Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Opportunity

America

കാ​ന​ഡ​യി​ൽ സ്ഥി​ര​താ​മ​സ​ത്തി​ന് പു​തി​യ അ​വ​സ​രം; ഗ്രാ​മീ​ണ കു​ടി​യേ​റ്റ പ​ദ്ധ​തി സ്ഥി​ര​മാ​ക്കി

ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ സ്ഥി​ര​താ​മ​സം (Permanent Residency – PR) ആ​ഗ്ര​ഹി​ക്കു​ന്ന
വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​​ഥിക​ൾ​ക്കും പു​തി​യ പ്ര​തീ​ക്ഷ
ന​ൽ​കി​ക്കൊ​ണ്ട് ഗ്രാ​മീ​ണ കു​ടി​യേ​റ്റ പ​ദ്ധ​തി​യാ​യ Rural Community Immigration
Pilot (RCIP) സ്ഥി​രം കു​ടി​യേ​റ്റ പ​ദ്ധ​തി​യാ​ക്കി മാ​റ്റി​യ​താ​യി ക​നേ​ഡി​യ​ൻ സ​ർ​ക്കാ​ർ
പ്ര​ഖ്യാ​പി​ച്ചു.

2026 ന​വം​ബ​ർ 9-ന് ​നോ​വ സ്കോ​ഷ്യ​യി​ലെ പി​ക്ടൂ കൗ​ണ്ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ
കാ​ന​ഡ​യു​ടെ ഇ​മി​ഗ്രേ​ഷ​ൻ മ​ന്ത്രി ലീ​ന മെ​റ്റ്ലെ​ജ് ഡി​യാ​ബാ​ണ് പ്ര​ഖ്യാ​പ​നം
ന​ട​ത്തി​യ​ത്. 2027-29 കാ​ല​യ​ള​വി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി
2027-ൽ ​പു​തി​യ Rural Community Immigration Program വ​ഴി 5,500 പേ​ർ​ക്ക്
സ്ഥി​ര​താ​മ​സ പ്ര​വേ​ശ​നം ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

കാ​ന​ഡ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ ടൊ​റന്‍റോ​, വാ​ൻ​കൂ​വ​ർ, മോ​ൺ​ട്രി​യ​ൽ
എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​ത്രം കു​ടി​യേ​റ്റ​ക്കാ​ർ കേ​ന്ദ്രീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യം
മാ​റ്റി, തൊ​ഴി​ലാ​ളി​ക്ഷാ​മം നേ​രി​ടു​ന്ന ചെ​റു​പ​ട്ട​ണ​ങ്ങ​ളി​ലേ​ക്കും ഗ്രാ​മീ​ണ
മേ​ഖ​ല​ക​ളി​ലേ​ക്കും വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

കാ​ന​ഡ​യി​ൽ ജ​ന​സം​ഖ്യ കു​റ​യു​ന്ന​തും പ്രാ​യ​മാ​യ​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ൽ​രം​ഗ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​പ​രി​പാ​ല​നം, വി​ദ്യാ​ഭ്യാ​സം, വ്യാ​പാ​രം, സേ​വ​ന​മേ​ഖ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

2025 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച RCIP പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള
പ​ദ്ധ​തി​യാ​യി​രു​ന്നു. എ​ന്നാ​ൽ പ​ദ്ധ​തി​യു​ടെ വി​ജ​യ​വും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ
തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ക​ത​യും പ​രി​ഗ​ണി​ച്ചാ​ണ് ഇ​പ്പോ​ൾ സ്ഥി​രം പ​ദ്ധ​തി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ കാ​ന​ഡ​യി​ലെ ആ​റ് പ്ര​വി​ശ്യ​ക​ളി​ലാ​യി 14 ക​മ്മ്യൂ​ണി​റ്റി​ക​ളാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നോ​വ സ്കോ​ഷ്യ​യി​ലെ പി​ക്ടൂ കൗ​ണ്ടി, ഒ​ന്റാ​റി​യോ​യി​ലെ നോ​ർ​ത്ത് ബേ, ​സ​ഡ്ബ​റി, ടി​മ്മി​ൻ​സ്, സോ​ൾ​ട്ട് സെ​ന്‍റ് മേ​രി, ത​ണ്ട​ർ ബേ,
​മാ​നി​റ്റോ​ബ​യി​ലെ സ്റ്റെ​യി​ൻ​ബാ​ക്ക്, ആ​ൾ​ട്ടോ​ണ/​റൈ​ൻ​ലാ​ൻ​ഡ്, ബ്രാ​ൻ​ഡ​ൻ,
സ​സ്കാ​ച്ചെ​വാ​നി​ലെ മൂ​സ് ജാ, ​ആ​ൽ​ബ​ർ​ട്ട​യി​ലെ ക്ലാ​രെ​ഷോം, ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലെ വെ​സ്റ്റ് കൂ​റ്റ്നേ, നോ​ർ​ത്ത് ഒ​ക​നാ​ഗ​ൻ ഷു​സ്വാ​പ്പ്, പീ​സ് ലി​യാ​ർ​ഡ് എ​ന്നി​വ​യാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ൾ.

പ​ദ്ധ​തി​യി​ലൂ​ടെ സ്ഥി​ര​താ​മ​സ​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് അം​ഗീ​കൃ​ത
തൊ​ഴി​ലു​ട​മ​യി​ൽ​നി​ന്നു​ള്ള യോ​ഗ്യ​മാ​യ ജോ​ലി വാ​ഗ്ദാ​നം ആ​വ​ശ്യ​മാ​ണ്. ബ​ന്ധ​പ്പെ​ട്ട
ക​മ്മ്യൂ​ണി​റ്റി​യു​ടെ ശു​പാ​ർ​ശ​യും കു​ടി​യേ​റ്റ വ​കു​പ്പി​ന്റെ മ​റ്റ് യോ​ഗ്യ​താ
നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്ക​ണം. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, തൊ​ഴി​ൽ​പ​രി​ച​യം, ഭാ​ഷാ​പ്രാ​വീ​ണ്യംതു​ട​ങ്ങി​യ​വ​യും അ​പേ​ക്ഷ​ക​രു​ടെ യോ​ഗ്യ​ത നി​ർ​ണ​യി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മാ​ണ്.

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ന​ഴ്സു​മാ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, മ​റ്റ് വി​ദ​ഗ്ധ
തൊ​ഴി​ലാ​ളി​ക​ൾ, കാ​ന​ഡ​യി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ത്ഥി​ക​ൾഎ​ന്നി​വ​ർ​ക്ക് ഈ ​പ​ദ്ധ​തി പ്ര​യോ​ജ​ന​ക​ര​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ ഓ​രോക​മ്മ്യൂ​ണി​റ്റി​യും നി​ശ്ച​യി​ക്കു​ന്ന മു​ൻ​ഗ​ണ​നാ തൊ​ഴി​ലു​ക​ളി​ലും അം​ഗീ​കൃ​ത
തൊ​ഴി​ലു​ട​മ​ക​ളി​ലും അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും അ​പേ​ക്ഷ​ക​രു​ടെ
സാ​ധ്യ​ത.

ക​നേ​ഡി​യ​ൻ ഇ​മി​ഗ്രേ​ഷ​ൻ വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 2019 മു​ത​ൽ 2024 വ​രെ
പ്ര​വ​ർ​ത്തി​ച്ച Rural and Northern Immigration Pilot പ​ദ്ധ​തി​യി​ൽ
2,800-ല​ധി​കം തൊ​ഴി​ലു​ട​മ​ക​ൾ പ​ങ്കെ​ടു​ത്തു. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ളും അ​വ​രു​ടെകു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 12,500-ല​ധി​കം പേ​ർ​ക്ക് കാ​ന​ഡ​യി​ലെചെ​റു​പ​ട്ട​ണ​ങ്ങ​ളി​ലും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലും സ്ഥി​ര​താ​മ​സം ല​ഭി​ച്ചു.

 

കാ​ന​ഡ​യി​ലെ വ​ലി​യ ന​ഗ​ര​ങ്ങ​ൾ​ക്ക് പു​റ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കാ​നും ജോ​ലിചെ​യ്യാ​നും ത​യ്യാ​റു​ള്ള വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്ഥി​ര​താ​മ​സ​ത്തി​ലേ​ക്കു​ള്ളദീ​ർ​ഘ​കാ​ല അ​വ​സ​ര​മാ​യി പു​തി​യ പ​ദ്ധ​തി മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Latest News

Corehub Up