല​ക്ക​ൽ. സാ​ഹി​ത്യ നി​രൂ​പ​ണ രം​ഗ​ത്തും പ​രി​ചി​ത​മാ​യ വ്യ​ക്തി​ത്വ​മാ​ണ് അ​ദ്ദേ​ഹം.

കെ​എ​ച്ച്എ​ൻ​എ​യു​ടെ സാ​ഹി​ത്യ സാം​സ്കാ​രി​ക സം​രം​ഭ​ങ്ങ​ൾ​ക്ക് സ​ർ​ഗാ​ത്മ​ക​മാ​യ ഉ​ണ​ർ​വും ഊ​ർ​ജ​സ്വ​ല​മാ​യ നേ​തൃ​ത്വ​വും ന​ൽ​കാ​ൻ പു​തി​യ വി​ചാ​ര​വേ​ദി അം​ഗ​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്ന പ്ര​ത്യാ​ശ​യാ​ണ് കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ എ​ന്നി​വ​ർ പ്ര​ക​ടി​പ്പി​ച്ച​ത്.

പ്ര​വാ​സ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ സാ​ഹി​ത്യ സം​സ്കാ​ര​ത്തി​നും ഇ​ന്ത്യ​ൻ ദ​ർ​ശ​ന​ത്തി​നും പു​തി​യ ത​ല​മു​റ​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള സ​ർ​ഗാ​ത്മ​ക വേ​ദി​ക​ൾ സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സാ​ഹി​ത്യ വി​ചാ​ര​വേ​ദി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

NRI

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​റി​ന് ന​വ​നേ​തൃ​ത്വം

ഹൂ​സ്റ്റ​ൺ: അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി അ​മേ​രി​ക്ക​ൻ മാ​ധ്യ​മ രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​കു​വാ​ൻ പ്ര​തി​ജ്ഞ​യെ​ടു​ത്ത് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ഐ​പി​സി​എ​ൻ​എ) ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​റി​ന്‍റെ 2026-27 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു.

അ​പ്നാ ബ​സാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ചാ​പ്റ്റ​ർ പൊ​തു​യോ​ഗ​ത്തി​ൽ വ​ച്ചാ​ണ് ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റ​ത്. ഏ​പ്രി​ലി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ ചാ​പ്റ്റ​റി​ന്‍റെ ഔ​പ​ചാ​രി​ക പ്ര​വ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഫി​ന്നി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സ​ജി പു​ല്ലാ​ട് പ്രാ​ർ​ഥ​നാ ഗാ​നം ആ​ല​​പി​ച്ചു.

NRI

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണി​ന് ന​വ​നേ​തൃ​ത്വം

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണി​ന്‍റെ 2026 - 27 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു മ​നാ​മ സോ​ണ​ൽ പ്ര​സി​ഡ​ന്‍റാ​യി അ​ബ്ദു​ൽ ല​ത്തീ​ഫ് ക​ട​മേ​രി​യെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി കെ.​പി. ബ​ഷീ​റി​നെ​യു​മാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ൺ ജ​ന​റ​ൽ ബോ​ഡി യോ​ഗം തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മൊ​യ്തു തി​രു​വ​ള്ളൂ​ർ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ബെ​നി ഞെ​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. നി​ജും ഇ​ദ്രി​സ്, ബ​ഷീ​ർ ന​ര​ങ്ങോ​ളി, കെ. ​അ​സ്‌​ലം, മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, മു​ഹ​മ്മ​ദ് അ​മീ​ൻ എ​ഫ്, നി​സാം ഹ​നീ​ഫ, അ​ബ്ദു​ൽ ഹ​കീം, അം​ജ​ദ് എ. ​വാ​ഹി​ദ് എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​ണ്.

പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​ലൂ​ന്നി സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും പു​തി​യ ക​മ്മി​റ്റി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് നി​യു​ക്ത ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​വാ​സി സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ൺ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം പ്ര​വ​ർ​ത്ത​ന രേ​ഖ അ​വ​ത​രി​പ്പി​ച്ചു. പ്ര​വാ​സി വെ​ൽ​ഫ​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ തി​ര​ഞ്ഞ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

മു​ൻ​പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല കു​റ്റ്യാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ന് അ​സ്‌​ലം വേ​ളം സ്വാ​ഗ​തം ആ​ശം​സി​ച്ചു. നി​യു​ക്ത പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ല​ത്തീ​ഫ് ക​ട​മേ​രി ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി.

NRI

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഓ​സ്ട്രി​യ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

വിയന്ന: ആ​ഗോ​ള പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ (ഡ​ബ്ല്യു​എം​എ​ഫ്) ഓ​സ്ട്രി​യ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ 2026 - 2027 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. വി​യ​ന്ന​യി​ലെ ഡ​ബ്ല്യു​എം​എ​ഫ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ലാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യെ പ്ര​ഖ്യാ​പി​ച്ച​ത്.

യു​വ​ജ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ൽ​കി സം​ഘ​ട​ന​യെ കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ഡ​ബ്ല്യു​എം​എ​ഫ് സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഡോ. ​പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ ദി​ശാ​ബോ​ധം ന​ൽ​കു​ന്ന​താ​ണെ​ന്ന് പു​തി​യ ഭ​ര​ണ​സ​മി​തി വി​ല​യി​രു​ത്തി.

മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ കി​ഴേ​ക്കേ​ക്ക​ര പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റി​ൻ​സ് നി​ല​വൂ​രി​ന് ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​ക​ൾ കൈ​മാ​റി.

 

 

 

 

NRI

കേ​ളി​ക്ക് പു​തി​യ നേ​തൃ​ത്വം

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ര​ണ്ട് ദി​വ​സം നീ​ണ്ടു​നി​ന്ന 12-ാമ​ത് കേ​ന്ദ്ര സ​മ്മേ​ള​നം സ​മാ​പി​ച്ചു. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് 35 അം​ഗ​ങ്ങ​ള​ട​ങ്ങി​യ പു​തി​യ കേ​ന്ദ്ര ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.

73 യൂ​ണി​റ്റു​ക​ളു​ടെ​യും 15 ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ​യും സ​മ്മേ​ള​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് കേ​ന്ദ്ര സ​മ്മേ​ള​നം ന​ട​ന്ന​ത്. പ്ര​ഫ. എം.​എം. നാ​രാ​യ​ണ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ണ്ടാം ദി​വ​സ​ത്തെ പ്ര​തി​നി​ധി സ​മ്മേ​ള​നം സെ​ബി​ൻ ഇ​ഖ്ബാ​ൽ, ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ര​ജീ​ഷ് പി​ണ​റാ​യി, ഷാ​ജു പെ​രു​വ​യ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം നി​യ​ന്ത്രി​ച്ചു.

സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യും ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി വ​ര​വ് - ചെ​ല​വ് ക​ണ​ക്കു​ക​ളും ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

15 ഏ​രി​യ ക​മ്മി​റ്റി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 41 പേ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. സു​രേ​ഷ് ക​ണ്ണ​പു​രം, ജോ​സ​ഫ് ഷാ​ജി, കെ.​പി.​എം. സാ​ദി​ഖ്, എം.​എം. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി.

സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി സു​രേ​ഷ് ക​ണ്ണ​പു​രം, ജോ​സ​ഫ് ഷാ​ജി, സു​നി​ൽ കു​മാ​ർ, മ​ധു ബാ​ലു​ശേ​രി, സു​നി​ൽ സു​കു​മാ​ര​ൻ, കാ​ഹിം ചേ​ളാ​രി.

ര​ജി​സ്ട്രേ​ഷ​ൻ ക​മ്മ​റ്റി മ​ധു​സൂ​ദ​ന​ൻ എ​ട​പ്പു​റ​ത്ത്, സ​ജീ​വ് കു​മാ​ർ, ഹാ​ഷിം കു​ന്നും​ത​റ, രാ​മ​കൃ​ഷ്ണ​ൻ ധ​നു​വ​ച്ച​പു​രം, സു​രേ​ഷ് ലാ​ൽ, പി.​കെ. ഷാ​ജി, ജോ​ഷി പെ​രി​ഞ്ഞ​നം.

മി​നി​റ്റ്സ് ക​മ്മി​റ്റി നി​സാ​ർ റാ​വു​ത്ത​ർ, ഷി​ബു തോ​മ​സ്, ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, ഉ​മ്മ​ർ ദ​വാ​ദ്‌​മി, പ്ര​ഭാ​ക​ര​ൻ ബേ​ത്തൂ​ർ, സു​ധീ​ഷ് ത​രോ​ൾ.

പ്ര​മേ​യ ക​മ്മിറ്റി ഷാ​ജി റ​സാ​ഖ്, സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, നാ​സ​ർ കാ​ര​ക്കു​ന്ന്, ശ​ശി കാ​ട്ടൂ​ർ, സ​മീ​ർ കൊ​ല്ലം, ജോ​മോ​ൻ സ്റ്റീ​ഫ​ൻ.

ക്ര​ഡ​ൻ​ഷ്യ​ൽ ക​മ്മ​റ്റി റ​ഫീ​ഖ് ചാ​ലി​യം, നൗ​ഫ​ൽ ഉ​ള്ളാ​ട്ട് ചാ​ലി, അ​നി​രു​ദ്ധ​ൻ കീ​ച്ചേ​രി, സി​ജി​ൻ കൂ​വ​ള്ളൂ​ർ, റാ​ഷി​ഖ് റ​ഫീ​ഖ്, ലി​പി​ൻ പ​ശു​പ​തി, താ​ജു​ദ്ദീ​ൻ ഹ​രി​പ്പാ​ട്, ശി​ഹാ​ബു​ദ്ദീ​ൻ കു​ഞ്ചി​സ്, ജ​യ​പ്ര​കാ​ശ് മ​ഞ്ചേ​രി എ​ന്നി​ങ്ങ​നെ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

പ്ര​സി​ഡ​ന്‍റ് - ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ - റ​ഫീ​ഖ് ചാ​ലി​യം, രാ​മ​കൃ​ഷ്ണ​ൻ ധ​നു​വ​ച്ച പു​രം, സെ​ക്ര​ട്ട​റി - സു​നി​ൽ കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ - ഷാ​ജി റ​സാ​ഖ്, ര​ജീ​ഷ് പി​ണ​റാ​യി,
ട്ര​ഷ​റ​ർ - മ​ധു ബാ​ലു​ശേ​രി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ - സിം​നേ​ഷ് വ​യ​നാ​ൻ, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ - കാ​ഹിം ചേ​ളാ​രി, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, ജോ​സ​ഫ് ഷാ​ജി.

ലി​പി​ൻ പ​ശു​പ​തി, സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, ഷെ​ബി അ​ബ്ദു​ൽ സ​ലാം, സു​ധീ​ർ പൊ​രേ​ടം, നൗ​ഫ​ൽ സി​ദ്ധീ​ഖ്, സു​രേ​ഷ് പെ​രി​ന്ത​ൽ​മ​ണ്ണ, നൗ​ഫ​ൽ ഉ​ള്ളാ​ട്ട് ചാ​ലി, ഷാ​ജി പ്ലാ​വി​ല​യി​ൽ, സ​ജീ​വ് കു​മാ​ർ, ഹാ​രി​സ് മ​ണ്ണാ​ർ​ക്കാ​ട്, തോ​മ​സ് ജോ​യ്, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ബി​ജു താ​യ​മ്പ​ത്ത്, സി​ജി​ൻ കൂ​വ​ള്ളൂ​ർ, കി​ഷോ​ർ ഇ. ​നി​സാം, റ​ഫീ​ഖ് പാ​ല​ത്ത്, ഷി​ജി​ൻ, സു​ജി​ത്ത്, അ​നീ​ഷ് അ​ബൂ​ബ​ക്ക​ർ, കെ.​കെ. ഷാ​ജി, ബി​ജി തോ​മ​സ്, ജാ​ഫ​ർ ഖാ​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, ഹാ​ഷിം കു​ന്നും​ത​റ എ​ന്നി​വ​ര​ട​ങ്ങി​യ 35 അം​ഗ കേ​ന്ദ്ര ക​മ്മി​റ്റി​യെ​യും സ്ഥി​രം ഓ​ഡി​റ്റ​റാ​യി സു​നി​ൽ സു​കു​മാ​ര​നെ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​മേ​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കു​പു​റ​മെ സു​ധീ​ർ പൊ​രേ​ടം, ഷെ​ബി അ​ബ്ദു​ൽ സ​ലാം, ഉ​നൈ​സ് ഖാ​ൻ, മൂ​സാ കൊ​മ്പ​ൻ, നി​ഖി​ൽ, രാ​ജേ​ഷ് ഓ​ണ​ക്കു​ന്ന്, മ​ജീ​ഷ്, ധ​നേ​ഷ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി 13 പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഫി​റോ​ഷ് ത​യ്യി​ൽ, സീ​ബാ കൂ​വോ​ട്, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, ഖ​സീം പ്ര​വാ​സി സം​ഘം സെ​ക്ര​ട്ട​റി ഉ​ണ്ണി ക​ണി​യാ​പു​രം എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു.

12-ാം സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ന​ട​പ്പാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ൾ കെ.​പി.​എം. സാ​ദി​ഖ് പ്ര​ഖ്യാ​പി​ച്ചു. ക്ര​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ട് റ​ഫീ​ഖ് ചാ​ലി​യം അ​വ​ത​രി​പ്പി​ച്ചു. പു​തി​യ സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

NRI

അബുദാബി കുന്നംകുളം എൻആർഐ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ ക​ല, സാ​ഹി​ത്യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന "കു​ന്നം​കു​ളം എ​ൻആ​ർഐ ഫോ​റം' അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ 2026-2027 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

പ്ര​സി​ഡ​ന്‍റ്: ഫ​സ​ൽ കു​ന്നം​കു​ളം, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ: സ​ന​ൽ മ​ണി​യി​ൽ, ഷ​ഫീ​ക് നാ​റാ​ണ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: ര​ഘു ഗോ​പാ​ല​ൻ, ട്ര​ഷ​റ​ർ: സു​ധി​ന​ൻ, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ: സ​ച്ചി​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: പീ​റ്റോ വ​ർ​ഗീ​സ്, ആ​ർ​ട്സ് സെ​ക്ര​ട്ട​റി: റി​ജാ​ഷ് റ​ഹ്മാ​ൻ, ഹെ​ൽ​ത്ത് & വെ​ൽ​ഫെ​യ​ർ: ഡോ​. മു​ഫീ​ദ്, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി: ര​ജി​ൻ, സാ​ഹി​ത്യം: ഉ​ദ​യ​ൻ, ലേ​ഡീ​സ് വിംഗ്: ആ​രി​ഫ നി​ഷാ​ദ്, മു​ൻ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് അ​സീ​സ്, ഡോ. മു​ഫീ​ദ്, അ​ഭി​ലാ​ഷ്, അ​ലി വെ​ള്ള​റ​ക്കാ​ട്, ക​രീം മു​ട്ടി​ക്ക​ൽ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പു​തി​യ ക​മ്മി​റ്റി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന​ൽ മ​ണി​യി​ൽ യോ​ഗ​ത്തി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

NRI

മ​ല​യാ​ളി ട്ര​ക്ക് ഡ്രൈ​വേ​ഴ്സ് യു​കെ​യ്ക്ക് പു​തി​യ നേ​തൃ​ത്വം

മാ​റ്റ്‌​ലോ​ക് വാ​ലി: മ​ല​യാ​ളി ട്ര​ക്ക് ഡ്രൈ​വേ​ഴ്സ് യു​കെ​യു​ടെ (എം‌​ടി​ഡി​യു​കെ) 2026 - 27 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി കോ​ശി വ​ർ​ഗീ​സ് (ഡ​ർ​ബി), ജി​സ്മോ​ൻ മാ​ത്യു (സ്റ്റെ​ർ​ലിം​ഗ്), രാ​ജീ​വ് ജോ​ൺ (ബ​ർ​മിം​ഗ്ഹാം), റി​ജു ജോ​ൺ (എ​ക്സി​റ്റ​ർ), ലി​ൻ​ജു ആ​ന്‍റ​ണി (ചെം​സ്ഫോ​ർ​ഡ്) എ​ന്നി​വ​രെ​യും അ​ഡ്വൈ​സ​റി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി റോ​യ് തോ​മ​സ് (എ​ക്സി​റ്റ​ർ), അ​മ​ൽ പ​യ​സ് (സ്കോ​ട്‌​ലാ​ൻ​ഡ്) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഡ​ർ​ബി​ഷ​യ​റി​ലെ മാ​റ്റ്‌​ലോ​ക് വാ​ലി​യി​ലെ ലി​യ ഗ്രീ​ൻ ഔ​ട്ട്ഡോ​ഴ്സി​ൽ ന​ട​ന്ന എം‌​ടി​ഡി​യു​കെ​യു​ടെ നാ​ലാ​മ​ത് വാ​ർ​ഷി​ക കൂ​ട്ടാ​യ്മ​യി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സം​ഗ​മ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഒ​ട്ടേ​റെ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ന്ന സം​ഗ​മ​ത്തി​ൽ തൊ​ഴി​ൽ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളും ഡ്രൈ​വ​ർ​മാ​രു​ടെ ക്ഷേ​മ​വും പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​യി. തൊ​ഴി​ൽ മേ​ഖ​ല​യി​ലെ വെ​ല്ലു​വി​ളി​ക​ൾ, ഡ്രൈ​വ​ർ​മാ​ർ പാ​ലി​ക്കേ​ണ്ട നി​യ​മ​പ​ര​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​പു​ല​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ന്നു.

അം​ഗ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​റി​വു​ക​ളും പ​ര​സ്പ​രം പ​ങ്കു​വ​ച്ചു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​വും അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.

 

NRI

ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് ദേവാലയത്തിന് പുതിയ പാരിഷ് കൗൺസിൽ കമ്മിറ്റി

ടാ​മ്പ: ക്നാ​നാ​യ ഫോ​റാ​നാ കാ​തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ 2026-2027 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പാ​രി​ഷ് കൗ​ൺ​സി​ൽ പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഞാ​യ​റാ​ഴ്ച ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി സ്ഥാ​നം ഏ​റ്റെ​ടു​ത്തു.

കി​ഷോ​ർ വ​ട്ട​പ്പ​റ​മ്പി​ൽ, ബേ​ബി മാ​ക്കി​ൽ, ജോ​സ്മോ​ൻ ത​ത്തം​കു​ളം, റെ​നി​മോ​ൻ പ​ച്ചി​ല​മാ​ക്കി​ൽ എ​ന്നി​വ​രാ​ണ് കൈ​ക്കാ​ര​ന്മാ​ർ. സ്റ്റീ​ഫ​ൻ തൊ​ട്ടി​യി​ൽ, സാ​ബു കു​ന്ന​ക്കാ​ട്ടൂ​മ​ല​യി​ൽ, അ​നി​ത തെ​ക്ക​നാ​ട്ട്, ഷൈ​നി കി​ഴ​ക്ക​ന​ടി​യി​ൽ, റെ​ജി മ​ഠ​ത്തി​ലേ​ട്ട്, അ​നി​ത ചെ​മ്മ​ര​പ്പ​ള്ളി, സ്റ്റെ​ബി വെ​ളി​മ​റ്റം, ജീ​വ പ്രാ​ലേ​ൽ, സ്റ്റീ​ഫ​ൻ തൊ​ട്ടി​യി​ൽ, തോ​മ​സ് ആ​ക്ക​ൽ​കൊ​ട്ടാ​രം, സ​ജി​മോ​ൻ പൂ​വ​ത്തി​ങ്ക​ൽ, മോ​ളി ഒ​ടി​മു​ഴ​ങ്ങാ​യി​ൽ, റോ​ബി​ൻ ച​മ്പ​നി​യി​ൽ , സി​റി​ൽ തെ​ക്ക​നാ​ട്ട്, എ​ബി മ​ണ​ലേ​ൽ എ​ന്നി​വ​ർ കൂ​ടാ​ര​യോ​ഗ​ങ്ങ​ളു​ടെ പ്ര​സി​ഡന്‍റു​മാ​രാ​യും തെരഞ്ഞെ‌ടുത്തു.

ബി​ൽ​ഡിംഗ് ബോ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു​കൊ​ണ്ട് രാ​ജീ​വ്‌ കൂ​ട്ടു​ങ്ക​ൽ, റെ​നി​മോ​ൻ ചെ​റു​താ​ന്നി എ​ന്നി​വ​രും മെ​ൻ​സ് മി​നി​സ്ട്രി​ക്കു വേ​ണ്ടി ജി​മ്മി എ​രു​മേ​ലി​ക്ക​ര​യും വി​മെ​ൻ​സ് മി​നി​സ്ട്രി​ക്ക് വേ​ണ്ടി സ​ബീ​ന പ​ഴു​ക്കാ​യി​ലും ലീ​ജി​യ​ൺ ഓ​ഫ് മേ​രി പ്ര​തി​നി​ധി ആ​ൻ​സി മോ​ഹ​ൻ ക​ണ്ണ​ച്ചാം​കു​ന്നേ​ലും പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലി​നു വേ​ണ്ടി സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി, ജി​മ്മി ക​ള​പ്പു​ര​യി​ൽ, ജീ​വ പ്രാ​ലേ​ൽ എ​ന്നി​വ​രും ഡിആർഇയായി സാ​ലി കു​ള​ങ്ങ​ര​യും വിസിറ്റേഷൻ കോൺവെന്‍റ് സു​പ്പീ​രി​യ​ർ സിസ്റ്റർ സാന്ദ്രയും ​യൂ​ത്ത് മി​നി​സ്ട്രി​ക്കു വേ​ണ്ടി എ​ബി​ൻ ത​ട​ത്തി​ലും ചേ​ർ​ന്ന​താ​ണ് ഈ​വ​ർ​ഷ​ത്തെ പാ​രി​ഷ് കൗ​ൺ​സി​ൽ.

പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യാ​യി സ്റ്റീ​ഫ​ൻ തൊ​ട്ടി​യി​ലും പിആർഒയായി റോ​ബി​ൻ ച​മ്പ​നി​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മീ​ഡി​യ ടീ​മും സ്ഥാ​ന​മേ​റ്റു. പു​തി​യ ദേ​വാ​ല​യ നി​ർ​മാ​ണ​ത്തി​ന്‍റെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു​വ​രെ ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ക​മ്മി​റ്റി​യി​ൽ നി​ല​നി​ർ​ത്തു​ക എ​ന്ന നി​ർ​ദേ​ശം സ്വീ​ക​രി​ച്ച് കൈ​ക്കാ​ര​ൻ​മാ​രു​ൾ​പ്പെ​ടെ പ​ല കൂ​ടാ​ര​യോ​ഗ പ്ര​തി​നി​ധി​ക​ളും ഈ ​വ​ർ​ഷ​വും ക​മ്മി​റ്റി​യി​ൽ തു​ട​രു​ക​യാ​ണ് ചെ​യ്ത​ത്.

ദേ​വാ​ല​യ നി​ർ​മാ​ണ​ത്തി​ൽ ഏ​വ​രു​ടെ​യും ഊ​ർ​ജി​ത​മാ​യ സ​ഹ​ക​ര​ണം വേ​ണ​മെ​ന്ന് ഈ ​അ​വ​സ​ര​ത്തി​ൽ ഫാ. ജോ​സ് ആ​ദോ​പ്പ​ള്ളി ഓ​ർ​മ​പ്പെ​ടു​ത്തി. പു​തി​യ ക​ർ​മ​പ​ദ്ധ​തി​ക​ളു​മാ​യി പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​യോ​ടെ യു​വ​ജ​ന​ങ്ങ​ളെ മു​ൻ​നി​റു​ത്തി ഇ​ട​വ​ക സ​മൂ​ഹം മു​ന്നോ​ട്ട് നീ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

NRI

വെ​സ്റ്റ് ചെ​സ്റ്റ​ര്‍​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം

ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ് ചെ​സ്റ്റ​ര്‍​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ജ​ന​റ​ൽ ബോ​ഡി​യോ​ഗം 2026ലെ ​ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ര നൂ​റ്റാ​ണ്ട് പി​ന്നി​ട്ട അ​മേ​രി​ക്ക​യി​ലെ പ്ര​ബ​ല സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നു​കൂ​ടി​യാ​ണ് വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.

പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ദേ​വ​സി ഇ​ട്ടൂ​പ്പ്. സെ​ക്ര​ട്ട​റി: ടെ​റ​ൻ​സ​ൺ തോ​മ​സ്, ട്ര​ഷ​റ​ര്‍: എ.​വി. വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് എം. ​കു​ര്യ​ൻ (ബോ​ബ​ൻ), ജോ. ​സെ​ക്ര​ട്ട​ട​റി: ജോ​ൺ കെ. ​മാ​ത്യു (ബോ​ബി), ജോ​യി​ന്‍റ് ട്ര​ഷ​ർ ചാ​ക്കോ പി. ​ജോ​ർ​ജ് (അ​നി) എ​ന്നി​വ​രെ തെ​ര​ഞ്ഞു​ടു​ത്തു.

ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍: ജെ. ​മാ​ത്യൂ​സ്, ജോ​യി ഇ​ട്ട​ൻ, ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ആ​ന്‍റോ വ​ർ​ക്കി, കെ.​കെ. ജോ​ൺ​സ​ൺ, നി​രീ​ഷ് ഉ​മ്മ​ൻ, ഷോ​ളി കു​ബ​ള​വേ​ലി​ൽ, മാ​ത്യു ജോ​സ​ഫ്, ജോ​ണ്‍ തോ​മ​സ്, ജോ ​ഡാ​നി​യേ​ൽ, സു​രേ​ന്ദ്ര​ൻ നാ​യ​ർ, മോ​ള​മ്മ വ​ർ​ഗീ​സ്, ജോ​ർ​ജ് കു​ഴി​യാ​ഞ്ഞാ​ൽ, ബി​നു വ​ർ​ഗീ​സ് എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ത്തു.

ട്ര​സ്റ്റി ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍: രാ​ജ​ൻ ടി. ​ജേ​ക്ക​ബ്, ജോ​ൺ സി. ​വ​ർ​ഗീ​സ്, കു​ര്യാ​ക്കോ​സ് വ​ർ​ഗീ​സ്, ജോ​ൺ ഐ​സ​ക്, തോ​മ​സ് കോ​ശി. ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി രാ​ജ​ൻ ടി. ​ജേ​ക്ക​ബ് നി​യ​മി​ത​നാ​വും. നി​ല​വി​ലു​ള്ള ട്ര​സ്റ്റി ബോ​ര്‍​ഡ് ചെ​യ​ർ​മാ​ൻ കെ.​ജെ. ഗ്രി​ഗ​റി ഇ​ല​ക്ഷ​ന് നേ​തൃ​ത്വം ന​ൽ​കി.

അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്ര​ബ​ല​മാ​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​ണ് വെ​സ്റ്റ് ചെ​സ്റ്റ​ര്‍​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ. ഒ​രു വ്യ​ക്തി​യ​ല്ല മ​റി​ച്ച് ഒ​രു സ​മൂ​ഹ​മാ​യി​ത്ത​ന്നെ​യാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ എ​ക്കാ​ല​ത്തേ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന സം​ഘ​ട​ന​യാ​ണ് വെ​സ്റ്റ്ചെ​സ്റ്റ​ർ. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക്‌ ന​ല്ല ഒ​രു പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ഈ ​വ​ർ​ഷം ക​ഴി​യ​ട്ടെ എ​ന്ന് സ്ഥാ​നം ഒ​ഴി​ഞ്ഞ പ്ര​സി​ഡ​ന്‍റ് തോ​മ​സ് കോ​ശി ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ആ​ശം​സി​ച്ചു.

NRI

ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം

മാ​ഞ്ച​സ്റ്റ​ർ: യു​ക്കെ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ മാ​ഞ്ച​സ്റ്റ​റി​ലെ ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ടി​എം​എ) 2026ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

ശ​നി​യാ​ഴ്ച ന​ട​ന്ന അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്ത​ത്. പു​തി​യ പ്രെ​സി​ഡ​ന്‍റാ​യി ഡോ​ണി ജോ​ണി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സാ​ൽ​ഫോ​ർ​ഡ് സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ മു​ൻ ട്ര​സ്റ്റി​യാ​യും ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം കോ​ട്ട​യം ജി​ല്ല​യി​ലെ മു​ട്ടു​ചി​റ സ്വ​ദേ​ശി​യാ​ണ്.

സെ​ക്ര​ട്ട​റി​യാ​യി അ​നീ​ഷ് തോ​മ​സി​നെ​യും ട്രെ​ഷ​റ​റാ​യി ദീ​പ​ക് വി. ​ഡേ​വി​ഡി​നെ​യും വൈ​സ് പ്രെ​സി​ഡ​ന്‍റാ​യി സി​ന്ധു സ്റ്റാ​ൻ​ലി​യെ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ജോ​ർ​ജ് തോ​മ​സി​നെ​യും പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​റാ​യി അ​ഡ്വ. റെ​ൻ​സ​ൺ തു​ടി​യ​ൻ​പ്ലാ​ക്ക​ലി​നെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

സം​ഘ​ട​ന​യു​ടെ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​സാ​യി ഭാ​ഗ്യ​ല​ക്ഷ്മി ആ​ദ​ർ​ശ്, ടി​ൻ​സി ഷി​ജു, മേ​ബി​ൾ അ​ജി​ൻ തു​ട​ങ്ങി​യ​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സം​ഘ​ട​ന​യു​ടെ യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ​സാ​യി ആ​കാ​ശ് ബി​ജു​മോ​ൻ, ഷൈ​ൻ സി​ജു, ഒ​ലി​വി​യ സി​ബി, നേ​ഹ ബി​ജു, അ​ഹി​ന അ​ന്ന അ​നീ​ഷ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മാ​ഞ്ച​സ്റ്റ​റി​ലെ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​ക്കി​ട​യി​ൽ ന​ട​ത്തി​വ​ന്നി​രു​ന്ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു. ഇ​വി​ടു​ത്തെ മു​തി​ർ​ന്ന​വ​ർ​ക്കും യൂ​ത്തി​നും കു​ട്ടി​ക​ൾ​ക്കു​മാ​യി പു​തു​മ​ക​ൾ​നി​റ​ഞ്ഞ ഒ​ട്ട​ന​വ​ധി പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് 2026 വ​ർ​ഷം കൂ​ടു​ത​ൽ മി​ക​ച്ച​താ​ക്കു​മെ​ന്നു നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണി ജോ​ൺ അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

അ​സോ​സി​യേ​ഷ​ന്‍റെ ഇ​രു​പ​താ​മ​ത് വ​ർ​ഷം മു​ഴു​നീ​ളെ ആ​ഘോ​ഷി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​തി​നു എ​ല്ലാ അം​ഗ​ങ്ങ​ളോ​ടു​മു​ള്ള ക​ട​പ്പാ​ടും ന​ന്ദി​യു​മ​ർ​പ്പി​ച്ചു​കൊ​ണ്ടു പ്ര​സി​ഡ​ന്‍റ് ഷി​ജു ചാ​ക്കോ സം​സാ​രി​ച്ചു. പ​രി​പാ​ടി​യ്ക്ക് ലി​ബി​ൻ കെ. ​തോ​മ​സ്, ശ്രീ​കാ​ന്ത് ശി​വ​രാ​ജ​ൻ, സ്റ്റാ​നി ഇ​മ്മാ​നു​വേ​ൽ, ഡോ​ളി സി​ബി, രാ​ഹു​ൽ ശി​വ​ൻ, ഡ​ൽ​ഫി​യാ ജോ​സ്, സോ​ണി​യ ദീ​പ​ക്, അ​ൽ​ഫോ​ൻ​സാ ഡോ​ണി, ഡി​യോ​ണ സ്റ്റാ​ൻ​ലി, സോ​നാ ബി​ജു, ജോ​യ​ൽ ജോ​ർ​ജ്, അ​ഷോ​ൺ സി​ബി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

NRI

കേ​ളി കു​ടും​ബ​വേ​ദി​ക്ക് പു​തി​യ നേ​തൃ​ത്വം

റി​യാ​ദ്: സ്ത്രീ​ധ​ന നി​രോ​ധ​നം പൂ​ർ​ണ അ​ർ​ഥ​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ യു​വ​ത്വം ത​ന്നെ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം രാ​ഷ്ട്രീ​യം അ​തി​ന്‍റെ യ​ഥാ​ർ​ഥ അ​ർ​ഥ​ത്തി​ലും ബോ​ധ്യ​ത്തി​ലും ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും ഉ​മേ​ഷ് ക​ള​രി​ക്ക​ൽ പ​റ​ഞ്ഞു.

വി​വാ​ഹ​ത്തോ​ടെ സ്ത്രീ​ക​ൾ നേ​ടി​യ വി​ദ്യാ​ഭ്യാ​സം അ​ട​ച്ചു​പൂ​ട്ടി വയ്ക്കു​ന്ന പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേ​ളി കു​ടും​ബ​വേ​ദി​യു​ടെ ര​ണ്ടാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സാ​ർ​വ​ത്രി​ക​വും സൗ​ജ​ന്യ​വു​മാ​യ വി​ദ്യാ​ഭ്യാ​സം നേ​ടി​യ പ​കു​തി​യി​ലേ​റെ സ്ത്രീ​ക​ളും ആ ​വി​ദ്യാ​ഭ്യാ​സം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

 

NRI

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ പു​തി​യ പാ​രീ​ഷ് കൗ​ൺ​സി​ൽ സ്ഥാ​ന​മേ​റ്റു

ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ 2026-27 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ പാ​രീ​ഷ് കൗ​ൺ​സി​ൽ സ്ഥാ​ന​മേ​റ്റു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു സ്ഥാ​ന​മൊ​ഴി​യു​ന്ന 2024-25 വ​ർ​ഷ​ത്തെ പാ​രീ​ഷ് കൌ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും 2026-27 വ​ർ​ഷ​ത്തെ പാ​രീ​ഷ് കൌ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും ഒ​രു സം​യു​ക്ത യോ​ഗം ഫെ​ബ്രു​വ​രി മൂ​ന്നി​ന് ചേ​രു​ക​യു​ണ്ടാ​യി.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം ഇ​ട​വ​ക​യു​ടെ എ​ല്ലാ​വി​ധ​ത്തി​ലു​ള്ള പു​രോ​ഗ​തി​ക്കാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്ത പ​ഴ​യ എ​ക്സി​ക്യൂ​ട്ടീ​വി​നും പാ​രീ​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ​ക്കും വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, അ​സി​സ്റ്റന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

 

NRI

കെ​സി​എ​സ് ഷി​ക്കാ​ഗോ ലെ​ജി​സ്‌​ലേ​റ്റീ​വ് ബോ​ർ​ഡ്: സി​ജോ പു​ള്ളോ​ർ​കു​ന്നേ​ൽ ചെ​യ​ർ​മാ​ൻ, ബി​ജു പൂ​ത്ത​റ വൈ​സ് ചെ​യ​ർ​മാ​ൻ

ഷി​ക്കാ​ഗോ: കെ​സി​എ​സ് ഷി​ക്കാ​ഗോ​യു​ടെ പു​തി​യ ലെ​ജി​സ്‌​ലേ​റ്റീ​വ് ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി സി​ജോ പു​ള്ളോ​ർ​കു​ന്നേ​ൽ തെ​ര​ഞ്ഞെ​ടു​ത്തു. 2025ൽ ​അ​ദ്ദേ​ഹം ലെ​ജി​സ്‌​ലേ​റ്റീ​വ് ബോ​ർ​ഡി​ന്‍റെ വൈ​സ് ചെ​യ​ർ​മാ​നാ​യി​ സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു.

2025 ലെ ​കെ​സി​എ​സ് ക്രി​സ്മ​സ് ക​രോ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യും അ​ഭി​നി​വേ​ശ​വും വ്യ​ക്ത​മാ​യി പ്ര​തി​ഫ​ലി​ച്ചു, ആ ​സം​രം​ഭ​ത്തെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലും ന​യി​ക്കു​ന്ന​തി​ലും അ​ദ്ദേ​ഹം നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു.

ബി​ജു​പൂ​ത്തു​റ​യി​ലി​നെ ലെ​ജി​സ്ലേ​റ്റീ​വ് ബോ​ർ​ഡ് വെെ​സ്ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. അ​നേ​ക വ​ർ​ഷം കെ​സി​എ​സി​ൽ പ്ര​വ​ർ​ത്തി​ച്ച് പ​രി​ച​യ​മു​ള്ള ബി​ജു​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സി​ജോ​യു​ടെ ക​ര​ങ്ങ​ൾ​ക്ക് ശ​ക്തി​പ​ക​രും എ​ന്നു​ള്ള​തി​ൽ സം​ശ​യ​മി​ല്ല.

കെ​സി​എ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ അ​ടി​ത്ത​റ ന​ൽ​കി​വ​രു​ന്ന ലെ​ജി​സ്‌​ലേ​റ്റീ​വ് ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​വാ​ൻ മു​ന്നോ​ട്ട് വ​ന്നി​രി​ക്കു​ന്ന സി​ജോ പു​ള്ളോ​ർ​കു​ന്നേ​ലി​നും ബി​ജു​പൂ​ത്തു​റ​യി​ലി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യി കെ​സി​എ​സ് ഷി​ക്കാ​ഗോ അ​റി​യി​ച്ചു.

NRI

മെ​യ്ഡ്സ്റ്റോ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം

കെ​ന്‍റ്: കെ​ന്‍റി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ മെ​യ്ഡ്സ്റ്റോ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ   (എം​എം​എ) ക്രി​സ്​മ​സ് - ന്യൂഇ​യ​ര്‍ ആ​ഘോ​ഷ​വും പോ​തു​യോ​ഗ​വും ഈ​സ്റ്റ് മോ​ളിംഗ് വി​ല്ലേ​ജ് ഹാ​ളി​ൽ വ​ച്ച് ന​ട​ന്നു.

വൈ​കുന്നേരം മൂന്നിന് എം​എം​എ​യി​ലെ ക​ലാ​കാ​ര​ൻ​മാ​ർ അ​വ​ത​രി​പ്പി​ച്ച നേ​റ്റി​വി​റ്റി ഷോ​യോ​ടു​കൂ​ടി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും ജി​സി​എ​സ്‌​സി, എ ​ലെ​വ​ൽ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്കു​മു​ള്ള സ​മ്മാ​ന​ങ്ങ​ളും അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.

തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ലാ​ലി​ച്ച​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ഡ്വി​ൻ മാ​ത്യു ആ​നു​വ​ൽ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജി​ൻ​സി ബി​നു ഫി​നാ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തെ മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എം​എം​എ​യെ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തി​ച്ച​താ​യി അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

തു​ട​ർ​ന്ന് ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി​യി​ൽ 2026 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള എം​എം​എ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡന്‍റ് - ശ്രീ​ജി​ത്ത് കു​റു​വ​ൻ​കാ​ട്ടി​ൽ, സെ​ക്ര​ട്ട​റി - പ്ര​വീ​ൺ രാ​മ​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ - സ​ന്തോ​ഷ് വെ​ള്ള​ടു​ത്ത്.

സ്പോ​ർ​ട്സ് കോ​ഓർ​ഡി​നേ​റ്റേ​ഴ്‌​സ് - ജോ​ഷി ആ​നി​ത്തോ​ട്ട​ത്തി​ൽ, അ​നീ​ഷ് പ​ള്ളി​യാ​ലി​ൽ, മെ​ൻ​സ് ക്ല​ബ് കോഓ​ർ​ഡി​നേ​റ്റ​ർ - ജി​ജോ ചാ​ക്കോ, മീ​ഡി​യ - ബി​നു ജോ​ർ​ജ്,  മൈ​ത്രി വി​മ​ൻ​സ് കോഓ​ർ​ഡി​നേ​റ്റ​ർ - ജി​മി​ത ബെ​ന്നി, പ്രോ​ഗ്രാം കോ​ഓർ​ഡി​നേ​റ്റ​ർ​സ് - ജി​സ്‌​ന മൈ​ക്കി​ൾ, ഷൈ​ജ ഇ​ട​ച്ചേ​രി, യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ - ബോ​ണി റോ​സ് ബാ​ബു.

അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​വു​റ്റ​താ​ക്കാ​ൻ കൂ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ന​റ​ൽ ബോ​ഡി​ക്കു​ശേ​ഷം കൊ​ച്ചി​ൻ ഗോ​ൾ​ഡ​ൻ ഹി​റ്റ്‌​സ് അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും കോ​മ​ഡി​ഷോ​യും ന​ട​ന്നു.

ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​യ​ക​ൻ അ​ഭി​ജി​ത് കൊ​ല്ല​വും മി​മി​ക്രി കോ​മ​ഡി താ​രം ബൈ​ജു ജോ​സും നേ​തൃ​ത്വം ന​ൽ​കി​യ സ്റ്റേ​ജ് ഷോ​യും മ്യൂ​സി​ക്ക​ൽ ഫ്യൂ​ഷ​നും മി​ക​വു​റ്റ​താ​യി. രു​ചി​ക​ര​മാ​യ ക്രി​സ്മ​സ് ഡി​ന്ന​റോ​ടു​കൂ​ടി എം​എം​എ​യു​ടെ ക്രി​സ്മ​സ്, ന്യൂഇ​യ​ർ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. 

NRI

ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (നെെ​മ) 2026 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. 

പ്ര​മു​ഖ സം​രം​ഭ​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ രാ​ജേ​ഷ് പു​ഷ്പ​രാ​ജ​നെ പ്ര​സി​ഡ​ന്‍റാ​യി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു. ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ള കി​ച്ച​ൻ റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് പു​തി​യ നേ​തൃ​ത്വ​ത്തെ പ്ര​ഖ്യാ​പി​ച്ച​ത്.

പ്ര​സി​ഡ​ന്‍ ബി​ബി​ൻ മാ​ത്യു ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ര​ണ്ട് വ​ർ​ഷ​ക്കാ​ലം വേ​ണ്ട സ​പ്പോ​ർ​ട്ട് ത​ന്ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി അ​റി​യി​ച്ച് സം​സാ​രി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍റെ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ലാ​ജി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഒ​രു​ക്ക​ങ്ങ​ൾ പൊ​തു​യോ​ഗ​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ സു​താ​ര്യ​വും സൗ​ഹാ​ർ​ദ​പ​ര​വു​മാ​യി ന​ട​ത്തു​ന്ന​തി​ൽ അ​ദ്ദേ​ഹം മു​ഖ്യ​പ​ങ്കു​വ​ഹി​ച്ചു.  

കാ​യി​ക - സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യ നെെ​മ ന്യൂ​യോ​ർ​ക്കി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സം​ഘ​ട​ന​യാ​ണ് നെെ​മ.

പ്ര​ത്യേ​കി​ച്ച്, സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കാ​റു​ള്ള "നെെ​മ ക​പ്പ്' ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റും മ​റ്റ് പ്രോ​ഗ്രാ​മു​ക​ൾ, ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.

 

NRI

ടോ​ണ്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം

ടോ​ണ്ട​ൻ: സോ​മ​ർ​സെ​റ്റി​ലെ ചെ​റു​പ​ട്ട​ണ​മാ​യ ടോ​ണ്ട​നി​ൽ നി​ല​വി​ലു​ള്ള ഏ​റ്റ​വും വ​ല്ല്യ മ​ല​യാ​ളി​ക്കൂ​ട്ടാ​യ്മ​യാ​യ ടോ​ണ്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നെ മു​ന്നോ​ട്ട് ന​യി​ക്കു​വാ​ൻ 2026-28 കാ​ല​യ​ള​വി​ലേ​ക്ക് പു​തി​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ വ​ച്ച് ടോ​ണ്ട​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ സു​പ​രി​ചി​ത​നാ​യ ജ​തീ​ഷ് പ​ണി​ക്ക​ർ പ്ര​സി​ഡ​ന്‍റാ​യും വി​നു വി. ​നാ​യ​ർ സെ​ക്ര​ട്ട​റി​യാ​യും തു​ട​രെ ര​ണ്ടാം ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​ഞ്ജു​ള സി​ജാ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ബി​ജു മാ​ത്യു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​രു​ൺ ധ​ന​പാ​ല​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് മ​റ്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ.

യു​വ​ത്വ​വും അ​നു​ഭ​വ​സ​മ്പ​ത്തും കൂ​ടി​ച്ചേ​ർ​ന്ന എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി മോ​ബി​ൻ മോ​ൻ​സി, ഡെ​ന്നി​സ് വി. ​ജോ​സ്, അ​ജി തോ​മ​സ്, ബി.​എ​സ്. പ്ര​വീ​ൺ, ബെ​റ്റി മാ​ത്യു, ഷൈ​ജു വ​ല​മ്പൂ​ർ, ജി​ജി ജോ​ർ​ജ്, മെ​ജോ ഫി​ലി​പ്പ്, ലി​നു പി. ​വ​ർ​ഗീ​സ്, നി​മി​ഷ റോ​ബി​ൻ, ജി​ജോ ജോ​ർ​ജ്, എ​ൻ.​എ​സ്. വി​ശാ​ഖ് എ​ന്നി​വ​രും ചു​മ​ത​ല​യേ​റ്റു.

ടോ​ണ്ട​ണി​ലെ മ​ല​യാ​ളി​ക്കൂ​ട്ടാ​യ്മ​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ‌ടി​എം​എ നി​ര​വ​ധി ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ക​ളും ന​ട​ത്തി​വ​രു​ന്നു. കൂ​ടാ​തെ കു​ട്ടി​ക​ൾ​ക്കാ​യി നൃ​ത്ത​പ​രി​ശീ​ല​നം മ​റ്റ് കാ​യി​ക പ​രി​ശീ​ല​ന​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ന്നു​വ​രു​ന്നു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ഉ​പ​രി​യാ​യി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ക​ലാ​സം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലും കാ​ല​ത്തി​ന​നു​യോ​ജ്യ​മാ​യ ന​വീ​ന പ്ര​വ​ർ​ത്ത​ന​രീ​തി​ക​ൾ ആ​ണ് പു​തി​യ ക​മ്മി​റ്റി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

ക​മ്മി​റ്റി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തോ​ടൊ​പ്പം യു​കെ​യി​ൽ എ​വി​ടെ​യു​മെ​ന്ന​ത് പോ​ലെ ടോ​ണ്ട​ണി​ലും പു​തു​താ​യി എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ള്ള മ​ല​യാ​ളി​കു​ടും​ബ​ങ്ങ​ളെ കൂ​ടെ​നി​ർ​ത്തു​വാ​നും ടി​എം​എ​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ൽ അ​വ​രു​ടെ സാ​ന്നി​ധ്യ​സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​കു​വാ​നും പു​തു​നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

NRI

ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന് പു​തി​യ നേ​തൃ​ത്വം

കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ്പ​ക്) വാ​ർ​ഷി​ക പൊ​തു​യോ​ഗം യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി, അ​ജ്പാ​ക് ചെ​യ​ർ​മാ​ൻ രാ​ജീ​വ്‌ ന​ടു​വി​ലെ​മു​റി, മാ​ത്യു ചെ​ന്നി​ത്ത​ല, അ​നി​ൽ വ​ള്ളി​കു​ന്നം, ലി​സ​ൻ ബാ​ബു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ്‌ ച​മ്പ​ക്കു​ളം വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സു​രേ​ഷ് വ​രി​ക്കോ​ലി​ൽ വാ​ർ​ഷി​ക ക​ണ​ക്കു​ക​ളും ഷീ​ന മാ​ത്യു വ​നി​താ വേ​ദി​യു​ടെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് 2026-2028 വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

രാ​ജീ​വ് ന​ടു​വി​ലെ​മു​റി (പ്ര​സി​ഡ​ന്‍റ്), മ​നോ​ജ്‌ പ​രി​മ​ണം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), രാ​ഹു​ൽ ദേ​വ് (ട്ര​ഷ​റ​ർ), കൊ​ച്ചു​മോ​ൻ പ​ള്ളി​ക്ക​ൽ (ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ), അ​നി​ൽ വ​ള്ളി​കു​ന്നം (പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ), ലി​ബു പാ​യി​പ്പാ​ട​ൻ (സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.

ബാ​ബു പ​ന​മ്പ​ള്ളി, കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ (ര​ക്ഷാ​ധി​കാ​രി​മാ​ർ), സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം (ചെ​യ​ർ​മാ​ൻ), മാ​ത്യു ചെ​ന്നി​ത്ത​ല, സു​രേ​ഷ് വ​രി​ക്കോ​ലി​ൽ (അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ന്മാ​ർ), ബാ​ബു ത​ല​വ​ടി, എ. ​ഐ കു​ര്യ​ൻ, പ്ര​ജീ​ഷ് മാ​ത്യു, സ​ജി ജേ​ക്ക​ബ് മാ​ലി​യി​ൽ, ജെ.​ജോ​ർ​ജ്, ലി​സ​ൻ ബാ​ബു (അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ).

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ ജീ​ജോ കാ​യം​കു​ളം, സു​മേ​ഷ് കൃ​ഷ്ണ​ൻ, ജോ​ൺ തോ​മ​സ് കൊ​ല്ല​ക​ട​വ്, സാം ​ആ​ന്‍റ​ണി. ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സ​ജീ​വ് കാ​യം​കു​ളം, സെ​ക്ര​ട്ട​റി​മാ​ർ അ​ജി കു​ട്ട​പ്പ​ൻ, സി​ബി പു​രു​ഷോ​ത്ത​മ​ൻ, ശ​ശി വ​ലി​യ​കു​ള​ങ്ങ​ര, മ​നു പ​ത്തി​ച്ചി​റ, ഷി​ഞ്ചു ഫ്രാ​ൻ​സി​സ്, ലി​നോ​ജ്‌ വ​ർ​ഗീ​സ്, കെ.​എ​സ്. സു​രേ​ഷ് കു​മാ​ർ, ജോ​മോ​ൻ ജോ​ൺ ചെ​ന്നി​ത്ത​ല, വി​ഷ്ണു നാ​യ​ർ വെ​ണ്മ​ണി, അ​നി പാ​വു​രെ​ത്ത്.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ജി​ബി ത​ര​ക​ൻ, അ​നീ​ഷ് അ​ബ്ദു​ൽ ഗ​ഫൂ​ർ, അ​ജി ഈ​പ്പ​ൻ, സ​ലീം പ​തി​യാ​ര​ത്, അ​ജി​ത് തോ​മ​സ് ക​ണ്ണ​മ്പാ​റ, ര​തീ​ഷ് കു​ട്ടേ​മ്പേ​രൂ​ർ, ശ​ര​ത് കു​ട​ശ​നാ​ട്, കെ.​ജെ. റോ​ബി​ൻ, ബി​ജു മാ​ത്യു, ആ​ദ​ർ​ശ് ദേ​വ​ദാ​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.   

വ​നി​താ വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളാ​യി സാ​റ​മ്മ ജോ​ൺ​സ് (ചെ​യ​ർ​പേ​ഴ്സ​ൺ), കീ​ർ​ത്തി സു​മേ​ഷ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ദി​വ്യ സേ​വ്യ​ർ (ട്ര​ഷ​റ​ർ), ഷീ​ന മാ​ത്യു (പ്രോ​ഗ്രാം ക​ൺ​വീ​ന​ർ), അ​നി​ത അ​നി​ൽ, ബി​ന്ദു ജോ​ൺ (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ന്മാ​ർ) ആ​നി മാ​ത്യു (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), സെ​ക്ര​ട്ട​റി​മാ​ർ ല​ക്ഷ​മി സ​ജീ​വ്, ടീ​ന ഷി​ഞ്ചു, ചി​ന്നു ലി​നോ​ജ്‌ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​ക്‌​സ​കു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി സു​ലേ​ഖ അ​ജി, ജ​യാ ജീ​ജോ, സി​മി ര​തീ​ഷ്, പാ​ർ​വ​തി അ​നി, ശി​വ​ശ്രീ ര​തീ​ഷ്, ശ്രീ​ദേ​വി, അ​നു അ​നീ​ഷ് അ​ബ്ദു​ൽ ഗ​ഫൂ​ർ, സു​മി വി​പി​ൻ, ജ​യ​ശ്രീ മോ​നി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഓ​ഡി​റ്റേ​ഴ്സാ​യി സേ​വി​യ​ർ വ​ർ​ഗീ​സ്, സ​ന്ദീ​പ് നാ​യ​ർ, കോ​ര മാ​വേ​ലി​ക്ക​ര എ​ന്നി​വ​രെ​യും യോ​ഗം നി​യോ​ഗി​ച്ചു.

NRI

മു​സ്‌​ലിം എ​ഡ്യു​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി കു​വൈ​റ്റ് ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

കു​വൈ​റ്റ് സി​റ്റി: മു​സ്‌​ലിം എ​ഡ്യു​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി (എം​ഇ​എ​സ്) കു​വൈ​റ്റ് ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഫ​ർ​വാ​നി​യ ത​ക്കാ​രാ ഹാ​ളി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.  

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ഫ​സീ​യു​ള്ള​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ. പ്ര​സി​ഡ​ന്‍റാ​യി അ​ഷ്റ​ഫ് അ​യ്യൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​ഷ്റ​ഫ് പി.​ടി, ട്ര​ഷ​റ​റാ​യി ടി.​വി. അ​ർ​ഷാ​ദ് എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഖ​ലീ​ൽ അ​ടൂ​ർ, ഫി​റോ​സ് കു​ള​ങ്ങ​ര എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി റ​മീ​സ് സ​ലേ​ഹ്, എം.​എം. സ​ഹീ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മു​ഹ​മ്മ​ദ് റാ​ഫി, ഫി​റോ​സ് കു​ള​ങ്ങ​ര ( ചാ​രി​റ്റി & ക​മ്യൂ​ണി​റ്റി), സാ​ദി​ഖ് അ​ലി, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി (പ​ബ്ലി​ക് റി​ലേ​ഷ​ൻ & മീ​ഡി​യ), അ​ൻ​വ​ർ മ​ൻ​സൂ​ർ ആ​ദം, ഖ​ലീ​ൽ അ​ടൂ​ർ (എ​ഡ്യൂ​ക്കേ​ഷ​ൻ & ട്രെ​യി​നിം​ഗ്), അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വ​യ​ൽ (എം​പ്ലോ​യ്‌​മെ​ന്‍റ് സെ​ൽ), നൗ​ഫ​ൽ, പി.​പി.​കെ. മു​ജീ​ബ് , റ​യീ​സ് സ​ലേ​ഹ് (ക​ൾ​ച്ച​റ​ൽ & സ്പോ​ർ​ട്സ്), ഡോ. ​മു​സ്ത​ഫ, ഡോ. ​ശ​ഫാ​ഫ് (മെ​ഡി​ക്ക​ൽ) എ​ന്നി​വ​രെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള​വ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പു​തി​യ എ​ക്സി​ക്യൂ​ട്ട് ക​മ്മി​റ്റി​യി​ലേ​ക്ക് നാ​സ​ർ ഇ​ക്ബാ​ൽ, വാ​ഹി​ദ് കൊ​യി​ലാ​ണ്ടി, ഡോ. ​അ​ഷീ​ൽ, ഡോ. ​സു​ബൈ​ർ, ജാ​വെ​ദ് ബി​ൻ ഹ​മീ​ദ്, ജാ​സിം സി​ദീ​ഖ്, ഷാ​കി​ബ് ന​ടു​ക്ക​ണ്ടി, മു​ന്നു സി​യാ​ദ്, ഫ​ഹീം ഉ​മ്മ​ർ കു​ട്ടി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ്പെ​ഷ്യ​ൽ ഇ​ൻ​വ​യ​റ്റീ​സാ​യി സി​ദീ​ഖ് വ​ലി​യ​ക​ത്ത്, ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ്, സി​ദീ​ഖ് മ​ദ​നി, ഫ​സീ​യു​ള്ള, ഷ​റ​ഫു​ദീ​ൻ ക​ണ്ണോ​ത്ത്, സ​ലിം കോ​ട്ട​യി​ൽ എ​ന്നി​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി.

റ​മീ​സ് സാ​ലി​ഹി​ന്‍റെ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് അ​യ്യൂ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ പി.​ടി. അ​ഷ്റ​ഫ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കാ​വ​സ്ഥ​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന​തി​നാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ൽ വി​ശ​ദീ​ക​രി​ച്ചു.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മാ​റ്റ​ങ്ങ​ളോ​ട് ഒ​ത്തു​ചേ​രു​ന്ന രീ​തി​യി​ൽ വ​രും​കാ​ല​ങ്ങ​ളി​ൽ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ പ​രി​ശീ​ല​ന കോ​ഴ്സു​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​വി​ഷ്ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് സി​ദീ​ഖ് മ​ദ​നി, നാ​സ​ർ ഇ​ക്ബാ​ൽ, അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വ​യ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ​രി​പാ​ടി​ക​ൾ​ക്ക് റ​മീ​സ് സാ​ലി​ഹ്, സ​ഹീ​ർ, മു​ജീ​ബ്, റ​യീ​സ് സ​ലേ​ഹ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

NRI

ഡി​എം​എ മെ​ഹ്റോ​ളി ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഹ്റോ​ളി ഏ​രി​യ​യു​ടെ 2026-2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ​മെ​ഹ്റോ​ളി ഒ​ന്നാം വാ​ർ​ഡി​ലെ ഡി​എം​എ​യു​ടെ ഏ​രി​യ ഓ​ഫീ​സി​ലാ​യി​രു​ന്നു വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ന്ന​ത്.

ഏ​രി​യ ചെ​യ​ർ​മാ​ൻ ഡോ. ​കെ.പി. ​ഹ​രീ​ന്ദ്ര​ൻ ആ​ചാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.വി. മ​ണി​ക​ണ്ഠ​ൻ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, ഏ​രി​യ സെ​ക്ര​ട്ട​റി ടി.വി. ല​ക്ഷ്‌​മ​ണ​ൻ, ട്ര​ഷ​റ​ർ ജേ​ക്ക​ബ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​ജാ രാ​ജേ​ന്ദ്ര​ൻ, ടി .വി. സ​ജി​ൻ, ഏ​രി​യ വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്ധ്യാ അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. രാ​ജു യോ​ഹ​ന്നാ​ൻ ആ​യി​രു​ന്നു റി​ട്ടേ​ണിംഗ് ഓ​ഫീ​സ​ർ.

 

NRI

കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ

സാ​ൻ​ഫ്രാ​ൻ​സി​സ്കോ: പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ന്‍റെ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ളേ​ജ് അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് പുതിയ നേ​തൃ​നി​ര നി​ല​വി​ൽ വ​ന്നു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

മാ​ത്യു ജോ​ർ​ജ് (ഷി​ക്കാ​ഗോ, പ്ര​സി​ഡ​ന്‍റ്), കോ​ശി സ്ക​റി​യ (സാ​ൻ​ഫ്രാ​ൻ​സി​സ്‌​കോ, വൈ​സ് പ്ര​സി​ഡ​ന്‍റ്), ഏ​ബ്ര​ഹാം ജോ​ർ​ജ് (അ​ല​ബാ​മ, സെ​ക്ര​ട്ട​റി), അ​നി​ൽ ജോ​സ​ഫ് മാ​ത്യു (സാ​ൻ​ഫ്രാ​ൻ​സി​സ്‌​കോ, ട്ര​ഷ​റ​ർ).

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: വ​ർഗീ​സ് ജോ​ർ​ജ് (അ​റ്റ്ലാന്‍റാ), അ​ല​ക്സാ​ണ്ട​ർ മാ​ത്യു (ഷോ​ണി ക​ൻ​സാ​സ്), സാ​റാ​മ്മ ജോ​ൺ മാ​ത്യു (ഹൂ​സ്റ്റ​ൺ)

യു​എ​സ്എയി​ലും കാ​ന​ഡ​യി​ലു​മു​ള്ള എ​ല്ലാ കാ​തോ​ലി​ക്കേ​റ്റ് കോ​ളജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന് കൂ​ട്ടാ​യ്മ ശ​ക്ത​മാ​ക്കു​ന്നതി​നു സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മാ​ത്യു ജോ​ർ​ജ് - 630 865 4118, ഏ​ബ്ര​ഹാം ജോ​ർ​ജ് - 334 275 1106, അ​നി​ൽ ജോ​സ​ഫ് മാ​ത്യു - 209 624 6555.

NRI

ബി ​ഫ്ര​ണ്ട്സ്‌ ​സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് ന​വ നേ​തൃ​ത്വം

സൂ​റി​ച്ച്: അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വ്യ​ത്യ​സ്ത​മാ​യ​മേ​ഖ​ല​ക​ളി​ൽ ത​നി​മ​യ്ക്കും ഒ​രു​മ​യ്ക്കും സ​ന്ന​ദ്ധ​സേ​വ​ന​ങ്ങ​ൾ​ക്കും അ​റി​യ​പ്പെ​ടു​ന്ന മി​ക​വു​റ്റ സം​ഘ​ട​ന​യാ​യ ബി​ഫ്ര​ണ്ട്സ് സ്വി​റ്റ​സ​ർ​ല​ൻ​ഡ് സം​ഘ​ട​ന​യെ പു​തി​യ പ​ട​വു​ക​ളി​ലേ​യ്ക്ക് ന​യി​ക്കാ​നാ​യി ന​വ​സാ​ര​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ക​ഴി​ഞ്ഞ 23 വ​ർ​ഷ​ക്കാ​ലം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളി​മ​ന​സു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​മി​ക​വു​കൊ​ണ്ടും സം​ഘാ​ട​ന​ശേ​ഷി​കൊ​ണ്ടും ചി​ര​പ്ര​തി​ഷ്‌​ഠ നേ​ടി​യ ബി ​ഫ്ര​ണ്ട്സ് സി​ൽ​വ​ർ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വ​ർ​ഷ​മാ​യ 2026-27 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ്ര​സി​ഡ​ന്‍റ് ലൂ​സി വേ​ഴേ​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ​കൂ​ടി​യ മീ​റ്റിം​ഗി​ൽ സെ​ക്ര​ട്ട​റി  പു​ഷ്പാ ത​ട​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തെ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട്അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ സം​ഗീ​ത മ​ണി​യേ​രി​യും ബോ​ബ്ത​ട​ത്തി​ലും ചേ​ർ​ന്ന് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു യോ​ഗം പാ​സാ​ക്കു​ക​യും ചെ​യ്തു.

വി​മ​ൻ​സ് ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷൈ​നി മാ​ളി​യേ​ക്ക​ലും യൂ​ത്ത് ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​ർ​ലി​സാ സൗ​ത്തി​ലും വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.

ജൂ​ബി​ലി വ​ർ​ഷ​ത്തി​ലേ​ക്ക് പു​തി​യ​താ​യി നാ​ലു​പേ​ര​ട​ങ്ങു​ന്ന​അ​ഡ്വൈ​സ​റി ബോ​ർ​ഡി​നെ​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യി സോ​ൺ ലീ​ഡേ​ഴ്സി​നെ​യും, എ​ക്സി​ക്യൂ​ട്ടീ​വ് ,വി​മ​ൻ​സ് ഫോ​റം, യൂ​ത്ത് ഫോ​റം ഭാ​ര​വാ​ഹി​ക​ളെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

സി​ൽ​വ​ർ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം​ന​ൽ​കു​ന്ന​തി​നാ​യി ജ​ന​റ​ൽ​ബോ​ഡി ഏ​ക​ക​ണ്ഡേ​ന  ടോ​മി​തൊ​ണ്ടാം​കു​ഴി​യെ സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

നാ​ലാം പ്രാ​വ​ശ്യ​മാ​ണ് സം​ഘ​ട​ന​യു​ടെ​പ്രെ​സി​ഡ​ന്റാ​യി അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.​ സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി​യാ​യി ര​തീ​ഷ് രാ​മ​നാ​ഥ​നേ​യും ട്ര​ഷ​റ​റ​റാ​യി വി​വേ​ക് ന​മ്പ്യാ​രെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

തു​ട​ർ​ന്ന് മ​റ്റു ഓ​ഫീ​സ് ഭാ​ര​വാ​ഹി​ക​ളാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ്രി​ൻ​സ് കാ​ട്രൂ​കു​ടി​യി​ൽ, ജോ​സ് പെ​ല്ലി​ശേ​രി, ബോ​ബ് ത​ട​ത്തി​ൽ എ​ന്നി​വ​രെ​യും ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി അ​ഗ​സ്റ്റി​ൻ മാ​ളി​യേ​ക്ക​ലി​നെ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി സെ​ബാ​സ്റ്റി​യ​ൻ കാ​വു​ങ്ങ​ലി​നെ​യും ആ​ർ​ട്സ് ക​ൺ​വീ​ന​റാ​യി രേ​ഖാ ഗി​രീ​ഷി​നെ​യും ജോ​യി​ന്‍റ് ആ​ർ​ട്സ് ക​ൺ​വീ​ന​റാ​യി മേ​ഴ്സി​വെ​ളി​യ​നേ​യും സ്പോ​ർ​ട്സ് ക​ൺ​വീ​ന​റാ​യി ചാ​ൾ​സ്അ​ങ്ങാ​ടി​യ​ത്തി​നെ​യും പി​ആ​ർ​ഒ​യാ​യി ജു​ബി​ൻ ജോ​സെ​ഫി​നേ​യും വു​മ​ൺ​സ് ഫോ​റം ക​ൺ​വീ​ന​റാ​യി ജൂ​ബി അ​ലാ​നി​ക്ക​ലി​നെ​യും ജോ​യി​ന്‍റ് ക​ൺ​വീ​ന​റാ​യി സി​സി​കാ​രി​യ​പ്പു​റ​ത്തി​നെ​യും യൂ​ത്ത് ഫോ​റം ക​ൺ​വീ​നേ​ഴ്സാ​യി ജോ​നാ​സ് ശാ​സ്താം​കു​ന്നേ​ലി​നെ​യും ഏ​യ്ഞ്ച​ൽ മേ​രി​പു​തു​മ​ന​യേ​യും ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്തു.

സോ​ൺ ലീ​ഡേ​ഴ്സാ​യി ജൈ​സ​ൺ ക​രേ​ട​ൻ, സാ​ജു മാ​ത്യു, ടോ​ണി ഉ​ള്ളാ​ട്ടി​ൽ, ജി​ൻ​സ​ൺ കി​ഴ​ക്കേ​പ്പു​റ​ത്തു എ​ന്നി​വ​രെ​യും കൂ​ടാ​തെ ജോ​മോ​ൻ പ​ത്തു​പ​റ​യി​ൽ, ജി​മ്മി ശാ​സ്താം​കു​ന്നേ​ൽ, ബാ​ബു​വേ​താ​നി, എ​ക്സ് ഒ​ഫീ​ഷ്യോ ആ​യി ലൂ​സി വേ​ഴേ​പ​റ​മ്പി​ൽ, പു​ഷ്പാ ത​ട​ത്തി​ൽ എ​ന്നി​വ​രും ജോ​ഷി വ​ട​ക്കും​പാ​ട​ൻ, മാ​ത്യു​മ​ണി​കു​ട്ടി​യി​ൽ, ബി​ന്നി വെ​ങ്ങ​പ്പ​ള്ളി​ൽ, അ​ജു മാ​ർ​ഷ​ൽ, അ​രു​ൺ​ വ​ർ​ഗീ​സ്, ജീ​വ​ൻ കാ​രി​യ​പ്പു​റം എ​ക്സ് ഒ​ഫീ​ഷ്യോ ആ​യി ലൂ​സി​വേ​ഴേ​പ​റ​മ്പി​ൽ പു​ഷ്പാ ത​ട​ത്തി​ൽ എ​ന്നി​വ​രും ജോ​ഷി വ​ട​ക്കും​പാ​ട​ൻ, മാ​ത്യു മ​ണി​കു​ട്ടി​യി​ൽ, ബി​ന്നി വെ​ങ്ങ​പ്പ​ള്ളി​ൽ, അ​ജു​മാ​ർ​ഷ​ൽ, അ​രു​ൺ വ​ർ​ഗീ​സ്, ജീ​വ​ൻ കാ​രി​യ​പ്പു​റം, സൂ​ര​ജ്കാ​ഞ്ഞി​ന്പു​ര​യി​ട​ത്തി​ൽ എ​ന്നി​വ​രും എ​ക്സി​ക്യൂ​ട്ടീ​വി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

 

NRI

ഐ​പി​സി​എ​ൻ​എ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​റി​ന് ന​വ സാ​ര​ഥി​ക​ൾ

ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​റി​ന്‍റെ 2026 - 27 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു.

ലി​ജോ ജോ​ർ​ജ് പ്ര​സി​ഡ​ന്‍റ്, അ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ റോ​ജി​ഷ് സാ​മു​വ​ൽ, സു​ധ ക​ർ​ത്താ വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​ർ​ജ് ഓ​ലി​ക്ക​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സ​ജു വ​ർ​ഗീ​സ് ​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

പ​മ്പ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ പ്ര​സി​ഡ​ന്‍റ് അ​രു​ൺ കോ​വാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഐ​പി​സി​എ​ൻ​എ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, അ​രു​ൺ കോ​വാ​ട്ട്‌, സു​മോ​ദ് നെ​ല്ലി​ക്കാ​ല എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

NRI

ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണ് പു​തി​യ സാ​ര​ഥി​ക​ൾ

ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ എ​ക്യൂ​മെ​നി​ക്ക​ൽ കൂ​ട്ടാ​യ്മ​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) 2026ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഹൂ​സ്റ്റ​ണി​ലെ 19 ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്ത വേ​ദി​യാ​ണ് ഐ​സി​ഇ​സി​എ​ച്ച്. വ്യാ​ഴാ​ഴ്ച രാ​ത്രി 7.30ന് ​ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന 44-ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ.​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം റ​വ.​ഫാ. മാ​ത്യൂ​സ് ജോ​ർ​ജി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടു കൂ​ടി ആ​രം​ഭി​ച്ചു. ഫാ. ​പ്ര​കാ​ശ് വ​ന്നു​ചേ​ർ​ന്ന ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു.

 

NRI

ഇ​ൻ​ഫോ​ക് പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (ഇ​ൻ​ഫോ​ക്) 2026 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. അ​ബ്ബാ​സി​യ ഹെ​വ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വി​ജേ​ഷ് വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നി​സി മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി ജോ​സ​ഫ് വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഷാ ​സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷൈ​ജു കൃ​ഷ്ണ​ൻ, അ​നീ​ഷ് പൗ​ലോ​സ്, കെ.​കെ. ഗി​രീ​ഷ്, സു​ബി​ൻ രാ​ജു, സാ​ജ​ൻ മാ​ത്യു, റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ബി​ബി​ൻ ജോ​ർ​ജ് പു​തി​യ ക​മ്മി​റ്റി​യെ അ​വ​ത​രി​പ്പി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: വി​ജേ​ഷ് വേ​ലാ​യു​ധ​ൻ (പ്ര​സി​ഡ​ന്‍റ്), ഷൈ​ജു കൃ​ഷ്ണ​ൻ, രാ​ഖി ജോ​മോ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​ബി ജോ​സ​ഫ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) ബി​നു​മോ​ൾ ജോ​സ​ഫ്, നി​സി മാ​ത്യു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) കെ.​എ​സ് മു​ഹ​മ്മ​ദ് ഷാ (ട്ര​ഷ​റ​ർ) ഷൈ​നി ഐ​പ്പ്, സ​തീ​ഷ് ക​രു​ണാ​ക​ര​ൻ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), അം​ബി​ക ഗോ​പ​ൻ, സി​ജോ കു​ഞ്ഞു​കു​ഞ്ഞ് (പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ).

രാ​ജ​ല​ക്ഷ്മി ഷൈ​മേ​ഷ്, അ​ല​ക്‌​സ് ഉ​തു​പ്പ്, ചി​ന്നു സ​ത്യ​ൻ (ആ​ർ​ട്സ്), ഷ​റ​ഫു​ദ്ദീ​ൻ ഹം​സ, മ​ഞ്ജു​ള ഷി​ജോ, ടി.​വി. അ​നീ​ഷ്, (പ്ര​ഫ​ഷ​ണ​ൽ ഡെ​വ​ല​പ്മെ​ന്‍റ്) സു​ബി​ൻ രാ​ജു, സാ​ജ​ൻ മാ​ത്യു, മ​നോ​ജ് എ​സ്. പി​ള്ള (മീ​ഡി​യ & പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്), ഹി​മ ഷി​ബു, അ​നീ​ഷ് പൗ​ലോ​സ്, കെ.​കെ. ഗി​രീ​ഷ് (മെ​മ്പ​ർ​ഷി​പ്പ് ക​മ്മി​റ്റി), മ​ജോ മാ​ത്യു, അ​നീ​ഷ് കു​മാ​ർ, ശ​ര​ത് നാ​യ​ർ (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ), ബി​ബി​ൻ ജോ​ർ​ജ്, ലി​യോ അ​വ​റാ​ച്ച​ൻ, ഡെ​ന്നി​സ് സാ​ജ​ൻ (സ്പോ​ർ​ട്സ്).

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നോ​ടൊ​പ്പം അം​ഗ​ങ്ങ​ളു​ടെ പ്ര​ഫ​ഷ​ണ​ൽ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ പു​രോ​ഗ​തി ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ന​ഴ്സ​സ് ദി​നാ​ഘോ​ഷം, സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​ലാ-​കാ​യി​ക പ​രി​പാ​ടി​ക​ൾ, വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി​യ ഭാ​വി പ​രി​പാ​ടി​ക​ൾ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

International

ഖ​മ​ന​യി​യു​ടെ ഭ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണം, ഇ​റാ​നി​ൽ പു​തി​യ നേ​തൃ​ത്വം വ​ര​ണം; ട്രം​പ്

വാ​ഷിം​ഗ്‌‌​ട​ൺ ഡി​സി: ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖ​മ​ന​യി​യു​ടെ 37 വ​ർ​ഷം നീ​ണ്ട ഭ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​നി​ൽ പു​തി​യൊ​രു നേ​തൃ​ത്വ​ത്തം വ​രേ​ണ്ട സ​മ​യ​മാ​യി​രി​ക്കു​ന്നു​വെ​ന്നും അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ കൊ​ല്ലു​ക​യ​ല്ല വേ​ണ്ട​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ഒ​രു യു​ദ്ധ​ത്തി​ലേ​ക്ക് ന​യി​ക്കാ​ൻ ഞ​ങ്ങ​ൾ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ ആ​ഭ്യ​ന്ത​ര കു​റ്റ​വാ​ളി​ക​ളെ വെ​റു​തെ വി​ടി​ല്ലെ​ന്നും ഖ​മ​ന​യി പ​റ​ഞ്ഞു. ഇ​റാ​നു​മേ​ൽ സൈ​നി​ക​മാ​യും രാ​ഷ്ട്രീ​യ​മാ​യും സാ​മ്പ​ത്തി​ക​മാ​യും ആ​ധി​പ​ത്യം സ്ഥാ​പി​ക്കാ​നു​ള്ള യു​എ​സ് ഗൂ​ഢാ​ലോ​ച​ന​യാ​ണി​തെ​ന്നാ​ണ് ഇ​റാ​നി​യ​ൻ അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

NRI

ക​ല കു​വൈ​റ്റ്‌ അ​ബ്ബാ​സി​യ മേ​ഖ​ല​യ്ക്ക് പു​തി​യ നേ​തൃ​ത്വം

 

കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട്‌ ല​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ - ക​ല കു​വൈ​റ്റ്‌, അ​ബ്ബാ​സി​യ മേ​ഖ​ല സ​മ്മേ​ള​നം സ. ​നൂ​റു​ൽ ഹാ​ഷിം ന​ഗ​റി​ൽ (ഓ​ക്സ്ഫോ​ർ​ഡ് പാ​ക്കി​സ്താ​നി സ്കൂ​ൾ അ​ബ്ബാ​സി​യ) മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ മേ​ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു.

ക​ല​യു​ടെ മു​ൻ ഭാ​ര​വാ​ഹി സി. ​ര​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല​യി​ലെ ഗാ​യ​ക​ർ അ​വ​ത​രി​പ്പി​ച്ച സ്വാ​ഗ​ത ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ മേ​ഖ​ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഉ​മേ​ഷ് കീ​ഴ​റ അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

കൃ​ഷ്ണ മേ​ല​ത്ത്, ന​വീ​ൻ എ​ള​യാ​വൂ​ർ, ആ​ശാ​ല​ത ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ പ്ര​സീ​ഡി​യം നി​യ​ന്ത്രി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ഹി​ക്മ​ത് സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​ബ്ബാ​സി​യ മേ​ഖ​ല സെ​ക്ര​ട്ട​റി പി.​പി. സ​ജീ​വ​ൻ മേ​ഖ​ലാ വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. 

30 യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​മാ​യി 210 പ്ര​തി​നി​ധി​ക​ളും, കേ​ന്ദ്ര - മേ​ഖ​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മ​ട​ക്കം 261 പേ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. യൂ​ണി​റ്റു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 37 പേ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

അ​ടു​ത്ത പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ൽ അ​ബ്ബാ​സി​യ മേ​ഖ​ല ക​മ്മി​റ്റി​യെ ന​യി​ക്കു​ന്ന​തി​ന് 15 അം​ഗ എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളെ​യും മേ​ഖ​ല പ്ര​സി​ഡ​ന്‍റാ​യി മ​നോ​ജ് കു​മാ​ർ, സെ​ക്ര​ട്ട​റി​യാ​യി കൃ​ഷ്ണ മേ​ല​ത്ത് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ള​ട​ക്കം 45 അം​ഗ​ങ്ങ​ളു​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ഖ​ല ക​മ്മി​റ്റി. 

പ്ര​വാ​സി​ക​ളെ​യും മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും സം​ബ​ന്ധി​ച്ച വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ്ര​മേ​യ​ങ്ങ​ൾ സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു. ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​സ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​സീ​ദ് ക​രു​ണാ​ക​ര​ൻ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു. 

സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ ത​സ്നിം മ​ന്നി​യി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ച സ​മ്മേ​ള​ന​ത്തി​ന് അ​ബ്ബാ​സി​യ മേ​ഖ​ല​യു​ടെ പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ത്ത സെ​ക്ര​ട്ട​റി കൃ​ഷ്ണ മേ​ല​ത്ത് ന​ന്ദി പ​റ​ഞ്ഞു.

NRI

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫ്ലോ​റി​ഡ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും സാം​സ്കാ​രി​ക സാ​മൂ​ഹി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യ ജോ​ർ​ജി വ​ർ​ഗീ​സ് ന​യി​ക്കു​ന്ന ക​മ്മി​റ്റി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു ചി​ല​മ്പ​ത്ത്, സെ​ക്ര​ട്ട​റി എ​ബി ആ​ന​ന്ദ്, ജോ. ​സെ​ക്ര​ട്ട​റി ജെ​സി പാ​റ​ത്തു​ണ്ടി​ൽ, ട്ര​ഷ​റ​ർ സാ​ബു മ​ത്താ​യി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​ർ​ജി വ​ർ​ഗീ​സ് അ​മേ​രി​ക്ക​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മാ​ധ്യ​മ മേ​ഖ​ല​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സാ​ന്നി​ധ്യ​മാ​ണ്. കേ​ര​ള​ത്തി​ൽ വൈ​എം​സി​എ പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​മ​ര​ത്തു നി​ന്ന് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​തു മു​ത​ൽ ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് നി​ര​വ​ധി പ​ദ​വി​ക​ളി​ലൂ​ടെ ക​ട​ന്നു പോ​യ ജോ​ർ​ജി വ​ർ​ഗീ​സ് എ​ഴു​ത്തു രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു.

സൗ​ത്ത് ഫ്ലോ​റി​ഡ കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഫൊ​ക്കാ​ന​യു​ടെ മു​ഖ​പ​ത്ര​മാ​യ ഫൊ​ക്കാ​ന ടു​ഡേ അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ മു​ൻ​കൈ എ​ടു​ക്കു​ക​യും ദീ​ർ​ഘ​കാ​ലം ഫൊ​ക്കാ​ന ടു​ഡേ​യു​ടെ എ​ഡി​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചു.

ഫൊ​ക്കാ​ന​യു​ടെ ക​മ്മി​റ്റി അം​ഗം മു​ത​ൽ നി​ര​വ​ധി പ​ദ​വി​ക​ൾ വ​ഹി​ച്ച ശേ​ഷം ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ്, മ​ത, സാം​സ്കാ​രി​ക സം​ഘ​ട​ക​ളു​ടെ സാ​ര​ഥി​യാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യ്ക്കും വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ ബ്രോ​വാ​ർ​ഡ് കൗ​ണ്ടി ഹ്യു​മ​ൻ സ​ർ​വീ​സ​സ് മാ​നേ​ജ​രാ​യി ഔ​ദ്യോ​ഗി​ക സ​ർ​വീ​സി​ൽ തു​ട​രു​ന്നു. കേ​ര​ള​ത്തി​ലെ ഭി​ന്ന​ശേ​ഷി മേ​ഖ​ല​ക​ളി​ൽ എ​ന്നും സ​ഹാ​യ​വു​മാ​യി എ​ത്തു​ന്ന വ്യ​ക്തി​യാ​ണ് ജോ​ർ​ജി വ​ർ​ഗീ​സ്.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​നു ചി​ല​മ്പ​ത്ത് അ​മേ​രി​ക്ക​യി​ലെ അ​റി​യ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​രി​യാ​ണ്. സ്കൂ​ൾ കാ​ല​ഘ​ട്ടം മു​ത​ൽ​ക്കേ സാ​ഹി​ത്യം, പ്ര​സം​ഗം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന ബി​നു ചി​ല​മ്പ​ത്ത് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​പ്പോ​ഴും എ​ഴു​ത്ത് തു​ട​ർ​ന്നു.

വി​വി​ധ അ​ച്ച​ടി ഓ​ൺ​ലൈ​ൻ മാ​സി​ക​ക​ളി​ൽ ലേ​ഖ​ന​ങ്ങ​ൾ, ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ബി​നു ചി​ല​മ്പ​ത്ത് ഫ്ലോ​റി​ഡ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സം​ഘാ​ട​ക​യും സാ​മൂ​ഹ്യ സാം​സ്കാ​ര​ക പ്ര​വ​ർ​ത്ത​ക​യു​മാ​ണ്. കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ബി ആ​ന​ന്ദ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ലേ​ഖ​ക​നാ​യും ഫോ​മ​യു​ടെ പി​ആ​ർ​ഒ​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഫ്ലോ​റി​ഡ ന​വ​കേ​ര​ള ആ​ർ​ട്സ് ക്ല​ബി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യും പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് ഫ്ലോ​റി​ഡ​യു​ടെ മു​ൻ ട്ര​ഷ​റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ ക​ലാ രം​ഗ​ത്തും സ​ജീ​വ​മാ​യ എ​ബി ആ​ന​ന്ദ് അ​റി​യ​പ്പെ​ടു​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​റും വീ​ഡി​യോ​ഗ്രാ​ഫ​റും കൂ​ടി​യാ​ണ്. ജോ. ​സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജെ​സി പാ​റ​ത്തു​ണ്ടി​ൽ അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ നാ​ൾ മു​ത​ൽ മീ​ഡി​യ രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ ലേ​ഖി​ക​യാ​യും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യ ജെ​സി പാ​റ​ത്തു​ണ്ടി​ൽ കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ്.

ട്ര​ഷ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സാ​ബു മ​ത്താ​യി ദൃ​ശ്യ​മാ​ധ്യ​മ രം​ഗ​ത്ത് സ​ജീ​വ​മാ​യ വ്യ​ക്തി​ത്വ​മാ​ണ്. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ സാ​ബു മ​ത്താ​യി ഫ്ലോ​റി​ഡ​യു​ടെ സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ നി​റ​സാ​ന്നി​ധ്യ​മാ​ണ്. ഇ​പ്പോ​ൾ ഫ്രീ​ലാ​ൻ​സ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​വു​മാ​ണ്.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​നി​ൽ തൈ​മ​റ്റം, മാ​ത്യു വ​ർ​ഗ്ഗീ​സ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​സി​ഡ​ന്‍റ് രാ​ജു പ​ള്ള​ത്ത് ന​യി​ക്കു​ന്ന മാ​തൃ സം​ഘ​ട​ന​യ്ക്ക് മു​ത​ൽ​കൂ​ട്ടാ​യും ഫ്ലോ​റി​ഡ​യി​ലെ മാ​ധ്യ​മ രം​ഗ​ത്ത് സ​ജീ​വ​മാ​യും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും വ​രു​ന്ന ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഫ്ലോ​റി​ഡ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി എ​ബി ആ​ന​ന്ദ്, ട്ര​ഷ​റ​ർ സാ​ബു മ​ത്താ​യി, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു ചി​ല​മ്പ​ത്ത്, ജോ. ​സെ​ക്ര​ട്ട​റി ജെ​സി പാ​റ​ത്തു​ണ്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

NRI

ഐ​പി​സി​എ​ൻ​എ ഡാ​ള​സ് ചാ​പ്റ്റ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ഐ​പി​സി​എ​ൻ​എ) ഡാ​ള​സ് ചാ​പ്റ്റ​റി​ന്‍റെ 2026 - 27 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു.

സ​ജി സ്റ്റാ​ർ​ലൈ​ൻ (പ്ര​സി​ഡ​ന്‍റ്), ജോ​സ് പ്ലാ​ക്കാ​ട്ട് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സു​ധ പ്ലാ​ക്കാ​ട്ട് (സെ​ക്ര​ട്ട​റി), മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), തോ​മ​സ് കോ​ശി (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് സം​ഘ​ട​ന​യെ ന​യി​ക്കു​ന്ന​ത്.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഐ​പി​സി​എ​ൻ​എയു​ടെ ഡാ​ള​സ് ചാ​പ്റ്റ​ർ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക്രി​യാ​ത്മ​ക​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മാ​ധ്യ​മ​രം​ഗ​ത്തെ ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള പു​തി​യ നേ​തൃ​ത്വം ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​ശം​സി​ച്ചു.

Latest News

Corehub Up